BusinessTRENDING

പറന്ന് പറന്ന് ഉയര്‍ന്ന്…. വിപണി കുതിച്ചുയര്‍ന്നു; സെന്‍സെക്‌സ് 1,000 പോയിന്റ് നേട്ടത്തില്‍, നിഫ്റ്റി 16,900 ന് മുകളില്‍

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 1,041.47 പോയിന്റ് അഥവാ 1.87 ശതമാനം ഉയര്‍ന്ന് 56,857.79 ലും നിഫ്റ്റി 287.80 പോയിന്റ് അഥവാ 1.73 ശതമാനം ഉയര്‍ന്ന് 16,929.60 ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫെഡ് നിരക്കുകള്‍ 75 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി. എന്നാല്‍ ഉയര്‍ന്ന നിരക്ക് അധികനാള്‍ തുടരില്ല എന്ന് യുഎസ് ഫെഡ് ജെറോം പവല്‍ അറിയിച്ചിരുന്നു. ഇത് വിപണിയെ പ്രതീക്ഷയിലേക്ക് നയിച്ചു. നിഫ്റ്റി മിഡ്ക്യാപ് ഓഹരികള്‍ 0.84 ശതമാനവും സ്മോള്‍ ക്യാപ് 0.75 ഓഹരികള്‍ ശതമാനവും ഉയര്‍ന്നു.

മേഖലകളില്‍ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സബ് ഇന്‍ഡെക്‌സുകളായ നിഫ്റ്റി ഐടി, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ബാങ്ക് എന്നിവ യഥാക്രമം 2.54 ശതമാനം, 2.05 ശതമാനം, 1.42 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. ബിഎസ്ഇയില്‍ 1,209 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ 1,964 ഓഹരികള്‍ മുന്നേറി.

നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ മുന്നേറിയത് ബജാജ് ഫിനാന്‍സ് ആയിരുന്നു. ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, നെസ്ലെ ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. കൂടാതെ, രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും ഏറ്റവും വലിയ ആഭ്യന്തര സാമ്പത്തിക നിക്ഷേപകനുമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ 0.38 ശതമാനം ഉയര്‍ന്ന് 677.05 രൂപയിലെത്തി. അതേസമയം, ഡോ.റെഡ്ഡീസ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എല്‍ ആന്‍ഡ് ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

Back to top button
error: