World
-
സന്തുലിത നിലപാടിൽ ചൈന; പാകിസ്താന് രാഷ്ട്രീയ പിന്തുണ മാത്രം; മുമ്പും പ്രസ്താവനകളിൽ ഒതുക്കി: പാകിസ്താനിലെ നിക്ഷേപത്തിൽ കണ്ണ്: അമേരിക്കയുമായുള്ള വ്യാപാര യുദ്ധം പ്രതിസന്ധിയായി
ന്യൂഡല്‍ഹി: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിനു പിന്നാലെ ഇന്ത്യയിലും പാകിസ്താനിലും യുദ്ധത്തിന്റെ സാധ്യതകള്‍ ആരാഞ്ഞുകൊണ്ടുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യ അതിര്‍ത്തികള്‍ അടച്ചതും വ്യോമപാതകള്‍ നിരോധിച്ചതും പാകിസ്താന്‍ പാക് അധീന കാശ്മീരിലുള്ള മദ്രസകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതുമെല്ലാം പ്രശ്‌നത്തെ അതീവ ഗൗരവത്തോടെയാണ് ഇരു രാജ്യങ്ങളും കാണുന്നതെന്നു വ്യക്തമാക്കുന്നതാണ്. എന്നാല്‍, നിഷ്പക്ഷ അന്വേഷണം വേണമെന്നു പ്രഖ്യാപിച്ചതിന് അപ്പുറം ഇന്ത്യ- പാക് യുദ്ധമുണ്ടായാല്‍ ചൈന എവിടെ നില്‍ക്കുമെന്നതും ചര്‍ച്ചയാണ്. ഇന്ത്യയെ സംബന്ധിച്ച് ചൈനയുടെ ഇടപെടല്‍ അധിക സമ്മര്‍ദമാണ്. യുദ്ധമുണ്ടായാല്‍ പാക് സൈന്യത്തിനൊപ്പം ചൈന നില്‍ക്കുമോ അതോ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി, ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള മറ്റു പദ്ധതികള്‍ എന്നിവയുടെ പേരില്‍ യുദ്ധത്തില്‍നിന്നു വിട്ടു നില്‍ക്കാന്‍ ഇസ്ലാമാബാദില്‍ സമ്മര്‍ദം ചെലുത്തുമോ എന്ന ചോദ്യങ്ങള്‍ സജീവമാണ്. പാകിസ്താന്റെ പരമാധികാരവും അതിര്‍ത്തികളും നിലനിര്‍ത്താന്‍ ഇടപെടുമെന്ന ചൈനയുടെ പ്രഖ്യാപനം ചെറിയ കോളിളക്കമല്ല ഇന്ത്യയിലുണ്ടാക്കിയത്. ചൈന പാകിസ്താനെ സഹായിക്കുമോ? ചൈനയുടെ പ്രഖ്യാപനം നിരീക്ഷകരെയും നയതന്ത്ര വിദഗ്ധരെയും ചെറുതായല്ല ആശയക്കുഴപ്പത്തിലാക്കിയത്. പാകിസ്താന്‍ എല്ലാക്കാലത്തും ചൈനയുടെ…
Read More » -
തിരിച്ചടിക്കാനാകുമോ പാകിസ്താന്? ഇന്ത്യയുടെ വ്യോമാതിര്‍ത്തി കാക്കുന്നത് ‘ഇരുമ്പു മറ’; ചൈനയുടെ പോര്‍ വിമാനങ്ങളും തുര്‍ക്കിയുടെ ഡ്രോണുകളും നിഷ്പ്രഭമാകും; അമേരിക്കയുടെ എഫ് 16നും അടിയറവു പറയേണ്ടിവരും; എന്തും പിടിക്കും എയര്‍ ഡിഫന്‍സ്!
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തിന് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ തിരിച്ചടി നല്‍കിയതിനു പിന്നാലെ രാജ്യം അതീവ ജാഗ്രതയിലാണ്. വിമാനത്താവളങ്ങള്‍ ഒഴിപ്പിക്കുകയും മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യയുടെ ആനന്ദം അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്നുമാണ് പാകിസ്താന്‍ നേതാക്കള്‍ പ്രഖ്യാപിച്ചത്. അത്യാധുനിക മിസൈലുകളും ചൈനയുടെ പോര്‍ വിമാനങ്ങളും സ്വന്തമായുള്ള പാകിസ്താന്‍, ആണവ രാജ്യം കൂടിയായതിനാല്‍ കരുതലില്‍ അല്‍പം ഗൗരവവുമുണ്ട്. എന്നാല്‍, ഇന്ത്യയുടെ അതിര്‍ത്തി കടന്ന് ആക്രമണത്തിന് പാക് എയര്‍ഫോഴ്‌സിനു കഴിയുമോ എന്ന ചര്‍ച്ചയാണ് ഉയരുന്നത്. അമേരിക്കന്‍ നിര്‍മിത ഫൈറ്റര്‍ ജെറ്റായ എഫ്-16, ചൈനയുടെ ജെ-17, ഫ്രാന്‍സിന്റെ മിറാഷ് എന്നിവയും പാകിസ്താന്റെ കൈകളിലുണ്ട്. എന്നാല്‍, ഇന്ത്യയുടെ വ്യോമാര്‍ത്തിര്‍ത്തി കടക്കുകയെന്നത് പാകിസ്താനെ സംബന്ധിച്ച് എളുപ്പമല്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനു കാരണവുമുണ്ട്- ഇരുമ്പു മറ! ഇന്ത്യന്‍ എയര്‍ ഡിഫന്‍സ് സംവിധാനത്തെ മറികടക്കുക പാകിസ്താന് അത്ര എളുപ്പമാകില്ലെന്ന് കേണല്‍ സന്‍ജീത് സിരോഹി പറയുന്നു. നിരവധി തരത്തിലുള്ള മിസൈലുകള്‍ കൂട്ടിയോജിപ്പിച്ച സംവിധാനം ഇന്ത്യക്കായി പ്രതിരോധം ഉയര്‍ത്തുമെന്ന് അദ്ദേഹം പറയുന്നു.…
Read More » -
താവളങ്ങള്‍ കണ്ടെത്തിയത് ഇന്റലിജന്‍സ്; മുഹൂര്‍ത്തം നോക്കി ആക്രമിച്ചത് ‘സൂയിസൈഡ് ഡ്രോണുകള്‍’; നിരീക്ഷണത്തിന് ഉപഗ്രഹങ്ങള്‍; പാക് സൈന്യത്തിന്റെയും റഡാറുകളുടെയും നീക്കങ്ങള്‍ ട്രാക്ക് ചെയ്തത് നിര്‍മിത ബുദ്ധി; അപ്രതീക്ഷിത സമയം നിശ്ചയിച്ചു; ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിക്കുന്നത് ഇന്ത്യയുടെ സാങ്കേതിക തികവ്
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ആക്രമണത്തിന്റെ പതിനാറാം നാള്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിലാണ് പാകിസ്താന്‍. ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താന്‍ സൈന്യത്തിന്റെ സര്‍വ പ്രതിരോധങ്ങളെയും നിര്‍വീര്യമാക്കിയാണ് സാധ്യമാക്കിയത്. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നതിനാല്‍ വന്‍ മുന്‍കരുതലുകളാണ് പാകിസ്താന്‍ സ്വീകരിച്ചത്. പാക് അധീന കശ്മീരിലെ മദ്രസകള്‍ അടക്കം ഒഴിപ്പിച്ചാണ് സൈനിക നടപടികളെ ഏകോപിപ്പിച്ചത്. ഇന്ത്യ ആക്രമിക്കുമെന്ന് ഉറപ്പായിട്ടും എങ്ങനെയാണു പാകിസ്താനു പിഴച്ചത്? അല്ലെങ്കില്‍ ഇന്ത്യയുടെ ബുദ്ധിപൂര്‍വമായ നീക്കം എങ്ങനെയാണ് ആ രാജ്യത്തിന്റെ സൈന്യത്തെ നിഷ്പ്രഭമാക്കിയത്? അതിനു പിന്നില്‍ മൂന്നു സേനാ വിഭാഗത്തിന്റെയും സൂഷ്മമായ ആസൂത്രണമുണ്ട്. സാങ്കേതിക വിദ്യയുടെയും സാറ്റലൈറ്റിന്റെയും നിരീക്ഷണമുണ്ട്. ‘സൂയിസൈഡ് ഡ്രോണുകളുടെ’ മുഹൂര്‍ത്തം നോക്കിയുള്ള ആക്രമണവുമുണ്ട്. കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു ഇന്ത്യന്‍ കരസേനയും നാവികസേനയും വ്യോമസേനയും ഒരുമിച്ച് ഓപറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്. വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് മൂന്നു സേനാവിഭാഗങ്ങളും ഒന്നിച്ച് ഇത്തരത്തിലുള്ള സൈനിക നടപടി സ്വീകരിക്കുന്നത്. എങ്ങനെയാണ് മൂന്നു സൈനിക വിഭാഗങ്ങളും ഈ ആക്രമണത്തിനു വേണ്ടി ഒന്നിച്ചത്? പാക്കിസ്താന് തിരിച്ചടിക്കാന്‍ പോലുമാകാത്ത വിധം 25 മിനിറ്റിലെ ആക്രമണം…
Read More » -
കുത്തനെയിടിഞ്ഞ് കറാച്ചി സ്റ്റോക്ക് മാര്‍ക്കറ്റ്; ഒരു കിലോ ചിക്കന് 1000 രൂപ, ഒരു ലിറ്റര്‍ പാലിന് 150 രൂപ; ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പാക് സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലൊടിക്കുമ്പോള്‍!
ഇസ്ലാമാബാദ്: കാര്‍ഗില്‍ യുദ്ധം തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയായ സെന്‍സെക്‌സ് 4 ശതമാനമായിരുന്നു ഇടിഞ്ഞത്. എന്നാല്‍ ഇന്ത്യ യുദ്ധം ജയിച്ചതോടെ സ്റ്റോക്ക് മാര്‍ക്കറ്റും ഉയര്‍ന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 60 ശതമാനം വളര്‍ന്ന് സെന്‍സെ്കസ്് റിക്കാര്‍ഡ് ഇടുകയും ചെയ്തു. അതുപോലെ ഒരു സാഹചര്യമാണ് ഓപ്പറേഷന്‍ സിന്ദൂറും ഉണ്ടാക്കിയത്. ഇന്ത്യ ഓഹരി വിപണി ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം കുതിക്കയാണ്. എപ്രില്‍ 22ന് നടന്ന പഗല്‍ഹാം ഭീകരാക്രമണത്തിനുശേഷം പാക് ഓഹരി വിപണി താഴോട്ടേക്കാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയാവട്ടെ 1.5 ശതമാനം നേട്ടത്തിലുമാണ്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കുന്ന ഇന്നലെയും ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിലാണ്. ചെറിയ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച വിപണി അധികം താമസിയാതെ കരകയി. ബിഎസ്സിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം, 421 ലക്ഷം കോടിയില്‍നിന്ന് 423 ലക്ഷം കോടിയായി. ഒറ്റ ദിവസംകൊണ്ട് നിക്ഷേപകര്‍ക്ക് രണ്ടുലക്ഷംകോടി രൂപയുടെ ലാഭം! അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യം ഉണ്ടായിരുന്നിട്ടും, വിദേശ നിക്ഷേപകര്‍ ഇന്നും കൂട്ടത്തോടെ വാങ്ങലുകാര്‍…
Read More » -
‘മോദിയോടു ചെന്നു പറയൂ’ എന്നു തീവ്രവാദികള്‍ പറഞ്ഞു; ‘മോദി അതു കേട്ടു’; ഒറ്റ നിമിഷം കൊണ്ട് ഒറ്റയ്ക്കായിപ്പോയ വനിതകള്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചു പറയുന്നത്; ‘ഉചിതമായ തീരുമാനം, ഇതൊരു തുടക്കം മാത്രം’; ഓപ്പറേഷന് ആ പേരു നല്‍കിയതും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ഒന്നുമറിയാത്ത ഇന്ത്യന്‍ ടൂറിസ്റ്റുകളെ മതം നോക്കി കൊലപ്പെടുത്തിയ ഭീകരര്‍ക്കു മറുപടിയായി ഇന്ത്യയുടെ ഉന്നംതെറ്റാത്ത ആക്രമണമാണ് ഇപ്പോള്‍ ചര്‍ച്ച. പ്രിയതമനായ ശുഭം ദ്വിവേദിയെ വെടിവെച്ചിട്ട തീവ്രവാദിയോട് ‘എന്നെയുംകൂടി കൊന്നേക്കൂ’ എന്നു പൊട്ടിക്കരഞ്ഞു പറഞ്ഞ ഭാര്യ അഷന്യയോട് ‘നിന്നെ കൊല്ലില്ല, നീ ചെന്നു മോദി’യോടു പറയൂ എന്നായിരുന്നു മറുപടി. നരേന്ദ്ര മോദി അതു കേട്ടു, അദ്ദേഹം ഉചിതമായ മറുപടിയും നല്‍കി- അഷന്യ പറഞ്ഞു. ഓപ്പറേന്റെ പേരു തീരുമാനിച്ചതും നരേന്ദ്രമോദിയാണെന്നാണു വാര്‍ത്തകള്‍. അത് പഹല്‍ഗാമിലെ ആക്രമണത്തില്‍ ഒരു നിമിഷംകൊണ്ട് പ്രിയപ്പെട്ടവരെ നഷ്ടമായ വനിതകളോടുള്ള ഉറപ്പുകൂടിയായിരുന്നു. തിരിച്ചടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ അഷന്യയുടെ പ്രതികരണം ‘ഉചിതമായ മറുപടി’ എന്നായിരുന്നു. ‘ഞാനിപ്പോള്‍ മോദിജി’യെ വിശ്വസിക്കുന്നെന്നും അവര്‍ പറഞ്ഞു. ഇതൊരു തുടക്കമാണെന്നാണു കരുതുന്നത്. അദ്ദേഹം തുടങ്ങിവച്ചത് അദ്ദേഹം അവസാനിപ്പിക്കുമെന്നാണു പ്രതീക്ഷ. എല്ലാ തീവ്രവാദികളെയും അമര്‍ച്ച ചെയ്യുന്നതുവരെ അദ്ദേഹം വിശ്രമിക്കില്ലെന്നാണു കരുതുന്നതെന്നും അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ക്കൊരു കുടുംബമുണ്ടായിരുന്നു. ഒന്നുമറിയാത്ത അദ്ദേഹത്തിന്റെ ജീവന്റെ വിലയെന്തായിരുന്നു എന്ന് ക്രൂരത പ്രവര്‍ത്തിച്ചയാള്‍ക്കു മനസിലായിട്ടുണ്ടാകും.…
Read More » -
‘എനിക്ക് ഖേദമോ നിരാശയോ ഇല്ല, അവർ പോകേണ്ട സമയം വന്നിരുന്നു, പക്ഷേ ദൈവം അവരെ കൊന്നില്ല, സംസ്കാരത്തിൽ പങ്കെടുക്കാൻ എല്ലാവരും വരണം-ബന്ധുക്കളുടെ മരണത്തിൽ ജെയ്ഷെ തലവൻ മസൂദ് അസ്ഹർ, കുടുംബത്തിലെ 10 പേരും നാല് അനുയായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
ഇസ്‍ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടതായി ജെയ്ഷെ തലവൻ മസൂദ് അസ്ഹർ അവകാശപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെതന്നെ അസ്ഹറിന്റെ കുടുംബത്തിലെ 10 പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്, അനന്തരവൻ, അനന്തരവന്റെ ഭാര്യ, മറ്റൊരു അനന്തരവൾ, കുടുംബത്തിലെ 5 കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിൽ പറയുന്നു. അസ്ഹറിന്റെ പ്രസ്താവന ഇങ്ങനെ- ‘എന്റെ കുടുംബത്തിലെ 10 അംഗങ്ങൾ രാത്രിയിലുണ്ടായ ആക്രമണത്തിൽ മരിച്ചു. അതിൽ 5 പേർ കുട്ടികളാണ്. എന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്, എന്റെ അനന്തരവൻ ഫാസിൽ ഭൻജെ, അദ്ദേഹത്തിന്റെ ഭാര്യ, എന്റെ അനന്തരവൾ ഫസില, എന്റെ സഹോദരൻ ഹുസൈഫയും അദ്ദേഹത്തിന്റെ അമ്മയും. പിന്നെ എന്റെ 2 തോഴരും കൊല്ലപ്പെട്ടു’. അവരുടെ മരണത്തിൽ തനിക്ക് ഖേദമോ നിരാശയോ ഇല്ലെന്നും പകരം അവരോടൊപ്പം ആ…
Read More » -
കൊല്ലപ്പെട്ടവരില്‍ ഭീകരന്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളും; സഹോദരി അടക്കം 10 പേര്‍ മരിച്ചു
ലാഹോര്‍: പാക്കിസ്ഥാനിലെ ഭവല്‍പുരില്‍ ഇന്നു രാവിലെ ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ജയ്ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളും. സഹോദരി ഉള്‍പ്പെടെ കുടുംബത്തിലെ 10 പേരാണ് ഭവല്‍പൂരിലെ ഭീകര ക്യാംപില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അസ്ഹറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. അസ്ഹറിന്റെയും അമ്മയുടെയും അടുത്ത സഹായിയും മറ്റ് രണ്ട് അടുത്ത അനുയായികളും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഭീകരന്‍ മസൂദ് അസ്ഹറിനെ താമസിപ്പിച്ചിരിക്കുന്ന ലഹോറില്‍ കനത്ത സുരക്ഷയാണ് പാക്ക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലുമായി ഒന്‍പത് ഭീകരപരിശീലന കേന്ദ്രങ്ങളായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മാത്രം ജയ്‌ഷെയുടെയും ലഷ്‌കറിന്റെയും നാലു ഭീകര ക്യാംപുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. പാക്ക് അധിനിവേശ കശ്മീരിലെ അഞ്ച് ക്യാംപുകളും നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാക്കിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയല്ല, മറിച്ച് ഭീകര…
Read More » -
മക്കളെ വീട്ടില്‍ത്തന്നെ നിര്‍ത്തി; പോയത് കൂലി വാങ്ങാനെന്നും പറഞ്ഞ്, 60 കൊല്ലം മുമ്പ് കാണാതായ സ്ത്രീയെ…
വാഷിങ്ടണ്‍: യു.എസിലെ വിസ്‌കോണ്‍സിനില്‍നിന്നും 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണാതായ സ്ത്രീയെ ഒടുവില്‍ ജീവനോടെ കണ്ടെത്തി. ആറു പതിറ്റാണ്ട് മുമ്പ് 20 വയസ്സുള്ളപ്പോഴാണ് ഓഡ്രി ബാക്ക്ബര്‍ഗിനെ കാണാതായത്. ഇപ്പോള്‍ അവര്‍ക്ക് 82 വയസ് ആയെങ്കിലും അവര്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ നടത്തിയ അന്വേഷണത്തിലാണ് വിസ്‌കോണ്‍സിന്‍ സ്റ്റേറ്റിന് പുറത്ത് താമസിക്കുന്ന ഓഡ്രിയെ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടെത്തിയത്. സൗക്ക് കൗണ്ടി ഷെരീഫ് ഓഫീസ് ഒരു പത്രക്കുറിപ്പിലാണ് ഇവരെ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍, അവരെ എവിടെ വച്ചാണ് കണ്ടെത്തിയതെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഓഡ്രി എന്തെങ്കിലും അപകടത്തില്‍ പെട്ടതോ, ആരെങ്കിലും അവരെ തട്ടിക്കൊണ്ടുപോയതോ ഒന്നുമല്ല. മറിച്ച് അവര്‍ സ്വന്തം തീരുമാനപ്രകാരമാണ് ഇറങ്ങിപ്പോയത് എന്നാണ് പൊലീസ് പറയുന്നത്. അന്ന് രണ്ട് കുട്ടികളുടെ അമ്മയായിരുന്ന ഓഡ്രി 1962 ജൂലൈ 7 -ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ദി ഗാര്‍ഡിയനിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, അവരുടെ ബേബി സിറ്റര്‍ പറഞ്ഞത് ഓഡ്രി ആദ്യം വിസ്‌കോണ്‍സിനിലെ…
Read More »

