Social Media
-
March 13, 2024
ചിന്നക്കനാലിലെ ‘പെരിയ’ വെള്ളച്ചാട്ടം
പേര് കേട്ട് ഞെട്ടണ്ട.മൂന്നാറിനു സമീപമാണ് ചിന്നക്കനാൽ.ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. ദേവികുളത്തു നിന്നുത്ഭവിക്കുന്ന ചിന്നക്കനാല്‍ വെള്ളച്ചാട്ടം മനോഹരമായ പച്ചപ്പിനാലും മലനിരകളാലും ചുറ്റപ്പെട്ടു കിടക്കുന്നു.എന്നാൽ പൊതുവേ പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്. മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍.തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്.പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്‍മേടുകളിലും നീല നിറം പകരും. 2018-ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്.ഇനി 2030-ല്‍ ഈ കുറിഞ്ഞി പുഷ്പിക്കല്‍ കാണാം. തെക്കേയിന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടിയും (2695 മീറ്റർ) മൂന്നാറിനടുത്താണ്. പവര്‍ ഹൗസ് വെള്ളച്ചാട്ടം…
Read More » -
March 13, 2024
ഏലൂർ വാട്ടർ മെട്രോ ടെർമിനൽ ഉൾപ്പെടെ 4 ടെർമിനലുകളുടെ ഉദ്ഘാടനം നാളെ
കൊച്ചി: കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ കളമശ്ശേരി മണ്ഡലത്തിലേക്കും. മാർച്ച് 14ന് വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ വച്ച് ഏലൂർ വാട്ടർ മെട്രോ ടെർമിനൽ ഉൾപ്പെടെ 4 ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുക. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൌത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളരുകയാണ്. സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ ലോകശ്രദ്ധ നേടാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചു. ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്നും അധികം…
Read More » -
March 13, 2024
മുടക്കിയത് 1.90 കോടി, വരുമാനം 7 കോടി; സഞ്ചാരികളുമായി ‘വേഗ’ അതിവേഗത്തിൽ കുതിക്കുന്നു
കൊച്ചി: ജലഗതാഗതവകുപ്പിന്റെ വിനോദസഞ്ചാരമേഖലയിലെ ചുവടുവെപ്പായ വേഗ ബോട്ടിന് വൻകുതിപ്പ്.ഒന്നരവർഷംകൊണ്ട് മുടക്കുമുതലായ 1.90 കോടി രൂപ തിരിച്ചുപിടിച്ചുവെങ്കിൽ നാലുവർഷംകൊണ്ടു നേടിയത് ഏഴുകോടി രൂപ. ചെറിയ മുതല്‍മുടക്കില്‍ വേമ്ബനാട്ടുകായലില്‍ ഒരു ഉല്ലാസയാത്ര. അതിനാണ് ജലഗതാഗതവകുപ്പ് വേഗ-2 നീറ്റിലിറക്കിയത്. 2020 മാർച്ച് പത്തിനായിരുന്നു ആദ്യ ഓട്ടം. എ.സി.യില്‍ 600 രൂപയും എ.സി. വേണ്ടെങ്കില്‍ 400 രൂപയും നല്കിയാല്‍ അഞ്ചുമണിക്കൂർ യാത്ര. ഓരോ സ്ഥലത്തെക്കുറിച്ചുള്ള വിവരണം ജീവനക്കാർ നല്കും. മുഹമ്മ, പാതിരാമണല്‍, കുമരകം, ആർ.ബ്ലോക്ക്, മാർത്താണ്ഡം, ചിത്തിര, സി.ബ്ലോക്ക്, കുപ്പപ്പുറം എന്നിവിടങ്ങള്‍ ചുറ്റിയാണ് തിരികെയെത്തുന്നത്. ഇതിനിടയില്‍ അരമണിക്കൂറോളം പാതിരാമണലില്‍ വിശ്രമിക്കാനിറക്കും. കുട്ടനാടൻ വയലേലകളും തെങ്ങിൻതോപ്പും കാർഷികമനോഹാരിതയും കണ്ടുമടങ്ങാം. ഉച്ചയ്ക്ക് കുടുംബശ്രീവക ഊണും കഴിക്കാം. കരിമീനുള്‍പ്പെടെയുള്ള സ്പെഷ്യലുകളുണ്ടാകും. 50 കിലോമീറ്ററോളം ബോട്ട് സഞ്ചരിക്കുന്നു. ബോട്ടില്‍ 40 എ.സി.സീറ്റും 80.എ.സി.യല്ലാത്ത സീറ്റുമാണുള്ളത്. മുൻകൂട്ടി 9400050325, 9400050326 നമ്ബരുകളില്‍ ബുക്കുചെയ്താണ് സീറ്റുറപ്പിക്കേണ്ടത്. രാവിലെ 11-ന് സഞ്ചാരം ആലപ്പുഴ ബോട്ടുജെട്ടിയില്‍നിന്നാരംഭിക്കും. അഞ്ചുമണിയോടെ മടങ്ങിയെത്തും.
Read More » -
March 13, 2024
ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സേവനം നാളെ വരെ മാത്രം
ആധാര്‍ വിവരങ്ങള്‍ ഓണലൈൻ വഴി സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന ദിവസം വ്യാഴാഴ്ച.മാര്‍ച്ച് 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിനൽകിയത്. ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക ‘MyAadhaar’ മെനുവില്‍ നിന്ന് ‘അപ്ഡേറ്റ് യുവര്‍ ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ഓണ്‍ലൈന്‍’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ കാര്‍ഡ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടലിനായുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും. ‘പ്രൊസീഡ് ടു അപ്ഡേറ്റ് ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്ബര്‍ നല്‍കുക രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് എത്തുന്ന ഒടിപി നല്‍കുക വീണ്ടും ‘അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡാറ്റ ‘ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. വിലാസം മാറ്റുന്നതിന് ‘അഡ്രസ്സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. പുതിയ…
Read More » -
March 12, 2024
വെറും 29 രൂപ; പോകാം കോട്ടയത്തു നിന്നും ബോട്ടിൽ ആലപ്പുഴയിലേക്ക്
ഈ ചൂടത്ത് നമുക്കേറ്റവും കൂടുതൽ ആശ്വാസമേകുന്നത് ജലയാത്രകളാണ്.എന്നാൽ പോക്കറ്റ് കാലിയാകുമെന്ന ഭയത്താൽ പലരും ആഗ്രഹമുണ്ടെങ്കിലും ഇത്തരം യാത്രകൾ ഒഴിവാക്കുകയും ചെയ്യും. എന്നാൽ ഒരു ദിവസം മുഴുവൻ ബോട്ടില്‍ കാഴ്ചകള്‍ കണ്ടു യാത്ര ചെയ്താലും പോക്കറ്റ് കാലിയാകുമെന്ന പേടി വേണ്ട. വെറും 29 രൂപ മാത്രമേയുള്ളൂ ടിക്കറ്റ് ചാർജ്.പറഞ്ഞുവരുന്നത് കോട്ടയം – ആലപ്പുഴ ബോട്ട് യാത്രയേപ്പറ്റിയാണ്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ജലഗതാഗത പാതകളിലൊന്നാണ് കോട്ടയം- ആലപ്പുഴ പാത. വിനോദസഞ്ചാരത്തിനു മാത്രമല്ല, സ്ഥിരം യാത്രകള്‍ക്കായും ആളുകള്‍ പണ്ടുമുതലേ ഉപയോഗിക്കുന്നതാണ് ഈ കായല്‍ പാത. ചൂട് കൂടിയതോടെ ഇപ്പോൾ സഞ്ചാരികളുടെ ഇടയില്‍ സൂപ്പർ ഹിറ്റാണ് കോട്ടയം കോടിമത ബോട്ട് ജെട്ടിയില്‍ നിന്നും ആലപ്പുഴയിലേക്ക് പോകുന്ന ഈ ബോട്ട് യാത്ര. വ്യത്യസ്തമായ കാഴ്ചകളിലൂടെ സഞ്ചാരികളെ കൊണ്ടുപോകുന്ന ഈ ബോട്ട് യാത്രയ്ക്ക് ഒരു സൈഡിലേക്ക് വെറും 29 രൂപ മാത്രമാണുള്ളത്. കായല്‍ യാത്രയുടെ സുഖത്തിനൊപ്പം തീരത്തിന്റെ ഭംഗിയും നിരവധി ദേശാടനപ്പക്ഷികളെയുമൊക്കെ കണ്ടാസ്വദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ്…
Read More » -
March 12, 2024
ബിഗ്‌ബോസില്‍ ആദ്യം ദിനം അടി പൊട്ടി! അടുക്കളയില്‍ സിഗരറ്റ് കത്തിച്ച് ജാന്‍മണി, കത്തിക്കയറി രതീഷ്; ആട്ടലും തുപ്പലും കരച്ചിലും
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കുകയാണ്. 19 പേരുമായാണ് ഇത്തവണ ഷോ ആരംഭിച്ചിരിക്കുന്നത്. ഇന്നലത്തെ ലോഞ്ച് എപ്പിസോഡില്‍ ഓരോരുത്തരായി ബിഗ് ബോസ് വീട്ടിലേക്ക് കടന്നു. സീരിയില്‍-സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളും കോമണേഴ്സുമാണ് ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നിരിക്കുന്നത്. അതേസമയം ആദ്യ ദിവസം തന്നെ ബിഗ് ബോസ് വീട് അടികള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ആദ്യം ദിവസം തന്നെ ശ്രദ്ധ നേടിയ രതീഷ് ആണ് അടിയുടെ ഒരു വശത്തുള്ളത്. മറുവശത്തുള്ളത് ജാന്‍മണിയാണ്. രതീഷില്‍ നിന്നും ജാന്‍മണിയില്‍ നിന്നും ആരംഭിച്ച വഴക്ക് പിന്നീട് ബിഗ് ബോസ് വീട്ടിലെ മറ്റുളളവരിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു. ഇന്നലെ മുതല്‍ തന്നെ ജാന്‍മണിയും രതീഷും തമ്മില്‍ ഉരസലുണ്ടായിരുന്നു. ജാന്‍മണിയുടെ സിഗരറ്റ് വലിക്കെതിരെയായിരുന്നു രതീഷ് പ്രശ്നമുണ്ടാക്കിയത്. താന്‍ ചൊറിഞ്ഞ് കണ്ടന്റുണ്ടാക്കും എന്ന് നേരത്തെ പ്രഖ്യാപിച്ചു തന്നെ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്ന താരമാണ് രതീഷ്. ഇതിന്റെ തുര്‍ച്ചയെന്ന നിലയില്‍ ഇന്നും കിച്ചണില്‍ വച്ച് രതീഷും ജാന്‍മണിയും തമ്മില്‍…
Read More » -
March 12, 2024
ക്രിസോസ്റ്റം ഫലിതങ്ങൾ
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി വിവാഹം ആശീർവദിക്കുന്നു. അനന്തരം അദ്ദേഹം വരനോട് പറഞ്ഞു. “ഡാ കൊച്ചനെ, ഇന്നു നിന്റെ ഭാര്യയായ ഈ മോളെ അവളുടെ കുഞ്ഞുനാളു തൊട്ട് ഞാൻ കാണുന്നതാണ്. നല്ല ഭംഗിയും ഐശ്വര്യവും ഉള്ള കൊച്ചാണ്. ഇന്നിപ്പോ ഏതോ ബ്യൂട്ടീഷൻ കാണിച്ച വൃത്തികേടു കാരണമാണ് ഇങ്ങനെയിരിക്കുന്നത്. നീ പേടിക്കേണ്ട. വീട്ടിച്ചെന്ന് മുഖമൊക്കെ നന്നായി കഴുകിക്കഴിഞ്ഞാൽ പഴയതുപോലെ ഭംഗിയാകും” പള്ളിയിലിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു. അന്നത്തെ ബ്യൂട്ടീഷനായിരുന്ന വധുവിന്റെ ആന്റിയടക്കം. അതാണ് മാർ ക്രിസോസ്റ്റം എന്ന അപ്പച്ചൻ തിരുമേനി. ക്രിസോസ്റ്റം തിരുമേനിയുടെ ഡ്രൈവറാണ് എബി. വണ്ടിയോടിക്കുക മാത്രമല്ല,തിരുമേനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതും നാൽപതു വയസ്സിനടുത്തുള്ള എബിയാണ്. കഴിഞ്ഞ ദിവസം കാർ വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ തിരുമേനി എബിയെ വിളിച്ചു ചോദിച്ചു: എബി, എടാ നിന്റെ കാലശേഷം എന്റെ വണ്ടി ആര് ഓടിക്കും? തിരുമേനിയോട് ആരോ ചോദിച്ചു : ദൈവം ഉണ്ടോ എന്ന് ? തിരുമേനി പറഞ്ഞത് : ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല; നാൻ…
Read More » -
March 12, 2024
നിർജ്ജലീകരണം മരണത്തിലേക്ക് നയിക്കും;ഇതാ ചില പ്രതിരോധ മാർഗ്ഗങ്ങൾ
വേനൽക്കാലത്തെ കഠിനമായ ചൂട് ഒരാളെ പെട്ടെന്ന് തന്നെ നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. പലപ്പോഴും അത് ഗുരുതരമായ അവസ്ഥയിലേക്കും എന്തിനേറെ മരണത്തിനു പോലും കാരണമാകാം. ശരീരത്തിൽ നിർജലീകരണം സംഭവിക്കാതിരിക്കാനായി ഇടയ്ക്കിടെ വെള്ളം കുടിക്കുക മാത്രമാണ് ഇതിനൊരു പരിഹാരമാർഗ്ഗം. ജലമാണ് പ്രധാനമായും ഈ സമയങ്ങളിൽ ആവശ്യമെങ്കിലും ജലത്തിന്റെ അളവ് ഉയർന്ന തോതിൽ അടങ്ങിയിട്ടുള്ള ചില ഭക്ഷണ വിഭവങ്ങളും ഇക്കാര്യത്തിൽ നമ്മളെ സഹായിക്കും. നമ്മുടെ ശരീരത്തിന് കൂടുതൽ ജലാംശം നൽകാനും ശരീരതാപനില ഉയരുന്നത് നിയന്ത്രണത്തിലാക്കാനും കഴിവുള്ള ചില ഭക്ഷണ പദാർത്ഥങ്ങളെ പരിചയപ്പെടാം. തണ്ണിമത്തൻ തണ്ണിമത്തൻ എല്ലാവരുടെയും പ്രിയപ്പെട്ട വേനൽക്കാല പഴങ്ങളിൽ ഒന്നായിരിക്കും.തണ്ണിമത്തനിൽ 92 ശതമാനം വെള്ളവും 6 ശതമാനം പഞ്ചസാരയുമാണ് അടങ്ങിയിട്ടുള്ളത്. ഇതിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് പ്രകൃതിദത്തമായ ഒന്നായതിനാൽ തന്നെ നിങ്ങളുടെ ഷുഗർ ലെവൽ കൂടുമോ എന്നോർത്ത് ഭയപ്പെടേണ്ടതില്ല. വേനൽകാലങ്ങളിലെ നിർജലീകരണം മൂലം ശരീരത്തിനുണ്ടാകുന്ന മിക്കവാറും പ്രശ്നങ്ങളെ ലഘൂകരിച്ചുകൊണ്ട് ആവശ്യമായ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ സഹായിക്കും. തക്കാളി ഒരു തക്കാളിയിൽ 93-95 ശതമാനം വരെ ജലാംശമാണ് അടങ്ങിയിട്ടുണ്ട്. ഇതു…
Read More » -
March 12, 2024
ബീഡി സിഗരറ്റിനെക്കാള്‍ എട്ടു മടങ്ങു ദോഷം ചെയ്യും: വിദഗ്ധര്‍
ഒരു ‘ബീഡി’ ഒരു സിഗരറ്റിനേക്കാള്‍ എട്ട് മടങ്ങ് ദോഷകരമാണെന്ന് വിദഗ്ധർ.കത്തൂമ്പോൾ ഇലകള്‍ പൊതിഞ്ഞ് ഉണ്ടാക്കുന്ന ബീഡികളിൽ കൂടുതല്‍ പുകയുണ്ടാക്കുന്നു.ഈ ഇലകളിലെ പുക കൂടുതൽ വിഷാംശമുള്ളതാണ്. തന്നെയുമല്ല,പുകവലിക്കാർ ബീഡികള്‍ കെട്ടുപോകാതിരിക്കാൻ ആഴത്തില്‍ വലീക്കുന്നതു മൂലം ശ്വാസകോശത്തിനെ കൂടുതല്‍ ഗുരുതരമായ നാശത്തിലേക്ക് നയിക്കുന്നു. സിഗരറ്റ് പൊതിഞ്ഞിരിക്കുന്നത് നേർമയായ പേപ്പറില്‍ ആണെങ്കില്‍ പുകയിലയില്‍ പൊതിഞ്ഞിരിക്കുന്ന ബീഡികളില്‍ അതേ അളവില്‍ പുകയില ഉപയോഗിക്കുകയാണെങ്കില്‍, അത് എട്ടിരട്ടി അപകടകരമായിരിക്കുമെന്നും വീദഗ്ദർ പറയുന്നു. അതേപോലെ ബീഡി പെട്ടെന്ന് കെട്ടുപോകും.ഇത് വീണ്ടും വീണ്ടും കത്തിച്ചു വലിക്കുമ്പോൾ ഉള്ളിലെത്തുന്ന വിഷാംശം ഇരട്ടിയാകുന്നു. സിഗരറ്റിൽ കാണുന്ന ഫിൽറ്റർ എന്ന സംവിധാനം ബീഡിയിൽ ഇല്ലാത്തതുകൊണ്ട് നേരിട്ട് പുകയിലയുടെ അംശങ്ങൾ വായിലേക്കും മറ്റും എത്തുകയും ചെയ്യും. മാത്രമല്ല, ബീഡി കെട്ട് പോകാതിരിക്കാൻ ഇടയ്ക്കിടെ അമർത്തി വലിക്കേണ്ടി വരും. അതിനാൽ കൂടുതൽ തവണ പുക ഉള്ളിലെത്തുകയും വിഷാംശങ്ങൾ കൂടുതൽ ശരീരത്തിൽ കടക്കുകയും ചെയ്യുന്നു. ടാർ പോലെയുള്ളവയുടെ ശതമാനവും ബീഡിയിൽ കൂടുതലാണ്. പുകവലിയുടെയും പുകയില ഉൽപന്നങ്ങളുടെയും ദോഷവശങ്ങളെക്കുറിച്ചു നമ്മുടെ നാട്ടിൽ ഒരുവിധം…
Read More » -
March 11, 2024
ഒരു മൾട്ടി ലെയിൻ പാതയിൽ ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ; കർശന നടപടിയെന്ന് എംവിഡി
45 വർഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി-മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുകയാണല്ലോ. അതുപോലെ തൃശൂർ -വടക്കഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസറഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി ആവുകയാണ്. ഒരു മൾട്ടി ലെയിൻ പാതയിൽ ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ ഒന്നുകൂടി പരിശോധിക്കാം. 1.വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട. 2. വാഹനങ്ങൾ കുറവായാലും, അല്ലെങ്കിലും അമിതവേഗത വേണ്ട. 3. മൂന്നു ലെയിനുകളിൽ ഏറ്റവും ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങൾക്ക് (ഉദാ: ടു വീലർ, 3 വീലർ (അനുവാദമുണ്ടെങ്കിൽ), ചരക്കു വാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ) ഉള്ളതാണ്. 4. രണ്ടാമത്തെ ലെയിൻ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ്. 5. മൂന്നാമത്തെ ലെയിൻ വാഹനങ്ങൾക്ക് മറികടക്കേണ്ടി വരുമ്പോൾ മറികടക്കാൻ മാത്രമുള്ളതാണ്. കൂടാതെ എമർജൻസി വാഹനങ്ങൾക്ക് ഈ ലൈൻ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവും. 6. ഏതു ലെയിനിലുള്ള വാഹനവും മറികടക്കേണ്ടി വരുമ്പോൾ കണ്ണാടി കൾ നോക്കി…
Read More »