Business
-
ഇന്‍ഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായി സലില്‍ പരേഖ് വീണ്ടും നിയമിതനായി
ബെംഗളുരു: സലില്‍ പരേഖിനെ ഇന്‍ഫോസിസിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനങ്ങളിലേക്ക് വീണ്ടും നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനമെന്നും ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കിയെന്നും ഇന്‍ഫോസിസ് അറിയിച്ചു. ജൂലൈ ഒന്നുമുതലാണ് അദ്ദേഹം നിയമിതനാകുക. കമ്പനിയുടെ വിപുലമായ ഓഹരി ഉടമ പദ്ധതി-2019 പ്രകാരം സ്ഥാപനത്തിലെ മുതിര്‍ന്ന എക്‌സിക്യൂടീവുകള്‍ക്ക് ഓഹരികള്‍ അനുവദിക്കുന്നതിനും അംഗീകാരം നല്‍കിയിട്ടുണ്ട്. നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയുടെ (എന്‍ആര്‍സി) ശുപാര്‍ശകള്‍ കണക്കിലെടുത്ത് ശനിയാഴ്ച നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് ഇന്‍ഫോസിസ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡിലെ ഒരു അംഗവുമായും സലില്‍ പരേഖിന് ബന്ധമില്ലെന്നും, ഓഹരി വിപണികള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന സര്‍കുലറുകള്‍ ഉള്‍പ്പടെ ബാധകമായ നിയമങ്ങള്‍ക്കനുസരിച്ച് ചീഫ് എക്സിക്യൂടീവ് ഓഫീസറായും മാനജിംഗ് ഡയറക്ടറായും പുനര്‍നിയമിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. സലില്‍ പരേഖ് 2018 ജനുവരി മുതല്‍ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമാണ്. കഴിഞ്ഞ നാല് വര്‍ഷമായി സംരംഭങ്ങള്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനും, ഏറ്റെടുക്കലുകള്‍ വിജയകരമായി കൈകാര്യം ചെയ്യുന്നതിലും കഴിവു…
Read More » -
പതഞ്ജലി ആയുര്‍വേദിന്റെ ഭക്ഷ്യ വ്യാപാരം രുചി സോയ ഏറ്റെടുത്തു; 690 കോടി രൂപയുടെ ഇടപാട്
ന്യൂഡല്‍ഹി: പ്രമുഖ ഭക്ഷ്യ എണ്ണ ഉല്‍പാദകരായ രുചി സോയ പതഞ്ജലി ആയുര്‍വേദിന്റെ ഭക്ഷ്യ വ്യാപാരം ഏറ്റെടുത്തു. ഏകദേശം 690 കോടി രൂപയ്ക്കാണ് ബാബ രാംദേവിന്റെ പതഞ്ജലി ബ്രാന്‍ഡ് രുചി സോയ ഏറ്റെടുത്തത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പേര് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് എന്നാക്കി മാറ്റും. പതഞ്ജലിയുടെ ഭക്ഷ്യ വ്യാപാരം ഏറ്റെടുക്കുന്നതിലൂടെ രുചി സോയയുടെ ഭക്ഷ്യ വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും. പതഞ്ജലിയുടെ പ്രധാന ഉല്‍പ്പന്നങ്ങളായ നെയ്യ്, തേന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ജ്യൂസുകള്‍, ആട്ട, മൈദ എന്നിവയുള്‍പ്പെടെ 21 ഉല്‍പന്നങ്ങള്‍ ഏറ്റെടുക്കലില്‍ ഉള്‍പ്പെടുന്നു. കരാറിന്റെ ഭാഗമായി രുചി സോയയ്ക്ക് പതഞ്ജലിയുടെ ഉത്പന്ന നിര്‍മാണ പ്ലാന്റുകള്‍ ലഭിക്കും. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ മഹാരാഷ്ട്രയിലെ നെവാസ എന്നിവിടങ്ങളിലെ പ്ലാന്റുകളായിരിക്കും ലഭിക്കുക. ജീവനക്കാരും പെര്‍മിറ്റ് ലൈസന്‍സുമെല്ലാം കൈമാറ്റം ചെയ്ത ലഭിക്കുമെങ്കിലും പതഞ്ജലിയുടെ ബ്രാന്‍ഡ് ഡിസൈനുകള്‍, വ്യാപാരമുദ്രകള്‍, എന്നിവ രുചിസോയ ഒഴിവാക്കും മൂന്ന് ഘട്ടങ്ങളിലായാണ് രുചി സോയ പതഞ്ജലിക്ക് പണം നല്‍കുക. 15 ശതമാനം ആദ്യ…
Read More » -
ഹെല്‍ത്ത്കെയര്‍ രംഗത്തേക്കും പ്രവേശിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക് പ്രവേശിച്ച് അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഉപസ്ഥാപനമായ അദാനി ഹെല്‍ത്ത് വെഞ്ചേഴ്സ് ലിമിറ്റഡിനെ (എവിഎച്ച്എല്‍) അദാനി എന്റര്‍പ്രൈസസില്‍ ലയിപ്പിച്ചു. എവിഎച്ചില്ലിന്റെ കീഴില്‍ മെഡിക്കല്‍ ഡൈഗ്‌നോസിറ്റിക് സൗകര്യങ്ങള്‍, റിസര്‍ച്ച് സെന്ററുകള്‍ മുതലായവ അദാനി ഗ്രൂപ്പ് ആരംഭിക്കും. ഹെല്‍ത്ത്കെയര്‍ രംഗത്തെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ ഉള്‍പ്പടെ മെഡിക്കല്‍ രംഗത്തെ ആസ്തികള്‍ ഏറ്റെടുക്കാനും എവിഎച്ച്എല്‍ ഏറ്റെടുക്കും. മരുന്ന് വില്‍പ്പന ലക്ഷ്യമിടുന്ന എവിഎച്ച്എല്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ ഫാര്‍മസികളും സ്ഥാപിക്കും. 2016 മുതല്‍ 22 ശതമാനം നിരക്കിലാണ് രാജ്യത്തെ ഹെല്‍ത്ത്കെയര്‍ രംഗം വളരുന്നത്. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ 372 ബില്യണ്‍ ഡോളറിന്റെ വിപണിയാണ് ഈ രംഗത്ത് പ്രതീക്ഷിക്കുന്നത്. നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ പറയുന്നത് ഓരോ വര്‍ഷവും 500,000 തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത്. ബിസിനസ് രംഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2014 മുതല്‍ മുപ്പതോളം സ്ഥാപനങ്ങളെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഡാറ്റാ സെന്റര്‍, ഡിജിറ്റല്‍ സേവനങ്ങള്‍, സിമന്റ്, മാധ്യമരംഗം തുടങ്ങിയ മേഖലകളിലെല്ലാം അദാനി…
Read More » -
കുതിച്ചുയര്‍ന്ന് പണപ്പെരുപ്പം; മൂലധനച്ചെലവ് വെട്ടിക്കുറക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പണപ്പെരുപ്പത്തിനിടയിലും മൂലധനച്ചെലവ് വെട്ടിക്കുറക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ധനകാര്യ സെക്രട്ടറി ടിവി സോമനാഥനാണ് ഇക്കാര്യം അറിയിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക് മുന്നോട്ട് പോകുന്നതിനിടെ ധനകാര്യ നയത്തില്‍ മാറ്റം വേണമെന്ന് ചില വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ധനനയത്തില്‍ തല്‍ക്കാലത്തേക്ക് മാറ്റം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദീര്‍ഘകാലത്തേക്കുള്ള വളര്‍ച്ചക്ക് മൂലധന നിക്ഷേപം ആവശ്യമാണ്. ഹ്രസ്വകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അതില്‍ നിന്നും മാറി നില്‍ക്കാനാവില്ല. 2023 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ലക്ഷം കോടിയാണ് കേന്ദ്രസര്‍ക്കാറിന്റെ മൂലധനച്ചെലവ്. കഴിഞ്ഞ വര്‍ഷം ഇത് 6.03 ലക്ഷം കോടി രൂപയായിരുന്നു. മൂലധനച്ചെലവ് വെട്ടിക്കുറച്ചാല്‍ അത് ദീര്‍ഘകാല ലക്ഷ്യങ്ങളെ ബാധിക്കും. ഇതുമൂലം വിവിധ സെക്ടറുകളിലെ പ്രൊജക്ടുകള്‍ക്ക് ദോഷമുണ്ടാകും. റോഡ്, റെയില്‍വേ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജിഡിപിയുടെ 6.8 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ധനകമ്മി. എന്നാല്‍, യുക്രെയ്ന്‍ സംഘര്‍ഷം മൂലം രാസവളത്തിന് ഉള്‍പ്പടെ നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കേണ്ടി വരുമെന്നും ഇതുമൂലം ധനകമ്മി ഇനിയും…
Read More » -
ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയെന്ന് യുഎന്‍ റിപ്പോര്‍ട്ട്
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം ആഗോള ജിഡിപിയെ ബാധിക്കുന്നതിനാല്‍, 2022ല്‍ ഇന്ത്യ 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ 8.8 ശതമാനം പ്രവചനത്തേക്കാള്‍ കുറവാണിത്. എന്നാല്‍ ഇപ്പോഴും അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദവും തൊഴില്‍ വിപണിയുടെ അസമമായ വീണ്ടെടുക്കലും സ്വകാര്യ ഉപഭോഗവും നിക്ഷേപവുമെല്ലാം സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിക്കും. യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്പെക്ട്സ് (ഡബ്ല്യുഇഎസ്പി) റിപ്പോര്‍ട്ടില്‍ ഉക്രെയ്നിലെ യുദ്ധം പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള ദുര്‍ബലമായ സാമ്പത്തിക വീണ്ടെടുപ്പിന് തിരിച്ചടിയായതായി ചൂണ്ടിക്കാട്ടി. യൂറോപ്പില്‍ ഭക്ഷണത്തിന്റേയും ചരക്കുകളുടേയും വില വര്‍ധനയ്ക്ക് ഇത് കാരണമായി. ആഗോളതലത്തില്‍ പണപ്പെരുപ്പ സമ്മര്‍ദങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥ 2022 ല്‍ 3.1 ശതമാനം വളര്‍ച്ച മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. 2022 ജനുവരിയില്‍ പുറത്തിറക്കിയ 4.0 ശതമാനം വളര്‍ച്ചാ പ്രവചനത്തില്‍ നിന്ന് താഴേക്ക് പതിച്ചിരിക്കുകയാണ്. അതേസമയം ആഗോള പണപ്പെരുപ്പം 2022 ല്‍ 6.7…
Read More » -
ഒടുവില്‍ സുപ്രീം കോടതിയില്‍ ടാറ്റയ്ക്ക് ജയം; സൈറസ് മിസ്ത്രിയുടെ ഹര്‍ജി തള്ളി
സുപ്രീം കോടതിയില്‍ ടാറ്റയ്ക്ക് ജയം. സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ടാറ്റ സണ്‍സിന്റെ തീരുമാനത്തെ പിന്തുണച്ചുള്ള 2021ലെ വിധി പുനഃപരിശോധിക്കാന്‍ സൈറസ് മിസ്ത്രിയുടെ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. അതേസമയം ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് മിസ്ത്രിക്കെതിരെ നടത്തിയ ചില മുന്‍ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. 2021 മാര്‍ച്ചിലെ കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും പ്രസ്തുത ഉത്തരവിലെ തനിക്കെതിരായ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും മിസ്ത്രി പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്പി ഗ്രൂപ്പിന്റെ അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ചില പരാമള്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സമ്മതമാണെന്ന് ടാറ്റ ഗ്രൂപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മിസ്ത്രിയെ പുറത്താക്കിയ ടാറ്റ സണ്‍സിന്റെ നടപടി സുപ്രീം കോടതി അംഗീകരിക്കുകയും, അദ്ദേഹത്തെ തിരിച്ചെടുത്ത കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. 2016 ഒക്ടോബറിലാണു നാടകീയമായ…
Read More » -
ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്
തുറമുഖ, ടെര്‍മിനല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുംബൈ ആസ്ഥാനമായുള്ള ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് എത്തിയേക്കും. 2024 മാര്‍ച്ചോടെ പ്രാഥമിക ഓഹരി വില്‍പ്പന നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സജ്ജന്‍ ജിന്‍ഡാലിന്റെ സ്റ്റീല്‍-ടു-സിമന്റ് കമ്പനിയുടെ യൂണിറ്റാണ് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. ഓഹരി വിപണിയിലേക്കുള്ള ചുവടുവയ്പ്പിന് മുന്നോടിയായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരെയും പ്രൊഫഷണല്‍ ഏജന്‍സികളെയും നിയമിക്കുന്നതിനുള്ള പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ മഹേശ്വരി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിട്ടുണ്ട്. ജിയോപൊളിറ്റിക്കല്‍ റിസ്‌കുകളും പണപ്പെരുപ്പ സമ്മര്‍ദങ്ങളും സംബന്ധിച്ച് സ്ഥാപനം ‘സന്തുലിതമായ കാഴ്ചപ്പാട്’ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രാഥമിക ഓഹരി വില്‍പ്പനയുടെ വലുപ്പത്തെക്കുറിച്ചോ അത് സ്വരൂപിക്കാന്‍ ആഗ്രഹിക്കുന്ന ഫണ്ടിന്റെ അളവിനെക്കുറിച്ചോ അദ്ദേഹം വെളിപ്പെടുത്തിയില്ല. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 100 ദശലക്ഷം ടണ്‍ വരെ ചരക്ക് കൈകാര്യം ചെയ്യാനാണ് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലക്ഷ്യമിടുന്നതെന്നും കണ്ടെയ്‌നര്‍ ബിസിനസിലേക്ക് കൂടുതല്‍ വൈവിധ്യവത്കരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും മഹേശ്വരി പറഞ്ഞു. ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചറിന് ഉയര്‍ന്ന…
Read More » -
ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 18,000 കോടി രൂപയുടെ നിക്ഷേപവുമായി മാരുതി സുസുകി
ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 18,000 കോടി രൂപയുടെ നിക്ഷേപവുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാര്‍ഖോദയില്‍ പുതിയ നിര്‍മാണ പ്ലാന്റ് ഒരുക്കുന്നതിനാണ് മാരുതി വമ്പന്‍ നിക്ഷേപം നടത്തുന്നത്. പ്രതിവര്‍ഷം 10 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റായിരിക്കും ഒരുക്കുക. ഹരിയാനയിലെ മാരുതി സുസുകിയുടെ മൂന്നാമത്തെ നിര്‍മാണ പ്ലാന്റായിരിക്കും ഇത്. 800 ഏക്കറില്‍ ഒരുക്കുന്ന നിര്‍മാണപ്ലാന്റിനായി രണ്ട് ഘട്ടങ്ങളിലാണ് നിക്ഷേപം നടത്തുക. ആദ്യഘട്ടത്തിലെ 11,000 കോടിയുടെ നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 2.5 യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റ് സജ്ജമാക്കും. ഈ നിര്‍മാണ പ്ലാന്റുകളില്‍നിന്നുള്ള വാഹനങ്ങള്‍ 2025 ഓടെ വിപണിയിലെത്തിക്കാനാകുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഹരിയാനയിലെ രണ്ട് നിര്‍മാണ പ്ലാന്റുകളില്‍നിന്നും ഗുജറാത്തിലെ പ്ലാന്റില്‍നിന്നുമായി ആകെ 22 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയാണ് മാരുതി സുസുകിക്ക് ഉള്ളത്. ഹരിയാനയിലെ ഗുരുഗ്രാം, മനേസര്‍ പ്ലാന്റുകള്‍ക്ക് പ്രതിവര്‍ഷം 15.5 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയാണുള്ളത്.’സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍…
Read More » -
മൃഗസംരക്ഷണ ക്ഷീരമേഖലയിലെ കർഷകർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക പാക്കേജ്
മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ കർഷകർക്ക് പ്രവർത്തനമൂലധനം കുറഞ്ഞ പലിശ നിരക്കിൽ വായ്പയായി ലഭ്യമാക്കുന്ന പദ്ധതിക്ക് രൂപം കൊടുക്കുവാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പും കൈകോർക്കുന്നു. ഇതിനായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വിളിച്ചുചേർത്ത യോഗത്തിൽ മിൽമയുടെ മൂന്ന് മേഖല യൂണിയന്റെയും ചെയർമാൻമാർ, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ധനസഹായം സംബന്ധിച്ച് വിവിധ പദ്ധതികൾ അവതരിപ്പിച്ചു. ജൂൺ ഒന്നു മുതൽ വായ്പ പദ്ധതിക്ക് തുടക്കം കുറിക്കും. ആദ്യഘട്ടത്തിൽ 10000 കിസാൻ ക്രെഡിറ്റ് കാർഡ് അനുവദിക്കും. ക്ഷീരവരകസന വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് (JLG) വിവിധ പദ്ധതികൾക്കായി പരിശീലനവും, വായ്പാ സഹായവും ഇതിലൂടെ ലക്ഷ്യമിടുന്നു. നിലവിൽ കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷ നൽകിയിട്ട് വായ്പ ലഭിക്കാത്ത കർഷകർക്ക് ആദ്യഘട്ടത്തിൽ മുൻഗണനാ അടിസ്ഥാനത്തിൽ വായ്പ ലഭ്യമാക്കും. കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷ കൈകാര്യം ചെയ്യുന്നതിലുള്ള സങ്കീർണതകൾ ഒഴിവാക്കാൻ ഐ ടി അധിഷ്ഠിത…
Read More » -
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റഷ്യയില്‍ പാപ്പരത്തം ഫയല്‍ ചെയ്യാന്‍ ഒരുങ്ങി ഗൂഗിള്‍
റഷ്യയില്‍ പാപ്പരത്തം ഫയല്‍ ചെയ്യാന്‍ ഒരുങ്ങി ടെക് ഭീമന്‍ ഗൂഗിള്‍. റഷ്യന്‍ സഹസ്ഥാപനമായ ഗൂഗിള്‍ റഷ്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ജീവനക്കാര്‍ക്കും മറ്റ് ഇടപാടുകാര്‍ക്കും പ്രതിഫലം നല്‍കാന്‍ പോലും ഗൂഗിളിന് സാധിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ വിരുദ്ധ വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കുന്നതില്‍ പരാജയപ്പെട്ടതും ഏതാനും റഷ്യന്‍ മാധ്യമങ്ങളെ വിലക്കിയതും ഗൂഗിളിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ബാങ്ക് അക്കൗണ്ട് റഷ്യന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ മാര്‍ഗമില്ലെന്നാണ് ഗൂഗിള്‍ അറിയിച്ചത്. ബാങ്ക് അക്കൗണ്ട് കൂടാതെ ഗൂഗിളിന്റെ വസ്തുവകകളും മറ്റ് ആസ്തികളും റഷ്യന്‍ ഫെഡറല്‍ ബെയ്ലിഫ് സര്‍വീസ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. നിരോധിച്ച കണ്ടന്റുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഗൂഗിളില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ (7 ബില്യണ്‍ റൂബിള്‍) ഫൈന്‍ ഈടാക്കുമെന്ന് ഈ മാസം ആദ്യം റഷ്യ അറിയിച്ചിരുന്നു. റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി ജീവനക്കാരെ ഗൂഗൂഗിള്‍ റഷ്യ പിന്‍വലിച്ചിരുന്നു. നിലവില്‍ നൂറോളം ജീവനക്കാരാണ് റഷ്യയില്‍ ഗൂഗിളിന് ഉള്ളത്. അതേ സമയം…
Read More »