October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      Business

      • വൈദ്യുത വാഹനങ്ങളില്‍ തീപിടുത്തം; കൂടുതല്‍ സുരക്ഷയ്ക്കായി ബാറ്ററി മാദണ്ഡങ്ങള്‍ കേന്ദ്രം പരിഷ്‌കരിക്കുന്നു

        വൈദ്യുത വാഹനങ്ങളില്‍ തീപ്പിടുത്തങ്ങളുണ്ടാകുന്ന വാര്‍ത്തകള്‍ പതിവാകുന്നതോടെ ഇതിന് പരിഹാരം കാണാനൊരുങ്ങുകയാണ് കേന്ദ്രം. ഇവി വാഹനങ്ങളുടെ ബാറ്ററി പ്രശ്‌നങ്ങളാണ് അപകടകാരണമെന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം. അതിനാല്‍ ഇവി ബാറ്ററികള്‍ക്കുള്ള മാദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. ബാറ്ററിയുടെ ഗുണനിലവാരമടക്കം സര്‍ക്കാര്‍ പരിഗണനയിലാണ്. ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങളടക്കം ഉള്‍പ്പെടുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇന്ധനവില കുതിച്ചുയരുന്നതിനാല്‍ ആളുകള്‍ കൂടുല്‍ ഇലക്ട്രിക് വാഹനങ്ങളോട് അടുക്കുകയാണ്. എന്നിരുന്നാലും ഇവി വാഹനങ്ങളുടെ അപകടങ്ങള്‍ ആളുകളെ ഇവ വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്. വിപണിയിലെ ആദ്യത്തെ ഇവി സ്‌ക്കൂട്ടര്‍ നിര്‍മാതാക്കളായ ഒക്‌നോവ ഇതിനോടകം 3215 വാഹനങ്ങളാണ് വിപണിയില്‍ നിന്നും തിരിച്ച് വിളിച്ചിരിക്കുന്നത്. നിലവിലുള്ള വാഹനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇവി സ്‌ക്കൂട്ടറുകള്‍ക്ക് ഇറക്കുമതി ബാറ്ററികളാണ് ഉപയോഗിക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇവി വാഹനങ്ങളുടെ അപകടങ്ങളില്‍ കേന്ദ്ര ഗതാഗത മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ബെംഗളൂരുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനോടും സെന്റര്‍ ഓഫ് ഫയര്‍ എക്‌സ്‌പ്ലോസീവ് ആന്‍ഡ് എണ്‍വിയോണ്‍മെന്റ്…

        Read More »
      • ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന

        കൊച്ചി: സംസ്ഥാനത്ത സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 രൂപയായി. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4930 രൂപയായി. തിങ്കളാഴ്ച 39,880 രൂപയിലെത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ബുധനാഴ്ച 560 രൂപ ഇടിഞ്ഞു. തുടര്‍ന്ന് ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു. ഏപ്രില്‍ 4നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. പവന് 38,240 രൂപയായിരുന്നു അന്ന് വില.

        Read More »
      • ടാറ്റ എല്‍എക്സ്സിയുടെ അറ്റലാഭം നാലാംപാദത്തില്‍ 38.9% ഉയര്‍ന്നു

        ന്യൂഡല്‍ഹി: ടെക്നോളജി സേവന കമ്പനിയായ ടാറ്റ എല്‍എക്സ്സിയുടെ അറ്റലാഭം നാലാംപാദത്തില്‍ 38.9 ശതമാനം ഉയര്‍ന്ന് 160 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 115.16 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റലാഭം. വരുമാനം 31.5 ശതമാനം ഉയര്‍ന്ന് 681.73 കോടി രൂപയിലുമെത്തി. 2021 മാര്‍ച്ചില്‍ വരുമാനം 518.39 കോടി രൂപയായിരുന്നു. 2021-22 വര്‍ഷത്തെ ടാറ്റ എല്‍എക്സ്സിയുടെ അറ്റ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 368.12 കോടി രൂപയില്‍ നിന്നും 49.3 ശതമാനം ഉയര്‍ന്ന് 549.67 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം 2020-21 വര്‍ഷത്തെ 1,826.15 കോടി രൂപയില്‍ നിന്നും 35 ശതമാനം ഉയര്‍ന്ന് 2,470.79 രൂപയിലുമെത്തി. ബിസിനസ് യൂണിറ്റുകള്‍, വ്യവസായങ്ങള്‍, വിവധ പ്രദേശങ്ങളിലേക്കുള്ള വ്യാപാനം എന്നിങ്ങനെ കമ്പനിയുടെ ചരിത്രത്തിലെ വളര്‍ച്ചയുടെ ഏറ്റവും ശക്തമായ വര്‍ഷമാണിത്. 2020-21-നെ അപേക്ഷിച്ച് കമ്പനിയുടെ ഹെല്‍ത്ത് കെയര്‍ ബിസിനസ്സ് 72.4 ശതമാനമാണ് വളര്‍ച്ച നേടി. പത്ത് രൂപയുടെ മൂല്യമുള്ള ഓരോ ഓഹരിയ്ക്കും 42.50 രൂപ ലാഭവിഹിതമാണ് കമ്പനി…

        Read More »
      • എച്ച്ഡിഎഫ്സി ക്യാപിറ്റലിന്റെ 10 ശതമാനം ഓഹരികള്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് കൈമാറുന്നു

        ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പാദാതാക്കളായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്സി) അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ അഡൈ്വസേഴ്സിന്റെ ഓഹരി വില്‍ക്കുന്നു. മൂലധനത്തിന്റെ 10 ശതമാനം അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (എഡിഐഎ) അഫിലിയേറ്റിന് വില്‍ക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടു. ഏകദേശം 184 കോടി രൂപയുടെ ഇടപാടാണിത്. സ്വകാര്യ ഇക്വിറ്റി റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ 1,840 കോടി രൂപ മൂല്യമുള്ള ഓഹരി വില്‍പ്പനയ്ക്ക് ശേഷം ബാക്കിയുള്ള 90 ശതമാനം ഓഹരിയും എച്ച്ഡിഎഫ്സി കൈവശം വയ്ക്കുന്നത് തുടരും. എമിറേറ്റ് ഓഫ് അബുദാബിയുടെ ഉടമസ്ഥതയിലുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ട്, എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ നിയന്ത്രിക്കുന്ന ഇതര നിക്ഷേപ ഫണ്ടുകളിലെ പ്രാഥമിക നിക്ഷേപകന്‍ കൂടിയാണ്. 2016-ല്‍ സ്ഥാപിതമായ എച്ച്ഡിഎഫ്സി ക്യാപിറ്റല്‍, എച്ച്ഡിഎഫ്സി കാപ്പിറ്റല്‍ റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ 1, 2, 3 എന്നിവയുടെ ഇന്‍വെസ്റ്റ്മെന്റ് മാനേജരാണ്. കൂടാതെ ഭവന വിതരണം വര്‍ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി ആവാസ് യോജന – ‘എല്ലാവര്‍ക്കും ഭവനം’ എന്ന സംരംഭത്തെ പിന്തുണയ്ക്കാനുമുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ…

        Read More »
      • ഈ വര്‍ഷം 75 ഡിജിറ്റല്‍ ബാങ്കുകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍

        ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ബിഎഫ്‌സി) സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍. അസാധാരണ സാഹചര്യങ്ങളില്‍ പോലും വായ്പാ വിതരണം മുടങ്ങാതിരിക്കാനാണ് സര്‍ക്കാരിന്റെ പ്രസ്തുത നീക്കം. സ്ഥാപിക്കാനുദ്ദേശിക്കുന്ന 75 ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഡിജിറ്റലായി മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ വാഷിങ്ടണിലെത്തിയ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കുകളിലെ മൂലധനവും രാജ്യത്തെ വിദേശനാണ്യ ശേഖരവും വര്‍ധിപ്പിച്ച് സാമ്പത്തിക സ്ഥിരത നേടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ ദശകത്തില്‍ ഇന്ത്യയ്ക്ക് മികച്ച വളര്‍ച്ചനേടാനായി. പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നുള്ള വീണ്ടെടുപ്പും നിലവിലെ സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ അതിവേഗം രാജ്യത്തിന് വളരാനാകുമെന്നും ധനമന്ത്രി പറഞ്ഞു. വര്‍ധിക്കുന്ന ഉത്പന്നവില, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, ഭാമരാഷ്ടീയ അനിശ്ചിതത്വങ്ങള്‍, ആഗോളതലത്തിലെ വളര്‍ച്ചാ മാന്ദ്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ ദൗത്യം വെല്ലുവിളി നിറഞ്ഞതാണെന്നും ധനമന്ത്രി പറഞ്ഞു.

        Read More »
      • എഎന്‍എസ് കൊമേഴ്സിനെ ഏറ്റെടുത്ത് ഫ്‌ളിപ്കാര്‍ട്ട്

        മുംബൈ: ബ്രാന്‍ഡുകള്‍ക്ക് ഓണ്‍ലൈനില്‍ വില്‍പന നടത്താന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോമായ എഎന്‍എസ് കൊമേഴ്സിനെ ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇ-കൊമേഴ്സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ട്. രാജ്യത്തെ അതിവേഗം വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഡിജിറ്റല്‍ റീട്ടെയില്‍ വിപണിയുടെ ആവശ്യങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ശക്തിപ്പെടുത്താനുള്ള ശ്രമം ഫ്‌ളിപ്കാര്‍ട്ട് ഈ ഏറ്റെടുക്കലിലൂടെ തുടരും. ഏറ്റെടുക്കലിന് ശേഷവും എഎന്‍എസ് അവരുടെ നിലവിലുള്ള നേതൃത്വത്തിന് കീഴില്‍ ഒരു സ്വതന്ത്ര ബിസിനസ്സായി തുടരും. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും ആഴമേറിയ അനുഭവങ്ങളും നല്‍കുന്നതിന് എംഎസ്എംഇകളും ചെറുകിട ബ്രാന്‍ഡുകളും ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ക്ക് ഇ-കൊമേഴ്സ് നല്‍കുന്ന സാധ്യതകള്‍ ഉറപ്പാക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റും കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് മേധാവിയുമായ രവി അയ്യര്‍ പറഞ്ഞു. ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ബ്രാന്‍ഡുകളെ സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തികൊണ്ട് സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നും എഎന്‍എസ് കൊമേഴ്സിന്റെ സഹസ്ഥാപകരായ വിഭോര്‍, അമിത്, നകുല്‍, സുശാന്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഫ്‌ളിപ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസുകള്‍, ഹെല്‍ത്ത് കെയര്‍ ബിസിനസ്സ്, ഫാഷന്‍ റീട്ടെയിലര്‍…

        Read More »
      • എയർടെലിനെ പിന്തള്ളി ജിയോ, ഇനി മുന്നിൽ ബിഎസ്എൻഎൽ മാത്രം

        മുംബൈ: ടെലികോം ഓപറേറ്റർ റിലയൻസ് ജിയോ (Jio), ഭാരതി എയർടെലിനെ (Bharati airtel) മറികടന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ സർവീസ് പ്രൊവൈഡറായി. 2022 ഫെബ്രുവരിയിലാണ് ഭാരതി എയർടെലിനെ ജിയോ മറികടന്നത്. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. നെറ്റ്‌വർക് കേബിൾ വഴിയുള്ള ടെലിഫോൺ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനത്തെയാണ് ഫിക്സഡ് ലൈൻ എന്ന് വിശേഷിപ്പിക്കുന്നത്. റിലയൻസ് ജിയോ സബ്സ്ക്രൈബർമാരുടെ എണ്ണം 58.85 ലക്ഷമായി. എയർടെലിന് 57.66 ലക്ഷമാണ് സബ്സ്ക്രൈബർമാരുള്ളത്. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരമുള്ളതാണിത്. ഫെബ്രുവരിയിൽ മാത്രം 2.44 ലക്ഷം പുതിയ ഉപഭോക്താക്കളെ ജിയോ തങ്ങൾക്കൊപ്പം ചേർത്തു. ഈ സമയത്ത് 91243 പുതിയ ഉപഭോക്താക്കളെ മാത്രമാണ് എയർടെലിന് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. ജിയോക്ക് മുന്നിൽ ഇപ്പോഴുള്ളത് ബിഎസ്എൻഎൽ മാത്രമാണ്. 75.76 ലക്ഷമാണ് ബിഎസ്എൻഎൽ സബ്സ്ക്രൈബർമാർ. വിപണിയിൽ 49.5 ശതമാനം വിഹിതമാണ് ബിഎസ്എൻഎൽ-എംടിഎൻഎൽ കമ്പനികൾക്കായി ഉള്ളത്. എന്നാൽ ബിഎസ്എൻഎല്ലിന് 49074 ഉപഭോക്താക്കളെയും 21900 ഉപഭോക്താക്കളെ എംടിഎൻഎല്ലിനും ഫെബ്രുവരിയിൽ നഷ്ടമായി. കഴിഞ്ഞ 2021 ജനുവരി മാസത്തിൽ ബിഎസ്എൻഎല്ലിന്റെ…

        Read More »
      • എസ്ബിഐയ്ക്ക് പിന്നാലെ എംസിഎല്‍ആര്‍ വര്‍ധനയുമായി ആക്‌സിസ് ബാങ്ക്

        എസ്ബിഐയ്ക്ക് പിന്നാലെ മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്കില്‍ (എംസിഎല്‍ആര്‍) വര്‍ധനയുമായി ആക്‌സിസ് ബാങ്ക്. അഞ്ച് ബേസിസ് പോയിന്റ് (0.05 ശതമാനം) ആണ് വര്‍ധിപ്പിച്ചത്. തിങ്കളാഴ്ച മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വന്നു. ഒരു മാസം, മൂന്ന് മാസം, അര്‍ധവാര്‍ഷികം എന്നീ കാലയളവിലുള്ള എംസിഎല്‍ആറിന്റെ നിരക്കുകളിലാണ് വര്‍ധന. 7.15 ശതമാനം, 7.25 ശതമാനം, 7.30 ശതമാനം എന്നിങ്ങനെയാണ് ഉയര്‍ത്തിയത്. ഒരു വര്‍ഷം കാലയളവില്‍ എംസിഎല്‍ആര്‍ 7.35 ശതമാനവും രണ്ട് വര്‍ഷം കാലയളവിലേത് 7.45 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 7.50 ശതമാനവുമാണ്. കഴിഞ്ഞ ദിവസം എസ്ബിഐ എംസിഎല്‍ആറില്‍ 10 ബേസിസ് പോയിന്റ് (0.1 ശതമാനം) ആണ് വര്‍ധനയാണ് വരുത്തിയത്. ഏപ്രില്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഏപ്രില്‍ 12 മുതല്‍ ബാങ്ക് ഓഫ് ബറോഡയും എംസിഎല്‍ആര്‍ അഞ്ച് ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. കോഡക് മഹിന്ദ്ര, ബാങ്ക് ഓഫ് ബറോഡ എന്നിവയും എംസിഎല്‍ആര്‍ ഈയിടെ ഉയര്‍ത്തിയിരുന്നു. എംസിഎല്‍ആറിന്റെ വര്‍ധന സാധാരണയായി കടം വാങ്ങുന്നവരുടെ പലിശയില്‍ വര്‍ധനയ്ക്ക്…

        Read More »
      • താന്‍ ട്വിറ്റര്‍ ഏറ്റെടുത്താല്‍ ശമ്പളം ഉണ്ടാകില്ല; നയം വ്യക്തമാക്കി ഇലോണ്‍ മസ്‌ക്

        ട്വിറ്ററിനെ ഏറ്റെുക്കാനുള്ള ശ്രമം തുടരുന്നതിനിടെ ബോര്‍ഡ് അംഗങ്ങളുടെ ശമ്പളത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കി ഇലോണ്‍ മസ്‌ക്. താന്‍ ട്വിറ്ററിനെ ഏറ്റെടുത്താല്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ശമ്പളം ഉണ്ടാകില്ലെന്നാണ് മസ്‌ക് അറിയിച്ചത്. ശമ്പളം നല്‍കുന്നത് അവസാനിപ്പിച്ചാല്‍ പ്രതിവര്‍ഷം 3 മില്യണ്‍ യുഎസ് ഡോളറോളം ലാഭിക്കാമെന്നും മസ്‌ക് വ്യക്തമാക്കി. ട്വിറ്റര്‍ ബോര്‍ഡിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഓഹരി ഉമകളുമായി ഒത്തുപോവുന്നതല്ലെന്ന് മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവില്‍ ബോര്‍ഡിലുള്ള 11 അംഗങ്ങളില്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിക്ക് മാത്രമാണ് ട്വിറ്ററില്‍ ഒരു ശതമാനത്തിലധികം ഓഹരികള്‍ ഉള്ളത്. ജാക്ക് ഡോര്‍സിക്ക് 2.363 ശതമാനം ഓഹരികളും സിഇഒ പരാഗ് അഗര്‍വാളിന് 0.122 ശതമാനം ഓഹരികളുമാണ് കമ്പനിയില്‍ ഉള്ളത്. 9.2 ശതമാനം ഓഹരികള്‍ കൈവശമുള്ള മസ്‌കാണ് ട്വിറ്ററിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ. ജാക്ക് ഡോര്‍സിയെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കെല്ലാം കൂടി ഒരോഹരി പോലും സ്ഥാപനത്തില്‍ ഇല്ലെന്ന് മസ്‌ക് ചൂണ്ടിക്കട്ടിയിരുന്നു. ഏപ്രില്‍ 14ന് ആണ് 43 ബില്യണ്‍ യുഎസ് ഡോളറിന്…

        Read More »
      • വീണ്ടും വില വര്‍ധനയുമായി മാരുതി സുസുകി; ഇന്ന് 1.3 ശതമാനം വര്‍ധിപ്പിച്ചു

        ന്യൂഡല്‍ഹി: വീണ്ടും വില വര്‍ധനയുമായി മാരുതി സുസുകി. മോഡലുകളിലുടനീളം വില വര്‍ധന പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം നികത്താന്‍ വില വര്‍ധിപ്പിച്ചതായി മാരുതി അറിയിച്ചു. ആള്‍ട്ടോ മുതല്‍ എസ്-ക്രോസ് വരെയുള്ള മോഡലുകള്‍ക്ക് ശരാശരി 1.3 ശതമാനം വരെ വില വര്‍ധനവാണ് ഉണ്ടാകുന്നത്. വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്‍പുട്ട് ചെലവിലെ നിരന്തരമായ വര്‍ധനവ് കാരണം മാരുതി സുസുകി ഇന്ത്യ ഇതിനകം തന്നെ വാഹന വില 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെ ഏകദേശം 8.8 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ കഴിഞ്ഞ ആഴ്ച മഹീന്ദ്ര ആന്റ് മഹീന്ദ്രയും വാഹന വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. മോഡലുകള്‍ക്ക് 2.5 ശതമാനം വരെ വില വര്‍ധവാണ് മഹീന്ദ്ര നടപ്പാക്കിയത്. സ്റ്റീല്‍, അലുമിനിയം, പലേഡിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായി കമ്പനി…

        Read More »
      Back to top button
      error: