World
-
‘ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും, ഇന്ത്യയിലെ താരിഫ് താങ്ങാനാവില്ല, വിൽപ്പന ബുദ്ധിമുട്ടാകും’- ആപ്പിൾ സിഇഒയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൻ: ഇന്ത്യയിൽ നിക്ഷേപവുമായി മുന്നോട്ടുപോകുന്നതിനിടെ ആപ്പിൾ സിഇഒ ടിം കുക്കിനു മുന്നറിയിപ്പുമായി ട്രംപ് രംഗത്ത്. ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ താൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളുമെന്നും ട്രംപ് പറഞ്ഞു. ദോഹയിൽ നടന്ന ബിസിനസ് പരിപാടിയ്ക്കിടെയാണ് ആപ്പിളിന് ട്രംപിന്റെ മുന്നറിയിപ്പ് നൽകിയത്. ടിം കുക്കുമായി തനിക്ക് ഒരു ‘ചെറിയ പ്രശ്‌നം’ ഉണ്ടെന്നും ട്രംപ് പറഞ്ഞു. ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് ഇങ്ങനെ- ‘സുഹൃത്തേ, ഞാൻ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. നിങ്ങൾ 500 ബില്യൺ ഡോളറുമായി വരുന്നു, പക്ഷേ ഇപ്പോൾ നിങ്ങൾ ഇന്ത്യയിലുടനീളം ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്തുന്നുണ്ടെന്ന് ഞാൻ കേട്ടു. ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും. നിങ്ങൾക്ക് ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ നിർമിക്കാം. എന്നാൽ, ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ്. അതിനാൽ വിൽപ്പന ബുദ്ധിമുട്ടാകും’’. അതേപോലെഇന്ത്യ യുഎസിന് ഒരു കരാർ വാഗ്ദാനം…
Read More » -
വെടിനിര്‍ത്തലിനായി കേണു, വാലും ചുരുട്ടി നായയെപ്പോലെ പരക്കംപാഞ്ഞു; പാകിസ്താനെതിരേ പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍
വാഷിങ്ടണ്‍: ഭീകരരുടെ താവളങ്ങളെ കൃത്യമായി ലക്ഷ്യമിടാനും പാകിസ്താന്റെ സൈനിക നടപടികളുടെ മുനയൊടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍. ഇന്ത്യയുടെ നടപടികളില്‍ ഭയന്നുവിറച്ച് കാലുകള്‍ക്കിടയില്‍ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ വെടിനിര്‍ത്തലിനായി പാകിസ്താന്‍ പരക്കം പായുകയായിരുന്നുവെന്നും പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ മൈക്കല്‍ റൂബിന്‍ പരിഹസിച്ചു. തങ്ങളുടെ പരാജയം പരിതാപകരമായിരുന്നു എന്ന യാഥാര്‍ഥ്യത്തില്‍നിന്ന് പാക് സേനയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ലെന്നും മൈക്കല്‍ റൂബിന്‍ കൂട്ടിച്ചേര്‍ത്തു. നയതന്ത്രപരമായും സൈനികപരമായും ഇന്ത്യ വിജയം നേടിയതായും ഭീകരപ്രവര്‍ത്തനത്തിന് പാകിസ്താന്‍ നല്‍കി വരുന്ന സ്പോണ്‍സര്‍ഷിപ്പില്‍ ഇപ്പോള്‍ ലോകത്തിന്റെ പ്രത്യേകശ്രദ്ധ എത്തിയതായും എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഉദ്ദേശിച്ച സന്ദേശം പങ്കുവെക്കാന്‍ മേയ് ഏഴിന് പാകിസ്താനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് സാധിച്ചതായും മൈക്കല്‍ റൂബിന്‍ പറഞ്ഞു. ”ഭീകരനായാലും ഐഎസ്ഐ അംഗമായാലും പാക് സേനാംഗമായാലും തങ്ങള്‍ക്ക് വ്യത്യാസമില്ല എന്ന യാഥാര്‍ഥ്യമാണ് പാക് ഉദ്യോഗസ്ഥര്‍ യൂണിഫോമണിഞ്ഞ് ഭീകരരുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തത് വ്യക്തമാക്കുന്നത്. സ്വന്തം സംവിധാനത്തില്‍നിന്ന് ജീര്‍ണിച്ച ഭാഗത്തെ പുറന്തള്ളാന്‍…
Read More » -
തലശേരിയില്‍ തുടക്കം; പാകിസ്താനില്‍ ഏഴുവര്‍ഷം ചാരന്‍; ഇന്ത്യയുടെ പ്രതിരോധ തന്ത്രങ്ങളുടെ ദ്രോണാചാര്യന്‍; ഭരണസിരാ കേന്ദ്രങ്ങളില്‍ വിളിപ്പേര് ജയിംസ് ബോണ്ട്; ഓപ്പറേഷന്‍ സിന്ദൂറില്‍ വിജയിച്ചത് അജിത് ഡോവലിന്റെ കൂര്‍മബുദ്ധി; കരിയറിലെ അതിസാഹസികന്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തില്‍ അജിത് ഡോവലിന് ഒരു വിളിപ്പേരുണ്ട്- ജെയിംസ് ബോണ്ട്! എന്തുകൊണ്ട് അങ്ങനെയൊരു പേരു കിട്ടിയതെന്ന് അറിയണമെങ്കില്‍ ഡോവലിന്റെ പഴയകാലം വെറുതേയൊന്നു നോക്കിയാല്‍ മതി. ചാരനായി തുടങ്ങി എതിരാളികളുടെ മര്‍മം നോക്കി പ്രഹരിക്കാന്‍ കഴിയുന്ന ബുദ്ധിരാക്ഷസനായി വളരുന്നതില്‍ അജിത്തിന്റെ കഠിനാധ്വാനവും ജാഗ്രതയുമുണ്ട്. പാകിസ്താന് എക്കാലത്തും തലവേദനയാണ് അജിത്ത് ഡോവല്‍. ഡോവല്‍ കളത്തിലുണ്ടെന്ന് അറിഞ്ഞാല്‍ പിന്നെ പ്രതീക്ഷിക്കാവുന്നത് അപ്രതീക്ഷിത നീക്കങ്ങള്‍. ഇന്ത്യയില്‍ ഭീകരാക്രമണം കഴിഞ്ഞശേഷം ജനറല്‍ മുനീര്‍ പ്രതീക്ഷിച്ചത് അതിര്‍ത്തിയില്‍ പീരങ്കികള്‍ നിരത്തിവച്ചു വെടിവയ്ക്കുമെന്നാണ്. എന്നാല്‍, സൈനിക ജനറലിന്റെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിച്ചാണ് 35 തീവ്രവാദി ക്യാമ്പുകളില്‍നിന്ന് ഏറ്റവും പ്രധാനപ്പെട്ട ഒമ്പതെണ്ണം തെരഞ്ഞെടുത്ത് തിരിച്ചടിച്ചത്. നൂറുകണക്കിനു പാക് ഭീകരരെ കൊന്നതിനൊപ്പം അടുത്തകാലത്തേക്ക് അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനു വിലങ്ങിടാനും ഇന്ത്യക്കായി. അതും ആര്‍ക്കും ഒരു പിഴവുപോലും ആരോപിക്കാനില്ലാതെ. ഒപ്പം പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രമെന്ന് ലോകത്തിനു മുന്നില്‍ അടിവരയിടീക്കാനും ഇന്ത്യക്കു കഴിഞ്ഞു. ഇത്രയൊക്കെ മുന്‍കൂട്ടി കാണണമെങ്കില്‍ അതിന്റെ പേരാണ് അജിത്ത് ഡോവല്‍ എന്നത്. ഇന്ത്യ…
Read More » -
പാക് സൈബര്‍ ആക്രമണങ്ങള്‍ കടുത്തു; മണിക്കൂറുകള്‍ക്കുള്ളില്‍ 15 ലക്ഷം ആക്രമണം; വിജയിച്ചത് 150 എണ്ണം; പാകിസ്താന്‍ ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ് ഇന്ത്യന്‍ സൈബര്‍ സംഘം; വ്യാപക മുന്നറിയിപ്പ്
ഹൈദരാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് 15 ലക്ഷം സൈബര്‍ ആക്രമണങ്ങള്‍. പാകിസ്താന്‍ ആസ്ഥാനമായ ഗ്രൂപ്പുകളില്‍നിന്നാണു സൈബര്‍ ആക്രമണമുണ്ടായതെന്നും 150 എണ്ണം മാത്രമാണു വിജയിച്ചതെന്നും മഹാരാഷ്ട്ര സൈബര്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വെബ്സൈറ്റുകളില്‍ 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍ നടത്തിയ ഏഴ് അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ട് (എപിടി) ഗ്രൂപ്പുകളെ മഹാരാഷ്ട്ര നോഡല്‍ സൈബര്‍ ഏജന്‍സി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 150 എണ്ണം മാത്രമേ സൈബര്‍ അറ്റാക്കിന് വിധേയമായിട്ടുള്ളൂ.. ആക്രമണങ്ങള്‍ക്ക് പിന്നിലാര്? ‘റോഡ് ഓഫ് സിന്ദൂര്‍’ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെതിരെ ആക്രമണം നടത്തിയ ഏഴ് ഹാക്കിംഗ് ഗ്രൂപ്പുകള്‍ ഏതൊക്കെയെന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എപിടി 36, പാകിസ്ഥാന്‍ സൈബര്‍ ഫോഴ്സ്, ടീം ഇന്‍സെയ്ന്‍ പികെ, മിസ്റ്റീരിയസ് ബംഗ്ലാദേശ്, ഇന്‍ഡോ ഹാക്സ് സെക്, സൈബര്‍ ഗ്രൂപ്പ് എച്ച്ഒഎക്സ് 1337, നാഷണല്‍ സൈബര്‍ ക്രൂ എന്നീ ഏഴ് ഗ്രൂപ്പുകളെയാണ് നിലവില്‍ തിരിച്ചറിഞ്ഞത്. ആക്രമണം നടന്ന്…
Read More » -
എങ്ങനെയാണു പാക് സൈനിക ജനറലിന്റെ ജമ്മു-കശ്മീര്‍ പദ്ധതി ഇന്ത്യന്‍ സൈനികര്‍ തകര്‍ത്തത്? മുനീറിന്റെ ഉറക്കം കളഞ്ഞത് കശ്മീരിന്റെ ശാന്തത; ഭീകരര്‍ക്ക് ആഹ്വാനം നല്‍കിയത് വഖഫ് ഭേദഗതി സമയത്ത്; തിരിച്ചടിക്കാനുള്ള പട്ടികയില്‍ 35 ഭീകരക്യാമ്പുകള്‍; പാക് എയര്‍ബേസുകളില്‍ ഇന്ത്യവരുത്തിയത് ഭീമമായ നഷ്ടം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തത് കശ്മീരിനെ അശാന്തമാക്കി നിര്‍ത്താനുള്ള പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ പദ്ധതി. ഏപ്രില്‍ 16ന് വിദേശികളായ പാകിസ്താന്‍ പൗരന്‍മാരോടെന്ന പേരില്‍ മുനീര്‍ നടത്തിയ പ്രസംഗം ലഷ്‌കറെയുടെ റസിസ്റ്റന്റ് ഫ്രണ്ടിനുള്ള കൃത്യമായ നിര്‍ദേശമായിരുന്നു. മുനീറിനെ സംബന്ധിച്ചു കശ്മീരിന്റെ സമാധാനം ഉറക്കം കെടുത്തുന്നതാണ്. പാക് വിഭജനത്തിനുശേഷം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ ശാന്തതയിലേക്കു മെല്ലെ മടങ്ങുന്നതിനിടെയായിരുന്നു തീവ്രവാദികളുടെ ആക്രമണം. കശ്മീര്‍ സാധാരണ നിലയിലേക്കു മടങ്ങിയെന്ന മോദി സര്‍ക്കാരിന്റെ വാദത്തെ തകര്‍ക്കുക, വിനോദ സഞ്ചാരികളുടെ ഒഴുക്കു തടയുക, കശ്മീരികളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അസംതൃപ്തരും നിരാശരുമാക്കി നിലനിര്‍ത്തുക എന്നിവയായിരുന്നു ജനറല്‍ മുനീറിന്റെ പദ്ധതി. ഭീകരര്‍ക്കു പാക് അധീന കാശ്മീരിലേക്കു കടക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കി. രഹസ്യാന്വേഷണത്തിലൊടുവില്‍ കൂട്ടക്കൊലയും നടപ്പാക്കി. എന്നാല്‍, പാക് സൈന്യം അറിയാതെ പാക് അധീന കാശ്മീരില്‍ ഭീകരര്‍ എങ്ങനെയെത്തിയെന്നത് റാവല്‍പിണ്ടിയിലെ അധികാരികള്‍ക്കു വിശദീകരിക്കാന്‍ കഴിയാതെപോയി. ഇന്ത്യന്‍ പാര്‍ലമെന്റ് വഖഫ് നിയമം പാസാക്കിയ സമയംനോക്കി വിഭജനം…
Read More » -
മുന്‍ പ്രസിഡന്റിനും രക്ഷയില്ല! ബംഗ്ലാദേശ് വിട്ടത് പുലര്‍ച്ചെ; വിമാനത്താവളത്തിലെത്തിയത് ലുങ്കിധരിച്ച് വീല്‍ചെയറില്‍
ധാക്ക: ശൈഖ് ഹസീന ഭരണകൂടത്തിന്റെ തകര്‍ച്ചയും അവാമി പാര്‍ട്ടി നിരോധനത്തിനും പിന്നാലെ അര്‍ധരാത്രി രാജ്യം വിട്ട് ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്. ലുങ്കിയുടുത്ത് വീല്‍ചെയറില്‍ എയര്‍പോര്‍ട്ടിലെത്തിയ മുന്‍ പ്രസിഡന്റിന്റെ ചിത്രം പുറത്തു വന്നിരുന്നു. തായ്‌ലാന്‍ഡിലേക്കുള്ള വിമാനത്തിലാണ് ഹമീദും ഭാര്യയും സഹോദരനും ഭാര്യാ സഹോദരനുമടക്കുമുള്ളവര്‍ കയറിയതെന്ന് ധാക്ക പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് തവണ പ്രസിഡന്റായി രാജ്യം ഭരിച്ചിട്ടുള്ള ഹമീദിന് നേരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അര്‍ധരാത്രിയിലുള്ള നാടുവിടല്‍. പാര്‍ട്ടിയിലെ മറ്റു നേതാക്കളെ പോലെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് പോലുള്ള നടപടികള്‍ ഹമീദിന് നേരിടേണ്ടി വന്നിട്ടില്ല. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 34, 102 പ്രകാരം കോടതിയില്‍ നിന്നും വിലക്കില്ലാത്ത പക്ഷം പൗരന്മാര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. ഹമീദിന് നേരെ ഇത്തരത്തില്‍ വിലക്കോ അറസ്റ്റിനുള്ള ആവശ്യമോ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതുകൊണ്ടാണ് യാത്ര തടയാന്‍ സാധിക്കാത്തതെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ശൈഖ് ഹസീനയുടെ ഭരണകൂടത്തകര്‍ച്ചയോടെ നിരവധി അവാമി ലീഗ് നേതാക്കള്‍ ജയിലിലടക്കപ്പെടുകയോ…
Read More » -
പാകിസ്താന്റെ ഷെല്‍വര്‍ഷം കശ്മീരിനു പുല്ലാണ്! അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ചത് 2000 കുടുംബ ബങ്കറുകള്‍; ആധുനിക സംവിധാനങ്ങളുമായി 600 ബങ്കറുകള്‍ ഉടന്‍; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഏഴുവര്‍ഷത്തിനിടയിലെ തന്ത്രപ്രധാന നടപടികളും ചര്‍ച്ചയാകുന്നു
ജമ്മു: കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാര്‍ക്കായി കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ നിര്‍മിച്ചത് 2000ല്‍ അധികം കുടുംബ ബങ്കറുകള്‍. ഇതിന്റെ പ്രയോജനം മനസിലായത് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയാണ്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചതോടെയാണു ബങ്കറുകളുടെ കഥ പുറംലോകത്തേക്കു വ്യാപകമായി പ്രചരിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍ 600 ബങ്കറുകള്‍ കൂടി നിര്‍മ്മിക്കുമെന്നും ഒരു ഓട്ടോമേറ്റഡ്, കേന്ദ്രീകൃത സൈറണ്‍ സംവിധാനം സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബങ്കറുകളുടെ സ്ഥാനം രഹസ്യാത്മകമായി നിലനിര്‍ത്തുകയാണു പതിവ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റയുടനെ എംപിയെന്ന നിലയില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കുടുംബ ബങ്കറുകള്‍ പരീക്ഷിച്ച രാജ്യത്തെ ആദ്യത്തെ ജില്ലയാണ് കത്വ എന്ന് ഡോ. സിംഗ് പറഞ്ഞു. അതിനുശേഷം, അതിര്‍ത്തി പ്രദേശങ്ങളില്‍ 2,000-ത്തിലധികം അത്തരം ബങ്കറുകള്‍ നിര്‍മിച്ചു. കൂടുതല്‍ ബങ്കറുകള്‍ വേണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്ന്, ഭരണകൂടവുമായി കൂടിയാലോചിക്കുകയും 600 അധിക കുടുംബ ബങ്കറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നല്‍കുകയും ആവശ്യമെങ്കില്‍ പിന്നീട് കൂടുതല്‍ നല്‍കുകയും ചെയ്യുമെന്ന് ഡോ. സിംഗ് പറഞ്ഞു. സൈറണ്‍ വേണ്ടത്ര കേള്‍ക്കുന്നില്ലെന്ന…
Read More » -
‘ജനിച്ചുപോയതില്‍ ഖേദിക്കാന്‍ ഇടയുള്ള സ്ഥലം’: യുക്രൈന്‍ യുദ്ധത്തിന്റെ മറവില്‍ റഷ്യയുടെ രഹസ്യ കൊലമുറികള്‍; തടവുകാരെ പീഡിപ്പിക്കാന്‍ പ്രത്യേകം സെല്ലുകള്‍; കടിച്ചുകീറാന്‍ നായ്ക്കള്‍; ടാഗര്‍റോഗ് എന്ന ‘ഗ്വാണ്ടനാമോ’; വിക്‌ടോറിയ പ്രോജക്ട് പുറത്തെത്തിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
മോസ്‌കോ: കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ ലുഹാന്‍സ്‌ക് എന്ന നഗരത്തില്‍ അധ്യാപികയും അടുത്തിടെ വിരമിച്ച ഉക്രേനിയന്‍ സര്‍വീസ് അംഗവുമായ യെലിസവേറ്റ ഷൈലിക്കിനെ റഷ്യന്‍ സൈനികര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ‘റഷ്യന്‍ ജയില്‍ ക്യാമ്പിലേക്ക് അയയ്ക്കു’മെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചത്. റഷ്യന്‍ നഗരമായ റോസ്‌തോവിനടുത്തുള്ള തടങ്കല്‍ കേന്ദ്രമായ ‘ടാഗര്‍റോഗ്’ എന്ന ജയിലിലേക്ക് അയയ്ക്കുമെന്നായിരുന്നു ഭീഷണി. അതില്‍തന്നെ സിസോ-2 എന്ന സെല്ലുകള്‍ ഏറെ കുപ്രസിദ്ധമാണ്. ‘ചോദ്യം ചെയ്യലില്‍ പരാജയപ്പെട്ടാല്‍ ജനിച്ചുപോയതിന്റെ പേരില്‍ ഖേദിക്കാന്‍ ഇടയുള്ള സ്ഥലത്തേക്ക് അയയ്ക്കുമെന്ന്’ അവര്‍ പറഞ്ഞതിന്റെ അര്‍ഥം മനസിലാക്കാന്‍ അവിടെയെത്തേണ്ടിവന്നു ഷൈലിക്കിന്. ടാഗന്റോഗില്‍നിന്ന് മോചിപ്പിക്കപ്പെട്ട ഒരു ഡസനോളം തടവുകാരില്‍ ഒരാളാണ് ഷൈലിക്. വിക്ടോറിയ പ്രോജക്ട് എന്ന പേരില്‍ രാജ്യാന്തര മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണു റഷ്യന്‍ സൈനിക തടവിലെ ക്രൂരതകള്‍ പുറംലോകം അറിഞ്ഞത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഉക്രേനിയന്‍ മാധ്യമപ്രവര്‍ത്തകയായ വിക്‌ടോറിയ റോഷ്ചിന 2024 സെപ്റ്റംബറില്‍ മരിക്കുന്നതിനു മുമ്പ് ‘റഷ്യയുടെ ഗ്വാണ്ടനാമോ’ എന്നറിയപ്പെടുന്ന ഈ ജയിലില്‍…
Read More » -
പാകിസ്താനുവേണ്ടി ഹൈടെക് ചാരവൃത്തി; ഹൈക്കമ്മീഷന്‍ ഓഫീലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക് സര്‍ക്കാരിനു കൈമാറിയതിന് രണ്ടുപേര്‍ അറസ്റ്റില്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ
ന്യൂഡല്‍ഹി: പഞ്ചാബിലെ ചാരവൃത്തി കേസില്‍ ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനെ ഇന്ത്യ പുറത്താക്കി. ഇതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇന്ത്യയിലെ ഔദ്യോഗിക പദവിക്ക് അനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ ഇന്ത്യാ ഗവണ്‍മെന്റ് അയോഗ്യനാക്കിയെന്നും നോട്ടീസ് നല്‍കിയന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഡാനിഷ് എന്ന ഉദ്യോഗസ്ഥനാണു മറ്റൊരു വ്യക്തിയുടെ സഹായത്താല്‍ ഇന്ത്യയില്‍നിന്നു തന്ത്രപരമായ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണു കണ്ടെത്തല്‍. വിവരങ്ങള്‍ പാക് സര്‍ക്കാരിനു കൈമാറി. ഈ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ഗുസാല, യമീന്‍ മുഹമ്മദ് എന്നീ രണ്ട് മലേര്‍കോട്ല നിവാസികളെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ പോയപ്പോഴാണ് ഗുസാല ഡാനിഷിനെ കണ്ടുമുട്ടിയതെന്ന് പറയപ്പെടുന്നു. മെസഞ്ചര്‍ വഴിയാണു ആശയവിനിമയം തുടര്‍ന്നത്. തുടര്‍ന്ന്, ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഗുസാലയ്ക്ക് 30,000 രൂപ പ്രതിഫലവും നല്‍കി. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണു ചാരസംഘത്തിനു…
Read More »
