Business
-
വാറന്‍ ബഫറ്റിന് ബിറ്റ്കോയിനോടുള്ള അപ്രീതിക്ക് കാരണം എന്താണ് ?
ബിറ്റ്‌കോയിനോടുള്ള വാറന്‍ ബഫറ്റിന്റെ അപ്രീതി പ്രശസ്തമാണ്. നേരത്തെ എലിവിഷത്തോടും മരീചികയോടും ബിറ്റ്‌കോയിനെ ബഫറ്റ് ഉപമിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന ബെര്‍ക്ക് ഷെയര്‍ ഹാത്ത്വേയുടെ വാര്‍ഷിക യോഗത്തില്‍ ബിറ്റ്‌കോയിന്‍ വിരോധത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ‘അടുത്ത വര്‍ഷമോ, ഇനി അഞ്ച്-പത്ത് വര്‍ഷത്തിനുള്ളിലോ അത് മുകളിലേക്ക് പോവുമോ താഴേക്ക് പോവുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ അത് ഉല്‍പ്പാദനപരമായി ഒന്നും ചെയ്യില്ല എന്ന കാര്യം തനിക്ക് ഉറപ്പാണ്. ഇതിന് ഒരു മാന്ത്രികതയുണ്ട്, ആളുകള്‍ പല കാര്യങ്ങളും മാന്ത്രികതയോട് ചേര്‍ത്ത് വെച്ചിട്ടുണ്ട്’, ബിറ്റ്‌കോയിനെ കുറിച്ച് ബഫറ്റ് പറഞ്ഞു. ബിറ്റ്‌കോയിന്റെ വക്താക്കള്‍ പോലും അതിനെ ഒരു നിഷ്‌ക്രിയ ആസ്തിയായി ആണ് കാണുന്നത്. വിലയില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുകയും ദീര്‍ഘകാലത്തേക്ക് ബിറ്റ്‌കോയിന്‍ സൂക്ഷിക്കുന്നവരാണ് നിക്ഷേപകരെന്നും ബഫറ്റ് ചൂണ്ടിക്കാട്ടി. അധിക പോര്‍ട്ട്ഫോളിയോ ആനുകൂല്യങ്ങള്‍ സൃഷ്ടിക്കാന്‍ മറ്റ് ക്രിപ്‌റ്റോകള്‍ ഉണ്ട്. എന്നാല്‍ ബിറ്റ്‌കോയിന്‍ പോലെ മുഖ്യധാരയിലേക്ക് അവ കടന്നിട്ടില്ല. നിങ്ങള്‍ യുഎസിലെ എല്ലാ കൃഷിയടങ്ങളുടെയും ഒരു വിഹിതമോ അല്ലെങ്കില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വിഹിതമോ തരുകയാണെങ്കില്‍ 25…
Read More » -
ഇന്ത്യയിലെ വൈറ്റ് കോളര്‍ തൊഴില്‍ വിപണി സുസ്ഥിരമായ വീണ്ടെടുക്കല്‍ പാതയില്‍
ഇന്ത്യയിലെ വൈറ്റ് കോളര്‍ തൊഴില്‍ വിപണി സുസ്ഥിരമായ വീണ്ടെടുക്കല്‍ പാതയില്‍. ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലെ തിരിച്ചുവരവും വര്‍ദ്ധിച്ചുവരുന്ന അവശ്യകതയും കമ്പനികളെ നിയമനം വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് ഏപ്രിലില്‍ വൈറ്റ് കോളര്‍ ജോലികളുടെ എണ്ണം മുന്‍കാല ശരാശരിയേക്കാള്‍ കൂടുതലാകാന്‍ കാരണമായി. സ്‌പെഷ്യലിസ്റ്റ് സ്റ്റാഫിംഗ് സ്ഥാപനമായ എക്‌സ്‌ഫെനോ, ലിങ്ക്ഡ്ഇന്‍, എന്നിവയില്‍ നിന്ന് ശേഖരിച്ച ഡാറ്റ അനുസരിച്ച്, ഏപ്രിലില്‍ സജീവമായ തൊഴിലവസരങ്ങളുടെ എണ്ണം 305,000 ആയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനമാണ് വര്‍ധന. ഇത് കോവിഡിന് മുമ്പുള്ള പ്രതിമാസ ശരാശരി 230,000-240,000 ഒഴിവുകളേക്കാള്‍ കൂടുതലാണ്. കൂടാതെ മാര്‍ച്ചിലെ ജോലികളുടെ സംഖ്യയായ 310,000 ന് തുല്യമാണ്. മൊത്തത്തിലുള്ള പോസിറ്റീവ് ബിസിനസ്സ് വികാരം, ഉപഭോഗത്തിലെ വര്‍ദ്ധനവ്, ഡിമാന്‍ഡ്, വളര്‍ച്ചാ സാധ്യതകളിലെ ഉയര്‍ന്ന ആത്മവിശ്വാസം എന്നിവ ഇതിന് കാരണമായി ജോബ് മാര്‍ക്കറ്റ് വിദഗ്ധര്‍ പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിലും ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍പുട്ട് ചെലവിലുണ്ടാകുന്ന ആഘാതത്തിലും കമ്പനികള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെങ്കിലും, ബിസിനസ്സ് വികാരം ശക്തമായി തുടരുന്നതിനാല്‍ നിയമനത്തെ മിക്കവാറും ബാധിക്കുകയില്ലെന്ന് സാമ്പത്തിക…
Read More » -
ഏപ്രിലില്‍ നേട്ടം കൊയ്ത് ടിവിഎസ് മോട്ടോര്‍; മൊത്ത വില്‍പ്പനയില്‍ 4 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: ഏപ്രിലില്‍ നേട്ടം കൊയ്ത് ടിവിഎസ് മോട്ടോര്‍. 24 ശതമാനം വര്‍ധനവോടെ മൊത്തം വില്‍പ്പന 2,95,308 യൂണിറ്റായതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 2,38,983 യൂണിറ്റുകളാണ് മൊത്തം വില്‍പ്പന രേഖപ്പെടുത്തിയതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് മാസം മൊത്തം ഇരുചക്രവാഹന വില്‍പ്പന 2,80,022 യൂണിറ്റായിരുന്നു. ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന മാര്‍ച്ച് മാസം 1,80,533 യൂണിറ്റായിരുന്നു. മുന്‍വര്‍ഷത്തെ 1,31,386 യൂണിറ്റുകളെ അപേക്ഷിച്ച് 37 ശതമാനം വര്‍ധനവാണിതെന്ന് കമ്പനി പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 2021 ഏപ്രിലിലെ 1,33,227 യൂണിറ്റില്‍ നിന്ന് 4 ശതമാനം വര്‍ധിച്ച് 2022 ഏപ്രിലില്‍ 1,39,027 യൂണിറ്റുകളായി. കൂടാതെ, സ്‌കൂട്ടര്‍ വില്‍പ്പന 2021 ഏപ്രിലിലെ 65,213 യൂണിറ്റില്‍ നിന്ന് 57 ശതമാനം ഉയര്‍ന്ന് 2022 ഏപ്രിലില്‍ 1,02,209 യൂണിറ്റുകളായി. സെമികണ്ടക്ടറുകളുടെ വിതരണത്തിലെ കുറവ് പ്രീമിയം ഇരുചക്രവാഹനങ്ങളുടെ ഉത്പാദനത്തെയും വില്‍പ്പനയെയും ബാധിച്ചു. തങ്ങള്‍ കഴിഞ്ഞ വര്‍ഷം ചെയ്തതുപോലെ തന്നെ മറ്റ് ഇതര സ്രോതസ്സുകള്‍ ഉപയോഗിച്ച് എത്രയും വേഗം വിതരണം മെച്ചപ്പെടുത്താനുള്ള എല്ലാ…
Read More » -
നാലാംപാദത്തില്‍ നേട്ടവുമായി ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി; ലാഭം ഉയര്‍ന്നു
ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസിയുടെ നികുതിയ്ക്ക് ശേഷമുള്ള ലാഭം നാലാംപാദത്തില്‍ ഒരു ശതമാനം ഉയര്‍ന്ന് 158.5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നികുതിയ്ക്കുശേഷമുള്ള ലാഭം 156.7 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മൂന്ന് ശതമാനം ഉയര്‍ന്ന് 323.5 കോടി രൂപയുമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 315.3 കോടി രൂപയായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21 ശതമാനം ഉയര്‍ന്ന് 1,293 കോടി രൂപയായി. നികുതിയ്ക്ക് ശേഷമുള്ള ലാഭം 28 ശതമാനം ഉയര്‍ന്ന് 672.8 കോടി രൂപയുമായി. ത്രൈമാസത്തില്‍, ശരാശരി 2.96 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസി രാജ്യത്തെ നാലാമത്തെ വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയാണ്. ആദിത്യ ബിര്‍ള കാപിറ്റല്‍, സണ്‍ലൈഫ് എഎംസി ഇന്‍വെസ്റ്റ്മെന്റ്സ് എന്നിവയുടെ സംയുക്ത സംരംഭമാണ് ആദിത്യ ബിര്‍ള…
Read More » -
നാലാംപാദ ഫലങ്ങളില്‍ നഷ്ടവുമായി ബജാജ് ഓട്ടോ; അറ്റലാഭം രണ്ട് ശതമാനം ഇടിഞ്ഞു
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദ ഫലങ്ങളില്‍ നഷ്ടവുമായി ബജാജ് ഓട്ടോ. വില്‍പ്പന ഇടിഞ്ഞതോടെ അറ്റ ലാഭം രണ്ട് ശതമാനം കുറഞ്ഞ് 1,526 കോടി രൂപയിലെത്തി. ആഭ്യന്തര, കയറ്റുമതി വിപണികളിലെ വില്‍പ്പന ദുര്‍ബ്ബലമായതും, സെമികണ്ടക്ടര്‍ ക്ഷാമവുമാണ് ഈ നഷ്ടത്തിന് കാരണം. 2021 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ കമ്പനി 1,551 കോടി രൂപയുടെ കണ്‍സോണിഡേറ്റഡ് അറ്റാദായം നേടിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം നാലാം പാദത്തില്‍ 7,975 കോടി രൂപയായി കുറഞ്ഞു. 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ ഇത് 8,596 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ മൊത്തം ഇരുചക്രവാഹന, വാണിജ്യ വാഹന വില്‍പ്പന 17 ശതമാനം ഇടിഞ്ഞ് 9,76,651 യൂണിറ്റായി. 2020-21 ല്‍ ഇത് 11,69,664 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ മൊത്തം വില്‍പ്പന 27 ശതമാനം ഇടിഞ്ഞ് 3,89,155 യൂണിറ്റിലെത്തി. അതേസമയം, 2020-21 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ 6,35,545 യൂണിറ്റ് കയറ്റുമതി ചെയ്ത സ്ഥാനത്ത് കഴിഞ്ഞ പാദത്തില്‍ കയറ്റുമതി…
Read More » -
ഹിന്ദുസ്ഥാന്‍ യുണിലിവര്‍: 50,000 കോടി രൂപയുടെ വിറ്റുവരവുള്ള എഫ്എംസിജി കമ്പനി
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ (എച്ച്യുഎല്‍) ഓഹരികള്‍ വ്യാഴാഴ്ച 4.5 ശതമാനം വര്‍ധിച്ചു. മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ നേട്ടം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഓഹരി വില ഉയര്‍ന്നത്. സെന്‍സെക്സില്‍ ഓഹരി വില 4.55 ശതമാനം ഉയര്‍ന്ന് 2,241.80 രൂപയിലെത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഓഹരികള്‍ 4.92 ശതമാനം ഉയര്‍ന്ന് 2,249.90 രൂപയിലെത്തി. വ്യാഴാഴ്ച സെന്‍സെക്‌സില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഹിന്ദുസ്ഥാന്‍ യൂണിലിവറാണ്. എന്‍എസ്ഇയില്‍ യൂണിലിവര്‍ 4.28 ശതമാനം ഉയര്‍ന്ന് 2,237 രൂപയിലെത്തി. ബിഎസ്ഇയില്‍ കമ്പനിയുടെ വിപണി മൂല്യം 22,920.37 കോടി രൂപ ഉയര്‍ന്ന് 5,26,731.37 കോടി രൂപയായി. നാലാംപാദ കണ്‍സോളിഡേറ്റഡ് അറ്റാദായം 5.34 ശതമാനം വര്‍ധിച്ച് 2,307 കോടി രൂപയായതായി കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പം മൂലം ലാഭനഷ്ടങ്ങളില്ലാത്ത തരത്തിലായിരുന്നു കമ്പനിയുടെ പ്രകടനം. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇപ്പോള്‍ 50,000 കോടി രൂപയുടെ വിറ്റുവരവുള്ള എഫ്എംസിജി കമ്പനിയെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. 1,000 കോടി രൂപ വീതം വിറ്റുവരവുള്ള 16 ബ്രാന്‍ഡുകളാണ്…
Read More » -
മെറ്റവേഴ്സ്, വെബ് 3 സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഫ്‌ലിപ്കാര്‍ട്ട്
മെറ്റവേഴ്സ്, വെബ്3 സേവനങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്‌ലിപ്കാര്‍ട്ട്. ഇതിനായി കമ്പനി ഫ്‌ലിപ്കാര്‍ട്ട് ലാബ്സ് എന്ന പുതിയ സംരംഭം ആരംഭിച്ചു. മെറ്റാവേഴ്സ് പരീക്ഷണങ്ങള്‍, പുതിയ ടെക്നോളജികള്‍ വികസിപ്പിക്കല്‍, ആശയങ്ങള്‍ നടപ്പാക്കല്‍ തുടങ്ങിയവയ്ക്ക് കമ്പനി ലാബിനെ ഉപയോഗപ്പെടുത്തും. എന്‍എഫ്ടിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ബ്ലോക്ക്ചെയിന്‍ സേവനങ്ങള്‍, വിര്‍ച്വല്‍ സ്റ്റോര്‍ തുടങ്ങിയവ കമ്പനി അവതരിപ്പിക്കും. 2020 നവംബറില്‍ വിര്‍ച്വല്‍/ഓഗ്മെന്റ് റിയാലിറ്റി സ്റ്റാര്‍ട്ടപ്പ് സ്‌കാപിക്കിനെ) ഏറ്റെടുത്ത് രൂപീകരിച്ച ഫ്‌ലിപ്കാര്‍ട്ട് ക്യാമറ പുതിയ ലാബിന്റെ ഭാഗമാവും. പുതു തലമുറ ഇന്റര്‍നെറ്റിനെയാണ് വെബ്3 അഥവാ വെബ് 3.0 എന്ന് വിശേഷിപ്പിക്കുന്നത്. നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് വെബ്2 ആണ്. വെബ്2 തലമുറയില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ സേവനങ്ങള്‍ നല്‍കുന്നതിന് പകരമായി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് പണമുണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വെബ്3 ഡീസെന്‍ട്രലൈസ്ഡ് ആയിരിക്കും. അതിനാല്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ തന്നെ സേവനങ്ങള്‍ ഉപയോഗിക്കാം.
Read More » -
മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായത്തില്‍ 51.14 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായത്തില്‍ 51.14 ശതമാനം വര്‍ധന രേഖപ്പെടുത്തി.2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 1,875.8 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ കമ്പനിയുടെ മൊത്ത അറ്റാദായം 1,241.1 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം 26,749.2 കോടി രൂപയാണ്. മുമ്പ് ഇതേ കാലയളവില്‍ ഇത് 24,034.5 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ മൊത്തം വാഹന വില്‍പ്പന 4,88,830 യൂണിറ്റാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.7 ശതമാനം കുറവാണ്. ആഭ്യന്തര വില്‍പ്പന 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നിന്ന് 8 ശതമാനം ഇടിഞ്ഞ് 4,20,376 യൂണിറ്റായി. കൂടാതെ കയറ്റുമതി 68,454 യൂണിറ്റായിരുന്നുവെന്ന് കമ്പനി അറിയിച്ചു. ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2021…
Read More » -
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കാഷ് ബാക്ക് ഓഫറുമായി വാട്സാപ്പ് ഡിജിറ്റല്‍ പെയ്മന്റ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മന്റ് സേവനത്തില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കാഷ് ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്. കൂടുതല്‍ ഇന്ത്യാക്കാരെ തങ്ങളുടെ പേമെന്റ് സംവിധാനത്തിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. മെര്‍ച്ചന്റ്‌സ് പേമെന്റിനും സമാനമായ ഇന്‍സെന്റീവുകള്‍ അവതരിപ്പിക്കുന്നുണ്ട്. ഗൂഗിളടക്കമുള്ള എതിരാളികളെ നേരിടുകയാണ് ലക്ഷ്യം. മെയ് അവസാന വാരത്തോടെ വാട്‌സ്ആപ്പ് ക്യാഷ്ബാക്ക് അവതരിപ്പിക്കും. ഇടപാടുകള്‍ക്ക് 33 രൂപ വരെ തിരികെ കിട്ടുന്ന നിലയിലായിരിക്കും സംവിധാനം. വാട്ടസ്ആപ്പ് യുപിഐ വഴി പണം അയക്കുന്നവര്‍ക്ക് 11 രൂപ കാഷ് ബാക്ക് നല്‍കുന്ന ഓഫര്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു. വാട്‌സ്ആപ്പ് വഴി വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് അയക്കുന്ന സാമ്പത്തിക ഇടപാടുകള്‍ക്കായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയയ്ക്കേണ്ടത്. അയക്കുന്ന പണം എത്രയായാലും ക്യാഷ്ബാക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു രൂപയാണ് കൈമാറുന്നതെങ്കിലും ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്ക് തുക ചെറുതായിരിക്കുമെങ്കിലും ഇത് കൂടുതല്‍…
Read More » -
സിമന്റ് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
മുംബൈ: ഇന്ത്യയിലെ സിമന്റ് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങി ഗൗതം അദാനി. ഇതിനായി സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹോല്‍സിമുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചയാരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ സിമന്റ് കമ്പനികളായ എസിസി, അംബുജ സിമന്റ് എന്നിവയില്‍ ഹോല്‍സിമിന് ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികള്‍ വാങ്ങാനാണ് അദാനി ഗ്രൂപ്പ് നീക്കം നടത്തുന്നത്. എസിസിക്കും അംബുജ സിമന്റിനും കൂടി ഇന്ത്യയില്‍ 20 നിര്‍മ്മാണശാലകളുണ്ട്. ഇരു കമ്പനികളും പ്രതിവര്‍ഷം 64 ടണ്‍ സിമന്റ് ഉല്‍പാദിപ്പിക്കുന്നുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെകാണ് 117 മില്യണ്‍ ടണ്ണോടെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. അംബുജക്കും എസിസിക്കും കൂടി 1.20 ലക്ഷം കോടി വിപണി മൂലധനമുണ്ട്. അതേസമയം, ഹോല്‍സിമുമായുള്ള ഇടപാടിന് അള്‍ട്രാടെകും താല്‍പര്യം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ വാര്‍ത്ത ആദിത്യബിര്‍ള വക്താവ് നിഷേധിച്ചു. അംബുജ സിമന്റില്‍ ഹോല്‍സിമിന് 63 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. എസിസിക്ക് 55 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. ഇത് വാങ്ങാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോല്‍സിം…
Read More »