മദ്യപാനിയെന്ന് അധിക്ഷേപങ്ങള്‍, ഉര്‍വശി നല്‍കിയ മറുപടി; ആശുപത്രിയില്‍ നിന്നും മകളെ കാണാന്‍ വന്നപ്പോള്‍

ഭര്‍ത്താവ് ശിവപ്രസാദിനും മകനുമൊപ്പം സന്തോഷകരമായി കുടുംബ ജീവിതം നയിക്കുകയാണ് ഉര്‍വശി. മനോജ് കെ ജയനുമായുള്ള ആദ്യ വിവാഹ ബന്ധത്തിലെ മകള്‍ തേജാലക്ഷ്മി ഉര്‍വശിക്കൊപ്പം എപ്പോഴും സമയം കണ്ടെത്താറുണ്ട്. മനോജ് കെ ജയനും ഉര്‍വശിയും പിരിഞ്ഞപ്പോള്‍ ഇവര്‍ക്കിടയില്‍ ഏറ്റവും വലിയ പ്രശ്‌നമായത് മകളുടെ കസ്റ്റഡി അവകാശമായിരുന്നു. മകളെ തനിക്കൊപ്പം വിടുന്നില്ലെന്ന് ഉര്‍വശി ആരോപിച്ചു. ഉര്‍വശി മദ്യപാനിയാണെന്ന ആരോപണം അന്ന് ഉയര്‍ന്ന് വന്നിരുന്നു. നടി ജീവിതത്തില്‍ ഏറെ വിഷമിച്ച കാലഘട്ടമായിരുന്നു ഇത്.
മദ്യപിക്കുന്നെന്ന ആരോപണത്തിന് ഒരിക്കല്‍ ഉര്‍വശി മറുപടി നല്‍കിയിട്ടുമുണ്ട്. ഒരാള്‍ വാശിപ്പുറത്ത് പറയുന്ന ആരോപണങ്ങള്‍ കേള്‍ക്കുന്ന ആളുകള്‍ അതേ രീതിയില്‍ എടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെ വിളിച്ച് പറയുന്ന കാര്യങ്ങള്‍ക്ക് അത്രയ്ക്ക് പ്രാധാന്യമേ കൊടുക്കൂ. കാരണം മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് എന്തെങ്കിലും വിളിച്ച് പറയുന്നു. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചു. വിവാഹം കഴിക്കാതെ പ്രണയം ആറ് വര്‍ഷം.

14 വര്‍ഷം ഒരുമിച്ചുള്ള ജീവിതത്തില്‍ എങ്ങും പറയാതെ പെട്ടെന്ന് ഒരാള്‍ ഒരു സംഗതി വിളിച്ച് പറയുമ്പോള്‍ അതിലെ സത്യാവസ്ഥയെക്കുറിച്ച് ജനത്തിന് ബോധ്യപ്പെടുമെന്നും ഉര്‍വശി അന്ന് വ്യക്തമാക്കി. സമ്മര്‍ദ്ദം കൂടി വന്നപ്പോള്‍ അതില്‍ നിന്നും രക്ഷ നേടാന്‍ എന്തെങ്കിലും മാര്‍?ഗം കണ്ടെത്തിയോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ല, അതൊന്നും ഒരു മാര്‍ഗമല്ലെന്നാണ് ഉര്‍വശി നല്‍കിയ മറുപടി.
മകളെ രണ്ട് ദിവസം ഉര്‍വശിക്കൊപ്പം വിടാന്‍ കോടതി അക്കാലത്ത് ഉത്തരവിട്ടിരുന്നു. അന്ന് ഉര്‍വശി എത്തിയത് മദ്യപിച്ചാണെന്ന് വാര്‍ത്തകള്‍ വരികയും മനോജ് കെ ജയന്‍ ഈ വാദം ശരിവെക്കുകയും ചെയ്തു. എന്നാല്‍ തന്റെ അപ്പോഴത്തെ ആരോഗ്യ പ്രശ്‌നങ്ങളാണ് സ്വബോധം പോയത് പോലെ തോന്നാന്‍ കാരണമെന്ന് അന്ന് ഉര്‍വശി വ്യക്തമാക്കി.
വളരെ സിവിയെര്‍ ആയ സര്‍ജറി കഴിഞ്ഞിട്ട് കുറച്ച് ദിവസങ്ങളേ ആയുള്ളൂ. കഴിഞ്ഞ പ്രാവശ്യം ആശുപത്രിയില്‍ നിന്ന് നേരെ കോടതിയില്‍ വരികയായിരുന്നു. അത് കോടതിക്കറിയാം. വളരെ ഹെവിയായ മരുന്നുകള്‍ മൂന്ന് നേരവും കഴിക്കുന്നു. ഭക്ഷണം കഴിച്ചിരുന്നില്ല. അത് അറിഞ്ഞ് വെച്ച് കൊണ്ട് നേരത്തെ സ്‌ക്രിപ്റ്റ് റെഡിയാക്കി വെച്ച് തനിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നെന്ന് അന്ന് ഉര്‍വശി പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി കുഞ്ഞിനെ കാണിക്കാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമോ അതെല്ലാം ചെയ്യുന്നുണ്ട്. വീട്ടില്‍ ചെന്നാല്‍ കാണാന്‍ പറ്റില്ല. എന്റെ അമ്മയുടെ വീട്ടില്‍ ചെന്നാല്‍ അവിടെ വെച്ച് കാണാന്‍ പറ്റില്ല. കോടതിയില്‍ കൊണ്ട് വന്നാലും വെറുതെ ശല്യപ്പെടുത്തും. അത് നല്ല പോലെ ബോധ്യപ്പെട്ടിട്ടാണ് ഹൈക്കോടതി രണ്ട് ദിവസം കുട്ടിയെ അമ്മയുടെ കൂടെ വിടണമെന്ന് പറഞ്ഞത്. ശാരീരികമായി ഇത്ര വയ്യായ്ക ഉണ്ടായിട്ട് പോലും കിട്ടിയ രണ്ട് ദിവസം മിസ് ചെയ്യരുതല്ലോ എന്ന് വിചാരിച്ചാണ് താന്‍ വന്നതെന്നും ഉര്‍വശി അന്ന് വ്യക്തമാക്കി.