Business
-
ഇന്ത്യന്‍ വാഹന നിര്‍മാണ രംഗത്ത് നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോട്ടോഴ്സ്; ടിയാഗോ ഉല്‍പ്പാദനം 4 ലക്ഷം കടന്നു
ഇന്ത്യന്‍ വാഹന നിര്‍മാണ രംഗത്ത് നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോട്ടോഴ്സ്. ടിയാഗോയുടെ ഉല്‍പ്പാദനം നാല് ലക്ഷം കടന്നു. ഗുജറാത്തിലെ സാനന്ദ്ശാലയില്‍ നിന്നാണ് 400,000-ാമത്തെ ടിയാഗോ യൂണിറ്റ് പുറത്തിറക്കിയത്. വാഹനം വിപണിയില്‍ അവതരിപ്പിച്ച് ആറുവര്‍ഷം കൊണ്ടാണ് ഈ നേട്ടം ടാറ്റ മോട്ടോഴ്സ് നേടിയത്. ഇന്‍ഡികയുടെ പിന്‍ഗാമിയായി 2016 ലാണ് ടിയാഗോ ലോഞ്ച് ചെയ്തത്. അതിനുശേഷം, ടിയാഗോയ്ക്ക് 2020-ല്‍ ഒരു ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചു. ഫേസ്ലിഫ്റ്റ് ചെയ്ത പതിപ്പിനെ അടിസ്ഥാനമാക്കി അപ്‌ഡേറ്റ് ചെയ്ത ടിയാഗോ എന്‍ആര്‍ജി 2021 ലാണ് ലോഞ്ച് ചെയ്തത്. മൂന്ന് മാസം മുമ്പ് ടാറ്റ മോട്ടോഴ്സ് ടിയാഗോ ഐസിഎന്‍ജിയും പുറത്തിറക്കിയിരുന്നു. 2022 മാര്‍ച്ചില്‍, ടാറ്റ മോട്ടോഴ്‌സ് അതിന്റെ സാനന്ദ് പ്ലാന്റ് വഴി പ്രതിവര്‍ഷം അഞ്ച് ലക്ഷം കാറുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ വാഹന നിര്‍മാതാക്കള്‍ക്ക് അതിന്റെ ഒന്നിലധികം പ്ലാന്റുകളിലായി 4,80,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ കര്‍വ് മിഡ്‌സൈസ് ഇലക്ട്രിക് എസ്യുവി കണ്‍സെപ്റ്റ് അനാച്ഛാദനം ചെയ്തിരുന്നു. ഉടന്‍ തന്നെ നെക്സോണ്‍…
Read More » -
ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ അദാനി പോര്‍ട്സ്; ഇടപാട് 1,530 കോടി രൂപയുടേത്
പ്രമുഖ തേര്‍ഡ്-പാര്‍ട്ടി മറൈന്‍ സേവനദാതാക്കളായ ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ അദാനി ഹാര്‍ബര്‍ സര്‍വീസസ് കരാറില്‍ ഏര്‍പ്പെട്ടതായി അദാനി പോര്‍ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി മറൈന്‍ സര്‍വീസ് പ്രൊവൈഡറായ ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിന് അദാനി ഹാര്‍ബര്‍ സര്‍വീസസ് ലിമിറ്റഡ് 1,530 കോടി രൂപയുടെ കരാറിലാണ് ഏര്‍പ്പെട്ടത്. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിന്റെ 75.69 ശതമാനം ഓഹരികള്‍ നേരിട്ട് ഏറ്റെടുക്കുന്നതിന് 1,135.30 കോടി രൂപയും 24.31 ശതമാനം ഓഹരികള്‍ പരോക്ഷമായി ഏറ്റെടുക്കുന്നതിന് 394.87 കോടി രൂപയും നല്‍കുമെന്ന് കമ്പനി വെള്ളിയാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. ഏറ്റെടുക്കല്‍ നടപടി ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഎസ്എല്‍, അദാനി ഹാര്‍ബര്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവ സംയോജിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മെച്ചപ്പെട്ട മാര്‍ജിനുകളോടെ ഏകീകൃത ബിസിനസ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നും അതുവഴി അദാനി പോര്‍ട്ടലിന്റെ മൂല്യം…
Read More » -
ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മുകളിലുള്ള ബാങ്ക് കൊള്ള അവസാനിക്കുന്നു; പുതിയ നിര്‍ദേശങ്ങളുമായി ആര്‍ബിഐ
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിതരണവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്ന് റിസര്‍വ് ബാങ്ക്. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കു മുകളില്‍ ബാങ്കുകള്‍ നടത്തുന്ന കൊള്ള തടയാന്‍ ആര്‍ബിഐയുടെ ഈ പുതിയ നിര്‍ദേശങ്ങള്‍ക്ക് കഴിയും. ഉപയോക്താവിന് ആവശ്യമില്ലാതെ ക്രെഡിറ്റ് കാര്‍ഡുകള്‍ അടിച്ചേല്‍പിക്കാനോ ചാര്‍ജുകള്‍ ഈടാക്കാനോ ബാങ്കുകള്‍ക്ക് സാധിക്കില്ല. കുടിശിക അടച്ചു തീര്‍ത്തിട്ടും കാര്‍ഡ് ക്ലോസ് ചെയ്യാതെ ചാര്‍ജ് ഈടാക്കുന്ന രീതിയും ഇനി ഉണ്ടാവില്ല. ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ രാജ്യത്തെ എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ക്കും എല്ലാ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കും ബാധകമാകും. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് കാലതാമസം ഉണ്ടായാല്‍ ബാങ്ക് കാര്‍ഡ് ഉടമയ്ക്ക് പിഴ നല്‍കേണ്ടതായും വരും. ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ: 1) കാര്‍ഡ് ഉടമ എല്ലാ കുടിശ്ശികയും അടച്ചശേഷം ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിനായി അഭ്യര്‍ത്ഥിച്ചു കഴിഞ്ഞാല്‍ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഈ…
Read More » -
2050ഓടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 30 ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് അദാനി
2050ഓടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 28-30 ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി. മുംബൈയില്‍ ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമായും ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഉയരുന്നതും മികച്ച സുസ്ഥിര കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയുമാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 10 വര്‍ഷത്തിനുള്ളില്‍ ഊര്‍ജ ഉല്‍പ്പാദനം, കോംപണന്റ് നിര്‍മാണം തുടങ്ങിയവയില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന അദാനി, പുനരുപയോഗ ഊര്‍ജരംഗത്തെ ആവശ്യകത ഇന്ത്യയെ മാറ്റുമെന്നാണ് വിശ്വസിക്കുന്നത്. ഇന്ന് ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഊര്‍ജ സ്രോതസ്സാണ് സൗരോര്‍ജ്ജം. കഴിഞ്ഞ ദശകത്തില്‍ സോളാര്‍ പാനലുകളുടെ വില 90 ശതമാനം കുറഞ്ഞു. അടുത്ത ദശകത്തില്‍ അതേ അളവിലുള്ള വിലയിടിവ് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അതിന്റെ പുനരുപയോഗ വൈദ്യുതി ഉല്‍പ്പാദന ശേഷി മൂന്നിരട്ടിയാക്കി മൊത്തം പോര്‍ട്ട്‌ഫോളിയോയുടെ 21 ശതമാനത്തില്‍ നിന്ന് 63 ശതമാനമായി ഉയര്‍ത്താന്‍ പദ്ധതിയിടുന്നുണ്ട്. 2030-ഓടെ, എല്ലാ…
Read More » -
എല്‍ഐസി ഐപിഒ: സമാഹരണ ലക്ഷ്യം 63000 കോടി രൂപയില്‍ നിന്ന് 21,000 കോടിയായി വെട്ടിക്കുറച്ചേക്കും
എല്‍ഐസി ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചേക്കും. 63000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത്, ഐപിഒയുടെ വലുപ്പം 21,000 കോടിയായി കുറയ്ക്കുമെന്നാണ് വിവരം. ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ 9,000 കോടി രൂപ കൂടി ഐപിഒയിലൂടെ സമാഹരിച്ചേക്കും. അങ്ങനെയെങ്കില്‍ ഐപിഒയിലൂടെ ലക്ഷ്യമിടുന്ന ആകെ തുക 30,000 കോടി രൂപയായി ഉയരും. നേരത്തെ നിശ്ചയിച്ചതിലും കൂടുതല്‍ ഓഹരികള്‍ ഐപിഒയിലൂടെ വില്‍ക്കാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ഷൂ ഓപ്ഷന്‍. ഐപിഒയിലൂടെ എല്‍ഐസിയുടെ 5 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഗ്രീന്‍ഷൂ ഓപ്ഷന്‍ കൂടി പരിഗണിക്കുമ്പോള്‍ വില്‍ക്കുന്ന ഓഹരികളുടെ എണ്ണം വര്‍ധിക്കാം. വിപണി സാഹചര്യവും ഡിമാന്‍ഡും അനുസരിച്ച് കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ ഗ്രീന്‍ഷൂ ഓപ്ഷന്‍ സഹായിക്കും. എല്‍ഐസിയുടെ (ഘകഇ) വിപണി മൂല്യം 12 ലക്ഷം കോടിയില്‍ നിന്ന് 6 ലക്ഷം കോടിയായി കുറച്ചാവും ഐപിഒയുടെ പ്രൈസ് ബാന്‍ഡ് തീരുമാനിക്കുക. അമിതവിലയില്‍ വന്ന പല കമ്പനികളുടെയും ദുരനുഭവം ഉണ്ടാകാതിരിക്കാനാണു വില താഴ്ത്തി നിശ്ചയിക്കുന്നത് എന്നാണു വ്യാഖ്യാനം. ഇന്‍ഷ്വറന്‍സ് ഭീമന്റെ…
Read More » -
ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ നാലാംപാദ ലാഭം 22 % ഉയര്‍ന്ന് 365 കോടി രൂപയായി
ന്യൂഡല്‍ഹി: ഡിജിറ്റല്‍ കണക്ടിവിറ്റി കമ്പനിയായ ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ നാലാം പാദത്തിലെ കണ്‍സോളിഡേറ്റഡ് ലാഭം 22 ശതമാനം ഉയര്‍ന്ന് 365 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 299.92 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. ഈ വര്‍ഷം തുടര്‍ച്ചയായ മൂന്ന് പാദങ്ങളിലെ വളര്‍ച്ചയിലും സ്ഥിരതയുള്ള പ്രകടനമാണ് കമ്പനി കാഴ്ച്ചവെച്ചത്. കമ്പനിയുടെ തന്ത്രങ്ങള്‍ നടപ്പാക്കുന്നതിലും അവസരങ്ങള്‍ നേടിയെടുക്കുന്നതിലുമാണ് കമ്പനിയുടെ ശ്രദ്ധ. ടീമിനെക്കുറിച്ചും ടീമിന്റെ വളര്‍ച്ചയെക്കുറിച്ചും അഭിമാനമുണ്ടെന്നും ടാറ്റ കമ്യൂണിക്കേഷന്‍സ് എംഡിയും സിഇഒയുമായ എ എസ് ലക്ഷമിനാരായണന്‍ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 4.65 ശതമാനം ഉയര്‍ന്ന് 4,263 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,073.25 കോടി രൂപയായിരുന്നു വരുമാനം. ലാഭത്തിലും വരുമാനത്തിലും ക്രമാനുഗതമായ ഉയര്‍ച്ചയോടെ, 2022 സാമ്പത്തിക വര്‍ഷം ആരോഗ്യകരമായ വര്‍ഷമാണ്. ശക്തമായ പണമൊഴുക്ക് ആഗോള വിപണികളില്‍ മത്സരിക്കാനും ശക്തമായ നിലപാടെടുക്കാനും ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. നൂതനവും വ്യത്യസ്തവുമായ ഓഫറുകള്‍ ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ചീഫ്…
Read More » -
സോഷ്യല്‍ കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ ഗ്ലോറോഡിനെ ഏറ്റെടുത്ത് ആമസോണ്‍
ബെംഗളൂരു: വനിതാ കേന്ദ്രീകൃത സോഷ്യല്‍ കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ ഗ്ലോറോഡിനെ ഏറ്റെടുത്ത് ആമസോണ്‍ ഇന്ത്യ. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ ആക്സല്‍, വെര്‍ടെക്സ് വെന്‍ചേഴ്സ് തുടങ്ങിയവയുടെ പിന്തുണയുള്ള ഗ്ലോറോഡിന്റെ മൂല്യം ഏകദേശം 75 മില്യണ്‍ ഡോളറാണ്. സോഷ്യല്‍ കൊമേഴ്സ് എന്ന് വിളിക്കപ്പെടുന്ന ഒരു സംരംഭം ആമസോണ്‍ ഏറ്റെടുക്കുന്നത് ആദ്യമായിയാണ്. ഇവിടെ വില്‍പ്പനക്കാര്‍ അവരുടെ സാധനങ്ങള്‍ വില്‍ക്കാന്‍ വാട്‌സാപ്പ്, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്. ആമസോണും ഗ്ലോറോഡും ഈ ഇടപാട് സ്ഥിരീകരിച്ചു. ഇന്ത്യയെ ഡിജിറ്റൈസ് ചെയ്യുന്നതിനും ഉപഭോക്താക്കളെയും സൂക്ഷ്മസംരംഭകരെയും വില്‍പ്പനക്കാരെയും സന്തോഷിപ്പിക്കുന്നതിനുള്ള പുതിയ വഴികള്‍ ആമസോണ്‍ പര്യവേക്ഷണം ചെയ്യുന്നത് തുടരുകയാണെന്നും ഗ്ലോറോഡിനൊപ്പം, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉല്‍പ്പാദകര്‍, ഗൃഹനിര്‍മ്മാതാക്കള്‍, വിദ്യാര്‍ത്ഥികള്‍, ചെറുകിട വില്‍പ്പനക്കാര്‍ എന്നിവര്‍ക്കിടയില്‍ സംരംഭകത്വം ത്വരിതപ്പെടുത്തുന്നതിന് ആമസോണ്‍ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇടപാടിന് ശേഷം, ഗ്ലോറോഡിന്റെ 170 ഓളം ജീവനക്കാരുടെ ടീം ആമസോണില്‍ ചേരും. കൂടാതെ സ്ഥാപനം ഇപ്പോള്‍ ഒരു സ്വതന്ത്ര യൂണിറ്റായി പ്രവര്‍ത്തിക്കുന്നത് തുടരും. ഞങ്ങള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍, പുതിയ ഇ-കൊമേഴ്സ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍…
Read More » -
ഇന്ത്യയില്‍ നിന്നുള്ള ബസുമതി ഇതര അരി കയറ്റുമതിയില്‍ വന്‍ വളര്‍ച്ച
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ബസുമതി ഇതര അരി കയറ്റുമതിയില്‍ വന്‍ വളര്‍ച്ചയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി 2013-14ലെ 2.92 ബില്യണ്‍ ഡോളറില്‍ നിന്ന് 2021-22ല്‍ 6.11 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി വാണിജ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. 109 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. 2021-22ല്‍ 150 രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്തതായും ഡിജിസിഐഎസ് കണക്ക് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ബസ്മതി ഇതര അരി കയറ്റുമതി 2019-20 ല്‍ 2015 ദശലക്ഷം ഡോളറായിരുന്നുവെന്നാണ് ഡിജിസിഐഎസ് കണക്ക്. ഇത് 2020-21ല്‍ 4799 ദശലക്ഷം ഡോളറായി ഉയര്‍ന്നു. 2021-22ല്‍ 27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ബസുമതി ഇതര അരിയുടെ കയറ്റുമതി എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങളിലും ഏറ്റവും കൂടുതല്‍ വിദേശ നാണ്യ വരുമാനം നേടി (6115 ദശലക്ഷം ഡോളര്‍). കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും മൂല്യ ശൃംഖലയുടെ വികസനത്തിനും അരി കയറ്റുമതിക്കായി പുതിയ രാജ്യങ്ങളില്‍ അവസരങ്ങള്‍ കണ്ടെത്താനുള്ള…
Read More » -
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആര്‍ബിഐ
രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്സി) കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആര്‍ബിഐ. രാജ്യത്തെ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഒരേ പോലെ നിയന്ത്രിക്കാനുള്ള ആര്‍ബിഐയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നടപടി. പുതിയ നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അപ്പര്‍ ലെയര്‍ എന്‍ബിഎഫ്സികള്‍ക്ക് വായ്പകള്‍ നല്‍കുന്നതിന് ആര്‍ബിഐ പരിധി നിശ്ചയിച്ചുണ്ട്. ഒരു പ്രത്യേക സ്ഥാപനത്തിന് എന്‍ബിഎഫ്സിയുടെ ക്യാപിറ്റല്‍ ബേസിന്റെ 20 ശതമാനം മാത്രമേ വായ്പ നല്‍കാന്‍ സാധിക്കു. അതില്‍ കൂടുതല്‍ ( 5 ശതമാനം വരെ) വായ്പ അനുവദിക്കുന്നതിന് ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. ഒരു ഗ്രൂപ്പിനാണെങ്കില്‍ 25 ശതമാനം വരെയും ബോര്‍ഡിന്റെ അനുമതിയോടെ 35 ശതമാനം വരെയും വായ്പ അനുവദിക്കാം. അതേ സമയം അടിസ്ഥാന സൗകര്യ വികസനത്തിനായി 25 ശതമാനം വരെയും, ടയര്‍-1 ക്യാപിറ്റലില്‍ നിന്ന് 5 ശതമാനം അധികവും വായ്പ അനുവദിക്കാം. പരിധി ലംഘിക്കുന്ന എന്‍ബിഎഫ്സികള്‍ക്കുമേല്‍ ആര്‍ബിഐ നടപടിയെടുക്കും. മിഡ്-ലെയര്‍, ബേസ്-ലെയര്‍ എന്‍ബിഎഫ്സികളുടെ പ്രവര്‍ത്തനങ്ങളിലും ആര്‍ബിഐ നിയന്ത്രണങ്ങള്‍…
Read More » -
10 വര്‍ഷത്തിനിടയിലെ വമ്പന്‍ തിരിച്ചടി നേരിട്ട് നെറ്റ്ഫ്‌ലിക്‌സ്; 100 ദിവസത്തിനുള്ളില്‍ 2,00,000 വരിക്കാരെ നഷ്ടമായി
പത്ത് വര്‍ഷത്തിനിടയിലെ വമ്പന്‍ തിരിച്ചടി നേരിട്ട് ഒടിടി സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതുപ്രകാരം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഏതാണ്ട് 100 ദിവസത്തിനുള്ളില്‍ നെറ്റ്ഫ്‌ളിക്‌സിന് 2,00,000 വരിക്കാരുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് ഇത്. വരിക്കാരുടെ എണ്ണം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഓഹരി വിപണിയിലും വലിയ തിരിച്ചടിയാണുണ്ടായത്. നെറ്റ്ഫ്‌ലിക്‌സിന് ഓഹരി മൂല്യത്തിന്റെ നാലിലൊന്ന് നഷ്ടമായി. റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യയിലെ തങ്ങളുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ് തകര്‍ച്ചയുടെ ഒരു കാരണം എന്ന് നെറ്ഫ്‌ലിക്‌സ് വ്യക്തമാക്കുന്നു. റഷ്യയില്‍ നിന്ന് പിന്മാറാനുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,000 വരിക്കാരുടെ കുറവാണ് നെറ്റ്ഫ്‌ളിക്‌സിന് ഉണ്ടായത്. ചൈനയില്‍ തുടങ്ങി ആറ് വര്‍ഷം മുന്‍പ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വളര്‍ന്ന നെറ്റ്ഫ്‌ലിക്‌സിന് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്. ആദ്യപാദത്തില്‍ 1.6 ബില്യണ്‍ ഡോളറിന്റെ അറ്റാദായം…
Read More »