BusinessTRENDING

ബോണസും ഓഹരി വിഭജനവും: ബജാജ് ഫിൻസർവ് ഓഹരികളിൽ 10ശതമാനം കുതിപ്പ്

ഹരി വിഭജനവും ബോണസ് ഇഷ്യുവും പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ ബജാജ് ഫിന്‍സര്‍വിന്റെ ഓഹരി വിലയില്‍ 10ശതമാനം വര്‍ധനവുണ്ടായി. ഒരു ഓഹരിക്ക് അഞ്ച് ഓഹരികള്‍ വീതം(1ഃ5)നല്‍കാനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഇതോടെ അഞ്ചുരൂപ മുഖവിലയുള്ള ഓഹരികള്‍ ഒരു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കും.

ഓഹരിയൊന്നിന് ഒരു ഓഹരിയെന്ന തോതില്‍ ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. ബോര്‍ഡ് തീരുമാനം പുറത്തുവന്നതോടെ ഓഹരി വില 10 ശതമാനം ഉയര്‍ന്ന് 14,637 നിലവാരത്തിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ അറ്റാദായത്തില്‍ കമ്പനി 57 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ 833 കോടിയില്‍നിന്ന് 1,309 കോടി രൂപയായാണ് ലാഭം ഉയര്‍ന്നത്.

Signature-ad

ബജാജ് ഗ്രൂപ്പിന് കഴിലുള്ള ധനകാര്യ സേവന ബിസിനസുകള്‍ നടത്തുന്ന കമ്പനിയാണ് ബജാജ് ഫിന്‍സര്‍വ്. ധനകാര്യം, ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജുമെന്റ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. ഹരിത ഊര്‍ജം ഉള്‍പ്പടെയുള്ള സംയുക്ത സംരഭങ്ങളിലും പങ്കാളിത്തമുണ്ട്.

Back to top button
error: