24/03/2026

      യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയൊരുക്കും; നിരന്ത നയതന്ത്ര ഇടപെടലുകളുമായ് പാകിസ്താൻ, തുർക്കി, ഈജിപ്ത്

      24/03/2026

      മതിയായി,യുദ്ധം അവസാനിപ്പിക്കാൻ ധാരണ? ചർച്ചകളെ സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

      23/03/2026

      ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് 41 രാജ്യങ്ങളിൽ നിന്നാക്കിയാണ് ഉയർത്തിയിരിക്കുന്നത്‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

      23/03/2026

      ‘ഇതൊരു വല്ലാത്ത കടമ്പ തന്നെ‘! ; ഹൊർമൂസ് കടക്കുന്ന കപ്പലുകളിൽ നിന്നും ടോൾ ഈടാക്കാനുള്ള തീരുമാനത്തിൽ ഇറാൻ; ‘ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ വാങ്ങും‘

      23/03/2026

      പശ്ചിമേഷ്യൻ യുദ്ധം: ‘1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യത ലോകമെങ്ങും അഭിമുഖീകരിക്കേണ്ടി വരു, ഒരൊറ്റ പരിഹാരമേയുള്ളൂ, ഹോർമൂസ് തുറക്കുക‘ – ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ

      23/03/2026

      ‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ ഇരുട്ടിലാകാൻ നിങ്ങളും ഒരുങ്ങിയിരുന്നോളൂ‘ ; ഗൾഫ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ സായുധ വിപ്ലവ സേനയുടെ ഭീഷണി

      22/03/2026

      ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കൽ എന്നിവയ്ക്കടക്കം നിരവധി ഇളവുകൾ

      22/03/2026

      റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മം​ഗലാപുരത്ത്

      21/03/2026

      ഹാവൂ ആശ്വാസം! ഇന്ന് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയായി; ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില

      21/03/2026

      ചെറിയ ആശ്വാസം! ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം

      Business

      • ഏപ്രിലിലെ വാഹന വില്‍പ്പനയില്‍ മുന്നേറ്റവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര

        ഏപ്രില്‍ മാസത്തെ വാഹന വില്‍പ്പനയില്‍ മുന്നേറ്റവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. വാഹന വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനവാണ് മഹീന്ദ്ര നേടിയത്. അതായത്, ഏപ്രിലില്‍ വിറ്റഴിച്ചത് 45,640 യൂണിറ്റുകള്‍. ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന 23 ശതമാനം വര്‍ധിച്ച് 22,526 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 18,285 ആയിരുന്നു. വാണിജ്യ വാഹന വില്‍പ്പന 2021 ഏപ്രിലില്‍ 16,147 ആയിരുന്നത് കഴിഞ്ഞ മാസം 20,411 യൂണിറ്റായി ഉയര്‍ന്നു. യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍, 2022 ഏപ്രിലില്‍ മഹീന്ദ്ര 22,168 വാഹനങ്ങള്‍ വിറ്റു. യുവി, കാറുകള്‍, വാനുകള്‍ എന്നിവയുള്‍പ്പെടെയുള്ള യാത്രാ വാഹന വിഭാഗത്തില്‍നിന്ന് കഴിഞ്ഞമാസം 22,526 വാഹനങ്ങള്‍ വിറ്റു. കയറ്റുമതി 2,703 യൂണിറ്റായിരുന്നു. ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള സെഗ്മെന്റായ എസ്യുവി വിഭാഗത്തിലെ ഏപ്രിലിലെ വില്‍പ്പന 22 ശതമാനം വര്‍ധിച്ച് 22,168 യൂണിറ്റായി. നിലവില്‍, മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് ശക്തമായ ഡിമാന്റുണ്ട്. ”ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലുടനീളം ഡിമാന്‍ഡ് ശക്തമായി തുടരുന്നു. ചൈനയിലെ ലോക്ക്ഡൗണ്‍ കാരണം നിരവധി സപ്ലൈ ചെയ്ന്‍…

        Read More »
      • അദാനി എന്റര്‍പ്രൈസസ് ലാഭത്തില്‍ 2 ശതമാനം ഇടിവ്

        ന്യൂഡല്‍ഹി: അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് (എഇഎല്‍) 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ നികുതി കിഴിച്ചുള്ള ലാഭത്തില്‍ 2 ശതമാനം ഇടിവ്. ലാഭം 325.76 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 332.53 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നെന്ന് അദാനി എന്റര്‍പ്രൈസസ് ബിഎസ്ഇക്ക് നല്‍കിയ ഫയലിംഗില്‍ അറിയിച്ചു. എന്നാല്‍, ജനുവരി-മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ ഏകീകൃത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 13,688.95 കോടി രൂപയില്‍ നിന്ന് 25,141.56 കോടി രൂപയായി ഉയര്‍ന്നിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ ചെലവ് 13,213.95 കോടി രൂപയില്‍ നിന്ന് 24,673.25 കോടി രൂപയായി ഉയര്‍ന്നു. അദാനിയുടെ നിലവിലുള്ള ബിസിനസ്സ് ശക്തിപ്പെടുന്നുണ്ട്. നെറ്റ്വര്‍ക്കുചെയ്ത എയര്‍പോര്‍ട്ട് ഇക്കോ സിസ്റ്റങ്ങള്‍, റോഡ്, വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗ്രീന്‍ ഡാറ്റാ സെന്ററുകള്‍ എന്നിവ പോലുള്ള പുതിയ ബിസിനസ്സുകള്‍ക്ക് മികച്ച ഭാവിയുണ്ടാകുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.

        Read More »
      • കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 65 ശതമാനം വര്‍ധിച്ച് 2,767 കോടി രൂപയായി

        ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 65 ശതമാനം വര്‍ധിച്ച് 2,767.40 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 1,682.37 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ മൊത്ത വരുമാനം 8,892.26 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,953.12 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 23.1 ശതമാനം വര്‍ധിച്ച് 8,572.69 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,964.84 കോടി രൂപയായിരുന്നു. മൊത്തവരുമാനം 2021 ലെ 31,846.79 കോടി രൂപയില്‍ നിന്ന് 2022 ല്‍ 33,393.17 കോടി രൂപയായി വളര്‍ന്നു. ആസ്തി നിലവാരത്തിന്റെ കാര്യത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 2021 മാര്‍ച്ചിലെ 3.25 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ചില്‍ 2.34 ശതമാനമായി കുറഞ്ഞു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തി…

        Read More »
      • അറ്റാദായത്തില്‍ നേട്ടവുമായി ടാറ്റ സ്റ്റീല്‍

        ന്യൂഡല്‍ഹി: ഉയര്‍ന്ന വരുമാനം ലഭിച്ചതോടെ 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ടാറ്റ സ്റ്റീലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 37 ശതമാനം ഉയര്‍ന്ന് 9,835.12 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 7,161.91 കോടി രൂപയായിരുന്നു. 2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ ടാറ്റ സ്റ്റീലിന്റെ മൊത്തം വരുമാനം 50,300.55 കോടി രൂപയില്‍ നിന്ന് 69,615.70 കോടി രൂപയായി ഉയര്‍ന്നു. മാത്രമല്ല, മൊത്തം ചെലവ് 2021 ജനുവരി-മാര്‍ച്ച് കാലയളവിലെ 40,102.97 കോടി രൂപയില്‍ നിന്ന് 57,635.79 കോടി രൂപയായി ഉയര്‍ന്നു. കോവിഡിന്റെയും, ആ?ഗോള സംഘര്‍ഷങ്ങളുടേയും പശ്ചാത്തലത്തില്‍ ഉയര്‍ന്ന സങ്കീര്‍ണ്ണതകള്‍ക്കിടയിലും മികച്ച ഫലങ്ങള്‍ നല്‍കാനുള്ള കഴിവ് ടാറ്റ സ്റ്റീല്‍ വീണ്ടും തെളിയിച്ചുവെന്ന് കമ്പനി സിഇഒയും എംഡിയുമായ ടിവി നരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്തൃ ബന്ധങ്ങള്‍, വിതരണ ശൃംഖല, കമ്പനിയുടെ ബിസിനസ്സ് മോഡല്‍ പിന്തുണയ്ക്കുന്ന ബ്രാന്‍ഡുകളുടെ പോര്‍ട്ട്‌ഫോളിയോ എന്നിവയില്‍ സുസ്ഥിരമായ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ തിരഞ്ഞെടുത്ത സെഗ്മെന്റുകളിലുടനീളം ബിസിനസ്സ് വിശാലമായ വളര്‍ച്ച പ്രകടമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഹരിയുടമകള്‍ക്ക്…

        Read More »
      • അറ്റാദായത്തില്‍ 7 ശതമാനം ഇടിവ് രേഖപ്പെടുത്തി ടൈറ്റന്‍

        കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നേരിയ ഇടിവ്. 491 കോടി രൂപയാണ് ജനുവരി-മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം ഇക്കാലയളവില്‍ 529 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. 7 ശതമാനത്തിന്റെ ഇടിവാണ് അറ്റാദായത്തില്‍ ഉണ്ടായത്. ടാറ്റയുടെ കീഴിലുള്ള സ്ഥാപനം ജനുവരി-മാര്‍ച്ച് കാലയളവില്‍ 618 കോടി രൂപയോളം ലാഭം നേടുമെന്നായിരുന്നു പ്രവചനങ്ങള്‍. ഭാഗീകമായ ലോക്ക്ഡൗണുകള്‍, സ്വര്‍ണവിലയിലെ ചാഞ്ചാട്ടം, യുക്രെയ്ന്‍-റഷ്യ യുദ്ധം തുടങ്ങിയ സാഹചര്യങ്ങള്‍ക്കിടയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായെന്ന് ടൈറ്റന്‍ അറിയിച്ചു. ജുവല്‍റി രംഗത്ത് വരുമാനം കുറഞ്ഞതാണ് അറ്റാദായത്തെ ബാധിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 265 കോടി രൂപ ഇടിഞ്ഞ് 6,132 കോടിയായിരുന്നു ജുവല്‍റി മേഖലയില്‍ നിന്നുള്ള വരുമാനം. അതേ സമയം വരുമാനത്തില്‍ ടൈറ്റന്റെ വാച്ചസ് & വെയറബിള്‍സ് ബിസിനസ് 12 ശതമാനവും ഐകെയര്‍ ബിസിനസ് 6 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആകെ വില്‍പ്പന ഇക്കാലയളവില്‍ 6,991 കോടിയില്‍ രൂപയില്‍ നിന്ന്…

        Read More »
      • ഐപിഒയ്ക്ക് മുന്‍പായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് എല്‍ഐസി 5,627 കോടി രൂപ സമാഹരിച്ചു

        ന്യൂഡല്‍ഹി: മെഗാ ഐപിഒയ്ക്ക് മുന്‍പായി, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ള ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് എല്‍ഐസി 5,627 കോടി രൂപ സമാഹരിച്ചു. ഓഹരി ഒന്നിന് 949 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയത്. ഏതാണ്ട് 5,92,96, 853 ഓഹരികളാണ് ആങ്കര്‍ നിക്ഷേപര്‍ സ്വന്തമാക്കിയത്. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള 5.92 കോടി ഓഹരികളില്‍, 4.2 കോടി ഓഹരികള്‍ (71.12 ശതമാനം) 15 ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി അനുവദിച്ചു. കൂടാതെ, ചില ആഭ്യന്തര ഇന്‍ഷുറന്‍സ് കമ്പനികളും, പെന്‍ഷന്‍ ഫണ്ടുകളും നിക്ഷേപം നടത്തി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ്, പിഎന്‍ബി മെറ്റ്ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ പെന്‍ഷന്‍ ഫണ്ട്, യുടിഐ റിട്ടയര്‍മെന്റ് സൊല്യൂഷന്‍സ് പെന്‍ഷന്‍ ഫണ്ട് സ്‌കീം എന്നിവ ഇതില്‍ പെടുന്നവയാണ്. വിദേശ കമ്പനികളില്‍ സിംഗപ്പൂര്‍ ഗവണ്‍മെന്റ്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍, ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍, ബിഎന്‍പി ഇന്‍വെസ്റ്റ്‌മെന്റ് എല്‍എല്‍പി എന്നിവ ഉള്‍പ്പെടുന്നു. എല്‍ഐസിയുടെ 3.5 ശതമാനം…

        Read More »
      • ടാറ്റ കെമിക്കല്‍സിന് നാലാം പാദത്തില്‍ മികച്ച നേട്ടം; ഓഹരി വിലയില്‍ 10 ശതമാനം വര്‍ദ്ധനവ്

        ന്യൂഡല്‍ഹി: ടാറ്റ കെമിക്കല്‍സിന്റെ ഓഹരി വിലയില്‍ 10 ശതമാനം വര്‍ദ്ധനവ്. 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ  നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവുണ്ടായതോടെയാണ് ഓഹരി വിലയും വര്‍ദ്ധിച്ചത്. ഓഹരി വില 9.89 ശതമാനം ഉയര്‍ന്ന് 1,033.75 രൂപയിലാണ് ഇന്നലെ ബിഎസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 11.37 ശതമാനം ഉയര്‍ന്ന് 1,047.75 രൂപയിലേക്ക് ഓഹരി വില എത്തിയിരുന്നു. എന്‍എസ്ഇയില്‍ 9.87 ശതമാനം ഓഹരി വില ഉയര്‍ന്ന് 1,033 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴിച്ച പുറത്തുവന്ന ടാറ്റ കെമിക്കല്‍സിന്റെ നാലാംപാദ ഫലത്തില്‍ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം ഇരട്ടിയിലധികം വര്‍ദ്ധനവോടെ 470.24 കോടി രൂപയായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 29.26 കോടി രൂപയായിരുന്നു കമ്പനിയുടെ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം നാലാംപാദത്തില്‍ 32 ശതമാനം ഉയര്‍ന്ന് 3,481 കോടി രൂപയിലേക്ക് എത്തിയിരുന്നു.  മുന്‍ വര്‍ഷം ഇതേ കാലയളവില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം…

        Read More »
      • 154 കോടി രൂപ അറ്റാദായം നേടി ജിയോജിത്

        പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിതിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന ഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 501 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. 2020-21 സാമ്പത്തിക വര്‍ഷത്തെ 427 കോടി രൂപയില്‍ നിന്ന് 17 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനത്തിലെ വര്‍ദ്ധന. നികുതിക്ക് മുന്‍പുള്ള ലാഭം 165 കോടി രൂപയായിരുന്നത് 22 ശതമാനം വര്‍ദ്ധിച്ച് 202 കോടി രൂപയിലെത്തി. അറ്റാദായം 127 കോടിരൂപയായിരുന്നത് 21 ശതമാനം ഉയര്‍ന്ന് 154 കോടിയിലെത്തി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ മൊത്തം വരുമാനം 123 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷവും 123 കോടി രൂപയായിരുന്നു നാലാം പാദത്തിലെ മൊത്തം വരുമാനം. നികുതിക്ക് മുന്‍പുള്ള ലാഭം നാലാം പാദത്തില്‍ 48 കോടിയില്‍ നിന്ന് 46 കോടിയായി. അറ്റാദായം 37 കോടി രൂപയായിരുന്നത് 36 കോടിയായി. 1 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക്…

        Read More »
      • ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാളിനെ പുറത്താക്കിയേക്കും; ഇലോണ്‍ മസ്‌ക് പണി തുടങ്ങി

        ന്യൂയോര്‍ക്ക്: ട്വിറ്റര്‍ സിഇഒ സ്ഥാനത്ത് നിന്ന് ഇന്ത്യക്കാരനായ പരാഗ് അഗ്രവാളിനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍ക്ക് തുടക്കമാകുന്നത്. പുതിയ സിഇഒയെ ഇതിനോടകം തന്നെ തീരുമാനിച്ചതായാണ് വിവരം. ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് പുതിയ സിഇഒ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. ഇതിന് പിന്നാലെ പരാഗ് അഗ്രവാളിനെ മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും. അതുവരെ സിഇഒയായി തുടരാന്‍ പരാഗ് അഗ്രവാളിനെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ മാനേജ്മെന്റില്‍ സംതൃപ്തിയില്ലെന്ന് മസ്‌ക് ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്ലറോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാനേജ്മെന്റ് തലത്തില്‍ മസ്‌ക് പുനഃസംഘടന ആഗ്രഹിക്കുന്നതായി സൂചനയും നല്‍കി. നവംബറിലാണ് ജാക്ക് ഡോര്‍സിയുടെ ഒഴിവില്‍ പരാഗ് അഗ്രവാള്‍ സിഇഒ സ്ഥാനം ഏറ്റെടുത്തത്. പരാഗ് അഗ്രവാളിനെ മാറ്റുമ്പോള്‍ പാക്കേജായി 4.3 കോടി ഡോളര്‍ മസ്‌ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ നിയമകാര്യ…

        Read More »
      • കറന്‍സി എക്സ്ചേഞ്ച് സേവനവുമായി ഈസ് മൈ ട്രിപ്പ്

        ന്യൂഡല്‍ഹി: കറന്‍സി എക്സ്ചേഞ്ച് സേവനം ആരംഭിക്കുന്നുവെന്നറിയിച്ച് ഓണ്‍ലൈന്‍ യാത്രാ സേവന ദാതാവായ ഈസ് മൈ ട്രിപ്പ്. ലൈസന്‍സിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു. സേവനം ആരംഭിക്കുന്നതോടെ എളുപ്പത്തില്‍ കറന്‍സി മാറ്റിവാങ്ങുവാന്‍ ഉപഭോക്താക്കളെ പ്രാപ്ത്തരാക്കുമെന്നും, പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്നും അറിയിപ്പിലുണ്ട്. കറന്‍സി എക്സ്ചേഞ്ച് ആരംഭിക്കുന്നതോടെ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ യാത്രാ സേവനങ്ങള്‍ നല്‍കാന്‍ കമ്പനിയ്ക്ക് സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈസ് മൈ ട്രിപ്പിനെ സമ്പൂര്‍ണ യാത്രാ ഇക്കോസിസ്റ്റമാക്കുന്നതിന് കറന്‍സി എക്സ്ചേഞ്ച് സഹായിക്കുമെന്നും കമ്പനി സഹസ്ഥാപകന്‍ റികാന്ത് പിറ്റി പറഞ്ഞു. എക്സ്ചേഞ്ച്  ആരംഭിക്കുന്നതോടെ 1.1 കോടി ഉപഭോക്താക്കള്‍ക്കും 60,000 യാത്രാ ഏജന്റുമാര്‍ക്കും സേവനം നല്‍കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

        Read More »
      Back to top button
      error: