Business
-
ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നാലുമടങ്ങ് വലുപ്പം; വിഴിഞ്ഞത്തേക്ക് മെരുക്കി അടുപ്പിച്ചത് മലയാളി; എം.എസ്.സി. ഐറീന തീരമണഞ്ഞു; അള്‍ട്രാ ലാര്‍ജ് വെസലുകളിലും ശേഷി തെളിയിച്ച് കേരളത്തിന്റെ തുറമുഖം
ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എം.എസ്.സി ഐറീന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. സൗത്തേഷ്യന്‍ തുറമുഖങ്ങളില്‍ എത്തിയതില്‍ വെച്ചേറ്റവും വലിയ കപ്പലാണിത്. അള്‍ട്രാ ലാര്‍ജ് വെസലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷിയാണ് ഇതിലൂടെ വിളിച്ചോതുന്നതെന്ന് തുറമുഖ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ കപ്പല്‍ ഭീമന്മാരായ എം.എസ്.സി തുര്‍ക്കിയ, എം.എസ്.സി മിഷേല്‍ കപ്പലേനി എന്നിവയും വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു. കണ്ടെയ്‌നറുകള്‍ വഹിക്കാനുള്ള ശേഷിയില്‍ നിലവില്‍ ലോകത്തിലേറ്റവും വലുതെന്ന ബഹുമതി ഐറീനക്ക് സ്വന്തമാണ്. 24,346 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്ക്വലന്റ്) കണ്ടെയ്‌നര്‍ വഹിക്കാന്‍ ശേഷിയുണ്ട്. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുണ്ട്. സാധാരണ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നാല് മടങ്ങ് വലിപ്പമാണ് ഐറീനക്ക്. ഏഷ്യക്കും യൂറോപ്പിനും ഇടയില്‍ വലിയ തോതിലുള്ള ചരക്കുനീക്കം സാധ്യമാക്കുകയാണ് ഐറീനയുടെ ദൗത്യം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) പ്രധാന ട്രേഡ് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. പുറംകടലില്‍ കാത്തിരുന്ന കപ്പല്‍ ഇന്ന് രാവിലെ എട്ടോടെയാണ് തീരമടുത്തത്.…
Read More » -
മലയാളി സംരംഭകൻ സിദ്ധാർത്ഥ് ബാലചന്ദ്രന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ
കൊച്ചി: ദുബായ് ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ നിക്ഷേപകനും പ്രമുഖ സംരംഭകനുമായ സിദ്ധാർത്ഥ് ബാലചന്ദ്രന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി’ നൽകി ആദരിച്ചു. ജീവകാരുണ്യ-മാനുഷിക പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ മികച്ച സംഭാവനകളെ മാനിച്ച് കൊണ്ടാണ് ഈ അഭിമാനകരമായ പുരസ്കാരം. ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ (DIFC) ആസ്ഥാനമായുള്ള നിക്ഷേപ ഹോൾഡിംഗ് കമ്പനിയായ ബ്യൂമെർക്ക് കോർപ്പറേഷൻ്റെ എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥ് ബാലചന്ദ്രൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഓഹരി വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ, യുഎഇയിലും ഇന്ത്യയിലും സാമൂഹികവും പാരിസ്ഥിതികവുമായ മാറ്റങ്ങൾക്ക് അദ്ദേഹം സജീവമായി നേതൃത്വം നൽകുന്നുണ്ട്. പ്രവാസികൾക്കും ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യക്കാർക്കും നൽകുന്ന ഏറ്റവും ഉയർന്ന ഇന്ത്യൻ ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് 2023-ൽ സിദ്ധാർത്ഥ് ബാലചന്ദ്രന്…
Read More » -
30 ലക്ഷത്തിന്റെ ഭവന വായ്പകളില്‍ മാസത്തവണയില്‍ കുറവ് 1200 രൂപവരെ; 20 വര്‍ഷത്തെ വായ്പയില്‍ ലാഭം നാലു ലക്ഷം; സ്ഥിര നിക്ഷേപത്തില്‍ വരുമാനം വീണ്ടും കുറയും; പത്തു ലക്ഷം രൂപയില്‍ വാര്‍ഷിക നഷ്ടം 5000 രൂപ; ചെറുകിട സമ്പാദ്യ പദ്ധതികളിലേക്ക് കളം മാറ്റാം; നിക്ഷേപ തന്ത്രങ്ങളില്ലെങ്കില്‍ കൈയില്‍ കാശുണ്ടായിട്ടു കാര്യമില്ല!
വളരെ അപ്രതീക്ഷിതമായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ സഞ്ജയ് മൽഹോത്ര റിപ്പോ നിരക്ക് 50 ബി.പി.എസ് (basis points) കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഫെബ്രുവരിയിലും ഏപ്രിലിലും ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 2025 ൽ റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റാണ് (25 + 25 + 50) ആര്‍.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്.ഭവനവായ്പ എടുക്കുന്നവരെയും ബാങ്ക് സ്ഥിര നിക്ഷേപ (FD) അക്കൗണ്ട് ഉടമകളെയും ബാധിക്കുന്നതാണ് ഈ തീരുമാനം. ഏതു വിധത്തിലാണ് ഭവന വായ്പയേയും സ്ഥിരനിക്ഷേപത്തെയും പുതിയ മാറ്റം സ്വാധീനിക്കുകയെന്ന് പരിശോധിക്കുകയാണ് ഇവിടെ. ഭവന വായ്പ റിപ്പോ നിരക്കിന്റെ കുറവ് പുതിയ ഹോം ലോണ്‍ എടുക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണ്. ബാങ്കുകൾ റിപ്പോ നിരക്കിന്റെ കുറവ് ഉപഭോക്താക്കൾക്ക് കൈമാറിയാൽ അവരുടെ പ്രതിമാസ ഇ.എം.ഐ കുറയും. ഉദാഹരണമായി 20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പ എടുത്താല്‍ നിങ്ങൾക്ക് പ്രതിമാസ ഇഎംഐ…
Read More » -
മസ്കുമായുള്ള പോര് കടുപ്പിച്ച് ട്രംപ്, ചുവന്ന ടെസ്‌ല കാർ ഒഴിവാക്കും, ഉടൻ വിൽക്കുമെന്ന് റിപ്പോർട്ട്
വാഷിങ്ടൻ: നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’നെ വിമർശിച്ച ഇലോൺ മസ്കുമായി ഉടക്കിപിരിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ ഒഴിവാക്കുന്നു. ഈ മാർച്ച് മാസത്തിൽ വാങ്ങിയ ടെസ്‌ല കാറാണ് ട്രംപ് ഒഴിവാക്കുന്നത്. ടെസ്‌ലയുടെ ഓഹരികളിൽ 150 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ‘ഇടിത്തീ’ പോലെ ട്രംപിന്റെ തീരുമാനം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന വാർത്ത വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. മസ്‌കിന്റെ കമ്പനിയായ ടെസ്‌ലയുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനായി അദ്ദേഹം വാങ്ങിയ ചുവന്ന കാർ ആഴ്ചകളായി വൈറ്റ് ഹൗസിൽ പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഇത് വൈകാതെ വൈറ്റ് ഹൗസിന്റെ പാർക്കിങ്ങിൽ നിന്ന് ഒഴിവാക്കുമെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മസ്കിൽനിന്നു സമ്മാനമായല്ല താൻ കാർ സ്വന്തമാക്കിയതെന്നും യഥാർഥ വിലയായ 80,000 ഡോളർ നൽകിയാണ് കാർ വാങ്ങിയതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
സ്വര്‍ണപ്പണയം ഇനി എളുപ്പമല്ല; കടുത്ത നിബന്ധനകളുമായി റിസര്‍വ് ബാങ്ക്; സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കണം; തിരിച്ചടവ് ശേഷിയും പരിശോധിക്കണം; പലിശയടച്ച് പുതുക്കാനും കഴിയില്ല; സ്വകാര്യ ബാങ്കുകളെ സഹായിക്കാന്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടി
കൊച്ചി: സ്വര്‍ണപ്പണയ വായ്പകളില്‍ കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ബിഐ നീക്കം. പലിശയടക്കം വായ്പാത്തുക പൂര്‍ണമായി അടച്ചശേഷമേ വീണ്ടും പുതുക്കിനല്‍കാവൂ എന്ന ആര്‍ബിഐയുടെ പുതിയ മാര്‍ഗനിര്‍ദേശം കര്‍ഷകരടക്കമുള്ള സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. പണയം വയ്ക്കുന്ന ആഭരണങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍, രസീത് ഹാജരാക്കണമെന്ന നിബന്ധനയുമുണ്ട്. തലമുറകളായി കൈമാറ്റംചെയ്തുകിട്ടിയ ആഭരണം പണയംവയ്ക്കുമ്പോള്‍ രസീത് ഹാജരാക്കുക പ്രായോഗികമല്ല. സ്വര്‍ണവായ്പ എടുക്കുന്നവരുടെ തിരിച്ചടവുശേഷി പരിശോധിക്കണമെന്നും ആര്‍ബിഐ നിബന്ധനയുണ്ട്. കാര്‍ഷികവായ്പയും നിശ്ചിതതുകയ്ക്ക് മുകളിലുള്ള അടിയന്തരവായ്പകളും അപേക്ഷയില്‍പറഞ്ഞ ആവശ്യത്തിനുതന്നെയാണോ ഉപയോഗിച്ചതെന്ന് നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. വായ്പ പൂര്‍ണമായി തിരിച്ചടച്ചശേഷം ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍മാത്രമേ ആഭരണങ്ങള്‍ തിരികെനല്‍കൂ. സ്വര്‍ണപ്പണയ വായ്പ സാധാരണക്കാരന് പ്രാപ്തമാകുന്നനിലയില്‍ കൂടുതല്‍ ഉദാരമാക്കുന്നതിനുപകരം നിബന്ധനകള്‍ കര്‍ശനമാക്കുന്നത് സ്വകാര്യ ബാങ്കുകളെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും (എന്‍ബിഎഫ്സി) സഹായിക്കുന്നതാണെന്ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനില്‍ പറഞ്ഞു. പലിശനിരക്കുകള്‍ കുറച്ചേക്കും റിസര്‍വ് ബാങ്കിന്റെ പുതിയ അടിസ്ഥാന പലിശനിരക്കുകള്‍ നിശ്ചയിക്കാനുള്ള പണനയസമിതി (എംപിസി) യോഗം തുടങ്ങി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അധ്യക്ഷനായ…
Read More » -
മൂല്യമേറിയ ടെക് കമ്പനി; ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയിൽ ഇടം നേടി റിലയൻസ് ഇൻഡസ്ട്രീസ്
കൊച്ചി: ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് ആഗോള ടെക് കമ്പനികളുടെ സവിശേഷ പട്ടികയിൽ ഇടം നേടി റിലയൻസ് ഇൻഡസ്ട്രീസ്. ലിസ്റ്റ് ചെയ്ത ടോപ് 30 ആഗോള ടെക്‌നോളജി കമ്പനികളുടെ പട്ടികയിലാണ് ശതകോടീശ്വര സംരംഭകനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഇടം പിടിച്ചിരിക്കുന്നത്. ‘ട്രെൻഡ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന 340 പേജുള്ള റിപ്പോർട്ടിലാണ് ടോപ് 30 കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ടേക്‌നോളജി അതിവേഗത്തിൽ സ്വീകരിക്കുകയും എഐ ടെക്‌നോളജിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കമ്പനികളെ കണ്ടെത്തുന്നതിന്റെ കൂടി ഭാഗമായാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനികളുടെ റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ്, എൻവിഡിയ, ആപ്പിൾ, ആമസോൺ, ആൽഫബെറ്റ്, മെറ്റ പ്ലാറ്റ്‌ഫോംസ്, ടെസ്ല, ബ്രോഡ് കോം തുടങ്ങിയ യുഎസ് ടെക്‌നോളജി ഭീമന്മാരാണ് പട്ടികയിലെ ആദ്യ എട്ട് സ്ഥാനങ്ങൾ കീഴടക്കിയിരിക്കുന്നത്. തായ് വാന്റെ ടിഎസ്എംസി പട്ടികയിൽ ഒമ്പതാം സ്ഥാനത്തുണ്ട്. ചൈനയിലെ പ്രശസ്ത ടെക് കമ്പനിയായ ടെൻസന്റ് പത്താം സ്ഥാനത്താണ്. 216 ബില്യൺ ഡോളർ…
Read More » -
ഏപ്രിലിൽ 76,000 പുതിയ മൊബൈൽ വരിക്കാർ കൂടി, ജിയോ എയർഫൈബർ 82% വിപണി വിഹിതത്തോടെ ഫിക്സഡ് വയർലെസ് ആക്സസിൽ മുന്നിൽ
കൊച്ചി: റിലയൻസ് ജിയോ കേരളത്തിൽ ശക്തമായ വളർച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025 ഏപ്രിലിൽ 76,000 പുതിയ മൊബൈൽ വരിക്കാരെ ചേർത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തിൽ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രിൽ മാസത്തിൽ 1.11 ലക്ഷം വർധിച്ചു. ഇതോടെ കേരളത്തിൽ, ഫിക്സഡ് വയർലെസ് ആക്സസ് (FWA) വിഭാഗത്തിൽ ജിയോ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുകയാണ്. ജിയോ എയർഫൈബർ സേവനം വ്യക്തമായ വിപണി നേതാവായി ഉയർന്നു. സംസ്ഥാനത്ത് ജിയോ എയർഫൈബർ ഉപയോഗിക്കുന്നവരുടെ എണ്ണം 2025 മാർച്ചിലെ 107187 ൽ നിന്ന് ഏപ്രിലിൽ 112682 ആയി ഉയർന്നു. 2025 ഏപ്രിലിൽ രാജ്യവ്യാപകമായി പോസിറ്റീവ് ആക്ടീവ് വരിക്കാരുടെ വളർച്ച നേടിയ ഏക ടെലികോം ഓപ്പറേറ്റർ ജിയോ ആണ്. 55 ലക്ഷത്തിലധികം ആക്ടീവ് ഉപയോക്താക്കളെയാണ് ജിയോ ചേർത്തത്. ഇത് തുടർച്ചയായ രണ്ടാം മാസമാണ് VLR (വിസിറ്റർ ലൊക്കേഷൻ രജിസ്റ്റർ) കണക്കിൽ 50…
Read More » -
ഹോട്ടലുകൾക്ക് ഇനി നേട്ടക്കാലം, വാണിജ്യ എൽപിജി സിലിണ്ടർ വില വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾ, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
ന്യൂഡൽഹി: ക്രൂഡ് ഓയിൽ വില ഇടിഞ്ഞതു പരിഗണിച്ച് വാണിജ്യാവശ്യത്തിനുള്ള എൽപിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ (OMCs). എന്നിട്ടും, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില കുറയ്ക്കാൻ ഇക്കുറിയും എണ്ണക്കമ്പനികൾ തയാറായില്ല. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 25 രൂപയാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം കുറച്ചത്. ഇതോടെ കൊച്ചിയിൽ വില 1,729.50 രൂപയും കോഴിക്കോട്ട് 1,761.50 രൂപയും തിരുവനന്തപുരത്ത് 1,750.5 രൂപയുമായി.വാണിജ്യ സിലിണ്ടറിന് മേയിൽ 15 രൂപയും ഏപ്രിലിൽ 43 രൂപയും കുറച്ചിരുന്നു. അതേസമയം, കഴിഞ്ഞ ഒരു വർഷത്തിലേറെയായി വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ലെന്ന് മാത്രമല്ല, ഇക്കഴിഞ്ഞ ഏപ്രിൽ 7ന് 50 രൂപ കൂട്ടുകയും ചെയ്തിരുന്നു. 2024 മാർച്ച് എട്ടിന് വനിതാദിനത്തോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. വനിതകൾക്കുള്ള സമ്മാനമെന്നോണം വില കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ കൊച്ചിയിൽ 860 രൂപ, കോഴിക്കോട്ട്…
Read More » -
ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന് മ്യൂച്ച്വൽ ഫണ്ട് ബിസിനസ് ചെയ്യാൻ സെബിയുടെ അനുമതി
കൊച്ചി: മ്യൂച്ച്വൽ ഫണ്ട് ബിസിനസുകൾ ചെയ്യുന്നതിന് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്നും അനുമതി. ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും ആഗോള ധനകാര്യ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്‌റോക്കും ചേർന്നുള്ള സംയുക്ത സംരംഭമാണ് ജിയോ ബ്ലാക്ക്‌റോക്ക്. രാജ്യത്ത് മ്യൂച്ച്വൽ ഫണ്ട് സേവനങ്ങളും ബിസിനസുകളും പ്രദാനം ചെയ്യുന്നതിനുള്ള ഇൻവെസ്റ്റ്‌മെന്റ് മാനേജർ എന്ന നിലയിൽ ഇനി ജിയോ ബ്ലാക്ക്‌റോക്കിന് പ്രവർത്തിക്കാം. ഡാറ്റ അധിഷ്ഠിത നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ വരും മാസങ്ങളിൽ ജിയോബ്ലാക്ക്‌റോക്ക് അവതരിപ്പിക്കും. ‘ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ നയിക്കുന്നത് ധീരമായ അഭിലാഷങ്ങളും സ്വപ്‌നങ്ങളുമുള്ള ഒരു പുതിയ തലമുറയാണ്. ബ്ലാക്ക്റോക്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ആഗോള നിക്ഷേപ വൈദഗ്ധ്യത്തിന്റെയും ജിയോയുടെ ഡിജിറ്റൽ- ഫസ്റ്റ് ഇന്നവേഷന്റെയും ശക്തമായ സംയോജനമാണ്. എല്ലാ ഇന്ത്യക്കാർക്കും നിക്ഷേപം ലളിതവും എളുപ്പത്തിലും ലഭ്യമാകേണ്ടതുണ്ട്. അതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയിലെ സാമ്പത്തിക ശാക്തീകരണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് ഒരു പരിവർത്തനാത്മക പങ്ക് വഹിക്കുമെന്ന് എനിക്ക്…
Read More » -
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 75,000 കോടിയുടെ നിക്ഷേപത്തിന് റിലയൻസ്
കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വട ക്ക് കിഴക്കൻ സംസ്ഥാന ങ്ങളിൽ 75,000 കോടി രൂപയുടെ നിക്ഷേപം ന ടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാ ൻ മുകേഷ് അംബാനി വ്യ ക്തമാക്കി. ഇതിലൂടെ നേരിട്ടും പരോക്ഷമായും 25 ലക്ഷം പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിലേക്കുള്ള ഉ ത്പന്നങ്ങളുടെ സമാഹരണവും സൗരോർജ പദ്ധതികളുടെ വികസനവും ഇതിൽ ഉൾപ്പെടുന്നു. മേഖലയിൽ റിലയൻസ് ജിയോയുടെ അഞ്ചാം തലമുറ വരിക്കാരുടെ എ ണ്ണം ഇരട്ടിയാക്കുന്നതിനും ലക്ഷ്യമിടുന്നു. നോർ ത്ത് ഈസ്ററ് ഇൻവെസ്റ്റേഴ്‌സ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.
Read More »