Business
-
50,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍ എന്‍എആര്‍സിഎല്ലിന് കൈമാറും: യൂണിയന്‍ ബാങ്ക് സിഇഒ
ന്യൂഡല്‍ഹി: 50,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍ ഏപ്രില്‍ അവസാനത്തോടെ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്ക് (എന്‍എആര്‍സിഎല്‍) കൈമാറുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജ്കിരണ്‍ റായ് ജി. നടപടിക്രമങ്ങളില്‍ വന്ന കാലതാമസം മൂലം ഇത്തരത്തിലുള്ള 15 ബാഡ് ലോണ്‍ അക്കൗണ്ടുകള്‍ എന്‍എആര്‍സിഎല്ലിന് കൈമാറാന്‍ സാധിച്ചില്ല. 38 നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ നിന്നായി മൊത്തം 82,845 കോടി രൂപ ലഭിക്കാനുണ്ടെന്നും ഇവ സംബന്ധിച്ച നടപടികളെടുക്കാന്‍ എന്‍എആര്‍സിഎല്ലിന് അനുമതി നല്‍കിയിട്ടുണ്ടെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖര ഈ വര്‍ഷം ജനുവരിയില്‍ അറിയിച്ചിരുന്നു. ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ 2022 മാര്‍ച്ച് 31-നകം 50,000 കോടി രൂപയുടെ 15 നിഷ്‌ക്രിയ അക്കൗണ്ടുകള്‍ കൈമാറാന്‍ ബാങ്കുകള്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച സ്ഥാപനമാണ് ബാഡ് ബാങ്ക് അഥവാ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (എന്‍എആര്‍സിഎല്‍). ബാങ്കുകളുടെ കൈയിലുള്ള ഇത്തരം നിഷ്‌ക്രിയാസ്തികള്‍ (എന്‍പിഎ) പണം കൊടുത്തു…
Read More » -
മീഷോയില്‍ ഇനി പലചരക്കും
ന്യൂഡല്‍ഹി: സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോയുടെ ഗ്രോസറി വിഭാഗം കോര്‍ ആപ്പില്‍ സംയോജിപ്പിക്കും. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒറ്റ ഷോപ്പിംഗ് കേന്ദ്രം മാത്രമാക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് കമ്പനി പറഞ്ഞത്. ഒരൊറ്റ ഷോപ്പിംങ് ആക്കുന്നതിലൂടെ ഇന്ത്യയില്‍ ഒരു ബില്ല്യണ്‍ ഉപഭോക്താക്കളെയും കമ്പനി നോട്ടമിടുന്നുണ്ട്. മെയ് ആദ്യവാരത്തോടെ ഗ്രോസറി ബിസിനസിന്റെ സംയോജനം പൂര്‍ത്തിയാകുമെന്നും ഫാര്‍മിസോയില്‍ നിന്ന് മീഷോ സൂപ്പര്‍സ്റ്റോറിലേക്ക് റീബ്രാന്‍ഡ് ചെയ്യുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്താന്‍ സാധിക്കുന്നതിനാല്‍, ഓണ്‍ലൈനിലൂടെയുള്ള പലചരക്ക് സാധനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിലേക്ക് മീഷോ സൂപ്പര്‍സ്റ്റോറിനെ സംയോജിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മീഷോ സ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ പറഞ്ഞു. പഴങ്ങള്‍, പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍, ഹോം കെയര്‍, പാക്കേജ്ഡ് ഫുഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 500 ഉല്‍പ്പന്നങ്ങള്‍ മീഷോ സൂപ്പര്‍സ്റ്റോറില്‍ നിലവില്‍ നല്‍കുന്നുണ്ട്. ഈ പ്ലാറ്റ്‌ഫോമില്‍ 36-ലധികം വിഭാഗങ്ങളിലായി 100 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് 87 ദശലക്ഷത്തിലധികം ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റിംഗുകളിലേക്ക് പ്രവേശനം നല്‍കും. 2022…
Read More » -
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് കൂട്ടി. പുതിയ നിരക്ക് ഏപില്‍ 6 മുതല്‍ പ്രാബല്യത്തില്‍ വരും. തിരഞ്ഞെടുത്ത കാലയളവിനുള്ളിലെ 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്. ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച്, എച്ച്ഡിഎഫ്സി ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5 ശതമാനത്തില്‍ നിന്ന് 5.10 ശതമാനമാക്കി. 366-ാം ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെയും 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5 ശതമാനത്തില്‍ നിന്ന് 5.10 ശതമാനമാക്കി. അഞ്ച് വര്‍ഷകാലയളവില്‍ അഞ്ച് കോടി രൂപയില്‍ താഴെ സ്ഥിരനിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കാല്‍ ശതമാനം അധികമായി നല്‍കുന്നത് തുടരും. സാധാരണ 50 ബേസിസ് പോയിന്റ പ്രീമിയത്തിന് പുറമേയാണ് ഈ ആനുകൂല്യം ലഭ്യമാകും. ഫെബ്രുവരിയില്‍ ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.9 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും…
Read More » -
5ജി സ്പെക്ട്രം ലേലം: ടെലികോം ഇതര കമ്പനികളെ പങ്കെടുപ്പിക്കരുതെന്ന് സേവനദാതാക്കള്‍
ന്യൂഡല്‍ഹി: വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ ടെലികോം ഇതര കമ്പനികളെ പങ്കെടുപ്പിക്കരുതെന്ന് ടെലികോം സേവനദാതാക്കള്‍. എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍-ഐഡിയ എന്നീ ടെലികോം കമ്പനികളാണ് ആവശ്യവുമായി രംഗത്തെത്തിയത്. 5ജി ലേലം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് ടെലികോം കമ്പനികളുടെ നീക്കം. സ്വകാര്യ കമ്പനികള്‍ 5ജി സ്പെക്ട്രം സ്വന്തമാക്കിയാല്‍ അത് ടെലികോം സേവനദാതാക്കളുടെ വരുമാനം ഇടിയാന്‍ കാരണമാവും. നിലവില്‍ എയര്‍ടെല്ലിന്റെ വരുമാനത്തില്‍ 20 ശതമാനവും വരുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലൂടെയാണ്. 5ജി എത്തുന്നതോടെ ഈ മേഖലയില്‍ നിന്നുള്ള ടെലികോം സേവനദാതാക്കളുടെ വരുമാനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5ജി ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിനായും മറ്റും ജിയോ, എയര്‍ടെല്‍ തുടങ്ങിയവയെ ആശ്രയിക്കുന്ന കമ്പനികള്‍ക്ക് സ്വന്തമായി വൈഫൈ, ഡാറ്റാ നെറ്റ്വര്‍ക്കും മറ്റും സ്ഥാപിക്കാനാവും. പുറമേയ്ക്കുള്ള ആശയ വിനിമയങ്ങള്‍ക്ക് മാത്രം ടെലികോം നെറ്റ്വര്‍ക്കുകളെ ആശ്രയിച്ചാല്‍ മതിയാവും. അതേ സമയം സ്വകാര്യ നെറ്റ്വര്‍ക്കുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം…
Read More » -
എച്ച്ഡിഎഫ്സി ബാങ്ക് യുപിഐ ഇടപാടുകള്‍ക്ക് പുതുക്കിയ നിബന്ധന
മുംബൈ: എച്ച്ഡിഎഫ്സി ബാങ്ക് യുപിഐ ഇടപാടുകള്‍ക്ക് പുതുക്കിയ നിബന്ധന. പുതുക്കിയ നിബന്ധനകളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് വെബ്സൈറ്റിലൂടെയാണ് ബാങ്ക് അറിയിപ്പ് നല്‍കിയത്. ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപയുടെ ഇടപാടുകള്‍ അല്ലെങ്കില്‍ പരമാവധി 10 ഇടപാടുകള്‍ എന്നതാണ് പുതിയ നിബന്ധന. പത്ത് യുപിഐ ഇടപാടില്‍ പണ കൈമാറ്റം മാത്രമാണ് ഉള്‍പ്പെടുക. ബില്ലുകള്‍ അടയ്ക്കല്‍, വ്യാപാരികളുമായുള്ള ഇടപാടുകള്‍ എന്നിവ ഉള്‍പ്പെടില്ല. പുതിയ യുപിഐ ഉപഭോക്താവ് അല്ലെങ്കില്‍ നിലവില്‍ യുപിഐ ഉപഭോക്താവായിരുന്നയാള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍, സിംകാര്‍ഡ്, ഫോണ്‍ നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും മാറ്റി പുതിയതാണ് ഉപയോഗിക്കുന്നതെങ്കില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറില്‍ 5,000 രൂപയുടെ ഇടപാടുകളും ഐഒഎസ് പ്ലാറ്റ്ഫോമിലുള്ളവര്‍ക്ക് 72 മണിക്കൂറില്‍ 5,000 രൂപയുടെ ഇടപാടുകളുമേ നടത്താന്‍ സാധിക്കു. ബാങ്കിന്റെ ആപ്പ് മുഖേന യുപിഐ സൗകര്യം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ രജിസ്ട്രേഷന്‍ വഴി, ബാങ്ക് നിര്‍ദ്ദേശിക്കുന്ന ഫോമിലും രീതിയിലും ഉള്ളടക്കത്തിലും യുപിഐ സൗകര്യത്തിന് അപേക്ഷിക്കുകയും ബാങ്കിന് അപേക്ഷകള്‍ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള വിവേചനാധികാരമുണ്ട്.യുപിഐ…
Read More » -
ഇന്ത്യയിലെ വാഹന വില്‍പ്പന ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്
ഇന്ത്യയിലെ വാഹന വില്‍പ്പന 2022ല്‍ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ്. ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ വാഹന വില്‍പ്പനയില്‍ ഇന്ത്യ മുന്നിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ല്‍ ഇന്ത്യന്‍ വാഹന വില്‍പ്പനയില്‍ 10 ശതമാനം വളര്‍ച്ചയുണ്ടാകും. പൊതുഗതാഗതത്തേക്കാള്‍ വ്യക്തിഗത വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ മുന്‍ഗണനയാണ് വളര്‍ച്ചയ്ക്ക് കാരണം. 2021ല്‍ ഇന്ത്യ വാഹന വില്‍പ്പനയില്‍ 27 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ലോകത്തിലെ നാലാമത്തെ വലിയ ഓട്ടോമോട്ടീവ് വിപണിയാണ് ഇന്ത്യ. വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും യുക്രെയ്ന്‍-റഷ്യ യുദ്ധവും ആഗോള വില്‍പ്പനയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നേരത്തെ, ഏഷ്യ-പസഫിക്ക് മേഖലയില്‍ വാഹന വില്‍പ്പന 4.7 ശതമാനം വളര്‍ച്ച നേടുമെന്ന് പറഞ്ഞ മൂഡീസ് ഇത് 3.4 ശതമാനമായി കുറച്ചു. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപിച്ചതും വിതരണ ശൃംഖലയെ ബാധിച്ചതുമാണ് ഏഷ്യ-പസഫിക്ക് മേഖലയിലെ വളര്‍ച്ചയില്‍ പ്രതിഫലിച്ചത്. വടക്കേ അമേരിക്കയിലെ വാഹന വില്‍പ്പന ഈ വര്‍ഷം ഏറ്റവും ശക്തമായിരിക്കുമ്പോള്‍, യൂറോപ്പ് വന്‍ തിരിച്ചടി നേരിടാന്‍ ഒരുങ്ങുകയാണ്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക…
Read More » -
സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിസിഐ
സൊമാറ്റോ, സ്വിഗ്ഗി നടത്തിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). അമിത ചാര്‍ജിംഗ്, അധികം കാലതാമസമെടുത്തുള്ള പേയ്‌മെന്റ് സൈക്കിള്‍, അമിതമായ കമ്മീഷന്‍ എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരാതിയെത്തുടര്‍ന്ന്. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും പെരുമാറ്റവുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ ഇത്തരത്തിലൊരു കേസ് നിലവിലുണ്ടെന്നും സിസിഐ പറഞ്ഞു, ‘ഇതിന് ഡയറക്ടര്‍ ജനറലിന്റെ അന്വേഷണം ആവശ്യമാണെന്നും സിസിഐ പറയുന്നു. ഓണ്‍ലൈന്‍ ഫുഡ് പ്ലാറ്റ്‌ഫോമുകളുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ 2002-ലെ കോംപറ്റീഷന്‍ ആക്റ്റിന്റെ വ്യവസ്ഥകളുടെ ലംഘനം നടത്തുന്നുണ്ടോ എന്നന്വേഷിക്കാന്‍ രാജ്യത്തുടനീളമുള്ള 50,000-ലധികം റസ്റ്റോറന്റ് ഓപ്പറേറ്റര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് പരാതിക്കാരായ എന്‍ആര്‍എഐ. ചില പ്രത്യേക വിഭാഗക്കാര്‍, ബ്രാന്‍ഡുകള്‍, റസ്റ്റോറന്റ് ചെയ്നുകള്‍ എന്നിവയ്ക്ക് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ പ്രാധാന്യം കൊടുക്കുന്നതായും ഇത് ചട്ടലംഘനമാണെന്നും എന്‍ആര്‍എഐ പറയുന്നു. റസ്റ്റോറന്റുകളില്‍ നിന്ന് ഈടാക്കുന്ന കമ്മീഷന്‍ ‘പ്രായോഗികമല്ല’ എന്നും ഏറെ ഉയര്‍ന്ന (20% മുതല്‍ 30% വരെ)താണിതെന്നും എന്‍ആര്‍എഐ ആരോപിച്ചിരുന്നു. സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍…
Read More » -
എല്‍ഐസി ഐപിഒ:വില്‍ക്കുന്ന ഓഹരികളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും
എല്‍ഐസി ഐപിഒയിലൂടെ (പ്രാരംഭ ഓഹരി വില്‍പ്പന) വില്‍ക്കുന്ന ഓഹരികളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും. ഐപിഒയിലൂടെ എല്‍ഐസിയുടെ 5 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. ഇത് 5.5 മുതല്‍ 6 ശതമാനം ആയി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ട്രില്യണിലധികം വിപണി മൂല്യമുള്ള കമ്പനികള്‍ ഐപിഒ നടത്തുമ്പോള്‍ കുറഞ്ഞത് 5,000 കോടി രൂപ മൂല്യമുള്ള 5 ശതമാനം ഓഹരികളെങ്കിലും വില്‍ക്കണമെന്നതാണ് രാജ്യത്തെ നിയമം. സെബിക്ക് നല്‍കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പ്രകാരം 5 ശതമാനം അല്ലെങ്കില്‍ 316 മില്യണ്‍ ഓഹരികള്‍ വില്‍ക്കുമെന്നായിരുന്നു എല്‍ഐസി അറിയിച്ചത്. ആകെ 6.32 ബില്യണ്‍ ഓഹരികളാണ് എല്‍ഐസിക്ക് ഉള്ളത്. റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിക്കുമ്പോള്‍ ആയിരിക്കും എത്ര ശതമാനം ഓഹരികളാണ് വില്‍ക്കുക എന്നതില്‍ വ്യക്ത ലഭിക്കൂ. 5 ശതമാനത്തിലധികം ഓഹരികള്‍ വില്‍ക്കുകയാണെങ്കില്‍ ഇപ്പോള്‍ ലക്ഷ്യമിടുന്ന 63,000 കോടിയിലധികം രൂപ കേന്ദ്രത്തിന് എല്‍ഐസി ഐപിഒയിലൂടെ കണ്ടെത്താനാവും. അതായത് നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി…
Read More » -
ഇന്ത്യയിലെ കമ്പനികളില്‍ നിയമനങ്ങള്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയിലെ കമ്പനികളുടെ റിക്രൂട്ട്‌മെന്റ് പ്ലാനുകള്‍ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് റിപ്പോര്‍ട്ട്. റഷ്യ-യുക്രൈന്‍ യുദ്ധവും പണപ്പെരുപ്പ ആഘാതവും ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ കമ്പനികള്‍ അവരുടെ നിയമന പദ്ധതികള്‍ ശക്തമാക്കുന്നത് തുടരുന്നുണ്ടെന്നാണ് ടീംലീസ് എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 21 മേഖലകളിലെയും 14 നഗരങ്ങളിലെയും 800-ലധികം ചെറുകിട, ഇടത്തരം, വന്‍കിട കമ്പനികളെ ഉള്‍പ്പെടുത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 54 ശതമാനം കമ്പനികള്‍ വൈറ്റ് കോളര്‍, ബ്ലൂ കോളര്‍ റോളുകള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-ലെ ജൂണ്‍, സെപ്റ്റംബര്‍ പാദങ്ങളേക്കാള്‍ 18 ശതമാനം കൂടുതലാണിത്. 2021 ലെ ഒന്നാം പാദത്തില്‍ 34 ശതമാനമായിരുന്നു. നിയമനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കാണിക്കുന്നത് ഐടി മേഖലയിലാണ്, (95 ശതമാനം). വിദ്യാഭ്യാസ സേവനങ്ങള്‍ (86 ശതമാനം), സ്റ്റാര്‍ട്ടപ്പുകളും ഇ-കൊമേഴ്‌സും (81 ശതമാനം), ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ (78 ശതമാനം), ടെലികോം (75 ശതമാനം), എഫ്എംസിജി എന്നിവയാണ്…
Read More » -
വോഡഫോണ്‍ ഐഡിയയില്‍ ഓഹരി ഉയര്‍ത്തി വോഡഫോണ്‍
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണ്‍, കടക്കെണിയിലായ വോഡഫോണ്‍ ഐഡിയയില്‍ തങ്ങളുടെ ഓഹരി 47.61 ശതമാനമായി ഉയര്‍ത്തി. അനുബന്ധ സ്ഥാപനമായ പ്രൈം മെറ്റല്‍സ് വഴിയാണ് തങ്ങളുടെ ഓഹരി 47.61 ശതമാനമായി ഉയര്‍ത്തിയത്. കമ്പനിക്ക് വോഡഫോണ്‍ ഐഡിയ ലിമിറ്റഡില്‍ (വിഐഎല്‍) 44.39 ശതമാനം ഓഹരികള്‍ നേരത്തെ ഉണ്ടായിരുന്നു. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 7.61 ശതമാനം പ്രതിനിധീകരിക്കുന്ന 2,18,55,26,081 ഇക്വിറ്റി ഷെയറുകള്‍ പ്രൈം മെറ്റല്‍സ് കൈവശം വച്ചിട്ടുണ്ട്. കമ്പനിയുടെ പ്രിഫറന്‍ഷ്യല്‍ ഇഷ്യൂവിന് അനുസൃതമായി ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കുന്നതിലൂടെ പ്രൈം മെറ്റല്‍സ് കമ്പനിയുടെ 570,958,646 ഇക്വിറ്റി ഷെയറുകള്‍ സ്വന്തമാക്കിയതായി ഫയലിംഗില്‍ പറയുന്നു. യൂറോ പസഫിക് സെക്യൂരിറ്റീസ്, പ്രൈം മെറ്റല്‍സ്, ഒറിയാന ഇന്‍വെസ്റ്റ്‌മെന്റ് എന്നീ മൂന്ന് പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് ഒരു ഓഹരിക്ക് 13.30 രൂപ നിരക്കില്‍ 338.3 കോടി ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കാന്‍ 4,500 കോടി രൂപയ്ക്ക് ബോര്‍ഡ് അനുമതി നല്‍കിയതായി വോഡഫോണ്‍ ഐഡിയ അറിയിച്ചിരുന്നു.ഇതില്‍ 1,96,66,35,338 ഇക്വിറ്റി ഷെയറുകള്‍ യൂറോ പസഫിക്…
Read More »