Business
-
ഡെല്ലിനു പിന്നാലെ ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടല്‍; 7000ത്തോളം പേർക്ക് ജോലി നഷ്ടമാകും
ന്യൂയോര്‍ക്ക്: ഗൂഗിളിനും ഡെല്ലിനും പിന്നാലെ മാധ്യമ-വിനോദ കമ്പനിയായ ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടല്‍. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഏകദേശം 7000 ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതേസമയം കമ്പനിയുടെ ചില ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പുനസംഘടിപ്പിക്കാനും ജോലികള്‍ വെട്ടിക്കുറയ്ക്കാനും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. സാമ്പത്തിക മാന്ദ്യ സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇക്കഴിഞ്ഞ നവംബറിലാണ് കമ്പനിയുടെ സിഇഒ ആയി റോബര്‍ട്ട് ഇഗര്‍ സ്ഥാനമേറ്റത്. തൊട്ടുപിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. അതേസമയം കമ്പനിയുടെ ത്രൈമാസ വരുമാനം സംബന്ധിച്ച് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഡിസ്‌നിയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ് ഫോമായ ഡിസ്‌നി പ്ലസ്സിന് യുഎസിലും കാനഡയിലുമായി 200,000 സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമാണുള്ളത്. മൊത്തം 46.6 ബില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഇപ്പോള്‍ ഉള്ളത്. ഇത് ആശങ്കപ്പെടുത്തുന്ന കണക്കാണെന്നാണ് കമ്പനിയുടെ നിഗമനം. ആഗോള തലത്തില്‍, ഹോട്ട്സ്റ്റാര്‍ ഒഴികെയുള്ള സ്ട്രീമിംഗ് സേവനത്തില്‍ 1.2 ദശലക്ഷം പേരുടെ വര്‍ധനവ് കമ്പനിയ്ക്ക് ഉണ്ടായിട്ടുണ്ട്. അതേസമയം…
Read More » -
മുത്തൂറ്റ് ഫിനാന്‍സ് എന്‍.സി.ഡി വഴി 500 കോടി രൂപ സമാഹരിക്കും
മുത്തൂറ്റ് ഫിനാന്‍സിന്‍റെ സെക്യേര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) 30-ാമത് സീരീസ് ഫെബ്രുവരി എട്ട് മുതല്‍ മാര്‍ച്ച് മൂന്നു വരെ വിതരണം നടത്തും. ആയിരം രൂപ മുഖവിലയുള്ള ഈ എന്‍.സി.ഡികള്‍ വഴി 500 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. 100 കോടി രൂപയാണ് ഇഷ്യുവിന്‍റെ അടിസ്ഥാന തുക. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 400 കോടി കൂടി കൈവശം വെക്കാനുള്ള അവകാശത്തോടെയാണ് 500 കോടി രൂപ സമാഹരിക്കാനാവുക. ഐസിആര്‍എ എഎ പ്ലസ് സ്റ്റേബിള്‍ റേറ്റിങാണ് ഇതിനു നല്‍കിയിട്ടുള്ളത്. സാമ്പത്തിക ബാധ്യതകള്‍ക്കു സമയത്തു സേവനം നല്‍കുന്ന കാര്യത്തില്‍ ഉയര്‍ന്ന സുരക്ഷിതത്വമാണ് ഈ റേറ്റിങിലൂടെ സൂചിപ്പിക്കുന്നത്. എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. വ്യക്തിഗത നിക്ഷേപകര്‍ക്ക് 8.25 ശതമാനം മുതല്‍ 8.60 ശതമാനം വരെ വിവിധ പലിശ നിരക്കുകള്‍ ലഭിക്കുന്ന ഏഴു നിക്ഷേപ തെരഞ്ഞെടുപ്പുകളാണ് ലഭ്യമായിട്ടുള്ളത്. റിസര്‍വ് ബാങ്കിന്‍റെ അടുത്ത കാലത്തെ പലിശ നിരക്കു വര്‍ധനവുകളുടെ പശ്ചാത്തലത്തില്‍ തങ്ങള്‍ 30-ാമത് എന്‍സിഡി ഇഷ്യുവിന്‍റെ…
Read More » -
റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് 2024 അവസാനത്തോടെ നിരത്തിലിറങ്ങും
റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് 2024 അവസാനത്തോടെ നിരത്തിലെത്തും. ‘ഇലക്‌ട്രിക് 01’ എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന ഇ-ബൈക്ക് നിലവിൽ അതിന്റെ പ്രാരംഭ വികസന ഘട്ടത്തിലാണ്. ഇതുകൂടാതെ, സ്‌പെയിൻ ആസ്ഥാനമായുള്ള ഇവി ടൂ-വീലർ സ്റ്റാർട്ടപ്പായ സ്റ്റാർക്ക് ഫ്യൂച്ചർ SL-യുമായി സഹകരിച്ച് വികസിപ്പിക്കുന്ന ഒരു സമർപ്പിത EV പ്ലാറ്റ്‌ഫോമിലും (‘L’ എന്ന കോഡ് നാമം) കമ്പനി പ്രവർത്തിക്കുന്നുണ്ട്. റോയൽ എൻഫീൽഡിന്റെ മാതൃ കമ്പനിയായ ഐഷർ മോട്ടോഴ്‌സ് 2022 ഡിസംബറിൽ സ്റ്റാർക്ക് ഫ്യൂച്ചർ എസ്‌എല്ലിൽ നിക്ഷേപം നടത്തിയതിന്‍റെ ഭാഗമായിട്ടാണ് ഇത്. ഈ പങ്കാളിത്തത്തിന് കീഴിൽ, രണ്ട് കമ്പനികളും ഭാവിയിൽ ബൈക്കുകൾ വികസിപ്പിക്കും. റോയൽ എൻഫീൽഡ് അതിന്റെ ഭാവി ഇലക്ട്രിക് പ്ലാറ്റ്‌ഫോമുകൾക്കായി സ്റ്റാർക്കിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. 50 മില്യൺ യൂറോയുടെ (439 കോടി രൂപ) പ്രാരംഭ ഇക്വിറ്റി നിക്ഷേപത്തിൽ, ഐഷർ മോട്ടോഴ്‌സ് സ്റ്റാർക്ക് ഫ്യൂച്ചർ എസ്‌എല്ലിൽ 10.35 ശതമാനം ഇക്വിറ്റി ഓഹരികൾ ഏറ്റെടുത്തു. ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ, നിർമ്മാണം, സാങ്കേതിക ലൈസൻസിംഗ് എന്നിവയ്ക്കായി രണ്ട് ബ്രാൻഡുകളും സഹകരിച്ച്…
Read More » -
75 കിലോമീറ്റർ മൈലേജ്, 250 കിലോഗ്രാം വരെ ലോഡിംഗ് ശേഷി; ഈ ഹെവി-ഡ്യൂട്ടി സ്‌കൂട്ടർ പൊളിയാണ്
ഒഡീസ് ഇലക്‌ട്രിക് വെഹിക്കിൾസ് പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ അവതരിപ്പിച്ചു. ഒഡീസ് ട്രോട് എന്ന ഇലക്ട്രിക് ഇരുചക്ര വാഹനമാണ് കമ്പനി പുറത്തിറക്കിയത്. 99,999 രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. ഈ ഹെവി-ഡ്യൂട്ടി സ്‌കൂട്ടർ 250 കിലോഗ്രാം വരെ ലോഡിംഗ് ശേഷിയുള്ള അവസാന മൈൽ ലോജിസ്റ്റിക്‌സ് ആവശ്യത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതായി കമ്പനി പറയുന്നു. ഈ സ്‍കൂട്ടര്‍ മഞ്ഞ, കറുപ്പ്, ചുവപ്പ്, മെറൂൺ എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭ്യമാണ്. ഇത് ട്രെൻഡി രൂപത്തിന്റെയും ദൃഢമായ ബിൽഡിന്റെയും മികച്ച സംയോജനമാണ്. ഒഡീസ് ട്രോട്ട് ഇലക്ട്രിക് സ്കൂട്ടര്‍ ഫുൾ ചാർജിൽ 75 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിൽ, ട്രാക്കിംഗ്, ഇമ്മൊബിലൈസേഷൻ, ജിയോ ഫെൻസിംഗ് തുടങ്ങിയ ഐഒടി കണക്റ്റിവിറ്റി പോലുള്ള സവിശേഷതകളും നിങ്ങൾക്ക് ലഭിക്കും. 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്‍കൂട്ടറിന് കരുത്ത് പകരുന്നത്. ഇതിന് 25 കിലോമീറ്റർ വേഗതയില്‍ വരെ സഞ്ചരിക്കാൻ സാധിക്കും. കൂടാതെ 32Ah വാട്ടർപ്രൂഫ് വേർപെടുത്താവുന്ന ബാറ്ററിയും ഉണ്ട്.…
Read More » -
മാർച്ച് 31- ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ അസാധുവാകും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
അടുത്ത മാര്‍ച്ച് 31 ന് മുമ്പ് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പാന്‍ നമ്പർ പ്രവര്‍ത്തനരഹിതമായാൽ തുടര്‍ന്നുള്ള സാമ്പത്തിക ഇടപാടുകളെ ബാധിക്കും. കൂടാതെ ആദായനികുതി നിയമത്തിന് കീഴില്‍ വരുന്ന നിയമനടപടിയും നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല. .പാന്‍ കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ നേരിയ അക്ഷരത്തെറ്റ് കടന്നുകൂടിയാല്‍ തന്നെ പിഴ ചുമത്തും. ഒരാള്‍ക്ക് രണ്ടു പാന്‍ കാര്‍ഡ് ഉണ്ടായാലും സമാനമായ പിഴ ഒടുക്കേണ്ടതായി വരും. ആധാറിനെ പാൻ നമ്പരുമായി എങ്ങനെ ബന്ധിപ്പിക്കാമെന്നും നേരത്തേ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാമെന്നും നോക്കാം. ഇ ഫയലിങ് പോര്‍ട്ടല്‍ വഴിയും എസ്എംഎസ് മുഖേനയും പാന്‍ കാര്‍ഡിനെ ആധാറുമായി ലിങ്ക് ചെയ്യാം. ഇനി ആധാറുമായി പാന്‍ കാര്‍ഡിനെ ലിങ്ക് ചെയ്‌തോ എന്ന് സംശയം ഉള്ളവര്‍ക്ക് ഇത് പരിശോധിക്കാനും…
Read More » -
തുടർച്ചയായ രണ്ടാം ദിനവും സ്വർണവില മുകളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത് ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാനം സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്നലെയും ഇന്നുമായി സ്വർണവില വീണ്ടും ഉയർന്ന് 42000 ന് മുകളിലേക്ക് എത്തുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5275 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഇന്ന് ഉയർന്നത്.. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4355 രൂപയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. കഴിഞ്ഞ ആഴ്ച വില മൂന്ന് രൂപയോളം ഇടിഞ്ഞിരുന്നു. ഹാൾമാർക്ക്…
Read More » -
ആഴ്ചയുടെ ആദ്യ ദിനം വിപണിയില്‍ നഷ്ടത്തോടെ തുടക്കം; നിഫ്റ്റി 17,800ന് താഴെ
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. യുഎസിലെ തൊഴില്‍ വര്‍ധനയെതുടര്‍ന്ന് ഭാവയിലും പലിശ വര്‍ധിപ്പിച്ചേക്കുമെന്ന ഭീതിയാണ് ആഗോളതലത്തില്‍ വിപണികളെ ബാധിച്ചത്. നിഫ്റ്റി 17,800 നിലവാരത്തിയേക്ക് വീണ്ടുമെത്തി. സെന്‍സെക്സ് 108 പോയന്റ് താഴ്ന്ന് 60,733ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 17,809ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, എന്‍ടിപിസി, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേഷ്ടത്തില്‍. ആക്സിസ് ബാങ്ക്, എസ്ബിഐ, ഐടിസി, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയി ഓഹരികള്‍ നേട്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ പൊതുമേഖല ബാങ്ക് നേട്ടത്തിലും മെറ്റല്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലാകട്ടെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
Read More » -
വ്യവസായ നയത്തില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ മാലിന്യസംസ്‌കരണ സംരഭങ്ങള്‍ക്കും ബാധകമെന്ന് മന്ത്രി പി. രാജീവ്
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും മാലിന്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്കും ബാധകമാണെന്ന് മന്ത്രി പി. രാജീവ്. ഈ സംരംഭങ്ങള്‍ വ്യവസായമാണെന്ന കാഴ്ചപ്പാടിന് അനുസൃതമായ സമീപനം തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഇന്നവേറ്റേഴ്‌സ് ആന്റ് യങ് എന്റര്‍പ്രണേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവകേരളസൃഷ്ടിക്ക് സഹായമാകുന്ന മാറ്റങ്ങള്‍ക്ക് തുടക്കമാണ് മാലിന്യസംസ്‌കരണ മേഖലയില്‍ പുതിയ കാഴ്ചപ്പാടുകളിലേക്ക് വാതില്‍ തുറക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോ. ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കുന്നതിനാവശ്യമായ പരിസരമൊരുക്കേണ്ടത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്. സംശയത്തിന്റെ കണ്ണട മാറ്റി വിശ്വാസത്തിന്റെ കണ്ണടയുമായി സംരംഭകരെ സമീപിക്കണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 50 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുള്ള വ്യവസായങ്ങളില്‍ യന്ത്രസാമഗ്രികളില്‍ ചുമത്തുന്ന 18 ശതമാനം നികുതിയില്‍ സംസ്ഥാനത്തിന്റെ വിഹിതമായ 9 ശതമാനം സംരംഭകന് തിരികെ നല്‍കുന്ന നയം മാലിന്യ സംസ്‌കരണ സംരംഭങ്ങള്‍ക്കും ബാധകമാണ്. മൂലധന സബ്‌സിഡിയും ലഭിക്കുമെന്ന് മന്ത്രി…
Read More » -
ഹിന്‍ഡന്‍ബര്‍ഗ് വിവാദം: ഒടുവിൽ അദാനിക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര സർക്കാരും, വിവരങ്ങൾ ആവശ്യപ്പെട്ട് കോർപ്പറേറ്റ് കാര്യ മന്ത്രാലയം
ന്യൂഡൽഹി: ഓഹരി തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ഗൗതം അദാനിക്കെതിരേ അന്വേഷണം നടത്താൻ ഒടുവിൽ കേന്ദ്ര സർക്കാരും. ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് അദാനിക്കെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം നടക്കുന്നത്. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്നും വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. എന്നാല്‍, അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പോ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമോ ഇതുവരെ തയ്യാറായിട്ടില്ല. സെബിയും അദാനിക്കെതിരെ പ്രാഥമികമായ അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ട്. അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. എന്നാൽ അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രതികരിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്നു.…
Read More » -
അദാനിക്ക് എസ്ബിഐ നൽകിയത് 21,000 കോടി രൂപ; കണക്കുകൾ പുറത്ത്
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികൾക്ക് 21,000 കോടി രൂപ (2.6 ബില്യൺ ഡോളർ) വായ്പ നൽകിയതായി റിപ്പോർട്ട്. നിയമങ്ങൾ പ്രകാരം അനുവദനീയമായതിന്റെ പകുതിയാണിത്, എസ്ബിഐ നൽകിയ വായ്പകളിൽ വിദേശ യൂണിറ്റുകളിൽ നിന്നുള്ള 200 മില്യൺ ഡോളർ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിന് നൽകിയ വിവായ്പകളെ കുറിച്ച് ആശങ്കയില്ലെന്ന് എസ്‌ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖര പറഞ്ഞു. ബിഎസ്ഇയിൽ എസ്ബിഐയുടെ ഓഹരി ഏകദേശം 527.75 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മോശം റിപ്പോർട്ട് കാരണം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾക്ക് 100 ബില്യൺ ഡോളറിന്റെ മൊത്തം വിപണി മൂലധനം കഴിഞ്ഞ ആഴ്ച നഷ്ടമായി. അദാനി ഗ്രൂപ്പുമായുള്ള ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ നേരിട്ടുള്ള വായ്പ ഇടപാടുകൾ വെറും 0.6% മാത്രമാണ്. അതേസമയം, അദാനി എൻറർപ്രൈസസിൻറെ തുടർ ഓഹരി വില്പന റദ്ദാക്കിയതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട്…
Read More »