World

    • ഇന്ത്യയുടെ റഫാല്‍; പാകിസ്താന് ചൈനയുടെ ജെ-10; ഇന്ത്യക്ക് ഇസ്രായേല്‍ യുദ്ധ ഡ്രോണ്‍; പാകിസ്താന് തുര്‍ക്കിയുടേതും; പുല്‍വാമയ്ക്കുശേഷം ഇരുരാജ്യങ്ങളും വന്‍തോതില്‍ കരുത്തുകൂട്ടി; തുടങ്ങിയാല്‍ പരിമിത മേഖലയിലാകില്ല യുദ്ധം; രഹസ്യായുധങ്ങള്‍ ചൂണ്ടിക്കാട്ടി വിദഗ്ധര്‍

      ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം അനുദിനം വര്‍ധിക്കുന്നതിനിടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അതു മുമ്പുണ്ടായതുപോലെ ലളിതമായിരിക്കില്ലെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ഇരു രാജ്യങ്ങളും അവരുമായി അടുപ്പമുള്ള രാജ്യങ്ങളില്‍നിന്നു വാങ്ങിയ ആധുനിക യുദ്ധേപകരണങ്ങളും വിമാനങ്ങളും ന്യൂക്ലിയര്‍ രാജ്യങ്ങളെന്ന പ്രശ്‌നവും ഉയര്‍ത്തിക്കാട്ടിയാണ് പൂര്‍ണ യുദ്ധത്തിലേക്കു നീങ്ങിയാലുള്ള പ്രത്യാഖാതങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നത്. 2019ലെ പുല്‍വാമ ആക്രമണത്തിനുശേഷമുള്ള ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തങ്ങളുടെ ആയുധശേഷി കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ യുദ്ധമുണ്ടായാല്‍ പോലും അതു മുമ്പത്തേതുപോലെ ഏതെങ്കിലും ചെറിയ മേഖലയിലേക്ക് ഒതുങ്ങാന്‍ സാധ്യതയില്ലെന്നും ഇവര്‍ പറയുന്നു. പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ പാകിസ്താനെ ആക്രമിക്കാനുള്ള നീക്കങ്ങളിലാണെന്നാണ് ആ രാജ്യം നിരന്തരമായി ആരോപിക്കുന്നത്. പാകിസ്താന്റെ ഭീകരരോടുള്ള അനുഭാവത്തിനെതിരേ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിട്ടും ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍, ഇന്ത്യ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി യുദ്ധ വിമാനങ്ങളുടെ പരീക്ഷണപ്പറക്കലുമായി ഏതു സമയത്തും ആക്രമിക്കുമെന്ന സൂചന നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. അവര്‍ കരുതുന്നതിലും അപ്പുറം ആക്രമണമുണ്ടാകുമെന്ന് പ്രധാനമന്ത്രി…

      Read More »
    • ഇന്ത്യയുടേത് താൽക്കാലിക ആനന്ദമാണെന്ന് പാക്കിസ്ഥാൻ; തിരിച്ചടിക്കുമെന്ന് പാക് സൈനിക വക്താവ്; നാല് ഡ്രോണുകൾ ഉപയോ​ഗിച്ച് അർദ്ധരാത്രി 12.37ന് ഇന്ത്യ ആക്രമണം തുടങ്ങി.., 30 ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്…

      ന്യൂഡല്‍ഹി: പെഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യയുടെ തിരിച്ചടി. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമത്തിലൂടെ സൈന്യം പ്രതികരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കോട്‌ലി, മുസാഫറബാദ്, ബഹവല്‍പൂര്‍, മുരിഡ്ക് എന്നിവിടങ്ങളാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. അർധരാത്രി 12.27നാണ് മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിന് ഡ്രോണുകളും ഉപയോഗിച്ചു. ആക്രമിച്ച ഒമ്പത് കേന്ദ്രങ്ങളിൽ 4 എണ്ണം പാകിസ്താനിലും അഞ്ച് എണ്ണം പാക് അധീന കശ്മീരിലും. ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി കൊല്ലപ്പെട്ടവരിൽ കൊടുംഭീകരരും. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡറുമുണ്ടെന്നാണ് സൂചന. മസൂദ് അസറിന്റെ പ്രധാന താവളവും സൈന്യം തകർത്തു. മസൂദ് അസറിന്റെ കേന്ദം ആക്രമിച്ചു, 30 ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി സ്കെച്ച് ചെയ്താണ് സൈന്യം സംയുക്ത ആക്രമണം നടത്തിയത്. ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിൽ ആദ്യ…

      Read More »
    • പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ മിസൈൽ വർഷിച്ച് ഇന്ത്യൻ സൈന്യം..!! പാക് സേനാ കേന്ദ്രങ്ങളൊന്നും ആക്രമിച്ചില്ല.., നീതി നടപ്പാക്കിയെന്ന് സൈന്യം…, കൂടുതൽ ആക്രമണത്തിന് സാധ്യതയില്ലെന്ന് കേന്ദ്രം…

      ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം. ‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം ഇന്നലെ അർധരാത്രിക്കു ശേഷമാണ് സേന നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലഷ്കറെ തയിബയുടെ ആസ്ഥാനമാണ് മുരിഡ്‌ക്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങൾ ലക്ഷ്യംവച്ചില്ലെന്നും വിഷയത്തിൽ കൂടുതൽ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ത്യ ഇന്നു പുറത്തുവിടും. അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ താൽകാലിക സന്തോഷത്തിന് ശാശ്വത ദുഃഖം നൽകുമെന്ന്…

      Read More »
    • ഹൂതികള്‍ക്കെതിരേ തിരിച്ചടി തുടര്‍ന്ന് ഇസ്രായേല്‍; സനായിലെ എയര്‍പോര്‍ട്ടും സൈനിക ബേസും തകര്‍ത്തു; യെമനിലെ പ്രധാന ആയുധക്കടത്തു കേന്ദ്രം; മൂന്നുപേര്‍ കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍; മൂന്നു സിവിലയന്‍ വിമാനങ്ങളും തകര്‍ന്നു; ആക്രമണം മുന്നറിയിപ്പ് നല്‍കിയശേഷമെന്ന് ഇസ്രായേല്‍

      ദുബൈ: ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപം മിസൈല്‍ ആക്രമണം നടത്തിയതിനുള്ള തിരിച്ചടിയായി യെമനിലെ സനായിലുള്ള എയര്‍പോര്‍ട്ടില്‍ ഇസ്രായേല്‍ പോര്‍ വിമാനങ്ങങ്ങളുടെ ബോംബ് വര്‍ഷം. അമേരിക്കയുമായി ഏകോപനം നടത്തിയായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത്. നേരത്തേ ഹുദൈദയിലും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. യെമന്‍ ഹുദൈദ തുറമുഖത്തിനും സമീപത്തെ സിമന്റ് ഫാക്ടറിക്കും നേരെയാണ് ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ ഇന്നലെ രാത്രി ആക്രമണം നടത്തിയത്. മുപ്പത് പോര്‍വിമാനങ്ങള്‍ പ്രത്യാക്രമണത്തില്‍ പങ്കുചേര്‍ന്നതായി ഇസ്രായേല്‍ അവകാശപ്പെട്ടു. അമേരിക്കയുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ആക്രമണം. ഇതിനു പിന്നാലെയാണു സനാ എയര്‍പോര്‍ട്ടിലേക്കും ആക്രമണം നടത്തിയത്. മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നു ഹൂതികളുടെ നേതൃത്വത്തിലുള്ള അല്‍-മസിരാ ടിവി റിപ്പോര്‍ട്ട് ചെയ്തു. സനാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു സമീപത്തുനിന്നു മാറണമെന്നു ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയശേഷമായിരുന്നു ആക്രമണം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയെന്നും ഇസ്രായേല്‍ അവകാപ്പെട്ടു. ആക്രമണം നടന്നതു സ്ഥിരീകരിച്ചു ദൃക്‌സാക്ഷിയും രംഗത്തുവന്നു. മൂന്നു സിവിലിയന്‍ വിമാനങ്ങളും റണ്‍വേയും ഹൂതികളുടെ മിലിട്ടറി എയര്‍ബേസും തകര്‍ത്തെന്നു വിമാനത്താവളത്തില്‍നിന്നുള്ള മൂന്നുപേരും അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.…

      Read More »
    • ‘ഇന്ത്യയുമായി സമാധാനം’ വേണം; വെള്ളം മുട്ടിച്ചാല്‍ ‘ഇന്ത്യയില്‍ ചോരപ്പുഴ ഒഴുക്കു’മെന്നു വീമ്പടിച്ച പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ പത്തിമടക്കി രംഗത്ത്; മലക്കം മറിച്ചില്‍ ഇന്ത്യ നിലപാടു കടുപ്പിച്ചതോടെ

      ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നദീജല കരാര്‍ പിന്‍വലിച്ചാല്‍ ചോരപ്പുഴയൊഴുകുമെന്നു ഭീഷണിപ്പെടുത്തിയ ബിലാവല്‍ ഭൂട്ടോ പത്തിമടക്കി അഭ്യര്‍ഥനയുമായി രംഗത്ത്. ഇന്ത്യയുമായി സമാധാനം വേണമെന്നാണു പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനും വിദേശകാര്യ മന്ത്രിയുമായ ഭൂട്ടോയുടെ ഇപ്പോഴത്തെ ആവശ്യം. ഭീകാരാക്രമണത്തിനു പിന്നാലെ ഇന്ത്യ നിലപാടു കടുപ്പിച്ചപ്പോഴായിരുന്നു ചോരപ്പുഴയൊഴുക്കുമെന്ന ഭീഷണി മുഴക്കിയത്. ഇപ്പോള്‍ അണക്കെട്ടിലെ ജലമൊഴുക്ക് ഇന്ത്യ കുറച്ചതോടെയാണ് വന്‍ തിരിച്ചടിയാകുമെന്നു മനസിലാക്കി സമവായ ശ്രമങ്ങളുമായി വരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് ബിലാവല്‍ ഭൂട്ടോയുടെ കരണം മറിയല്‍ എന്നതും ശ്രദ്ധേയം. നദിയില്‍ രക്തമൊഴുക്കുമെന്ന ഭീഷണിക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ ഇന്ത്യയുമായി സമാധാനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയത്. ‘ഇന്ത്യ സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ മുഷ്ടി ചുരുട്ടിയല്ല, തുറന്ന കൈകളുമായി വരട്ടെ. അവര്‍ വസ്തുതകളുമായി വരട്ടെ, കെട്ടിച്ചമച്ചതല്ല. നമുക്ക് അയല്‍ക്കാരായി ഇരുന്ന് സത്യം സംസാരിക്കാം.’ എന്നായിരുന്നു ചൊവ്വാഴ്ച പാക് ദേശീയ അസംബ്ലിയില്‍…

      Read More »
    • തിരിച്ചടി ഉടന്‍? വ്യോമാക്രമണ മുന്നറിയിപ്പിനായി സൈറണ്‍ സ്ഥാപിക്കണം; പൗരന്‍മാര്‍ക്ക് സ്വയരക്ഷയ്ക്ക് പരിശീലനം നല്‍കണം; സംസ്ഥാനങ്ങള്‍ക്ക് നാല് നിര്‍ണായക നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം; മുന്നറിയിപ്പ് നല്‍കി പാകിസ്താനും

      ന്യൂഡല്‍ഹി: യുദ്ധത്തിനു മുന്നോടിയായി ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനവും പരിശീലനവും നല്‍കണമെന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. മേയ് ഏഴിനു മോക് ഡ്രില്‍ നടത്തണമെന്നാണു നിര്‍ദേശം. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ പാക് സംഘര്‍ഷം മൂര്‍ഛിച്ച സാഹചര്യത്തിലാണ് യുദ്ധ സജ്ജമാകാനുള്ള സൂചനകളുമായി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും സംസ്ഥാനങ്ങള്‍ക്കു ലഭിച്ചത്. വ്യോമാക്രമണത്തിനു സൂചന നല്‍കുന്ന സൈറനുകള്‍ സ്ഥാപിക്കണമെന്നും ജനങ്ങള്‍ക്കു സ്വയരക്ഷയ്ക്കായി പരിശീലനം നല്‍കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 2019ലെ പുല്‍വാമ ആക്രമണത്തിനുശേഷം ഇന്ത്യക്കു നേരെയുണ്ടായ ഏറ്റവും വലിയ ആക്രമമായിട്ടാണ് 26 സഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണം. ഇന്ത്യ തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപടികളിലേക്കു കടന്നിരുന്നില്ല. ഇന്‍ഡസ് വാലി കുടിവെള്ള കരാര്‍ റദ്ദാക്കുക, വ്യാപാരവും കപ്പല്‍ ചരക്കുനീക്കവും നിരോധിക്കുക, വ്യോമപാതയില്‍ പ്രവേശനം വിലക്കുക തുടങ്ങിയ നടപടികളായിരുന്നു സ്വീകരിച്ചത്. ഇതിനുശേഷം എന്തു നടപടിയെടുക്കാനും സൈന്യത്തിനു നരേന്ദ്ര മോദി അനുമതിയും നല്‍കിയിരുന്നു. ഇതേ നിലപാടുകള്‍തന്നെയാണു പാകിസ്താനും ഇന്ത്യക്കുനേരെ ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇപ്പോള്‍ ആക്രമണത്തിനു മുന്നോടിയായി രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും നല്‍കുന്ന…

      Read More »
    • ‘ചില സംഗതികള്‍ വീണ്ടും വീണ്ടും സംഭവിച്ചേക്കാം, കശ്മീര്‍ ജനതയുടെ ആഗ്രഹങ്ങള്‍ക്ക് ഇന്ത്യ തടസം നില്‍ക്കുന്നു’; തീവ്രവാദികള്‍ക്കുള്ള പിന്തുണ ആവര്‍ത്തിച്ച് പാക് ബ്രിട്ടീഷ് ഹൈമ്മീഷണര്‍; ‘കശ്മീര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതം’

      ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാകുന്നതിനിടെ ഇന്ത്യക്കെതിരേ കൂടുതല്‍ പ്രകോപന പരാമര്‍ശങ്ങളുമായി പാകിസ്താന്‍. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതിരിക്കുന്നിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നാണു യുകെയിലെ പാകിസ്താന്‍ ഹൈ കമ്മീഷണര്‍. ഭാവിയിലും ഭീകരവാദികള്‍ക്കുള്ള സഹായം തുടരുമെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ പരാമര്‍ശമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിബിസി ഉറുദുവുമായി നടത്തിയ അഭിമുഖത്തിലാണ് മുഹമ്മദ് ഫൈസല്‍ വിവാദമായ പരാമര്‍ശം നടത്തിയത്. കശ്മീര്‍ ജനതയ്ക്ക് യഥാര്‍ഥത്തില്‍ ആവശ്യമുള്ള പിന്തുണ നല്‍കാനുള്ള ശ്രമം ഇന്ത്യ തുടര്‍ച്ചയായി നിരസിക്കുകയാണെന്നും ഇന്ത്യ പാക് പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടെ ഫൈസല്‍ പറഞ്ഞു. ‘പാകിസ്താന്‍ എക്കാലത്തും കശ്മീര്‍ ജനതയ്ക്കും അവരുടെ ആഗ്രഹങ്ങള്‍ക്കും ഒപ്പമാണു നില്‍ക്കുന്നത്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പഹല്‍ഗാം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കും. പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണത്തിന് പാകിസ്താന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തൊയ്ബ ഏറ്റെടുത്തിട്ടുണ്ടെന്നും’ ഫൈസല്‍ പറഞ്ഞു. ഇന്ത്യക്കെതിരേ സോഷ്യല്‍ മീഡിയയിലടക്കം നിരന്തരമായ പ്രകോപന പരമായ പോസ്റ്റുകള്‍ ഇടുന്ന വ്യക്തികൂടിയാണ് ഫൈസല്‍. കശ്മീര്‍ ജനതയെ…

      Read More »
    • പരീക്ഷണത്തിനിടെ തൊഴിലാളിയെ ആക്രമിച്ച് റോബോട്ട്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ചൈനയിലെ യൂണിട്രീ റോബോട്ടിക്‌സ് ഫാക്ടറിയില്‍ നിന്ന്; കോഡിംഗ് പിശകെന്ന് സൂചന; തൊഴിലാളിക്കു പരിക്ക്

      ബീജിംഗ്: ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലെ സുരക്ഷയെക്കുറിച്ചു വ്യാപക മുന്നറിയിപ്പുകള്‍ ഉയരുന്നതിനിടെ ടെക് ലോകത്തെ ഞെട്ടിച്ച് ഫാക്ടറി തൊഴിലാളിയെ ആക്രമിക്കുന്ന റൊബോട്ടിന്റെ വീഡിയോ. ചൈനയിലെ ഒരു ഫാക്ടറിയിലെ റോബോട്ടിന്റെ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. കോഡിങ് പിശകാണ് റൊബോട്ട് പെട്ടെന്ന് ആക്രമണകാരിയാകാന്‍ കാരണമെന്ന് വിഡിയോ പങ്കുവച്ചയാള്‍ പോസ്റ്റില്‍ പറയുന്നത്. സംഭവത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റതായും പോസ്റ്റിലുണ്ട്. ദൃശ്യങ്ങളില്‍ റൊബോട്ട് പെട്ടെന്ന് ഭയാനകമായ രീതിയില്‍ തൊഴിലാളികളെ ആക്രമിക്കുന്നത് കാണാം. തികച്ചും ഒരു മനുഷ്യന്‍ ആക്രമിക്കുന്നതുപൊലെ തന്നെയായിരുന്നു റോബോട്ടിന്റെ പെരുമാറ്റം. സാഹചര്യം വഷളാകുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് ഇടപെടുകയായിരുന്നു. മെക്കാനിക്കല്‍ തകരാറാണോ അതോ എഐ പ്രോഗ്രാമിങ്ങിലെ പ്രശ്‌നം മൂലമാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. പ്രോഗ്രാം കോഡിംഗോ സെന്‍സര്‍ പിശകോ ആയിരിക്കാം സംഭവത്തിന് കാരണമെന്നാണ് നിര്‍മ്മാതാവായ യൂണിട്രീ റോബോട്ടിക്‌സ് പറയുന്നത്. Footage claimed to show a Unitree H1 (Full-Size Universal Humanoid Robot) going berserk, nearly injuring two workers, after a…

      Read More »
    • ‘ഇന്ത്യക്കെതിരേ യുദ്ധമുണ്ടായാല്‍ ഇംഗ്ലണ്ടിലേക്കു പോകും, ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ മോദി എന്റെ അമ്മായിയുടെ മോനല്ലല്ലോ!’: ഇന്റര്‍നെറ്റില്‍ വൈറലായി പാക് രാഷ്ട്രീയ നേതാവിന്റെ പ്രതികരണം; നേതാക്കള്‍ക്കു പോലും സൈന്യത്തെ വിശ്വാസമില്ലെന്ന് ട്രോള്‍

      ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം നയതന്ത്ര തലത്തില്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതിന് തിരിച്ചടി നല്‍കുന്നുണ്ടെങ്കിലും കടുത്ത നടപടികളിലേക്ക് ഇന്ത്യ ഇതുവരെ കടന്നിട്ടില്ല. പാകിസ്താനിലേക്കുള്ള ടെറര്‍ ഫണ്ടിംഗ് നിര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെയും. ഏറ്റവുമൊടുവില്‍ പാകിസ്താനില്‍നിന്നുള്ള ഇറക്കു മതി നിരോധിക്കുകയും കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടുന്നതിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനു മറുപടിയായി ഇതേ നടപടി പാകിസ്താനും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, അതീവ ഗുരുതരമായ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ പാകിസ്താനി രാഷ്ട്രീയക്കാരന്റെ മറുപടിയാണ് ഇപ്പോള്‍ ഏവരിലും ചിരി പടര്‍ത്തി വൈറലായത്. പാകിസ്താനി നേതാവും ദേശീയ അസംബ്ലിയില്‍ അംഗവുമായ ഷേര്‍ അഫ്‌സല്‍ ഖാന്‍ മാര്‍വാത്തിനോടാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ എന്തു ചെയ്യുമെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചത്. അദ്ദേഹത്തിന്റെ മറുപടി ലളിതമായിരുന്നു- ‘ഇനിയെങ്ങാനും യുദ്ധമുണ്ടായാല്‍ ഞാന്‍ ഇംഗ്ലണ്ടിലേക്കു പോകും’!. അടുത്തതായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളില്‍നിന്നു പിന്നോട്ടു പോയാല്‍ എന്തു ചെയ്യും എന്നായിരുന്നു ചോദ്യം. അതിന് ‘മോദി എന്റെ അമ്മായിയുടെ…

      Read More »
    • ഇന്ത്യന്‍ കപ്പലുകള്‍ക്ക് വിലക്ക്; ഇന്ത്യയുടെ നടപടിക്കു പിന്നാലെ ഉത്തരവിറക്കി പാക്കിസ്താന്‍; ‘ഇന്ത്യയുടെ പതാക വഹിക്കുന്ന കപ്പലുകള്‍ തുറമുഖങ്ങളില്‍ പ്രവേശിക്കരുത്, അടിയന്തര സാഹചര്യങ്ങള്‍ പരിഗണിക്കും’

      ഇസ്ലാമാബാദ്: ഇന്ത്യയിലേക്കുള്ള പാകിസ്താന്‍ കപ്പലുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ സമാന നടപടിയുമായി പാകിസ്താന്‍. ഇന്ത്യയുടെ നീക്കത്തിനു മണിക്കൂറുകള്‍ക്കുശേഷമാണു ഇന്ത്യ പതാക വഹിക്കുന്ന യാനങ്ങള്‍ക്കു പാകിസ്താനിലെ തുറമുഖങ്ങളില്‍ പ്രവേശനമുണ്ടാകില്ലെന്നും പാക് കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ അടുപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പരമാധികാര രാജ്യമെന്ന നിലയില്‍ പാകിസ്താന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കമെന്നും സാമ്പത്തിക താത്പര്യങ്ങള്‍ പരിഗണിച്ചാണ് വിലക്കെന്നും പാകിസ്താന്‍ പറയുന്നു. ഗുരുതര സാഹചര്യങ്ങളിലൊഴികെ പാക് കപ്പലുകളും ഇന്ത്യന്‍ തുറമുഖങ്ങളിലേക്കു പോകരുതെന്നും പറയുന്നു. ഇന്ത്യ പാകിസ്താനില്‍നിന്നുള്ള കപ്പല്‍ ചരക്കു നീക്കത്തിനു വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് പാകിസ്താനും പറയുന്നത്. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുന്നതിനു പാക് പ്രധാനമന്ത്രി കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണു കൂടുതല്‍ നടപടിയെന്നതും ശ്രദ്ധേയമാണ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സൗദി, യുഎഇ, കുവൈത്ത് നയതന്ത്ര പ്രതിനിധികളുമായി ഇന്ത്യയുമായുള്ള സംഘര്‍ഷമൊഴിവാക്കാന്‍ വഴിയുണ്ടാക്കണമെന്ന് അഭ്യര്‍ഥിച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. ആക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച ഷെരീഫ്, നിഷ്പക്ഷ അന്വേഷണത്തിന് നേതൃത്വം വഹിക്കണമെന്നും ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. സൗദി അംബാസഡര്‍ നവാഫ് ബില്‍…

      Read More »
    Back to top button
    error: