Business
-
പലിശ നിരക്ക് ഉയര്‍ത്തുന്നതിനെ കുറിച്ച് ഇന്ത്യ ചിന്തിക്കണമെന്ന് രഘുറാം രാജന്‍
ആഗോള സമ്പദ് വ്യവസ്ഥകളുടെ ചുവടു പിടിച്ച് ഇന്ത്യയും പലിശ നിരക്ക് ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുന്‍ ആര്‍ബിഐ തലവന്‍ രഘുറാം രാജന്‍. പണപ്പെരുപ്പത്തിനെതിരെയുള്ള യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. പണപ്പെരുപ്പം ഇന്ത്യയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നതു പോലെ പലിശ നിരക്ക് വര്‍ധിപ്പിക്കണമെന്ന് രാജന്‍ അഭിപ്രായപ്പെട്ടു. ഉയരുന്ന പണപ്പെരുപ്പ നിരക്കിനുള്ള നടപടി എന്ന നിലയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി നിരക്ക് ഉയര്‍ത്തിയിട്ടില്ല. നിലവില്‍ രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് ഉയരുകയാണ്. 6.9 ശതമാനമാണ് ഇപ്പോള്‍ നിരക്ക്. മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 14.5 ലേക്കും ഉയര്‍ന്നിട്ടുണ്ട്. ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരും കരുതുന്നതുപോലെ പോളിസി നിരക്ക് ഉയര്‍ത്തുന്നത് വിദേശ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്ന ദേശ വിരുദ്ധ പ്രവര്‍ത്തനമല്ല. മറിച്ച് അത് സാമ്പത്തിക സ്ഥിരതയ്ക്കുള്ള നിക്ഷേപമാണ്. അതിന്റെ ഗുണഭോക്താക്കള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്-രാജന്‍ വ്യക്തമാക്കി. കോവിഡിന്…
Read More » -
ഓഹരിയുടമകളുടെ സമ്മർദ്ദം: മസ്കിന്റെ ഓഫർ ചർച്ചയ്ക്കെടുത്ത് ട്വിറ്റർ
സാൻഫ്രാൻസിസ്കോ: ഓഹരിയുടമകളുടെ സമ്മർദ്ദം മൂലം ഇലോൺ മസ്ക് മുന്നോട്ടുവച്ച 43 ബില്യൺ യുഎസ് ഡോളറിന്റെ ഏറ്റെടുക്കൽ ഇടപാട് ചർച്ച ചെയ്ത് ട്വിറ്റർ. ഞായറാഴ്ചയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ട്വിറ്ററിന് വിലയിട്ടതിന്റെ വിശദാംശങ്ങൾ മസ്ക് ഓഹരിയുടമകളെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനി ചർച്ചചെയ്യാൻ തീരുമാനിച്ചത്. ചർച്ച ചെയ്യുന്നു എന്നതുകൊണ്ട് ഒരു ഓഹരിക്ക് 54.20 യുഎസ് ഡോളർ വിലയുള്ള മസ്കിന്റെ വാഗ്ദാനം സ്വീകരിക്കുന്നുവെന്നല്ല അർഥമെന്ന് കമ്പനി അധികൃതർ അറിയിച്ചു. തന്റെ നീക്കത്തിന് പിന്തുണ തേടി കഴിഞ്ഞ കുറച്ചുദിവസങ്ങളായി മസ്ക് ട്വിറ്ററിന്റെ ഓഹരിയുടമകളുമായി ചർച്ച നടത്തുകയായിരുന്നു. വാഗ്ദാനം എന്താണെന്നത് വ്യക്തമായി മസ്ക് ഓഹരിയുടമകളെ അറിയിച്ചുവെന്നാണ് വിവരം. ഈ ഇടപാട് നഷ്ടപ്പെടുന്നതിലൂടെ വലിയൊരു അവസരം ഇല്ലാതാക്കരുതെന്നും മസ്ക് നിലപാടെടുത്തു. മസ്കിന്റെ കയ്യിൽ അകപ്പെടാതിരിക്കാനായി ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ അഥവാ ‘പോയിസൺ പിൽ’ (വിഷഗുളിക) എന്ന കോർപറേറ്റ് തന്ത്രം ട്വിറ്റർ നടപ്പാക്കിയിരുന്നു. നിലവിൽ കമ്പനിയിൽ 9.1 ശതമാനം ഓഹരിയുള്ള ഇലോൺ മസ്ക്കിന്റെ ഓഹരിവിഹിതം ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കൽ ചെലവേറിയതാക്കുകയുമാണ് ലക്ഷ്യം.
Read More » -
ഐസിഐസിഐ ബാങ്കിന്റെ നാലാംപാദ അറ്റാദായം 58 ശതമാനം ഉയര്‍ന്ന് 7,719 കോടി രൂപയായി
മുംബൈ: ഐസിഐസിഐ ബാങ്കിന്റെ നാലാംപാദ അറ്റാദായം 58 ശതമാനം ഉയര്‍ന്ന് 7,719 കോടി രൂപയായി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 44 ശതമാനം ഉയര്‍ന്ന് 23,339 കോടി രൂപയായി. ബാങ്കിന്റെ മൊത്ത വരുമാനം നാലാം പാദത്തില്‍ 23,953 കോടി രൂപയില്‍ നിന്ന് 27,412 കോടി രൂപയായി ഉയര്‍ന്നതായും ബാങ്ക് വ്യക്തമാക്കി. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2022 മാര്‍ച്ച് 31 വരെ, മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 4.96 ശതമാനത്തില്‍ നിന്ന്, 3.60 ശതമാനമായി മെച്ചപ്പെട്ടു. പതിനേഴ് ശതമാനത്തിലേറെയുള്ള വായ്പാ വളര്‍ച്ചയുടെയും, അറ്റ പലിശ മാര്‍ജിന്‍ നാല് ശതമാനമായി വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ ഈ പാദത്തില്‍ ബാങ്കിന്റെ പ്രധാന അറ്റ പലിശ വരുമാനം 21 ശതമാനം വര്‍ധിച്ച് 12,605 കോടി രൂപയായി. ട്രഷറി വരുമാനം ഒഴികെയുള്ള പലിശേതര വരുമാനം 11 ശതമാനം വര്‍ധിച്ച് 4,608 കോടി രൂപയായി. ട്രഷറി ഓപ്പറേഷന്‍സ് 129 കോടി രൂപയുടെ നേട്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 25 കോടി…
Read More » -
യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന് ആശങ്ക; ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ ഏപ്രിലില്‍ പിന്‍വലിച്ചത് 12,300 കോടി രൂപ
ന്യൂഡല്‍ഹി: ഏപ്രിലില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചത് 12,300 കോടി രൂപ. യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന ഭയം നിക്ഷേപകരുടെ താല്‍പ്പര്യത്തിന് പ്രഹരമേല്‍പ്പിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. യുഎസ് ഫെഡ് നിരക്ക് വര്‍ദ്ധന, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങള്‍, അസ്ഥിരമായ ക്രൂഡ് വില, ഉയരുന്ന പണപ്പെരുപ്പം, നാലാം പാദത്തിലെ മോശം ഫലങ്ങള്‍ എന്നിവ മൂലം ഇന്ത്യയിലെ ഓഹരികളിലുള്ള വിദേശ നിക്ഷേപം സമ്മര്‍ദ്ദത്തിലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മാര്‍ച്ച് വരെയുള്ള ആറ് മാസങ്ങളില്‍ 1.48 ലക്ഷം കോടി രൂപയുടെ അറ്റ വില്‍പ്പനക്കാരായി തുടരുകയായിരുന്നു. ഇതിനുള്ള പ്രധാന കാരണം യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്നുള്ള ഭയവും, റഷ്യ-യുക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികളുമാണ്. ആറ് മാസത്തെ വില്‍പ്പനയ്ക്കുശേഷം എഫ്പിഐകള്‍ ഏപ്രില്‍ ആദ്യ ആഴ്ച്ചയില്‍ 7,707 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചു. എന്നാല്‍, ഏപ്രില്‍ 11 മുതല്‍ 13 വരെയുള്ള അവധി ദിവസങ്ങളില്‍ വീണ്ടും എഫ്പിഐകള്‍ അറ്റ…
Read More » -
വില വര്‍ധനവില്‍ വലഞ്ഞ് ജനങ്ങള്‍; 143 ഉല്‍പന്നങ്ങളുടെ ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിനിടെ 143 ഉല്‍പന്നങ്ങളുടെ ജിഎസ്ടി വര്‍ധിപ്പിക്കാന്‍ കൗണ്‍സില്‍ ശിപാര്‍ശ നല്‍കി. വരുമാനം ഉയര്‍ത്തുന്നതിനാണ് നികുതി വര്‍ധന. ഇക്കാര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയെന്നാണ് റിപ്പോര്‍ട്ട്. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് കൗണ്‍സിലിന്റെ നടപടി. പപ്പടം, ശര്‍ക്കര, പവര്‍ബാങ്ക്, വാച്ചുകള്‍, സ്യൂട്ട്‌കേസ്, ഹാന്‍ഡ്ബാഗ്, പെര്‍ഫ്യും/ഡിയോഡര്‍ഡെന്റ്, കളര്‍ ടിവി, ചോക്ലേറ്റ്, ച്യൂയിഗം, വാള്‍നട്ട്, കടുകുപൊടി, നോണ്‍ ആല്‍ക്കഹോളിക് ബീവറേജ്, സെറാമിക് സിങ്ക്, വാഷ്‌ബേസിന്‍, കണ്ണടയുടെ ഫ്രെയിം, ക്ലോത്തിങ് ആക്‌സസറീസ് എന്നിവയുടെ നികുതിയാണ് ഉയര്‍ത്തുക. 143 ഉല്‍പന്നങ്ങളില്‍ 92 ശതമാനവും 18 ശതമാനത്തില്‍ നിന്നും 28 ശതമാനമാക്കിയാവും നികുതി വര്‍ധിപ്പിക്കുക. പെര്‍ഫ്യും, ലെതര്‍ അപ്പാരല്‍, ആക്‌സസറീസ്, ചോക്ലേറ്റ്, കൊക്കോ പൗഡര്‍, പ്ലാസ്റ്റിക്കിലുള്ള ഫ്‌ലോര്‍ കവറിങ്‌സ്, ലാമ്പ്, സൗണ്ട് റെക്കോര്‍ഡിങ് തുടങ്ങിയ ഉല്‍പന്നങ്ങളുടെ നികുതി 2017 നവംബറിലെ യോഗത്തില്‍ കുറച്ചിരുന്നു. കളര്‍ ടിവി, ഡിജിറ്റല്‍-വിഡിയോ റെക്കോര്‍ഡര്‍, പവര്‍ ബാങ്ക് എന്നിവയുടെ നികുതി 2018 ഡിസംബറിലും കുറച്ചിരുന്നു.
Read More » -
ഫ്യൂച്ചര്‍ ഗ്രൂപ്പുമായി നടത്താനിരുന്ന ഇടപാടുകളില്‍ നിന്ന് പിന്മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പുമായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇടപാടുകളില്‍ നിന്ന് പിന്മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 24,713 കോടി രൂപയുടെ ഇടപാടിനെതിരായ ഫ്യൂച്ചര്‍ റീട്ടെയ്ലിന്റെ വായ്പാ ദാതാക്കളുടെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഉള്‍പ്പെടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളും, പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ലിസ്റ്റ് ചെയ്ത കമ്പനികളും, അവരുടെ ഓഹരി ഉടമകളും, കടക്കാരും ചേര്‍ന്ന് നടന്ന വോട്ടിംഗിലാണ് ഈ അന്തിമ തീരുമാനമെടുത്തത്. 2020ലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍, മൊത്തവ്യാപാര, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് വിഭാഗങ്ങള്‍ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വറിലേക്കും റിലയന്‍സ് റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ ലൈഫ്‌സ്റ്റൈലേക്കും ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന് കീഴിലുള്ള എല്ലാ റീട്ടെയില്‍ കമ്പനികളുടെയും ഹോള്‍ഡിംഗ് കമ്പനിയാണ് ആര്‍ആര്‍വിഎല്‍. നേരത്തെ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിരുന്ന ആമസോണ്‍ ഈ ഇടപാടിനെ ശക്തമായി എതിര്‍ക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
Read More » -
ചെലവ് വര്‍ധിച്ചു; പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്
ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. അടിയന്തരമായി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ശരാശരി 1.1 ശതമാനം വര്‍ധനവാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ നടപ്പാക്കുന്നത്. ഇന്‍പുട്ട് ചെലവിലെ വര്‍ധനവ് ഭാഗികമായി നികത്താന്‍ തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങളിലുടനീളം വില വര്‍ധിപ്പിച്ചതായി ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്നു മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. വേരിയന്റിനെയും മോഡലിനെയും ആശ്രയിച്ചായിരിക്കും വില വര്‍ധനവെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ, മാര്‍ച്ച് 22 ന്, ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയുടെ മോഡലും വേരിയന്റും അനുസരിച്ച് 2-2.5 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഏപ്രില്‍ 18 ന് അതിന്റെ എല്ലാ മോഡലുകളുടെയും വില ശരാശരി 1.3 ശതമാനം വര്‍ധിപ്പിച്ചിരുന്നു.
Read More » -
യുപിഐ സേവനം ഇനി യുഎഇയിലും; 20 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കും
അബുദാബി: ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള വ്യക്തികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും മൊബൈല്‍ ഫോണുകളിലെ യുപിഐ (യൂണിഫൈയ്ഡ് പേമെന്റ് ഇന്റര്‍ഫെയ്സ്) ഭീം ആപ്പ് ഉപയോഗിച്ച് ഇനി പണമടയ്ക്കാനാവും. പണമിടപാടുകള്‍ നടത്തുന്നതിനായി ഉപയോക്താക്കള്‍ക്ക് ഇന്ത്യയില്‍ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈല്‍ ആപ്പ് എന്നിവ ഉണ്ടായിരിക്കണം. ഓരോ വര്‍ഷവും ബിസിനസ്, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. അതേസമയം യുഎഇയില്‍ എല്ലായിടത്തും യുപിഐ സേവനം ലഭ്യമാകില്ല. നിയോപേ ടെര്‍മിനലുകളുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് പേയ്മെന്റുകള്‍ സ്വീകരിക്കുക. ഇന്ത്യക്കാര്‍ക്ക് ഇടപാടുകള്‍ ലഭ്യമാക്കുന്നതിനായി എന്‍പിസിഐയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്‍ നിരവധി രാജ്യാന്തര സാമ്പത്തിക സേവനദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഭൂട്ടാനിലും നേപ്പാളിലും യുപിഐ സംവിധാനം ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനം സിംഗപ്പൂരിലും സംവിധാനം ഉപയോഗിച്ച് പണം ഇടപാടുകള്‍ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read More » -
ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലെന്ന് ഒയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍
മുംബൈ: കൊവിഡില്‍ നിന്നും മുക്തമാകുകയാണ് ടൂറിസം മേഖല. ഇതിന്റെ പ്രതിഫലനങ്ങള്‍ ഹോട്ടല്‍ ബുക്കിംഗുകളില്‍ പ്രകടമായി തുടങ്ങിയതായി ഒയോ റൂംസ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റിതേഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. കോവിഡിന് മുമ്പ് രാജ്യത്തെ ആഭ്യന്തര സഞ്ചാരികള്‍ 100 കോടിയിലധികമായിരുന്നു. ഇപ്പോള്‍ ഇത് വര്‍ധിച്ച് വരികയാണ്. ചൂരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച രീതിയിലുള്ള തിരിച്ചുവരവ് സാധ്യമാകുമെന്നാണ് കണക്കാക്കുന്നത്. വരുന്ന ഏതാനും മാസങ്ങള്‍ വളരെ തിരക്കുപിടിച്ചതായിരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയിലെ വിനോദസഞ്ചാര സാധ്യതകളും, ഹോം സ്റ്റേകളും ഏറെക്കാലം നിലനില്‍ക്കുന്നതാണ്. ഇന്ത്യ സംരഭകരുടെ രാജ്യമാണ്. ബിസിനസ് കെട്ടിപ്പടുക്കുന്നതിന് രണ്ട് സാധ്യതകളുണ്ട്. ഒന്നുകില്‍ ചെറുകിട ബിസിനസുകളുമായി പ്രവര്‍ത്തിച്ച് അവരെ വിജയിപ്പിക്കുകയോ അല്ലെങ്കില്‍ അവരുമായി മത്സരിക്കാന്‍ ശ്രമിക്കുകയോ ചെയ്യണം. ചെറുകിട ബിസിനസുകള്‍ നമ്മുടെ രാജ്യത്തിന് ആവശ്യമുള്ളതാണ്. എന്റെ കാഴ്ചപ്പാടില്‍ ഒയോ ഇന്ത്യയിലെ ചെറുകിട ബിസിനസുകളുടെ ശക്തിയുമായി വളരെ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
ഇന്ത്യന്‍ വാഹന നിര്‍മാണ രംഗത്ത് നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോട്ടോഴ്സ്; ടിയാഗോ ഉല്‍പ്പാദനം 4 ലക്ഷം കടന്നു
ഇന്ത്യന്‍ വാഹന നിര്‍മാണ രംഗത്ത് നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോട്ടോഴ്സ്. ടിയാഗോയുടെ ഉല്‍പ്പാദനം നാല് ലക്ഷം കടന്നു. ഗുജറാത്തിലെ സാനന്ദ്ശാലയില്‍ നിന്നാണ് 400,000-ാമത്തെ ടിയാഗോ യൂണിറ്റ് പുറത്തിറക്കിയത്. വാഹനം വിപണിയില്‍ അവതരിപ്പിച്ച് ആറുവര്‍ഷം കൊണ്ടാണ് ഈ നേട്ടം ടാറ്റ മോട്ടോഴ്സ് നേടിയത്. ഇന്‍ഡികയുടെ പിന്‍ഗാമിയായി 2016 ലാണ് ടിയാഗോ ലോഞ്ച് ചെയ്തത്. അതിനുശേഷം, ടിയാഗോയ്ക്ക് 2020-ല്‍ ഒരു ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചു. ഫേസ്ലിഫ്റ്റ് ചെയ്ത പതിപ്പിനെ അടിസ്ഥാനമാക്കി അപ്‌ഡേറ്റ് ചെയ്ത ടിയാഗോ എന്‍ആര്‍ജി 2021 ലാണ് ലോഞ്ച് ചെയ്തത്. മൂന്ന് മാസം മുമ്പ് ടാറ്റ മോട്ടോഴ്സ് ടിയാഗോ ഐസിഎന്‍ജിയും പുറത്തിറക്കിയിരുന്നു. 2022 മാര്‍ച്ചില്‍, ടാറ്റ മോട്ടോഴ്‌സ് അതിന്റെ സാനന്ദ് പ്ലാന്റ് വഴി പ്രതിവര്‍ഷം അഞ്ച് ലക്ഷം കാറുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ വാഹന നിര്‍മാതാക്കള്‍ക്ക് അതിന്റെ ഒന്നിലധികം പ്ലാന്റുകളിലായി 4,80,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ കര്‍വ് മിഡ്‌സൈസ് ഇലക്ട്രിക് എസ്യുവി കണ്‍സെപ്റ്റ് അനാച്ഛാദനം ചെയ്തിരുന്നു. ഉടന്‍ തന്നെ നെക്സോണ്‍…
Read More »