Breaking NewsMovieSocial Media

ദാഹിച്ചപ്പോൾ അൽപം വെള്ളമേ ചോദിച്ചുള്ളു, ഒരു കവിൾ കുടിച്ചതേ കിലി പോളിന്റെ ‘കിളി പോയി’… ഒന്നും നോക്കിയില്ല കുപ്പിയിലേക്കു തന്നെ റിട്ടേണടിച്ചു!! വെള്ളത്തിന് മദ്യത്തിന്റേയോ, സ്പിരിറ്റിന്റേയോ രുചിയായിരുന്നെന്ന് ടാൻസാനിയൻ സോഷ്യൽ മീഡിയ താരം

ബോളിവുഡിലും കേരളത്തിലുമടക്കം ലോകമെമ്പാടും ഒട്ടനവധി ആരാധകരുള്ള സോഷ്യൽ മീഡിയ താരമാണ് ടാൻസാനിയനായ കിലി പോൾ. ലിപ് സിങ്ക് വീഡിയോകളിലൂടെ മലയാളികളെ അടക്കം കയ്യിലെടുത്തു കഴിഞ്ഞു കിലി പോളും സഹോദരിയും. ഏതാനും ദിവസങ്ങൾക്ക് മുൻപ് താരം സിനിമയ്ക്കു വേണ്ടി കേരളത്തിലും വന്നിരുന്നു. ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പ്രമോഷനുമെല്ലാം കിലി പങ്കെടുക്കുകയും ചെയ്തത് മലയാളികൾ ഉണ്ണിയേട്ടൻ എന്നു വിളിക്കുന്ന ഈ ടാൻസാനിയൻ താരത്തിന്റെ വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ഇതിനിടെ ഏറെ ശ്രദ്ധനേടിയൊരു വീഡിയോയായിരുന്നു മാളിൽ പരിപാടിക്കിടെ വെള്ളം കുടിക്കുന്ന കിലിയുടേത്. ഒരു കവിൾ വെള്ളം കുടിച്ച കിലി അതുപോലെ തന്നെ ആ കുപ്പിയിൽ തന്നെ തുപ്പുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ എങ്ങും വൈറലാകുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കിലി പോൾ.

Signature-ad

അവിടെ വച്ചു ദാഹിച്ചപ്പോൾ താൻ ചോദിച്ചത് വെള്ളം ആയിരുന്നുവെന്നും എന്നാൽ തനിക്ക് കിട്ടിയ കുപ്പിയിലെ വെള്ളത്തിനു മദ്യത്തിന്റേയോ, സ്പിരിറ്റിന്റേയോ രുചി ആയിരുന്നുവെന്നും കിലി പോൾ പറയുന്നു. മദ്യം കുടിക്കുന്ന ആളല്ലാത്തതിനാൽ അത് കുടിച്ചിറക്കാൻ കഴിഞ്ഞില്ല. അടുത്തെങ്ങും ബാത്റൂമും ഉണ്ടായില്ല. അതാണ് കുപ്പിയിൽ തന്നെ തുപ്പിയതെന്നും ആദ്യമായി ആ ടേസ്റ്റ് രുചിച്ചതിന്റെ പ്രശ്നമായിരുന്നുവെന്നും കിലി പോൾ പറയുന്നു.

 

 

View this post on Instagram

 

A post shared by Kili Paul (@kili_paul)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: