Business
-
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പ്രതീക്ഷയുമായി സ്റ്റെല്ലാന്റിസ്
കുതിച്ചുപായുന്ന ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുവയ്ക്കാനൊരുങ്ങി ആഗോള ഓട്ടോമോട്ടീവ് നിര്‍മാതാക്കളായ സ്റ്റെല്ലാന്റിസ്. ഇന്ത്യന്‍ ഇവി വിപണിയില്‍ ഇന്ത്യക്ക് വളരാനുള്ള വലിയ അവസരമാണ് ഈ സാഹചര്യമെന്ന് സ്റ്റെല്ലാന്റിസ് സിഇഒ കാര്‍ലോസ് തവാരസ് പറയുന്നു. ‘ഇന്ത്യയ്ക്ക് ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, രാജ്യത്ത് പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറാണ്, അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീപ്പ് ഇന്ത്യയില്‍ ജനപ്രിയമായി മുന്നേറുമ്പോള്‍ ബി സെഗ്മെന്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സ്റ്റെല്ലാന്റിസ് പദ്ധതിയിടുന്നത്. ഹാച്ച്ബാക്ക്, എസ്യുവി, എംപിവി എന്നിവയുള്ള സിട്രോണ്‍ ബ്രാന്‍ഡിനൊപ്പം, വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. യൂറോപ്യന്‍ യൂണിയന്‍, വടക്കേ അമേരിക്ക എന്നീ വിപണികള്‍ക്ക് പുറത്ത് 25 ശതമാനം ബിസിനസ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍. ഇതിന് ഏഷ്യാ പസഫിക് മേഖല വളരെ പ്രധാന പങ്ക് വഹിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2021ല്‍ ഇന്ത്യയില്‍ 250 മില്യണ്‍ ഡോളറിന്റെ നിക്ഷേപം സ്റ്റെല്ലാന്റിസ് പ്രഖ്യാപിച്ചിരുന്നു. ‘2023-ല്‍…
Read More » -
ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസും ഓഹരി വിപണിയിലേക്ക്
ഫെഡറല്‍ ബാങ്കിന്റെ ഉപകമ്പനിയായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസും ഓഹരി വിപണിയിലേക്ക് എത്തുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ നിന്നുള്ള ഐപിഒയ്ക്കുള്ള അനുമതി ലഭിച്ചു. ഇത് കൂടാതെ, എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ ഡ്രീംഫോക്സ് സര്‍വീസസ്, സ്പെഷ്യാലിറ്റി മറൈന്‍ കെമിക്കല്‍ നിര്‍മാതാക്കളായ ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഈ മൂന്ന് കമ്പനികളും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഐപിഒയ്ക്കായി സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്. രേഖകള്‍ പ്രകാരം, ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 900 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിലൂടെ കൈമാറുക. കൂടാതെ, 1.6 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലും ഐപിഒയില്‍ ഉള്‍പ്പെടുന്നു. ഡ്രീംഫോക്സ് സര്‍വീസസിന്റെ ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്ലായിരിക്കും. ഇതിലൂടെ പ്രൊമോട്ടര്‍മാരായ മുകേഷ് യാദവ്, ദിനേശ് നാഗ്പാല്‍, ലിബറാത്ത പീറ്റര്‍ കല്ലാട്ട് എന്നിവരുടെ കൈവശമുള്ള 2.18 കോടി ഓഹരികളാണ് കൈമാറുന്നത്. ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ഐപിഒയില്‍ 1,000 കോടി…
Read More » -
90 ശതമാനം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അവസരമൊരുക്കി സെറോദ
ഭൂരിഭാഗം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അവസരമൊരുക്കി രാജ്യത്തെ ഓണ്‍ലൈന്‍ സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്ഫോമായ സെറോദ. 1,100 ജീവനക്കാരില്‍ 950 പേരും ഇനി സ്ഥിരമായി വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യും. അതേസമയം 100 പേര്‍ അടങ്ങുന്ന കോര്‍ ടീം ഹൈബ്രിഡ് മോഡലില്‍ തന്നെ പ്രവര്‍ത്തിക്കും. സെറോദ സിഇഒയും സഹസ്ഥാപകനുമായ നിതിന്‍ കാമത്ത് ആണ് കമ്പനി സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം അനുവദിക്കുകയാണ് എന്ന് വെളിപ്പെടുത്തിയത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്ന പല കമ്പനികളില്‍ നിന്നും ജീവനക്കാര്‍ ഓഫീസുകളില്‍ എത്തി തുടങ്ങിയിരുന്നു. എന്നാല്‍ കൊവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോം വിജയമായിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആനുകൂല്യങ്ങള്‍ നീട്ടിയ കമ്പനികളമുണ്ട്. കമ്പനിയുടെ 85-90 ശതമാനം ജീവനക്കാരും വര്‍ക്ക് ഫ്രം ഹോമം എടുത്ത് ജോലി ചെയ്യുന്ന സമയത്ത് കര്‍ണാടകയിലെ ചെറിയ പട്ടണങ്ങളില്‍ കമ്പനി സാറ്റലൈറ്റ് ഓഫീസുകള്‍ സ്ഥാപിച്ചിരുന്നു. ടീമിലെ 85 മുതല്‍ 90 ശതമാനം പേരും വീട്ടിലിരുന്ന്…
Read More » -
നാലാംപാദ അറ്റാദായത്തില്‍ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍
ന്യൂഡല്‍ഹി: പെട്രോകെമിക്കലുകളിലെ മാര്‍ജിന്‍ ഞെരുക്കവും ഇന്ധന വില്‍പ്പനയിലെ നഷ്ടവും കാരണം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) നാലാംപാദ അറ്റാദായത്തില്‍ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 6,021.88 കോടി രൂപയായിരുന്നു കമ്പനിയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 8,781.30 കോടി രൂപയായിരുന്നു അറ്റാദായം. പാദ അടിസ്ഥാനത്തില്‍, മുന്‍ പാദത്തിലെ ലാഭമായ 5,860.80 കോടി രൂപയേക്കാള്‍ കൂടുതലാണിത്. എന്നാല്‍, എണ്ണവില കുതിച്ചുയര്‍ന്നതോടെ, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.06 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 1.63 ലക്ഷം കോടി രൂപയായിരുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള നികുതിക്ക് മുമ്പുള്ള വരുമാനം 8 ശതമാനം ഇടിഞ്ഞ് 8,251.29 കോടി രൂപയായപ്പോള്‍, പെട്രോകെമിക്കല്‍സ് ബിസിനസില്‍ നിന്നുള്ള വരുമാനം 72 ശതമാനം കുറഞ്ഞ് 570.18 കോടി രൂപയായി. രണ്ട് ഓഹരി കൈവശമുള്ളവര്‍ക്ക് ബോണസായി ഒരു ഓഹരി കൂടി നല്‍കുവാന്‍ കമ്പനിയുടെ…
Read More » -
അദാനി കമ്പനികളില്‍ 15,400 കോടി രൂപ നിക്ഷേപവുമായി അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി
ന്യൂഡല്‍ഹി: അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി അദാനി ഗ്രീന്‍ എനര്‍ജി (എജിഇഎല്‍), അദാനി ട്രാന്‍സ്മിഷന്‍ (എടിഎല്‍), അദാനി എന്റര്‍പ്രൈസസ് (എഇഎല്‍) എന്നിങ്ങനെ മൂന്ന് അദാനി പോര്‍ട്ട്‌ഫോളിയോ കമ്പനികളില്‍ പ്രാഥമിക മൂലധനമായി 15,400 കോടി രൂപ (2 ബില്യണ്‍ ഡോളര്‍) നിക്ഷേപിച്ചു. ഐഎച്ച്‌സി എജിഇഎല്‍, എടിഎല്‍ എന്നിവയില്‍ 3,850 കോടി രൂപ വീതവും, എഇഎല്ലില്‍ 7,700 കോടി രൂപയും നിക്ഷേപിച്ചതായി കമ്പനി അറിയിച്ചു. എന്നിരുന്നാലും, ഈ നിക്ഷേപത്തില്‍ എത്രത്തോളം കമ്പനികളുടെ ഓഹരികളാക്കി മാറ്റുമെന്ന് പറഞ്ഞിട്ടില്ല. ബിസിനസ്സിന്റെ തന്ത്രപരമായ വിപുലീകരണം, നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഐഎച്ച്‌സിയുടെ ചുമതലയുമായി ഒത്തുചേരുന്നുവെന്ന് ഐഎച്ച്‌സി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സയ്യിദ് ബസാര്‍ ഷുബ് പറഞ്ഞു. 2020 നും 2021 നും ഇടയില്‍ 41 ബില്യണ്‍ ഡോളറിലെത്തിയ യുഎഇയും ഇന്ത്യയും തമ്മിലുള്ള മൊത്തം വ്യാപാരത്തിന്റെ 4.87 ശതമാനമാണ് ഈ കരാര്‍ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മൊത്തം വൈദ്യുതോത്പാദന ശേഷി 390 ജിഗാവാട്ടില്‍ കൂടുതലാണ്. കൂടാതെ, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം…
Read More » -
ബാങ്കിങ് ലൈസന്‍സിനുള്ള 6 സ്ഥാപനങ്ങളുടെ അപേക്ഷകള്‍ നിരസിച്ച് ആര്‍ബിഐ
ബാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെറുകിട ധനകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ആറ് സ്ഥാപനങ്ങളുടെ അപേക്ഷകള്‍ റിസര്‍വ് ബാങ്ക് നിരസിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നിര്‍േദശിച്ച നടപടിക്രമങ്ങള്‍ അനുസരിച്ച് ആറ് അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയായതായി ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു. അപേക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍, അപേക്ഷകര്‍ക്ക് ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് തത്വത്തിലുള്ള അംഗീകാരം നല്‍കാന്‍ അനുയോജ്യരല്ലെന്ന് കണ്ടെത്തിയതായി പ്രസ്താവനയില്‍ പറയുന്നു. യുഎഇ എക്‌സ്‌ചേഞ്ച് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ദി റിപാട്രിയേറ്റ്സ് കോഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡ് (റെപ്കോ ബാങ്ക്), ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, പങ്കജ് വൈഷ്, വി സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് തുടങ്ങിയ ആറ് സ്ഥാപനങ്ങളുടെ അപേക്ഷയാണ് നിരസിച്ചത്. ‘ഓണ്‍ ടാപ്പ്’ ലൈസന്‍സ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ബാങ്ക് രൂപീകരിക്കുന്നതിന് റിസര്‍വ് ബാങ്കിന് 11 അപേക്ഷകള്‍ ലഭിച്ചിരുന്നു. ബാക്കിയുള്ള അപേക്ഷകള്‍ പരിശോധിച്ചു വരികയാണെന്നും സെന്‍ട്രല്‍ ബാങ്ക് കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് എന്‍ഡ് ഹൗസിംഗ്…
Read More » -
സമയം കൊള്ളാം: ഇന്ത്യന്‍ വാച്ച് വിപണി വളര്‍ച്ചയുടെ പാതയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വാച്ച് വിപണി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 20.1 ശതമാനം വര്‍ധിച്ച് 13.9 ദശലക്ഷം യൂണിറ്റിലെത്തി. പുതിയ ലോഞ്ചുകള്‍, ഉത്പന്നങ്ങളിന്മേലുള്ള കിഴിവുകള്‍, ബ്രാന്‍ഡുകളുടെ കനത്ത വില്‍പ്പന എന്നിവയാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) പറഞ്ഞു. വാച്ചുകളുടെ കയറ്റുമതി വര്‍ഷം തോറും 173 ശതമാനം ഉയര്‍ന്ന് 2022 മാര്‍ച്ചില്‍ 3.7 ദശലക്ഷം യൂണിറ്റിലെത്തി. മൊത്തം വാച്ച് വിഭാഗത്തിലെ കയറ്റുമതിയുടെ 95.1 ശതമാനവും അടിസ്ഥാന ഉത്പന്നങ്ങളാണ്. ഈ വിഭാഗത്തിലെ കനത്ത മത്സരം അടിസ്ഥാന വാച്ചുകളുടെ വളര്‍ച്ച 202.1 എത്തിച്ചു. അതേസമയം സ്മാര്‍ട്ട് വാച്ചുകളുടെ കയറ്റുമതി പ്രതിവര്‍ഷം 4.2 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വാച്ചുകളും റിസ്റ്റ് ബ്രാന്‍ഡുകളും ഉള്‍പ്പെടെ മൊത്തത്തിലുള്ള റിസറ്റ് വെയറബിള്‍ വിഭാഗത്തില്‍ 71.3 ശതമാനവും ഇയര്‍വെയര്‍ വിഭാഗമാണ്. യഥാര്‍ത്ഥ വയര്‍ലെസ് സ്റ്റീരിയോ വിഹിതം 2021 മാര്‍ച്ചിലെ 34.2 ശതമാനത്തില്‍ നിന്ന് 48.3 ശതമാനമായി വര്‍ധിച്ചു. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 48.2 ശതമാനം രേഖപ്പെടുത്തി. ഇമാജിന്‍…
Read More » -
8.6 ശതമാനം കിഴിവോടെ എല്‍ഐസി ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചു
ഇന്ത്യന്‍ ഓഹരി വിപണിയില്‍ എല്‍ഐസി അരങ്ങേറ്റം കുറിച്ചു. ലിസ്റ്റിംഗ് പ്രൈസായ 949 രൂപയില്‍ നിന്ന് 8.6 ശതമാനം കിഴിവോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഗ്രേയ് മാര്‍ക്കറ്റിലെ തകര്‍ച്ചയുടെയും ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ എല്‍ഐസിയുടെ ലിസ്റ്റിംഗ് കിഴിവോടെയായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ബിഎസ്ഇയില്‍ ഇഷ്യു വിലയായ 949 രൂപയ്‌ക്കെതിരെ 867.20 രൂപയില്‍ ആരംഭിച്ച സ്റ്റോക്ക് ഏറ്റവും താഴ്ന്ന നിലയായ 860.10 രൂപയിലുമെത്തി. പിന്നീടു 918 രൂപ വരെ കയറിയിട്ട് താണു.രാവിലെ 10.05 ന്, ബിഎസ്ഇയില്‍ 883.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) 8.11 ശതമാനം താഴ്ന്ന് 872.00 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 2.95 മടങ്ങാണ് സബ്സ്ക്രൈബ് ചെയ്തത്. എല്ലാ വിഭാഗത്തിലും കൂടുതലായി സബ്‌സ്‌ക്രിപ്ഷന്‍ കാണപ്പെട്ടപ്പോള്‍ പോളിസി ഉടമകളുടെ വിഭാഗം ആറ് മടങ്ങാണ് സബ്സ്ക്രൈബ് ചെയ്തത്. റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഭാഗം 1.99 തവണയും ജീവനക്കാരുടെ…
Read More » -
സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി റിലയന്‍സ് റീട്ടെയില്‍
സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി റിലയന്‍സ് റീട്ടെയില്‍. എല്‍വിഎംഎച്ചിന്റെ സെഫോറ മാതൃകയില്‍ മള്‍ട്ടി-ബ്രാന്‍ഡ് സ്റ്റോറുകളും ഉല്‍പ്പന്നങ്ങളും റിലയന്‍സ് അവതരിപ്പിക്കും. വരും വര്‍ഷങ്ങളില്‍ രാജ്യത്തുടനീളം 400 എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ ആരംഭിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. റിലയന്‍സ് 4,000-5,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമുകള്‍ക്കായി ഡല്‍ഹിയിലെയും മുംബൈയിലെയും മാളുകളില്‍ റിലയന്‍സ് അന്വേഷണം നടത്തിയതായി എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഷോറൂം മൂംബൈയിലെ ജിയോ വേള്‍ഡ് സെന്ററിലായിരിക്കും ആരംഭിക്കുക എന്നാണ് വിവരം. നൈകയുടെ വിപണി ലക്ഷ്യമിട്ട് ടിയാര എന്ന പേരില്‍ ഒരു ബ്യൂട്ടി പ്ലാറ്റ്ഫോം റിലയന്‍സ് അവതരിപ്പിക്കുമെന്ന് 2022 ജനുവരിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ഇ-കൊമേഴ്സ് സ്ഥാപനമായ ഫിന്‍ഡിനെയും ഇ-ഫാര്‍മ പോര്‍ട്ടലായ നെറ്റ്മെഡ്സിനെയും റിലയന്‍സ് ഏറ്റെടുത്തിരുന്നു. ഈ രണ്ട് സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്നാണ് റിലയന്‍സ് പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നത്. 2025 ഓടെ രാജ്യത്തെ ഓണ്‍ലൈന്‍ പേഴ്സണല്‍ കെയര്‍ ആന്‍ഡ് ബ്യൂട്ടി മാര്‍ക്കറ്റ് 4.4 ബില്യണ്‍ ഡോളറിന്റേത് ആകുമെന്നാണ് വിലയിരുത്തല്‍. ഈ വിപണി ലക്ഷ്യമിട്ട് ടാറ്റ…
Read More » -
പേടിഎം ഇ-കൊമേഴ്സില്‍ നിന്നും പിന്മാറി അലിബാബയും ആന്റ് ഫിനാന്‍ഷ്യല്‍സും
പേടിഎം ഇ-കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് പിന്മാറി ജാക്ക് മാ നേതൃത്വം നല്‍കുന്ന അലിബാബയും ആന്റ് ഫിനാന്‍ഷ്യല്‍സും. പേടിഎം മാളിന്റെ മാതൃസ്ഥാപനമാണ് പേടിഎം ഇ-കൊമേഴ്സ്. അലിബാബയ്ക്ക് 28.34 ശതമാനവും ആന്റ് ഫിനാന്‍ഷ്യല്‍സിന് 14.98 ശതമാനം ഓഹരികളുമാണ് പേടിഎം ഇ-കൊമേഴ്സില്‍ ഉണ്ടായിരുന്നത്. ഇരു കമ്പനികളുടെയും ചേര്‍ന്ന് 43.32 ശതമാനം ഓഹരികള്‍ 42 കോടി രൂപയ്ക്ക് പേടിഎം തിരികെ വാങ്ങി. കമ്പനിയുടെ മൂല്യം 3 ബില്യണില്‍ നിന്ന് 100 കോടിയോളമായി ഇടിഞ്ഞിരുന്നു. വിജയ് ശേഖര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള കമ്പനി ഏറ്റവും ഒടുവില്‍ ധനസമാഹരണം നടത്തിയത് 2020ല്‍ ആണ്. അലിബാബയുടെ ചൈനയിലെ ടി-മാളിന്റെ മാതൃകയില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാണ് പേടിഎം മാള്‍. ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണിയില്‍ മത്സരം കടുത്തതും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂട്ടാനുള്ള സാധ്യതകളും മുന്നില്‍ കണ്ടാണ് ഇരു കമ്പനികളുടെയും പിന്മാറ്റം. കേന്ദ്രസര്‍ക്കാരിന്റെ ഒഎന്‍ഡിസി സേവനങ്ങള്‍ പേടിഎം പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിരുന്നു. കൂടാതെ ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണിയെ കൂടാതെ കയറ്റുമതി രംഗത്തേക്ക് പ്രവേശക്കാനുള്ള തയ്യാറെടുപ്പിലാണ് പേടിഎം. അതേസമയം…
Read More »