World
-
ബാഗ്ലിഹാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്ന് ഇന്ത്യ; പാകിസ്താനിലേക്ക് ജലം കുത്തിയൊഴുകുന്നു; ചെനാബില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയേക്കും; ഇന്ത്യയുടെ വാട്ടര്‍ സ്‌ട്രൈക്ക് എന്നു വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്താനു വാട്ടര്‍ സ്‌ട്രൈക്കുമായി ഇന്ത്യ. ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടര്‍ന്നു ചെനാബ് നദിക്കു കുറുകെ നിര്‍മിച്ച ബാഗ്ലിഹാര്‍, സാലം അണകളുടെ ഷട്ടറുകള്‍ ഒറ്റയടിക്കു തുറന്നു. ഇതോടെ പാകിസ്താനിലേക്കു വെള്ളം കുത്തിയൊഴുകാനും തുടങ്ങി. ഭീകരാക്രമണത്തിനു പിന്നാലെ അണക്കെട്ടിലെ ഷട്ടറുകള്‍ താഴ്ത്തി ഇന്ത്യ ചെനാബ് നദിയിലേക്കുള്ള ജലമൊഴുക്കു തടഞ്ഞിരുന്നു. ഇപ്പോള്‍ വെള്ളം നിറയാന്‍ തുടങ്ങിയതോടെ എല്ലാ ഷട്ടറുകളും ഒറ്റയടിക്കു തുറക്കുകയാണുണ്ടായത്. സാധാരണ ഗതിയില്‍ പുഴയിലെ ജലനിരപ്പു ക്രമീകരിച്ചുകൊണ്ടു മാത്രമേ ഷട്ടറുകള്‍ ഉയര്‍ത്താറുള്ളൂ. #WATCH | J&K | Two gates at the Baglihar Hydroelectric Power Project Dam built on the Chenab River in Ramban have been opened. pic.twitter.com/R5mDi26USZ — ANI (@ANI) May 8, 2025 ജമ്മുവിലെ റംബാനിലെ ബാഗ്ലിഹാര്‍ അണക്കെട്ട്, വടക്കന്‍ കശ്മീരിലെ കിഷന്‍ഗംഗ ജലവൈദ്യുത അണക്കെട്ട് എന്നിവയിലൂടെ പാകിസ്ഥാലേക്കുള്ള ജലം നിയന്ത്രിക്കാന്‍ കഴിയും. നേരത്തേ ഇവയുടെ ഷട്ടറുകള്‍…
Read More » -
പഹല്‍ഗാമിലൂടെ ചര്‍ച്ചയാകുന്നത് കേരളത്തിലെ ‘എനിമി പ്രോപ്പര്‍ട്ടി’കളും; കോഴിക്കോടും മലപ്പുറത്തും കണ്ണൂരുമായി പാക് പൗരന്‍മാരുടെ പേരില്‍ 63 ആസ്തികള്‍; പലരും പലകാലങ്ങളില്‍ പാകിസ്താനില്‍ കുടുങ്ങിപ്പോയവര്‍; ഏറ്റെടുക്കാല്‍ നടപടി വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍
തിരുവവന്തപുരം: ‘എനിമി പ്രോപ്പര്‍ട്ടി’കള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ മാത്രം പാക് പൗരന്‍മാരുടെ ഉടമസ്ഥതയിലുള്ളത് 63 സ്വത്തുക്കള്‍. മലപ്പുറത്ത് 37 സ്വത്തുക്കളും കോഴിക്കോട് 20 എണ്ണവും കണ്ണൂരില്‍ ആറ് പാക് പൗരന്‍മാരുടെ സ്വത്തുക്കളും ശത്രു സ്വത്തുക്കളായി തരംതിരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കപ്പെടുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരിലുള്ള ആസ്തികളാണ് ശത്രു സ്വത്തുക്കളായി കണക്കാക്കുന്നത്. സംഘര്‍ഷകാലത്ത് ഇന്ത്യയില്‍നിന്ന് പലായനം ചെയ്തവരുടേതാണ് ഇതിലേറെയും. പാകിസ്താനിലേക്കു മാറിയവര്‍, വിഭജനകാലത്തും സ്വാതന്ത്ര്യാനന്തര കാലത്തും പാകിസ്താനില്‍ കുടുങ്ങിപ്പോയവര്‍ എന്നിവരുടെ സ്വത്തുക്കളാണിതെന്നു റവന്യൂ മൂന്‍ അഡീഷണല്‍ ചീഫ് സെക്രട്ടി പി.എച്ച് കുര്യന്‍ പറഞ്ഞു. 1968 ലെ ശത്രുസ്വത്ത് നിയമപ്രകാരം സര്‍ക്കാരിന് ഈ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാനോ വില്‍ക്കാനോ ഉള്ള അനുവാദമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വത്ത് സ്ഥിതി ചെയ്യുന്ന ജില്ലാ മജിസ്ട്രേറ്റിന്റെ കീഴിലുള്ള കമ്മിറ്റിക്കാനു മൂല്യനിര്‍ണയം നടത്താനും ഇ- ലേലത്തിലൂടെ വില്‍ക്കാനുമുള്ള അവകാശം. ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കറാച്ചിയിലേക്കു കുടിയേറിയവരും വിഭജനകാലത്ത് പാകിസ്താനില്‍ എത്തിയവരും ഇതിലുണ്ട്. പല ആവശ്യങ്ങള്‍ക്കായി…
Read More » -
ഓപ്പറേഷന്‍ സിന്ദൂര്‍: സൈന്യം തകര്‍ത്ത ലഷ്‌കറെ ക്യാമ്പുകളില്‍ പരിശീലനം നേടിയവരില്‍ മലയാളികളും; ചുക്കാന്‍ പിടിച്ചത് തടിയന്റവിടെ നസീര്‍; മുഖ്യ സൂത്രധാരന്‍ സാബിര്‍ ഇപ്പോഴും ഒളിവില്‍; വിവരം പുറത്തെത്തിയത് കേരളത്തിലേക്ക് അയച്ച സന്ദേശം ചോര്‍ത്തിയതോടെ; കഥ ഇങ്ങനെ
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നാമാവശേഷമാക്കിയകൂട്ടത്തില്‍ മലയാളികളടക്കം പരിശീലനം നേടിയ തീവ്രവാദ പരിശീലന കേന്ദ്രങ്ങളും. കേരളത്തില്‍നിന്നു റിക്രൂട്ട് ചെയ്തശേഷം ലഷ്‌കറെ തോയ്ബയു ക്യാമ്പുകളിലാണ് ഇവര്‍ പരിശീലനം നേടിയത്. കണ്ണൂരില്‍ നിന്നുള്ള ഫായിസ്, ഫയാസ്, മലപ്പുറത്തുനിന്നുള്ള അബ്ദുള്‍ റഹീം, അബ്ദുള്‍ ജബ്ബാര്‍, എറണാകുളത്ത് നിന്നുള്ള യാസിന്‍ എന്നീ അഞ്ച് യുവാക്കളെയാണു ലഷ്‌കറെള തൊയ്ബ പ്രവര്‍ത്തകന്‍ തടിയന്റവിടെ നസീര്‍ ക്യാമ്പുകളിലേക്ക് അയച്ചത്. വടക്കകന്‍ കേരളത്തിലെ പലയിടങ്ങളിലായി നടത്തിയ ‘പഠന’ ക്ലാസുകള്‍ക്കുശേഷമാണ് ഇവരെ വശീകരിച്ചു പാക് അധിനിവേശ കശ്മീരില്‍ എത്തിച്ചത്. പരിശീലനത്തിന് ശേഷം രണ്ടുപേര്‍ കേരളത്തിലേക്ക് മടങ്ങുകയും ബാക്കി മൂന്നുപേര്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ‘ജിഹാദില്‍’ ചേരണമെന്നതുമായിരുന്നു പദ്ധതി. എന്നാല്‍, ഇവര്‍ കേരളത്തിലേക്ക് അയച്ച് സന്ദേശങ്ങള്‍ പിടിച്ചെടുത്ത സുരക്ഷാ സേന ഇവരെ 2008ല്‍ വളഞ്ഞു പിടികൂടി. കുപ്‌വാരയില്‍ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ ജബ്ബാര്‍ ഒഴികെയുള്ള നാലുപേര്‍ സൈന്യത്തിന്റെ വെടിവയ്പില്‍ മരിച്ചു. ഹൈദരാബാദില്‍വച്ചു ജ്ബ്ബാറിനെ പോലീസ് പിന്നീടു പിടികൂടി. യാസിനും ഫായിസും ലഷ്‌കറെ ക്യാമ്പില്‍ നേരിട്ട പ്രശ്‌നങ്ങളാണ് ഇവരുടെ…
Read More » -
കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനം!! നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം, ഇരു രാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെ പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു- മലാല യൂസഫ്സായി
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ഇല്ലാതാക്കാൻ നേതാക്കൾ മുന്നോട്ട് വരണമെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനം മാത്രമാണെന്നു മലാല യൂസഫ്സായി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു മലാല യൂസഫ്സായിയുടെ എക്സ് പോസ്റ്റിന്റെ പൂർണ്ണരൂപം വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണ്. സാധാരണക്കാരായ മനുഷ്യരെ പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്നതിനും, വിഭജന ശക്തികൾക്കെതിരെ ഒന്നിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കന്മാരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെയും പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ അപകടകരമായ സമയത്ത് പാക്കിസ്ഥാനിലെ എന്റെ എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഞങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന എല്ലാ അധ്യാപകരെയും വക്താക്കളെയും പെൺകുട്ടികളെയും കുറിച്ച് ഞാൻ ചിന്തിക്കുന്നു. നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം. നമ്മുടെ കൂട്ടായ സുരക്ഷയ്ക്കും സമൃദ്ധിക്കും മുന്നിലുള്ള ഏക മാർഗം സമാധാനമാണ്. അതേസമയം ഇന്ത്യ- പാക് സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അതീവ…
Read More » -
ഞങ്ങളുടെ കൈകൾ ശുദ്ധം, പറയുന്നത് പച്ചക്കള്ളം!! ദക്ഷിണേഷ്യയുടെ സമാധാനത്തിന് ഇന്ത്യ ഭീഷണി, പഹൽഗാം ആക്രമണത്തിലെ പാക് പങ്കിന് ഇന്ത്യ തെളിവ് നൽകിയില്ല, പ്രതിരോധിക്കാൻ പാക്കിസ്ഥാനും അവകാശമുണ്ട്- ബിലാവൽ ഭൂട്ടോ
ഇസ്ലാമബാദ്: ദക്ഷിണേഷ്യയുടെ സമാധാനത്തിന് ഇന്ത്യ ഭീഷണിയെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി. അക്രമണങ്ങളെ പ്രതിരോധിക്കാനുളള അവകാശം പാക്കിസ്ഥാനുമുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇന്ത്യൻ ആക്രമണം. പഹൽഗാം ആക്രമണത്തിലെ പാക് പങ്കിന് ഇന്ത്യ തെളിവ് നൽകിയില്ല. ഇന്ത്യ പച്ചക്കള്ളമാണ് പറയുന്നത്. തങ്ങളുടെ കൈകൾ ശുദ്ധമാണെന്നും ബിലാവൽ പറഞ്ഞു. അതേസമയം ഇന്ത്യൻ ആക്രമണം പാക്കിസ്ഥാന്റെ പരമാധികാരത്തിന് മേലുളള കടന്നുകയറ്റമാണെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു. നേരത്തെ, പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സിന്ധു നദീജല കരാറിൽ നിന്ന് ഇന്ത്യ പിന്മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെ സിന്ധുവിൽ നദീ ജലത്തിന് പകരം ഇന്ത്യക്കാരുടെ രക്തം ഒഴുകുമെന്ന വിവാദ പ്രസ്ഥാവനയുമായി ബിലാവൽ ഭൂട്ടോ രംഗത്തെത്തിയിരുന്നു. ഇതിനിടെ ഇന്ത്യ ബിലാവൽ ഭൂട്ടോയുടെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പാക്കിസ്ഥാന് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്നും അത് ഒരു രഹസ്യമായിരുന്നില്ലെന്നും ബിലാവൽ പറഞ്ഞതും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഭീകരവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം കാരണം പാക്കിസ്ഥാൻ ഏറെ അനുഭവിച്ചെന്നും…
Read More » -
ശിവനേ, ഇതിലും ഭേദം ഏതേലും മിസൈൽ ആയിരുന്നു!! ഇന്ത്യയുടെ ഒന്നും രണ്ടുമല്ല അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടുട്ടുണ്ട്- ഖ്വാജ ആസിഫ്- തെളിവെവിടെ?- ഏത് പോർവിമാനമാണ് ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിടാൻ ഉപയോഗിച്ചത്? പാക്കിസ്ഥാൻ ചൈനീസ് ഉപകരണങ്ങൾ ഉപയോഗിച്ചോ? അവതാരകയുടെ തുടരെത്തുടരെയുള്ള ചോദ്യത്തിൽ ഉത്തരമില്ലാതെ വെള്ളംകുടിച്ച് പാക് പ്രതിരോധമന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയുടെ അഞ്ച് ജെറ്റ് വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവെച്ചിട്ടിട്ടുണ്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം പൊളിയുന്നു. അവതാരകരുടെ ചോദ്യത്തിനു ഇതുസംബന്ധിച്ച വിശദീകരണം നൽകാൻ പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് സാധിച്ചില്ല. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിനിടെയാണ് തെളിവു നൽകാനാകാതെ പാക് പ്രതിരോധമന്ത്രി വെള്ളംകുടിച്ചത്. അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന അവകാശവാദത്തിന് തെളിവ് എവിടെയെന്ന് സിഎൻഎൻ അവതാരക ചോദിച്ചപ്പോൾ, അത് സോഷ്യൽ മീഡിയയിൽ പറയുന്നുണ്ടെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടി. മാത്രമല്ല ഈ വാർത്ത ഞങ്ങളുടെ സോഷ്യൽ മീഡിയയിൽ മാത്രമല്ല, ഇന്ത്യയുടെ അടക്കം എല്ലാ സോഷ്യൽ മീഡിയയിലടക്കം വന്നിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. കൂടാതെ പാക്കിസ്ഥാൻ വെടിവെച്ചിട്ട ജെറ്റ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കശ്മീരിലാണ് വീണതെന്നു ഇന്ത്യ സമ്മതിച്ചിട്ടുണ്ട്- പാക് മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അത് ശരിയാണെങ്കിൽ ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിടാൻ ഏത് പോർവിമാനമാണ് പാക്കിസ്ഥാൻ സൈന്യം ഉപയോഗിച്ചത്, എങ്ങനെയാണ് വെടിവെച്ചിട്ടത് എന്നിവ വെളിപ്പെടുത്തണമെന്ന് അവതാരക ആവശ്യപ്പെട്ടപ്പോൾ ഖ്വാജ ആസിഫ് അക്ഷരാർഥത്തത്തിൽ നട്ടംതിരിച്ചു. ഇതുകൊണ്ടൊന്നും നിർത്താതെ അടുത്ത ചോദ്യവുമെത്തി, ഇന്ത്യൻ ജെറ്റുകളെ…
Read More » -
ലഹോറില്‍ സ്‌ഫോടനം; പാക്കിസ്ഥാന് ‘കൂനിന്മേല്‍ കുരുവായി’ ബലൂച് ലിബറേഷന്‍ ആര്‍മി, 14 സൈനികരെ വധിച്ചു
ഇസ്ലാമാബാദ്: ഓപറേഷന്‍ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാന്റെ കിഴക്കന്‍ നഗരമായ ലഹോറില്‍ സ്‌ഫോടനം. പാക്ക് പ്രാദേശിക മാധ്യമമായ ജിയോ ന്യൂസ് സ്‌ഫോടനത്തിന്റെ വാര്‍ത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ മറ്റു വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമാണ് ലഹോര്‍ നഗരം. കഴിഞ്ഞ ദിവസം ഇന്ത്യ ഓപറേഷന്‍ സിന്ദൂറിലൂടെ തകര്‍ത്ത 2 ഭീകരപരിശീലന കേന്ദ്രങ്ങള്‍ പഞ്ചാബ് പ്രവിശ്യയിലായിരുന്നു. ഇതിനു പിന്നാലെയാണ് നഗരമധ്യത്തില്‍ സ്‌ഫോടനം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ലഹോറില്‍ ഇന്ത്യക്കെതിരെ വന്‍ സൈനിക പടയൊരുക്കം നടക്കുന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടെ, ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). 14 പാക്ക് സൈനികരാണ് ബിഎല്‍എയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയുമായി കിഴക്കന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ബലൂചിസ്ഥാനിലെ തന്നെ ആഭ്യന്തര സംഘര്‍ഷം ഷെഹബാസ് ഷെരീഫ് ഭരണകൂടത്തിന് തലവേദനയാകുന്നത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോളാനിലും കെച്ചിലും നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ബലൂച്…
Read More » -
പാകിസ്ഥാൻ പോരാട്ടത്തിലേക്ക്… പഞ്ചാബ് അതിർത്തിയിൽ കറങ്ങി നടന്ന് പാക് യുദ്ധവിമാനങ്ങൾ, നിലംപരിശാക്കാൻ തുനിഞ്ഞിറങ്ങി ഇന്ത്യൻ സൈന്യം
ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിച്ചേക്കാവുന്ന പ്രത്യാക്രമണം നേരിടാൻ സർവ സജ്ജമായി ഇന്ത്യൻ സൈന്യം. കര–വ്യോമ–നാവിക സേനകൾ പ്രതിരോധം ശക്തമാക്കി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു സംഭവിച്ചേക്കാവുന്ന വ്യോമാക്രമണം തടയാൻ വിവിധ തലങ്ങളിലുള്ള വ്യോമ പ്രതിരോധ മേഖലയും സജീവമാക്കി. നാവിക സേന അറബിക്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിലെ കരസേനാ യൂണിറ്റുകളും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയാറായണ്. വ്യോമസേന യുദ്ധവിമാനങ്ങളും അതിർത്തിയിൽ വ്യോമ പട്രോളിങ്ങ് നടത്തുന്നുണ്ട്. അതേസമയം, ലഹോറിൽ വൻ പടയൊരുക്കം പാക്കിസ്ഥാൻ നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ രാജ്യത്തിന്റെ ആണവായുധ ശേഖരം കൈകാര്യം ചെയ്യുന്ന ട്രൈ-സർവീസ് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിനും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഏത് തരത്തിലുള്ള പ്രത്യാക്രമണത്തിനും ശക്തമായ തിരിച്ചടി നൽകാനാണ് ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം. ഇന്ത്യയുടെ സൈനിക സാഹസികതയ്ക്ക് വേഗത്തില്‍ മറുപടി നൽകുമെന്ന് പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓപറേഷൻ സിന്ദൂറിലൂടെ സംഭവിച്ച തിരിച്ചടികൾക്കു പാക്കിസ്ഥാന് തിരിച്ചടിക്കാതിരിക്കാൻ സാധിക്കില്ലെന്നും…
Read More » -
പകരത്തിന് പകരം ചോദിച്ചു… ഇനി ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കണം, എന്ത് സഹായത്തിനും തയ്യാറെന്ന് ട്രംപ്
വാഷിങ്ടണ്‍: പകരത്തിന് പകരം കഴിഞ്ഞു. ഇനി ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണ്. ഇരു രാജ്യങ്ങളെയും നല്ലതുപോലെ അറിയാം. പ്രശ്നം പരിഹരിക്കണമെന്നും എന്ത് സഹായത്തിനും തയ്യാറാണെന്നും യുഎസ് പ്രസിഡന്‍റ് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതാണെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. നിലവിലെ സംഘർഷ സാഹചര്യം നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. അതിനിടെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് യുഎസ് വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ– പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൗരന്മാർക്ക് യാത്ര വിലക്കി നിർദേശം നൽകിയത്. അമേരിക്കൻ പൗരന്മാർ പാകിസ്ഥാനിലേക്ക് നടത്താനിരിക്കുന്ന യാത്ര പുനപരിശോധിക്കണം. പാകിസ്ഥാനിൽ ഭീകരവാദികൾ ആക്രമണം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഖൈബർ…
Read More »
