Social Media
-
March 15, 2024
രോഗം വിലകൊടുത്ത് വാങ്ങേണ്ട; വളരെയെളുപ്പം ബ്രോസ്റ്റഡ് ചിക്കൻ വീട്ടില്‍ ഉണ്ടാക്കാം
ബിരിയാണിയും മാഗി നൂഡിൽസും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യവസ്തു ബ്രോസ്റ്റഡ് ചിക്കൻ ആണ്. കേരളത്തിലെ കാര്യവും വ്യത്യസ്തമല്ല.നമ്മൂടെ ഓരോ മുക്കിലും മൂലയിലും പൊരിച്ച കോഴിയുടെ ഏതുതരം ബ്രാൻഡുകളും ലഭ്യമാണ്.ഏത് കഴിക്കണം എന്ന ആശയക്കുഴപ്പമേയുള്ളൂ. എന്നാൽ ഇതിലൊരു അപകടം ഒളിച്ചിരിപ്പുണ്ട്. ഉപയോഗിക്കുന്ന ചിക്കന്റെ കാലപ്പഴക്കം മുതൽ ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയിലും രുചി കൂട്ടാൻ ഉപയോഗിക്കുന്ന അസംസ്കൃത പദാർഥങ്ങൾ സമ്മാനിക്കുന്ന രോഗങ്ങളിലും വരെ നാം ജാഗരൂകരായി ഇരിക്കേണ്ടി വരും.അതിലുപരി ഉണ്ടാക്കുന്ന ബംഗാളിയുടെ ‘പാചകവൃത്തി’യേയും ഭയപ്പെടാതെ തരമില്ല. അൽപ്പം മിനക്കെടാമെങ്കിൽ നമുക്കിതെല്ലാം തന്നെ വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ.തെറ്റിപ്പോകുമെന്ന പേടി വേണ്ട,ഒന്നിൽ പിഴച്ചാൽ മൂന്നിൽ ശരിയാക്കാം.അപ്പോൾ തുടങ്ങിക്കോളൂ ആവശ്യമുള്ള ചേരുവകള്‍ ചിക്കൻ -ഒരു കിലോ കോണ്‍ഫ്ലവർ പൗഡർ -ഒരു കപ്പ് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -രണ്ട് ടീസ്‌പൂണ്‍ കശ്മീരി ചില്ലി പൗഡർ -രണ്ട് ടീസ്‌പൂണ്‍ നാരങ്ങനീര് -ഒരു ടീസ്‌പൂണ്‍ മുട്ട -രണ്ടെണ്ണം ഉപ്പ് -ആവശ്യത്തിന് ഗരം മസാല -ഒരു ടീസ്‌പൂണ്‍ ഓട്സ് -200 ഗ്രാം മൈദ -250…
Read More » -
March 14, 2024
”ജിനേഷിനെ തല്ലുകയോ കാമറ പൊട്ടിക്കുകയോ ചെയ്തിട്ടില്ല; സുഖമില്ലാത്ത എന്റെ മകളാണെ സത്യം”
നടനും കോമേഡിയനുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിനുവിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജര്‍ ജിനേഷ് കഴിഞ്ഞ ദിവസമാണ് രംഗത്ത് എത്തിയത്. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ് ആരോപിക്കുന്നത്. ബിനുവിനെതിരായ സോഷ്യല്‍ മീഡിയയില്‍ അടക്കം വരുന്ന നെഗറ്റീവ് കമന്റുകള്‍ക്ക് കാരണം താനാണെന്ന് ആരോപണം ഉയര്‍ത്തിയാണ് ആക്രമണം നടന്നത് എന്നാണ് ജിനേഷ് ആരോപിക്കുന്നത്. ഒപ്പം ബിനു അടിമാലി ഭീഷണിപ്പെടുത്തുന്ന വോയ്‌സ് ക്ലിപ്പും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും നടനുള്ള ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നുണ്ട്. സംഭവം വലിയ വാര്‍ത്തയായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിനു. സൂരജ് പാലക്കാരനുമായി സംസാരിക്കവെയാണ് തന്റെ ഭാഗം ബിനു വെളിപ്പെടുത്തിയത്. അഭിമുഖത്തിനിടെ ബിനു പൊട്ടിക്കരയുന്നതും കാണാം. നടന്റെ വാക്കുകളിലേക്ക്… ”കോമഡി സ്റ്റാര്‍സിന് മുമ്പ് ഞാന്‍ രസികരാജ പരിപാടിയില്‍ സ്‌കിറ്റ്…
Read More » -
March 14, 2024
കുത്തിപ്പൊക്കി സുരേഷ് ഗോപിയുടെ ആഡംബര കാർ റജിസ്ട്രേഷൻ കേസ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ സുരേഷ് ഗോപിയുടെ ആഡംബര കാർ റജിസ്ട്രേഷൻ കേസ് വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. പോണ്ടിച്ചേരിയിൽ വ്യാജവിലാസത്തിൽ രണ്ട് ആഡംബരക്കാറുകൾ റജിസ്റ്റർ ചെയ്ത കേസിൽ നടനും എംപിയുമായിരുന്ന സുരേഷ്ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസാണ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. സുരേഷ്ഗോപിയുടെ 60 –80 ലക്ഷം രൂപയുടെ കാറുകൾ 3,60,000 രൂപയ്ക്കും 16,00,000 രൂപയ്ക്കും നികുതി വെട്ടിപ്പു നടത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പോണ്ടിച്ചേരിയിലെ എല്ലെപ്പിള്ളൈ ചാവടിയിലെ കാർത്തിക അപ്പാർട്ട്മെൻറിൽ താൽക്കാലിക താമസക്കാരനാണെന്നു കാണിച്ചാണ് വെട്ടിപ്പു നടത്തിയത്.2019-ൽ ആയിരുന്നു സംഭവം.
Read More » -
March 14, 2024
ഒരു താറാവ് മുട്ട മതി; ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ലഭിക്കും
പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും.എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്. കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഒരു താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് തിമിരം തുടങ്ങിയ പല പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന് കൂടിയാണ് താറാവ് മുട്ട.അതേപോലെ തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാൻ ഇതിലെ ഘടകങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി താറാവ് മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് വളരെ മികച്ചതാണ്. ഹൃദ്രോഗത്തിനും ക്യാൻസറിനും കാരണമാകുന്നവയെ ഇത് നശിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. കോഴിമുട്ടയെക്കാൾ താറാവ് മുട്ടയാണ് ഗുണങ്ങളിൽ ഏറെ മുന്നിൽ.ഒരു താറാവ് മുട്ടയിൽ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയിൽ 6…
Read More » -
March 14, 2024
ഫോണ്‍ സര്‍വ്വീസിന് കൊടുക്കും മുൻപ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; അല്ലാത്തപക്ഷം നിങ്ങളുടെ ‘രഹസ്യങ്ങൾ’ എല്ലാം പരസ്യമാകും !
സ്മാർട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു കാര്യമാണ് ഫോണുകള്‍ സർവ്വീസിന് കൊടുക്കുക എന്നത്. കാര്യം ഫോണിന്റെ കേടുപാടുകള്‍ മാറ്റാൻ സർവ്വീസ് ഉപകരിക്കും എങ്കിലും ഇത്തരത്തില്‍ സർവ്വീസീന് കൊടുക്കുമ്ബോള്‍ ഫോണിലുള്ള രഹസ്യ ഫോട്ടോകള്‍ വീഡിയോകള്‍ മറ്റ് ഫയലുകള്‍ മറ്റുള്ളവർ ചോർത്തുമോ എന്ന ഭയം ആയിരിക്കും ഭൂരിപക്ഷം ഉപയോക്താക്കള്‍ക്കും ഉള്ളത്. നിരവധി ഉപയോക്താക്കളുടെ പല ഫയലുകളും ഇത്തരത്തില്‍ ലീക്ക് ആയിട്ടുണ്ട്. ഇന്ന് പല പോണ്‍ വെബ്സൈറ്റുകളിലും കാണുന്ന വിവധ വീഡിയോകള്‍ ഇത്തരത്തില്‍ ലീക്ക് ആയവ ആണെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ആയതിനാല്‍ തന്നെ നമ്മുടെ ഫോണുകള്‍ സർവ്വീസീന് കൊടുക്കും മുമ്ബ് ചെറുതായി ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ ഇത്തരം രഹസ്യ ഫയലുകള്‍ നമ്മുക്ക് മറച്ചു വെയ്ക്കാൻ സാധിക്കും എന്ന് നമ്മളിൽ പലർക്കും അറിയില്ല.ഫോണിന്റെ സെറ്റിങ്സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങളുടെ ഫോണിലെ ഫയലുകള്‍ മറ്റ് ആർക്കും ആക്സസ് ചെയ്യാൻ സാധിക്കാത്ത വിധത്തില്‍ മറച്ചു വെയ്ക്കാൻ സാധിക്കുന്നതാണ്. സർവ്വീസ്…
Read More » -
March 14, 2024
ചുമ ആദ്യ മുന്നറിയിപ്പ്; കൊണ്ടേ പോകൂ പുകവലി
പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന വാചകവും മുന്നറിയിപ്പുമെല്ലാം ദിവസേന കേള്‍ക്കുന്നവരാണ് നമ്മൾ. സിഗരറ്റ്, ബീഡി മറ്റ് പുകയില ഉത്പ്പന്നങ്ങളെല്ലാം ശരീരത്തിന് ഹാനികരമാണ്. ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്ന പുകവലി ആസ്തമ പോലെയുള്ള അസുഖങ്ങളിലേയ്ക്കാണ് മനുഷ്യരെ തള്ളിവിടുന്നത്. അതായത് ശ്വാസം മുട്ടലിലേക്ക്. പുകവലിക്കാരില്‍ ചുമയാണ് ഏറ്റവുമധികം കണ്ടുവരുന്നത്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും ശ്വാസകോശ അര്‍ബുദവും ഹൃദ്രോഗവും വരെയുണ്ടാകാന്‍ പുകവലി കാരണമാകുന്നുണ്ട്. പല്ലിന്റെ നിറവ്യത്യാസം, ചര്‍മ്മത്തിലെ ചുളിവ് എന്നിവയ്ക്കും പുകവലി കാരണമാകുന്നുണ്ട്. ബ്രോങ്കൈറ്റിസ്, ന്യുമോണിയ, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളും പുകവലിക്കാരില്‍ കണ്ടുവരുന്നുണ്ട്. പുകയില ഉപയോഗിക്കുന്നവരില്‍ 50 ശതമാനവും ഇവയുടെ ഉപയോഗത്താല്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുകവലി ഉള്‍പ്പെടെയുള്ള പുകയില ഉപയോഗം കാരണം 80 ലക്ഷം ജനങ്ങളെങ്കിലും ആയുസെത്താതെ ആഗോളതലത്തില്‍ മരിക്കുന്നുണ്ട്. ഇന്ത്യയില്‍ 13 ലക്ഷം ആളുകളാണ് ഒരു വര്‍ഷം പുകയില ഉപയോഗത്താല്‍ മരണപ്പെടുന്നത്. നിങ്ങള്‍ പുകവലിക്കാരനാണെങ്കില്‍ പുകവലിയുടെ ഉപയോഗം എത്രമാത്രം ഭവിഷ്യത്തുളവാക്കുന്നതാണെന്ന് മനസിലാക്കണമെങ്കില്‍ താഴെ പറയുന്ന കാര്യം സ്വയം പരീക്ഷിച്ച് നോക്കാവുന്നതാണ്. വായ്ക്കുള്ളില്‍ സിഗരറ്റിന്റെയോ ബീഡിയുടെയോ…
Read More » -
March 13, 2024
”റൂമില്‍ കയറ്റി ഉപദ്രവിച്ചു കാമറ പൊട്ടിച്ചു; സിംപതി കിട്ടാന്‍ സുധിയുടെ വീട്ടിലേക്ക് ബിനു അടിമാലി വീല്‍ചെയറില്‍ പോയി”
വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേമികള്‍ക്കും സുപരിചിതനായ മുഖമാണ് ബിനു അടിമാലി. മിനി സ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും തന്റേതായ ഇടം ബിനു സ്ഥാപിച്ചെടുത്തിട്ടുണ്ട്. ഇടുക്കിയുടെ തനത് സംസാര ശൈലിയും കൗണ്ടറുകളുമാണ് ബിനുവിനെ വ്യത്യസ്തനാക്കിയത്. സ്റ്റാര്‍ മാജിക്കിലൂടെയും കോമഡി സ്റ്റാര്‍സിലൂടെയുമാണ് ബിനു മിനി സ്‌ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. കലാഭവനില്‍ എത്തിയപ്പോഴാണ് തന്റെ പേരിനൊപ്പം തന്റെ സ്ഥലത്തിന്റെ പേരും ബിനു ചേര്‍ത്തത്. സോഷ്യല്‍മീഡിയയിലും ബിനു അടിമാലി സജീവമാണ്. പക്ഷെ ബിനു അടിമാലിയുടെ ബോഡി ഷെയ്മിങ് കോമഡികളോട് പ്രേക്ഷകര്‍ക്ക് എതിര്‍പ്പാണ്. അതുകൊണ്ട് തന്നെ ഡബിള്‍ മീനിങ്ങുള്ളതും ബോഡി ഷെയ്മിങ് നടത്തുന്ന തരത്തിലുള്ള കോമഡികള്‍ ബിനു പറയുമ്പോള്‍ വിമര്‍ശനം കേള്‍ക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ബിനു അടിമാലി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു ചെറുപ്പക്കാരന്റെ ക്യാമറ തല്ലിപ്പൊട്ടിച്ച് ഉപദ്രവിച്ചുവെന്ന ആരോപണത്തിന്‍െ്‌റ ബിനു അടിമാലി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. യുട്യൂബില്‍ റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യാറുള്ള സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്ന സായ് കൃഷ്ണയാണ് ബിനു അടിമാലിയുടെ…
Read More » -
March 13, 2024
ചെറുനാരകം കൃഷി; അറിയേണ്ടതെല്ലാം
കുറഞ്ഞത് 10 സെന്റെങ്കിലും സ്ഥലമുള്ളവർക്ക് വരുമാനമുണ്ടാക്കാൻ പറ്റിയ ഒരു കൃഷിയാണ് ജീവകം C യുടെ കലവറയായ ചെറുനാരകം കൃഷി. 10 സെന്റ് സ്ഥലത്തു ഏകദേശം 100 തൈകൾ നടുവാൻ കഴിയും.മാത്രമല്ല വീടിന്റെ മുറ്റത്തോ ടെറസ്സിലോ ചെടിച്ചട്ടികളിലോ വരെ ഇത് വളർത്താനും കഴിയും.പൊതുവേ നാരകച്ചെടികൾക്ക് പരിപാലന ചിലവ് വളരെ കുറവായതിനാൽ നല്ലൊരു ലാഭം ഈ കൃഷിയിലൂടെ ഉണ്ടാക്കിയെടുക്കാൻ കഴിയും. വിത്ത് മുളപ്പിക്കൽ വിത്തിട്ട് മുളപ്പിച്ച തൈകള്‍ നട്ടാണ് ചെറുനാരകം സാധാരണ വളര്‍ത്താറ്. പതി വച്ചുള്ള പ്രവര്‍ധനരീതി ഫലപ്രദമാണെങ്കിലും പ്രചാരം ലഭിച്ചിട്ടില്ല.നല്ല വലുപ്പവും വിളവുമെത്തിയ പഴുത്ത കായ്കളുടെ വിത്ത് വേര്‍തിരിക്കണം.ഇവയെ ചാരം പുരട്ടി തണലില്‍ ഒരു ദിവസം സൂക്ഷിച്ചശേഷം വിത്തുതടങ്ങളില്‍ പാകി മുളപ്പിക്കാം.10- 15 ദിവസത്തിനുള്ളിൽ കുരു മുളയ്ക്കും. തൈകള്‍ക്ക് 10 സെന്‍റിമീറ്ററോളം ഉയരം വയ്ക്കുമ്പോള്‍ പോളിത്തീന്‍ സഞ്ചിയിലോ മണ്‍ചട്ടിയിലോ പറമ്പിലേക്കോ മാറ്റി നടാവുന്നതാണ്. കൃഷി രീതി നടീല്‍ കവറിലോ, ചട്ടിയിലോ നട്ട തൈകള്‍ ഒരു വര്‍ഷം പ്രായമാകുമ്പോള്‍ കൃഷിസ്ഥലത്ത് നടാവുന്നതാണ്. 3ഃ3 മീറ്റര്‍…
Read More » -
March 13, 2024
നിലവിലെ എം.പി മാരുടെ പാർലമെൻറിലെ പ്രകടനത്തിൻ്റെ കണക്കുകൾ!
എ എം ആരിഫ് ഹാജർ നില- 89% നിയമനിർമ്മാണ ചർച്ച-32 ബഡ്ജറ്റ് ചർച്ച- 24 ശൂന്യവേള ചർച്ച-21 ചട്ടം 377-18 ചട്ടം 193- 00 ———— അടൂർ പ്രകാശ് ഹാജർ നില- 82% നിയമനിർമ്മാണ ചർച്ച-04 ബഡ്ജറ്റ് ചർച്ച- 01 ശൂന്യവേള ചർച്ച-28 ചട്ടം 377-23 ചട്ടം 193- 01 ———— ആന്റോ ആന്റണി ഹാജർ നില- 82% നിയമനിർമ്മാണ ചർച്ച-05 ബഡ്ജറ്റ് ചർച്ച- 10 ശൂന്യവേള ചർച്ച-27 ചട്ടം 377-15 ചട്ടം 193- 00 ———— ബെന്നി ബെഹ്നാൻ ഹാജർ നില- 85% നിയമനിർമ്മാണ ചർച്ച-08 ബഡ്ജറ്റ് ചർച്ച- 08 ശൂന്യവേള ചർച്ച-29 ചട്ടം 377-18 ചട്ടം 193- 03 ———— ഡീൻ കുര്യാക്കോസ് ഹാജർ നില- 90% നിയമനിർമ്മാണ ചർച്ച-08 ബഡ്ജറ്റ് ചർച്ച- 16 ശൂന്യവേള ചർച്ച-32 ചട്ടം 377-24 ചട്ടം 193- 04 ———— ഇടി മുഹമ്മദ് ബഷീർ ഹാജർ നില- 94% നിയമനിർമ്മാണ ചർച്ച-46 ബഡ്ജറ്റ്…
Read More » -
March 13, 2024
ഈ യുവാവിനെ സഹായിക്കാമോ ?
പത്തനംതിട്ട: ഓമല്ലൂർ വയൽ വാണിഭം നടക്കുന്ന സ്ഥലത്ത് LED ബൾബുകൾ വിൽക്കുന്ന അരുൺ എന്ന ചെറുപ്പക്കാരന്റേതാണ് ഈ ഫോട്ടോ. ജന്മനാ വൈകല്യമുള്ള ആളാണ് അരുൺ.അതുപോലെതന്നെ അദ്ദേഹത്തിന്റെ അച്ഛനും വളരെ കാലങ്ങളായി തളർന്നു കിടപ്പിലാണ്. ഈ Led ബൾബുകൾ വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ആ കുടുംബം മുന്നോട്ട് പോകുന്നത്. ജന്മനാ വൈകല്യമുള്ള അരുൺ ബൾബിന്റെ പാർട്സുകൾ ഓർഡർ ചെയ്തു വരുത്തി സ്വന്തമായി നിർമ്മിച്ചു നൽകുകയാണ്. വിധിയെ പഴിച്ചു കൊണ്ട് മാറിനിൽക്കാതെ സ്വന്തമായി ഒരു വരുമാനമാർഗം കണ്ടെത്തുകയും ആ വരുമാനത്തിലൂടെ സ്വന്തം കുടുംബം പുലർത്തുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരൻ നമുക്കെല്ലാം അഭിമാനമാണ്. വയൽവാണിഭം സന്ദർശിക്കുന്ന നല്ലവരായ നമ്മുടെ നാട്ടുകാർ ഇദ്ദേഹത്തെ അവിടെ വച്ച് കണ്ടാൽ ഒരു ബൾബ് എങ്കിലും വാങ്ങി അദ്ദേഹത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വായിക്കുന്നവർ ഈ പോസ്റ്റ് ഷെയർ കൂടെ ചെയ്താൽ ഒരുപാട് ആളുകളിലേക്ക് ഇത് എത്തിക്കുവാൻ സാധിക്കും അത്…
Read More »