December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • റിലയന്‍സും ആമസോണുമായുള്ള കൊമ്പുകോര്‍ക്കല്‍ കായികമായി

        മുംബൈ: ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ആമസോണുമായുള്ള കൊമ്പുകോര്‍ക്കല്‍ കായികമായി. ക്രിക്കറ്റ് മൈതാനത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രാജ്യത്തെ കായിക മാമാങ്കമായ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാന്‍ ഇരു കമ്പനികളും ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഏറ്റവും അധികം ആരാധകരുള്ള ലോകത്തെ വലിയ രണ്ടാമത്തെ കായിക വിനോദമാണ് ക്രിക്കറ്റ്. പങ്കാളികളായ വിയാകോം18നുമായി ചേര്‍ന്ന് സംപ്രേക്ഷണാവകാശം നേടാന്‍ നിക്ഷേപകരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് റിലയന്‍സ്. 1.6 ബില്യണോളം ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഐപിഎല്‍ സംപ്രേക്ഷണാവകാശം റിലയന്‍സ് ജിയോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ചയ്ക്കും നിര്‍ണായകമാണ്. എന്നാല്‍ സ്വന്തമായി ചാനല്‍ ഇല്ലാത്ത ആമസോണ്‍, പുതിയ ടെലിവിഷന്‍ പങ്കാളികളെ കണ്ടെത്തുമോ എന്ന് വ്യക്തമല്ല. നിലവില്‍ പ്രൈമിലൂടെയാണ് ആമസോണിന്റെ ക്രിക്കറ്റ് സംപ്രേക്ഷണം. അതിനാല്‍ ഡിജിറ്റല്‍ അവകാശം മാത്രം സ്വന്തമാക്കാനും ആമസോണ്‍ ശ്രമിച്ചേക്കാം. ഇന്ത്യയില്‍, പ്രൈമിന്റെ വളര്‍ച്ചയ്ക്ക് ഐപിഎല്‍ ഉപയോഗിക്കുകയാണ് ആമസോണിന്റെയും ലക്ഷ്യം. 2021ല്‍ സീസണിന്റെ ആദ്യ പകുതിയില്‍ മാത്രം 350 മില്യണ്‍ കാഴ്ചക്കാരാണ് ഐപിഎല്ലിന് ഉണ്ടായിരുന്നത്. വരുന്ന സീസണ്‍ മുതല്‍ രണ്ട് ടീമുകള്‍ കൂടി…

        Read More »
      • ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 2.5 മടങ്ങ് വര്‍ധിച്ചു

        ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒമ്പത് പ്രമുഖ നഗരങ്ങളിലെ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 2.5 മടങ്ങോളം വര്‍ധിപ്പിച്ചതായി ഊര്‍ജ മന്ത്രാലയം. ഡല്‍ഹി അടക്കമുള്ള ഒമ്പത് നഗരങ്ങളിലെ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണമാണ് നാല് മാസത്തിനിടെ 2.5 മടങ്ങോളമാക്കി ഉയര്‍ത്തിയത്. സൂറത്ത്, പുനെ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. ഊര്‍ജ്ജ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഒക്ടോബറിനും 2022 ജനുവരിക്കും ഇടയില്‍ 678 പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അധികമായി സ്ഥാപിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലെ ആകെ 1,640 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 940 എണ്ണവും ഈ നഗരങ്ങളിലാണ്. നാല് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഒമ്പത് നഗരങ്ങളിലാണ് ഇവി ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. അതേസമയം, ഇന്ത്യയിലുടനീളം 22,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ഓയ്ല്‍ കമ്പനികള്‍. ഇന്ത്യന്‍ ഓയ്ല്‍ 10,000 ഇവി ചാര്‍ജിംഗ്…

        Read More »
      • രാജ്യത്തെ കോടീശ്വര കുടുംബങ്ങളുടെ എണ്ണത്തില്‍ 11 % വര്‍ധന

        മുംബൈ: രാജ്യത്തെ കോടീശ്വര കുടുംബങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 11 ശതമാനത്തിന്റെ വര്‍ധന. ദി ഹുറുണ്‍ ഇന്ത്യ വെല്‍ത്ത് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ഡോളര്‍ മില്യണെയര്‍ എന്നാണ് ഹുറുണ്‍ ഈ വിഭാഗത്തെ വിശേഷിപ്പിക്കുന്നത്. കുറഞ്ഞത് ഏഴ് കോടി രൂപയുടെ ആസ്ഥിയുള്ള കുടുംബങ്ങളെയാണ് ഹുറുണ്‍ കോടീശ്വര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 4.58 ലക്ഷം ഇന്ത്യന്‍ കുടുംബങ്ങളാണ് കോടീശ്വര പട്ടികയില്‍ ഇടം നേടിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 ശതമാനം വര്‍ധനവോടെ ഇന്ത്യന്‍ കോടീശ്വര കുടുംബങ്ങളുടെ എണ്ണം 6 ലക്ഷത്തിലെത്തുമെന്നും ഹുറുണ്‍ പറയുന്നു. രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ മുംബൈ (20,300 കുടുംബങ്ങള്‍) ആണ് ഒന്നാമത്. ന്യൂഡല്‍ഹി (17,400), കൊല്‍ക്കത്ത (10,500) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യന്‍ കോടീശ്വരന്മാരുടെ ഹോബികള്‍, മാനസിക സന്തോഷം, മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങളും സര്‍വ്വെയില്‍ ഹുറുണ്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. സര്‍വ്വെയില്‍ പങ്കെടുത്ത കോടീശ്വരന്മാരില്‍ വ്യക്തിപരവും തൊഴില്‍ പരവുമായി സന്തോഷം കണ്ടെത്തുന്നവര്‍ 66 ശതമാനം മാത്രമാണ്. ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നവരുടെ…

        Read More »
      • സം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി

        സം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,610 രൂ​പ​യും പ​വ​ന് 36,880 രൂ​പ​യു​മാ​യി. ഇന്നലെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞിരുന്നു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇന്നലെ കു​റ​ഞ്ഞ​ത്. മിനിയാന്നും സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞിരുന്നു. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് അന്നു കു​റ​ഞ്ഞ​ത്.

        Read More »
      • 6943.37 കോടി രൂപയുടെ 44 വികസന പദ്ധതിക്ക്‌ കിഫ്‌ബി ഡയറക്ടർ ബോർഡിന്റെ അനുമതി

          പൊതുമരാമത്ത്, ആരോഗ്യ–- വ്യവസായ മേഖലകളിലായി 6943.37 കോടി രൂപയുടെ 44 വികസന പദ്ധതിക്ക്‌ കിഫ്‌ബി ഡയറക്ടർ ബോർഡ്‌ അനുമതി നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾക്ക്‌ 4397.88 കോടി രൂപയാണ്‌ പുതുതായി അനുവദിച്ചത്‌. ജലവിഭവ വകുപ്പിന്റെ 273.52 കോടിയുടെ നാലു പദ്ധതിയും ആരോഗ്യവകുപ്പിന്റെ 392.14 കോടിയുടെ ഏഴു പദ്ധതിയുമുണ്ട്‌. വെസ്റ്റ് കോസ്റ്റ് കനാൽ വിപുലീകരണത്തിന് മൂന്നു പദ്ധതിയിൽ 915.84 കോടി നീക്കിവച്ചു. കൊച്ചി –- ബംഗളൂരു വ്യവസായ ഇടനാഴിയിൽ എറണാകുളം അയ്യമ്പുഴയിൽ ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ്) സിറ്റി സ്ഥലമേറ്റെടുപ്പിന്‌ 850 കോടി അനുവദിച്ചു. ആയുഷ് വകുപ്പിനു കീഴിൽ അന്താരാഷ്‌ട്ര ആയുർവേദ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ രണ്ടാംഘട്ട സ്ഥലമേറ്റെടുപ്പിന്‌ 114 കോടി രൂപയുമുണ്ട്‌. ബോർഡ്‌ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. പിഡബ്ല്യുഡിയിൽ 52.5 കോടിയുടെ  അതിവേഗാനുമതി സംസ്ഥാനത്ത്‌ 52.51 കോടി രൂപ ചെലവിട്ടുള്ള  12 നിർമാണപ്രവൃത്തിക്ക്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഭരണാനുമതി നൽകി. മന്ത്രി പി…

        Read More »
      • കേരളാ ഓട്ടോമൊബൈല്‍സ് വൈദ്യുത വാഹന നിര്‍മാണ രംഗത്തേക്ക്

        കൊച്ചി- പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സ് (കെഎഎല്‍) വൈദ്യുത വാഹന നിര്‍മാണ യൂണിറ്റ് തുടങ്ങുന്നു. ലോര്‍ഡ്‌സ് ഓട്ടോമാറ്റീവുമായുള്ള സംയുക്ത സംരംഭത്തിന് കരാറൊപ്പിട്ടു. കെഎഎല്‍ ലോര്‍ഡ്‌സ് ഓട്ടോമാറ്റീവ് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും പുതിയ സംയുക്ത സംരംഭത്തിന്റെ പേര്. 20 കോടിമുതല്‍ 30 കോടി രൂപ വരെ ചിലവു വരുന്ന നിര്‍മ്മാണ യൂണിറ്റ് കണ്ണൂരിലായിരിക്കും സ്ഥാപിക്കുക. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെഎഎല്‍ എംഡി പിവി ശശീന്ദ്രനും ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സച്ചിദാനന്ദ് ഉപാധ്യായയും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. 2022 ഡിസംബറോടെ വ്യാവസായികാടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പാദനം തുടങ്ങുന്ന പുതിയ സംരംഭത്തില്‍ പരമാവധി ഓഹരികള്‍ ലോര്‍ഡ്‌സ് ഓട്ടോമാറ്റീവിനായിരിക്കും. ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസിന്റെ സഹോദര സ്ഥാപനമാണ് ലോര്‍ഡ്‌സ് ഓട്ടോമാറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ വിവിധ മേഖലകളിലേക്കും കിഴക്കന്‍ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും താമസിയാതെ വാഹനങ്ങള്‍ എത്തിച്ചു തുടങ്ങും. സാങ്കേതികമായി കൂടുതല്‍ മെച്ചപ്പെട്ട, കുറഞ്ഞ ഊര്‍ജ്ജത്തില്‍ ഓടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന്…

        Read More »
      • മണിക്കൂറുകൾക്കുള്ളിൽ നിങ്ങളുടെ പാർസൽ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെ എസ് ആർ ടി സിയുടെ ടെറാപ്ലെയിൻ കൊറിയര്‍ സര്‍വീസ്

          ഇന്ന് കേരളത്തില്‍ ഏതെങ്കിലും ഒരു സാധനം കൊറിയര്‍ / പാര്‍സല്‍ സര്‍വീസ് മുഖേന 12 മണിക്കൂര്‍നുള്ളില്‍ മറ്റൊരു ജില്ലയിലുളള ഒരാൾക്ക് എത്തിച്ചു കൊടുക്കാന്‍ സാധിക്കുമോ? ഇല്ലെങ്കില്‍ അതിനുള്ള പരിഹാരം ആണ് KSRTC യുടെ Terraplane കൊറിയര്‍ സര്‍വീസ്. കേരളത്തില്‍ എവിടെയും നമ്മുടെ സ്വന്തം KSRTC ബസുകളില്‍ മറ്റൊരാള്‍ക്ക് അയച്ചു കൊടുക്കേണ്ടതെന്തും 12 മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത്എത്തിക്കുവാന്‍ Terraplane കൊറിയര്‍ സര്‍വീസ് നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ക്ക് ഒരു ഡോക്യുമെന്റ്/പാസ്പോര്‍ട്ട്‌/വിസ/ മരുന്നുകള്‍/ഗിഫ്റ്റ്/വീട്ടുപകരണം/ അങ്ങനെ എന്തും കേരളത്തിലെ വിടെയും വളരെ കുറഞ്ഞ ചിലവില്‍ അയച്ചുകൊടുക്കനാകും. നിങ്ങള്‍ ചെയേണ്ടത് ഇത്ര മാത്രം. അയക്കേണ്ട പാഴ്സൽ നന്നായി പായ്ക്ക് ചെയ്ത് നേരെ KSRTC ബസ്‌ സ്റ്റാന്‍ഡില്‍ ഉള്ള Terraplane ഓഫീസിൽ പോവുക, അവർ നിങ്ങളുടെ പാര്‍സല്‍ തൂക്കി നോക്കി അതിന്‍റെ റേറ്റ് പറയും. അതിനുശേഷം ഒരു AWB ബില്‍ തരും . ഈ ബില്‍ നമ്പര്‍ പാഴ്സൽ വാങ്ങേണ്ട ആള്‍ക്ക് പറഞ്ഞു കൊടുക്കുക, ഈ കൊറിയര്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള…

        Read More »
      • പ്രിയപ്പെട്ടവൻ ജവാ​ൻ,മ​ദ്യ​ത്തി​ന്‍റെ ഉ​ദ്പാ​ദ​നം കൂ​ട്ട​ണ​മെ​ന്ന് ബി​വ​റേ​ജ​സ് എം ​ഡി​

          തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ മ​ദ്യ ഉ​ദ്പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ബി​വ​റേ​ജ​സ് എം​ഡി​യു​ടെ ശി​പാ​ർ​ശ. ജ​വാ​ൻ മ​ദ്യ​ത്തി​ന്‍റെ ഉ​ദ്പാ​ദ​നം കൂ​ട്ട​ണ​മെ​ന്നും പാ​ല​ക്കാ​ട് മ​ല​ബാ​ർ ഡി​സ്റ്റി​ല​റി തു​റ​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. നി​ല​വി​ൽ 7,000 കെ​യ്സ് മ​ദ്യ​മാ​ണ് പ്ര​തി​ദി​നം ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​ത് 16,000 കെ​യ്സാ​ക്കി ഉ​ദ്പാ​ദ​നം ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് ശി​പാ​ർ​ശ. സം​സ്ഥാ​ന​ത്തെ 23 വെ​യ​ർ​ഹൗ​സു​ക​ളി​ൽ വി​ത​ര​ണ​മു​ണ്ടെ​ങ്കി​ലും ഇ​നി​യും ജ​വാ​ൻ മ​ദ്യ​ത്തി​ന് ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സ​ർ​ക്കാ​ർ, അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്താ​ൽ പു​തി​യ എ​ക്സൈ​സ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

        Read More »
      • അപ്ഗ്രാഡ് ഇനി തിരുവനന്തപുരത്തും

          തിരുവനന്തപുരം: ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അതികായരായ അപ്ഗ്രാഡ് തിരുവനന്തപുരത്ത് ഓഫീസ് തുറന്നു. പട്ടം മേനത്തോട്ടം ചേംബറിലാണ് അപ്ഗ്രാഡ് സെന്റര്‍ തുടങ്ങിയത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്വീകാര്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അനുയോജ്യമായ കോഴ്‌സുകളും വ്യക്തിഗത സഹായവും കരിയര്‍ കൗണ്‍സലിംഗും അപ്ഗ്രാഡില്‍നിന്ന് ലഭിക്കും. ദേശീയ- രാജ്യാന്തര സര്‍വകലാശാലകളുടെ അംഗീകാരമുള്ള കോഴുകളാണ് അപ്ഗ്രാഡ് നല്‍കുന്നത്. ഡാറ്റ സയന്‍സ്, മെഷിന്‍ ലേണിംഗ്, സോഫ്റ്റ് വെയർ ആന്റ് ടെക്നോളജി, ബ്ലോക്ക്ചെയിന്‍, മാര്‍ക്കറ്റിംഗ്, മാനേജ്മെന്റ്, ടെക്നോളജി, നിയമം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിസിനസ് അനലിറ്റിക്സ്, ഹെല്‍ത്ത് കെയര്‍, ക്രിമിനോളജി തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ലഭ്യമാണ്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് അപ്ഗ്രാഡ് അലുംനി നെറ്റ്വര്‍ക്കിന് (യുഎഎന്‍) രൂപം നല്‍കിയിട്ടുണ്ട്. അപ്ഗ്രാഡ് പൂര്‍വ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം അംഗങ്ങള്‍ക്ക് മികച്ച കരിയര്‍ വികസന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അപ്ഗ്രാഡ് ബിസിനസ് മേധാവി ജിതേന്ദര്‍ സിംഗ് പറഞ്ഞു. ഏഷ്യയിലെ ഉന്നത എഡ്യുടെക് കമ്പനിയെന്നു വിശേഷിപ്പിക്കപ്പെടുന്ന…

        Read More »
      • റേഷൻ കടകൾക്ക് അപേക്ഷിക്കാം; യോഗ്യത പത്താം ക്ലാസ്

        സംസ്ഥാനത്ത് റേഷന്‍ കട നടത്തിപ്പിന് കൂടുതൽ ലൈസന്‍സികളെ നിയമിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ റേഷനിങ് കണ്‍ട്രോളര്‍ എല്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.ഓരോ ജില്ലയിലും പത്തിലേറെ ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ റേഷന്‍ കട നടത്തുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പുതിയ ലൈസന്‍സിനായി അപേക്ഷിക്കാനാവില്ല.   പത്താം ക്ലാസിന് പുറമെ അപേക്ഷകന്‍ 21നും 62നും ഇടയില്‍ പ്രായമുള്ളവരാകണം. റേഷന്‍ കട സ്ഥിതിചെയ്യുന്ന തദ്ദേശ സ്ഥാപന പരിധിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമായി താമസിക്കുന്ന ആളായിരിക്കണം.സര്‍ക്കാര്‍, പൊതു-സഹകരണ മേഖലയിലെ ജിവനക്കാര്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാനാവില്ല.   അപേക്ഷിക്കുന്ന ആളിന് ട്രഷറിയില്‍ ഒരു ലക്ഷത്തില്‍ കുറയാത്ത സ്ഥിര നിക്ഷേപം ഉണ്ടാകണം. എന്നാല്‍ ലൈസന്‍സിന് അപേക്ഷിക്കുന്ന സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും 50,000 രൂപയുടെ നിക്ഷേപം മതി. അപേക്ഷകന് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാനായി കുറഞ്ഞത് 300 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം ഉണ്ടായിരിക്കണം.ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അല്ലെങ്കില്‍ അവശ്യസാധന നിയമം എന്നിവ…

        Read More »
      Back to top button
      error: