Business
-
കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി സൗഹൃദം പുതുക്കി മന്ത്രി പി രാജീവ്
കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെ കാണാൻ ബൊക്കെയുമായി ചെന്നപ്പോൾ മറ്റൊരു ബൊക്കെയുമായി സ്വീകരിക്കാൻ അദ്ദേഹവും. പാർലമെൻ്റിലെ ആറുവർഷത്തെ സൗഹൃദം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. പ്രതിപക്ഷത്തുണ്ടായിരുന്ന പിയൂഷ് ഗോയലുമൊന്നിച്ച് പാർലമെൻ്ററി കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്നു. കേരളത്തിൽ ആരംഭിക്കാനിരിക്കുന്ന ട്രേഡ് സെൻ്ററിന് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. ലോജിസ്റ്റിക് പാർക്കിനെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരെ അവിടെ വെച്ച് തന്നെ ചുമതലപ്പെടുത്തി. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിൻ്റെ റാങ്ക് നിശ്ചയിക്കുന്നതിലെ അപാകം ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിൻ്റെ അഭിപ്രായം പൂർണ്ണമായും ശരിയാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടത് സംബന്ധിച്ച് ആവശ്യമായ പഠനം നടത്തേണ്ടതുണ്ടെന്ന കാര്യം അദ്ദേഹം നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിൻ്റെ തുണിമില്ലുകൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു. അതിൽ ചില ബുദ്ധിമുട്ടുകൾ അദ്ദേഹം സൂചിപ്പിച്ചു. പാർവ്വതി മില്ലുൾപ്പെടെ ഏറ്റെടുക്കാൻ തയ്യാറാണെന്ന കാര്യം സൂചിപ്പിച്ചു, വിശദമായ പ്രപ്പോസൽ നൽകാൻ ആവശ്യപ്പെട്ടു. ചേന്ദമംഗലത്ത് കൈത്തറി ഗ്രാമം കേന്ദ്ര പദ്ധതിയിൽ പ്രത്യേക പരിഗണനയോടെ…
Read More » -
റിവോള്‍വിംഗ് ഫണ്ട്: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു, ടൂറിസം ജീവനക്കാര്‍ക്ക് 10,000 രൂപ വരെ പലിശരഹിത വായ്പ ലഭിക്കും
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റിവോള്‍വിംഗ് ഫണ്ടിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 10,000 രൂപ വരെ ഈടും പലിശയും ഇല്ലാതെ വായ്പ നല്‍കുന്നതാണ് പദ്ധതി. കോവിഡ് പ്രതിസന്ധി ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സാരമായി ബാധിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ഏറെ സഹായകമാകുന്നതായിരിക്കും ഈ വായ്പാ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഈ മാതൃകയില്‍ ഒരു റിവോള്‍വിംഗ് ഫണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. കാരവന്‍ ടൂറിസം പോലെ കൂടുതല്‍ നൂതന പദ്ധതികള്‍ ടൂറിസം വകുപ്പ് ആലോചിച്ചുവരികയാണ്. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള ടൂറിസം വകുപ്പിന്‍റെ ശ്രമങ്ങളുടെ ഭാഗമായി സാംസ്കാരിക വകുപ്പുമായി ചേര്‍ന്ന് സിനിമാ ടൂറിസത്തിന്‍റെ സാധ്യതകള്‍ തേടും. ശ്രദ്ധേയങ്ങളായ മലയാള സിനിമകളുടെ ഷൂട്ടിംഗ് നടന്ന സ്ഥലങ്ങള്‍ ആളുകള്‍ക്ക് കൗതുകമുളവാക്കുന്നവയാണ്. പ്രകൃതിരമണീയമായ ഒട്ടേറെ സ്ഥലങ്ങള്‍ സിനിമയുടെ…
Read More » -
പെട്രോൾ, ഡീസൽ നികുതി കുറയ്ക്കാന്‍ തീരുമാനിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും
ഇന്ധനവില കുറച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ നികുതി കുറയ്ക്കാന്‍ തീരുമാനിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. അസം, ത്രിപുര, കര്‍ണാടക, ഗോവ, ഉത്തര്‍പ്രദേശ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളാണ് നികുതി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സര്‍ക്കാരുകള്‍ ലിറ്ററിന് ഏഴ് രൂപ ഇന്ധന വില കുറയുന്ന നിലയില്‍ ഇടപെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ലിറ്ററിന് രണ്ട് രുപ കുറയുന്ന നിലയില്‍ മൂല്യ വര്‍ദ്ധിത നികുതിയില്‍ കുറവ് വരുത്തുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദാമി പ്രഖ്യാപിച്ചു. മൂല്യ വര്‍ദ്ധിത നികുതിയില്‍ സംസ്ഥാനം വരുത്തുന്ന മാറ്റം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ജയറാം താക്കൂര്‍ പ്രതികരിച്ചു. പെട്രോളിനും ഡീസലിനും ലിറ്റരിന് 7 രുപ കുറയ്ക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ ട്വീറ്റ് ചെയ്തു. ഉത്തര്‍ പ്രദേശില്‍ 12 രൂപ കുറയ്ക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം.
Read More » -
പെട്രോൾ, ഡീസൽ നികുതിയിൽ സംസ്ഥാനം കുറവു വരുത്തില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ
പെട്രോൾ, ഡീസൽ നികുതിയിൽ കുറവു വരുത്തില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ സൂചിപ്പിച്ചു. എക്സൈസ് തീരുവയിൽ കുറവു വരുത്തിയ കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾ വാറ്റ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ പ്രത്യേകമായി ചുമത്തിയിരുന്ന എക്സൈസ് തീരുവയാണ് കുറച്ചിരിക്കുന്നത്. ഇതു സംസ്ഥാനങ്ങൾക്കു വീതം വയ്ക്കുന്നതല്ല. സംസ്ഥാനത്തിന് പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമാണ് നികുതി ചുമത്താൻ അധികാരമുള്ളത്. ഈ സാഹചര്യത്തിൽ നികുതി കുറയ്ക്കാൻ ആലോചിക്കുന്നില്ലെന്നു ധനമന്ത്രി പ്രതികരിച്ചു.
Read More »