നിലവിൽ അധികം ബസുകൾ സർവീസ് നടത്താത്തതും യാത്രാക്ലേശം രൂക്ഷവുമായ റൂട്ടുകളാണ് നിർദ്ദേശിക്കേണ്ടത്.
ലാഭകരമല്ലാത്ത കെഎസ്ആർടിസി സർവീസുകൾ അവസാനിപ്പിക്കുമെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ തീരുമാനത്തെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി.
സ്വകാര്യ ബസുകൾക്കും ഇത് ബാധകമാണ്.ബസ് ഓടിക്കാൻ തയാറെങ്കിൽ ജനങ്ങൾ നിർദ്ദേശിക്കുന്ന റൂട്ടുകൾ ഉടമകൾക്ക് കൈമാറും.