Business
-
ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്ലെയുടെ രാജ്യത്തെ പത്താമത്തെ ഫാക്ടറി ഒഡീഷയിൽ
ദില്ലി: ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്ലെയുടെ രാജ്യത്തെ പത്താമത്തെ ഫാക്ടറി ഒഡീഷയിൽ. എഫ്എംസിജി കമ്പനിയായ നെസ്ലെയ്ക്ക് ഇന്ത്യയ്ക്ക് രാജ്യത്ത് വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റാനാണ് പുതിയ ഫാക്ടറി നിർമ്മിക്കുന്നത്. പ്രാദേശിക ഉൽപ്പാദനത്തിനായി 4,200 കോടി രൂപ നിക്ഷേപിക്കുമെന്ന് നെസ്ലെ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറഞ്ഞു. 2025 ഓടെ പുതിയ ഫാക്ടറി ആരംഭിക്കുമെന്നാണ് സൂചന. മാഗി നൂഡിൽസ്, കിറ്റ്കാറ്റ് ചോക്ലേറ്റ്, നെസ്കഫെ തുടങ്ങിയ ജനപ്രിയ ഉത്പന്നങ്ങളുടെ നിർമ്മാതാക്കളായ നെസ്ലെ ഇന്ത്യ, ഇന്ത്യൻ വിപണിയിൽ വരും വർഷങ്ങളിൽ വലിയ സാധ്യതയാണ് കാണുന്നതെന്ന് സുരേഷ് നാരായണൻ പറഞ്ഞു. 2023 ന്റെ ആദ്യ പകുതി വരെ, 2,100 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ നിക്ഷേപങ്ങൾ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനാണ്, അതിൽ മൂന്നിലൊന്ന് ഭക്ഷ്യ മേഖലയിലേക്കും മൂന്നിലൊന്ന് ചോക്ലേറ്റ്, മിഠായി എന്നിവയിലേക്കും ബാക്കിയുള്ളത് പോഷകാഹാരത്തിനും വേണ്ടിയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. 2023 നും 2025…
Read More » -
ഇനി വെറും മണിക്കൂറുകൾ മാത്രം! ആദായ നികുതി റിട്ടേൺ ഇനിയും ഫയൽ ചെയ്യാത്തവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി ശേഷിക്കുന്നത് വെറും മണിക്കൂറുകൾ മാത്രമാണ്. അതിനുള്ളിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തവരുടെ എണ്ണം ആറ് ലക്ഷം കഴിഞ്ഞതായി ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുകൾ ഞായറാഴ്ച ഉച്ചയോടെ തന്നെ മറികടന്നു എന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ വാർഷിക ഫയലിംഗുകൾ ആറ് കോടിയിലെത്തി. ഞായറാഴ്ച വൈകുന്നേരം 6.30 വരെ 26.8 ലക്ഷം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് സിബിഡിടി പറഞ്ഞു ജൂലൈ 31 ആണ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. ഈ തിയതിക്കുള്ളിൽ ഫയൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ ഫയൽ ചെയ്യാനുള്ള അവസരം ഉണ്ട്. എന്നാൽ അവർ 5,000 രൂപ വരെ പിഴ അടയ്ക്കേണ്ടിവരും. ഐടിആർ ഫയലിംഗ്, ടാക്സ് പേയ്മെന്റ്, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കായി നികുതിദായകരെ സഹായിക്കാൻ ഹെൽപ്പ്ഡെസ്ക് 24×7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കോളുകൾ,…
Read More » -
സംരംഭങ്ങൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനായി വെബിനാർ 31ന്
കോട്ടയം: സംരംഭങ്ങൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനായി സംരംഭകർക്കായി വെബിനാർ സംഘടിപ്പിക്കുന്നു. വ്യവസായ-വാണിജ്യ വകുപ്പിന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ്പ് ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ ജൂലൈ 31ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാലുവരെയാണ് സൂം വഴി വെബിനാർ നടക്കുക. സംരംഭങ്ങൾ എങ്ങനെ രജിസ്റ്റർ ചെയ്യാം, മാനദണ്ഡങ്ങൾ, പ്രക്രിയ, ആവശ്യകത എന്നീ വിഷയങ്ങൾ വെബിനാറിൽ വിശദീകരിക്കും. താൽപര്യമുള്ളവർ www.kied.info യിൽ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0484 2532890/2550322.
Read More » -
വാനോളം ഉയർത്തിയ ആവേശം ഏറ്റില്ല! ആകാശ എയറിന് 602 കോടി രൂപയുടെ നഷ്ടം
ദില്ലി: ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ 602 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 777.8 കോടി രൂപ വരുമാനം നേടിയപ്പോൾ പ്രവർത്തന ചെലവ് 1,866 കോടി രൂപയായി. സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് ലോകസഭയിൽ നൽകിയ റിപ്പോർട്ട് പ്രകാരം മുൻകൂർ ഓപ്പറേറ്റിംഗ് ചെലവുകളും സ്റ്റേഷനുകളും പുതിയ റൂട്ടുകളും സ്ഥാപിക്കുന്നതിനുള്ള ചെലവുമാണ് എയർലൈനിനെ നഷ്ടത്തിലേക്ക് നയിച്ചത്. അതേസമയം, ആകാശ എയർ ധന സമാഹരണത്തിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനായി ഇക്വിറ്റി ഓഹരികൾ വഴി 75 മുതൽ 100 മില്യൺ ഡോളർ വരെ എയർലൈൻ സമാഹരിക്കും. മാത്രമല്ല, ആകാശ എയർ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിന്റെ വിതരണത്തിന് മുൻപ് വിമാന കമ്പനികൾക്ക് പേയ്മെന്റുകൾ നടത്താൻ ഈ ഫണ്ട് എയർലൈൻ ഉപയോഗിക്കും. 2 ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്കാണ് ആകാശ ഓഡർ നൽകിയിട്ടുള്ളത്. ഇതിൽ 19 എണ്ണം ഡെലിവറി ചെയ്തു കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനം ആരംഭിച്ച് വെറും…
Read More » -
പുതിയ രൂപത്തിലും ഭാവത്തിലും ഇന്നോവയുടെ വല്ല്യേട്ടൻ വരുന്നു, ഇനി ദിവസങ്ങൾ മാത്രം!
പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ 2023 ഓഗസ്റ്റ് 1-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. യുഎസിൽ അനാച്ഛാദനം ചെയ്യുന്ന പുതിയ പ്രാഡോയുടെ ലോക പ്രീമിയർ തീയതി കമ്പനി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ലാൻഡ് ക്രൂയിസർ പ്രാഡോ വടക്കേ അമേരിക്കയിൽ വിൽപ്പനയ്ക്കെത്തുന്നത്. അഞ്ചാം തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ 1980 കളിൽ നിർമ്മിച്ച J60 തലമുറ ലാൻഡ് ക്രൂയിസറിൽ നിന്ന് നിരവധി ഡിസൈൻ സൂചകങ്ങൾ സ്വീകരിക്കും. അഞ്ചാം തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ വടക്കേ അമേരിക്കൻ വിപണികളിൽ ‘ലാൻഡ് ക്രൂയിസർ’ ആയി ബാഡ്ജ് ചെയ്യപ്പെടും. അതേസമയം ഇന്ത്യ ഉൾപ്പെടെ മറ്റെല്ലാ വിപണികളും പ്രാഡോയുടെ പേര് ഉപയോഗിക്കുന്നത് തുടരും. ഏറ്റവും പുതിയ ടീസർ പുതിയ ലാൻഡ് ക്രൂയിസർ പ്രാഡോയുടെ ചതുരാകൃതിയിലുള്ള ഹെഡ്ലാമ്പുകൾ, എഗ് ഗ്രേറ്റ് ഡിസൈനോടുകൂടിയ ചതുരാകൃതിയിലുള്ള ഗ്രിൽ, മധ്യഭാഗത്ത് ‘ടൊയോട്ട’ ബാഡ്ജിംഗ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദമായ രൂപം വെളിപ്പെടുത്തുന്നു. ഈ വർഷം ആദ്യം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ലെക്സസ്…
Read More » -
മൂന്ന് ദിവസത്തിനുള്ളിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം; ഇല്ലെങ്കിൽ പിഴ ഇങ്ങനെ
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്ന സമയം മൂന്ന് ദിവസം മാത്രമാണ്. അവസാന തിയതി ആദായ നികുതി വകുപ്പ് നീട്ടാനുള്ള സാധ്യത വളരെ കുറവാണ്. ആ സ്ഥിതിക്ക് ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയും വൈകിപ്പിക്കാതിരിക്കുക. ശേഷിക്കുന്ന മൂന്ന് ദിവസത്തിൽ ഒന്ന് ഞായറാഴ്ചയുമാണ് എന്നത് ഓർക്കേണ്ടതാണ്. ഓൺലൈൻ വഴി നികുതി റിട്ടേൺ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. അവസാന നിമിഷത്തെ തിരക്ക് കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ അവസാന തിയതിക്ക് മിൻപ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കില്ല. ഇങ്ങനെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായാൽ ഐ-ടി നിയമങ്ങൾ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന…
Read More » -
8.5 കോടിയിലധികം കർഷകർക്കായി പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു വന്നു; നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി കിസാൻ യോജനയുടെ പണം എത്തിയിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
ദില്ലി: കർഷക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ് പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്കെത്തി. 8.5 കോടിയിലധികം കർഷകർക്കായി 17,000 കോടിയിലധികം രൂപയാണ് നൽകിയത്. യോഗ്യരായ കർഷകർക്ക് പദ്ധതിക്ക് കീഴിൽ 14-ാം ഗഡുവായി 2,000 രൂപ ലഭിക്കും. കർഷകരുടെ എല്ലാ ആവശ്യങ്ങൾക്കും ഏകജാലക സൗകര്യം ലഭ്യമാക്കുന്നതിനായി 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളും (പിഎംകെഎസ്കെ) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പിഎം കിസാൻ സ്കീമിന്റെ രജിസ്ട്രേഷൻ പ്രക്രിയയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു കേന്ദ്രീകൃത ഹെൽപ്പ് ഡെസ്ക് അവതരിപ്പിച്ചതായി പിഎം കിസാൻ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു പിഎം-കിസാൻ വെബ്സൈറ്റ് അനുസരിച്ച്, കർഷകർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾ 14-ാമത്തെ ഗഡു ലഭിക്കുന്നതിന് അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള കോമൺ സർവീസ് സെന്ററുമായി (സിഎസ്സി)…
Read More » -
സബ്സിഡി വെട്ടിച്ച; രാജ്യത്തെ ഏഴോളം ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്മ്മാതാക്കളില്നിന്ന് 469 കോടി രൂപയോളം തിരികെ നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടതായി റിപ്പോര്ട്ട്
രാജ്യത്തെ ഏഴോളം ഇലക്ട്രിക്ക് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ നിന്നും 469 കോടി രൂപയോളം തിരികെ നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടതായി റിപ്പോർട്ട്. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് II (FAME-II) അഥവാ ഫെയിം 2 സ്കീമിന്റെ നിയമങ്ങൾ ലംഘിച്ച് സബ്സിഡി വെട്ടിച്ചതിനാണ് നടപടി എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ ഏഴ് കമ്പനികളോടാണ് സർക്കാർ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടത്. ഏറ്റവും ഉയർന്ന തുക തിരിച്ചടയ്ക്കാനുള്ളത് രാജ്യത്തെ ഒരു മുൻ നിര ടൂവീലർ നിർമ്മാതാവിനാണ് എന്നാണ് റിപ്പോർട്ടുകൾ. ഇത് ഏകദേശം 133.48 കോടി രൂപയോളം വരുമെന്നും മറ്റൊരു കമ്പനി 124.91 കോടി രൂപയും മൂന്നാമന് 116.85 കോടി രൂപയുമാണ് ഉള്ളതെന്നും ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിലേക്ക് തുക തിരികെ നൽകാത്തപക്ഷം, അടുത്ത ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ പദ്ധതിയിൽ നിന്ന് രജിസ്ട്രേഷൻ റദ്ദാക്കുമെന്നും പദ്ധതിയിൽ പങ്കെടുക്കാൻ സർക്കാർ അനുവദിക്കില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. സ്കീമിന്റെ നിയമങ്ങൾ ലംഘിച്ച് ഈ കമ്പനികൾ…
Read More » -
മിതമായ ചെലവിൽ സ്റ്റൈപ്പെന്റോടെ മെഡിസിൻ പഠിക്കാം
NEET /FMGE / NEXT എന്നിവ ഇല്ലാതെ മിതമായ ചെലവിൽ stipend / scholarship -ഓടു കൂടി ഇനി അനായാസം Medicine പഠിച്ച് USA യിൽ settle ചെയ്യുകയോ, മറ്റ് പരീക്ഷകളില്ലാതെ ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും practice ചെയ്യുവാനും സാധിക്കും. 10 +2 കഴിഞ്ഞവർക്ക് USMD Programme (MBBS +MD +DM ). MBBS / MD കഴിഞ്ഞവർക്ക് – USMLE pass ആയി അമേരിക്കയിൽ നിന്നും DM എടുത്ത് അവിടെ settle ചെയ്യാൻ അവസരം. അമേരിക്കയിൽ നിന്നും വന്നിരിക്കുന്ന USMLE subject expert doctors കേരളത്തിൽ ഞങ്ങളുടെ കോട്ടയത്തുള്ള സ്ഥാപനത്തിൽ Offline ആയും Online ആയും ക്ലാസുകൾ നൽകുന്നു. Full package (including visa) offered by Atlanta Medical Education Group. For more details, Contact Immediately Atlanta Medical Education Group 3701, Atlanta Highway, Athans, Georgia – 30606, USA Contact…
Read More » -
സാധാരണക്കാരന്റെ സ്കൂട്ടറാകാൻ ഒല, വില കുറഞ്ഞ മോഡല് എത്താൻ ഇനി നാലുനാള് മാത്രം!
ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക് ഒല അതിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറായ S1 എയറിനെ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ എസ്1 എയറിന്റെ പർച്ചേസ് വിൻഡോ ഇന്ത്യയിൽ തുറക്കുന്ന ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വിൻഡോ ജൂലൈ 28 ന് തുറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇലക്ട്രിക് സ്കൂട്ടർ 28 മുതൽ ജൂലൈ 30 വരെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവർക്കും ഒല കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള ഉപഭോക്താക്കൾക്കും ലഭ്യമാകും. ഈ ഉപഭോക്താക്കൾക്ക് 1.10 ലക്ഷം രൂപയ്ക്ക് ഒല S1 എയര് ലഭിക്കും. എന്നിരുന്നാലും, മറ്റ് വാങ്ങുന്നവർക്കായി ഇ-സ്കൂട്ടറിന്റെ ഡെലിവറി വിൻഡോ ജൂലൈ 31 ന് തുറക്കും, ഇതിന് 1.20 ലക്ഷം രൂപ വിലവരും. ഒല എസ്1 എയർ ഇലക്ട്രിക് സ്കൂട്ടറിന്റെ വിതരണം ഓഗസ്റ്റ് ആദ്യവാരം മുതൽ ആരംഭിക്കും. ഓല എസ്1 എയറും ഇന്ത്യയിൽ പരീക്ഷണ സമയത്ത് പലതവണ കണ്ടെത്തിയിരുന്നു. എസ്1 , എസ്1 പ്രോ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ , എയറിന് ചെറിയ…
Read More »