16/04/2026

      ‘യുഎസ് ഉപരോധം വെടിനിർത്തൽ കരാർ ലംഘനം; അതു തുടരാനാണ് ഭാവമെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കയറ്റുമതി-ഇറക്കുമതി പ്രക്രിയകളും തടയും‘: ഇറാൻ

      15/04/2026

      യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും

      15/04/2026

      മൊബൈൽ ഫോൺ വില ഉയരുന്നു; ആപ്പിളും സാംസങ്ങും ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടി

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: ലോകം കിതയ്ക്കുന്നു; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

      14/04/2026

      ഒമാൻ കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം

      14/04/2026

      കപ്പലുകള്‍ തടയുമെന്ന അമേരിക്കന്‍ ഭീഷണിക്ക് പുല്ലുവില; ഇറാനുമായി ഇടപാടു നടത്തിയതിന് യുഎസ് മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ കപ്പല്‍തന്നെ ഹോര്‍മൂസിലൂടെ കടത്തി ചൈന; ഗതാഗത രേഖകള്‍ പുറത്ത്

      14/04/2026

      സ്വർണ്ണ വില ഉയരങ്ങളിലേയ്ക്ക്; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

      13/04/2026

      ‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

      13/04/2026

      ‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

      Business

      • വോഡഫോണ്‍ ഐഡിയയില്‍ ഓഹരി ഉയര്‍ത്തി വോഡഫോണ്‍

        ന്യൂഡല്‍ഹി: ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണ്‍, കടക്കെണിയിലായ വോഡഫോണ്‍ ഐഡിയയില്‍ തങ്ങളുടെ ഓഹരി 47.61 ശതമാനമായി ഉയര്‍ത്തി. അനുബന്ധ സ്ഥാപനമായ പ്രൈം മെറ്റല്‍സ് വഴിയാണ് തങ്ങളുടെ ഓഹരി 47.61 ശതമാനമായി ഉയര്‍ത്തിയത്. കമ്പനിക്ക് വോഡഫോണ്‍ ഐഡിയ ലിമിറ്റഡില്‍ (വിഐഎല്‍) 44.39 ശതമാനം ഓഹരികള്‍ നേരത്തെ ഉണ്ടായിരുന്നു. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 7.61 ശതമാനം പ്രതിനിധീകരിക്കുന്ന 2,18,55,26,081 ഇക്വിറ്റി ഷെയറുകള്‍ പ്രൈം മെറ്റല്‍സ് കൈവശം വച്ചിട്ടുണ്ട്. കമ്പനിയുടെ പ്രിഫറന്‍ഷ്യല്‍ ഇഷ്യൂവിന് അനുസൃതമായി ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കുന്നതിലൂടെ പ്രൈം മെറ്റല്‍സ്  കമ്പനിയുടെ 570,958,646 ഇക്വിറ്റി ഷെയറുകള്‍ സ്വന്തമാക്കിയതായി ഫയലിംഗില്‍ പറയുന്നു. യൂറോ പസഫിക് സെക്യൂരിറ്റീസ്, പ്രൈം മെറ്റല്‍സ്, ഒറിയാന ഇന്‍വെസ്റ്റ്‌മെന്റ് എന്നീ മൂന്ന് പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് ഒരു ഓഹരിക്ക് 13.30 രൂപ നിരക്കില്‍ 338.3 കോടി ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കാന്‍ 4,500 കോടി രൂപയ്ക്ക് ബോര്‍ഡ് അനുമതി നല്‍കിയതായി വോഡഫോണ്‍ ഐഡിയ അറിയിച്ചിരുന്നു.ഇതില്‍ 1,96,66,35,338 ഇക്വിറ്റി ഷെയറുകള്‍ യൂറോ പസഫിക്…

        Read More »
      • വിപണി വളര്‍ച്ച താഴോട്ട്, വില്‍പ്പന 20 ശതമാനം ഉയര്‍ന്ന് എഫ്എംസിജി മേഖല

        ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) വിപണി വളര്‍ച്ച ഒരു വര്‍ഷമായി ഓരോ പാദത്തിലും സ്ഥിരമായി കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം എഫ്എംസിജി മേഖലയെ മുന്നോട്ടുനയിച്ച വ്യക്തിഗത പരിചരണം, വീട്, ശുചിത്വ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് വിപണി വളര്‍ച്ച താഴോട്ടേക്ക് നീങ്ങിയത്. എന്നിരുന്നാലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലയിലെ വില്‍പ്പന 20 ശതമാനം വര്‍ധിച്ചു. വിലക്കയറ്റവും പാക്കേജുചെയ്ത ഭക്ഷണസാധനങ്ങളുടെയും ചരക്കുകളുടെയും ഉയര്‍ന്ന വില്‍പ്പനയുമാണ് ഇതിന് പ്രധാന കാരണം. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ മൂല്യമനുസരിച്ച് മൊത്തം വില്‍പ്പനയില്‍ 5 ശതമാനം വര്‍ധനവാണുണ്ടായത്. 7.5 ദശലക്ഷം റീട്ടെയില്‍ സ്റ്റോറുകള്‍ ട്രാക്ക് ചെയ്യുന്ന സെയില്‍സ് ഓട്ടോമേഷന്‍ സ്ഥാപനമായ ബിസോമിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിസംബര്‍ പാദത്തിലെ വില്‍പ്പനയില്‍ 20 ശതമാനവും സെപ്തംബര്‍ പാദത്തില്‍ 46 ശതമാനവും രണ്ടാം തരംഗമുണ്ടായ ജൂണ്‍ പാദത്തില്‍ 8.2 ശതമാനവും വര്‍ധനവാണുണ്ടായത്. ‘മൊത്തത്തിലുള്ള പണപ്പെരുപ്പത്തില്‍ നിന്ന് ഗാര്‍ഹിക ബജറ്റുകള്‍ ചുരുങ്ങുന്നത് കാരണം വളര്‍ച്ചയുടെ…

        Read More »
      • സ്വര്‍ണ വില കുറഞ്ഞു

        തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഒരു ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. 4780 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. 38240 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഞായറാഴ്ചയായതിനാല്‍ ബാങ്ക് അവധിയുടെ കൂടെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച സ്വര്‍ണ്ണ വില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 4795 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 38360 രൂപയുമായിരുന്നു വില. എന്നാല്‍ ഏപ്രില്‍ മാസം ആരംഭിച്ചത് സ്വര്‍ണവില കുത്തനെ ഉയര്‍ത്തി കൊണ്ടാണ്. ഏപ്രില്‍ ഒന്നിന് ഗ്രാമിന് 45 രൂപ സ്വര്‍ണ വില ഉയര്‍ന്നു. 4810 രൂപയായിരുന്നു അന്ന് സ്വര്‍ണ്ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 38480 രൂപയായിരുന്നു ഏപ്രില്‍ ഒന്നിലെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയും ഏപ്രില്‍ ഒന്നിനാണ് ഉണ്ടായിരുന്നത്.

        Read More »
      • ഇന്ത്യന്‍ റൂപേ പേയ്മെന്റ് കാര്‍ഡ് ഇനി നേപ്പാളിലും

        ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലക്ട്രോണിക്ക് പേയ്മെന്റ് സംവിധാനമായ റൂപേ പേയ്മെന്റ് കാര്‍ഡ് നേപ്പാളില്‍ അവതരിപ്പിച്ചു. റൂപേ കാര്‍ഡ് സേവനം നടപ്പില്‍ വരുത്തുന്ന നാലാമത്തെ രാജ്യമാണ് നേപ്പാള്‍. യുഎഇ, ഭൂട്ടാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ ഇന്ത്യയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് റൂപേ കാര്‍ഡിന് നേപ്പാള്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നുവെന്ന പ്രഖ്യാപനമുണ്ടായിരിക്കുന്നത്. വ്യാപാരം, നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇരു നേതാക്കളും റൂപേ പേയ്മെന്റ് കാര്‍ഡ് അവതരിപ്പിച്ചത്. നേപ്പാളില്‍ റുപേ കാര്‍ഡ് അവതരിപ്പിക്കുന്നത് നമ്മുടെ സാമ്പത്തിക ബന്ധത്തിന് ഒരു പുതിയ അധ്യായം നല്‍കുമെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ നീക്കം ഉഭയകക്ഷി വിനോദസഞ്ചാര പ്രവാഹം സുഗമമാക്കുന്നതിനൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. ബഹുമുഖ പേയ്മെന്റ് സംവിധാനം എന്ന റിസര്‍വ് ബാങ്കിന്റെ…

        Read More »
      • എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ലയിക്കുന്നു

        ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഹൗസിങ് ഫിനാന്‍സ് കമ്പനിയായ എച്ച്ഡിഎഫ്സി ലിമിറ്റഡിനെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ എച്ച്ഡിഎഫ്സിയില്‍ ലയിപ്പിക്കുന്നു. റിസര്‍വ് ബാങ്കിന്റെയും മറ്റ് നിയന്ത്രണ സംവിധാനങ്ങളുടെയും അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ലയനമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗം ലയനത്തിന് അംഗീകാരം നല്‍കിയതായും റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഷെയറുകള്‍ എച്ച്ഡിഎഫ്സിയുടെ 25 ഷെയറുകള്‍ക്കു തുല്യമായിരിക്കും എന്ന അനുപാതത്തിലാണ് ലയനമെന്ന് റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലായിരിക്കും. എച്ച്ഡിഎഫ്സിയുടെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം ഓഹരിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഓഡിറ്റ് കമ്മിറ്റി ശുപാര്‍ശകളുടെയും സ്വതന്ത്ര ഡയറക്ടര്‍മാരുടെ സമിതിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലയിക്കാനുള്ള തീരുമാനം. 2021 ഡിസംബര്‍ 31 വരെ എച്ച്ഡിഎഫ്സിക്ക് മൊത്തം ആസ്തി 6,23,420.03 കോടി രൂപയും വിറ്റുവരവ് 35,681.74 കോടി രൂപയും അറ്റ ആസ്തി 1,15,400.48 കോടി രൂപയുമാണ്. മറുവശത്ത്,…

        Read More »
      • 182 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യവുമായി എസ്ഇസിഎല്‍

        കൊല്‍ക്കത്ത: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 182 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് (എസ്ഇസിഎല്‍) അറിയിച്ചു. കോള്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് എസ്ഇസിഎല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (202122) 142.51 ദശലക്ഷം ടണ്‍ ഉത്പാദനം ഉണ്ടായതായി കമ്പനി വ്യക്തമാക്കി. റെയില്‍വേ പാതകളുടെ വികസനത്തിന് 1,800 കോടി ഉള്‍പ്പെടെ, വിവിധ വിഭാഗങ്ങളിലായി മൂലധനച്ചെലവിനായി 5,200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എസ്ഇസിഎല്ലിന്റെ ഉത്പാദനം 182 ആയി നില നിര്‍ത്തിയിട്ടുണ്ടെന്നും അതേസമയം 280 മില്യണ്‍ ക്യൂബിക് മീറ്റര്‍ കല്‍ക്കരിയുടെ അധിക ഭാരം ഒഴിവാക്കേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിവസം മുതല്‍ ടീമിനെ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ എസ്ഇസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രേം സാഗര്‍ മിശ്ര മുന്‍കൈ എടുത്തതായി കമ്പനി വ്യക്തമാക്കി. പോയ  സാമ്പത്തിക വര്‍ഷത്തില്‍ 622 മില്യണ്‍ ടണ്‍ ഉത്പാദനമാണ് കമ്പനി കൈവരിച്ചത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം 700 മില്ല്യണ്‍ ടണ്‍ ഉത്പാദിപ്പിക്കാനാണ്…

        Read More »
      • 7 നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 71 ശതമാനം വര്‍ധന

        ന്യൂഡല്‍ഹി: ഏഴ് നഗരങ്ങളിലെ ഭവന വില്‍പ്പന ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 71 ശതമാനം വര്‍ധിച്ച് 99,550 യൂണിറ്റിലെത്തി. ഭവനവായ്പയുടെ കുറഞ്ഞ പലിശ നിരക്കിന്റെയും സ്വന്താമെയാരു വീടെന്ന സങ്കല്‍പ്പം വര്‍ധിച്ചുവരുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ വില്‍പ്പന വര്‍ധന. 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ത്രൈമാസ വില്‍പ്പനയാണിതെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ അനറോക്ക് അഭിപ്രായപ്പെട്ടു. ഡല്‍ഹി-എന്‍സിആര്‍, മുംബൈ മെട്രോപൊളിറ്റന്‍ മേഖല (എംഎംആര്‍), ബെംഗളൂരു, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ ഭവന ഭൂമി വില്‍പ്പന മുന്‍ പാദത്തില്‍ 90,860 യൂണിറ്റുകളും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 58,290 യൂണിറ്റുകളുമാണ്. പ്രൊപ് ടൈഗറിന്റെ റിപ്പോര്‍ട്ട് പ്രകാരം എട്ട് പ്രധാന നഗരങ്ങളിലായി ജനുവരി-മാര്‍ച്ച് കാലയളവില്‍ ഭവന വില്‍പ്പന 7 ശതമാനം വര്‍ധിച്ച് 70,623 യൂണിറ്റിലെത്തി. 2022 ന്റെ ആദ്യ പാദത്തില്‍ ഭവന വിപണിയില്‍ ബുള്‍ റണ്‍ തുടര്‍ന്നെന്നും 71 ശതമാനം വാര്‍ഷിക വളര്‍ച്ചയും ഉണ്ടായെന്നും  അനറോക്ക് ചെയര്‍മാന്‍ അനൂജ് പുരി പറഞ്ഞു. ഭവന വിപണിക്ക് മൂന്നാമത്തെ കോവിഡ് 19 തരംഗത്തിന്റെ…

        Read More »
      • കയറ്റുമതിയില്‍ റെക്കോര്‍ഡുമായി മാരുതി സുസുകി

        ന്യൂഡല്‍ഹി: വിദേശ കയറ്റുമതിയില്‍ റെക്കോര്‍ഡുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. ജാപ്പനീസ് കാര്‍ നിര്‍മ്മാതാവിന്റെ പ്രാദേശിക വിഭാഗം 2,38,376 യൂണിറ്റ് കാറുകളാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഒരു സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാര്‍ച്ച് മാസം മാത്രം 26,496 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. ഇത് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന മാരുതി സുസുകി വാഹനങ്ങള്‍ 100-ലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നുണ്ട്. ബലെനോ, ഡിസയര്‍, സ്വിഫ്റ്റ്, എസ്-പ്രെസ്സോ, ബ്രെസ്സ എന്നിവയാണ് 2022 സാമ്പത്തിക വര്‍ഷത്തെ മികച്ച അഞ്ച് കയറ്റുമതി മോഡലുകളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍. 1986 മുതല്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന മാരുതി സുസുക്കി 2,250,000 വാഹനങ്ങളുടെ സഞ്ചിത കയറ്റുമതി നേടിയിട്ടുണ്ട്. അതിനിടെ, മാരുതി സുസുകിയുടെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഹിസാഷി ടകൂച്ചി ചുമതലയേറ്റു. 1986ല്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്ന ടകൂച്ചി 2019 ജൂലൈ മുതല്‍ മാരുതി സുസുകിയുടെ…

        Read More »
      • പുതിയ ഫണ്ടുകള്‍ പുറത്തിറക്കാന്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് സെബിയുടെ വിലക്ക്

        മുംബൈ: പുതിയ ഫണ്ടുകള്‍ പുറത്തിറക്കുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. എഎംസികളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യ(ആംഫി)ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സെബി വ്യക്തമാക്കിയിട്ടുള്ളത്. മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോമുകള്‍, വിതരണക്കാര്‍, ബ്രോക്കര്‍മാര്‍ തുടങ്ങിയ ഇടനിലക്കാര്‍ നിക്ഷേപകരുടെ പണം സൂക്ഷിക്കുന്ന ‘പൂള്‍ അക്കൗണ്ടുകള്‍’ ഉപയോഗിക്കുന്നത് നിര്‍ത്തുന്നതുവരെ പുതിയ സ്‌കീമുകള്‍ പ്രഖ്യാപിക്കരുതെന്നാണ് നിര്‍ദേശം. ജൂലായ് ഒന്നുവരെയാണ് ഇതിന് സമയം അനുവദിച്ചിട്ടുള്ളത്. ഇടനിലക്കാര്‍വഴി നിക്ഷേപിക്കുമ്പോള്‍ നേരിട്ട് ഫണ്ട് കമ്പനിക്ക് അപ്പോള്‍തന്നെ പണം കൈമാറാതെ മറ്റൊരു അക്കൗണ്ടില്‍ സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നേരത്തെ സെബി നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ സംവിധാനം നിര്‍ത്താനും ആവശ്യപ്പെട്ടിരുന്നു. ബദല്‍ സംവിധാനം ഒരുക്കുന്നതിനായി തീരുമാനം നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്ന് ആംഫി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് സമയം നീട്ടിനല്‍കിയത്. ഒക്ടോബര്‍ 21ന് ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണെന്നും അതിനാല്‍ തന്നെ ആവശ്യത്തിന് സമയം ഇടനിലക്കാര്‍ക്ക് ലഭിച്ചിരുന്നതായും സെബിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും അഭ്യര്‍ഥന മാനിച്ച് ജൂലായ്…

        Read More »
      • ജെറ്റ് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

        മുംബൈ: ജെറ്റ് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് വില 2 ശതമാനം വര്‍ധിപ്പിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ദ്ധനവാണിത്. ആഗോള ഊര്‍ജ്ജ വിലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കാണ് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) വിലയെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം പ്രകാരം വിമാന ഇന്ധനമായ എടിഎഫിന് ദേശീയ തലസ്ഥാനത്ത് ഒരു കിലോ ലിറ്ററിന് 2,258.54 രൂപ അഥവാ 2 ശതമാനം വര്‍ധിച്ച് 1,12,924.83 രൂപയായി. അതേസമയം പെട്രോള്‍, ഡീസല്‍ വിലയില്‍ വെള്ളിയാഴ്ച മാറ്റമുണ്ടായില്ല. 11 ദിവസത്തിനുള്ളില്‍ വാഹന ഇന്ധന നിരക്ക് ലിറ്ററിന് 6.40 രൂപ വര്‍ദ്ധിച്ചു. മാര്‍ച്ച് 16ന് പ്രാബല്യത്തില്‍ വന്ന 18.3 ശതമാനത്തിന്റെ (കിലോലിന് 17,135.63 രൂപ) കുത്തനെയുള്ള വര്‍ധനയുടെ പശ്ചാത്തലത്തിലാണ് എടിഎഫ് വിലയിലെ നിലവിലെ വര്‍ധനവ്. കഴിഞ്ഞ രണ്ടാഴ്ചയിലെ ബെഞ്ച്മാര്‍ക്ക് ഇന്ധനത്തിന്റെ ശരാശരി അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളില്‍ ജെറ്റ് ഇന്ധന വില…

        Read More »
      Back to top button
      error: