എങ്ങനെയാണു പാക് സൈനിക ജനറലിന്റെ ജമ്മു-കശ്മീര്‍ പദ്ധതി ഇന്ത്യന്‍ സൈനികര്‍ തകര്‍ത്തത്? മുനീറിന്റെ ഉറക്കം കളഞ്ഞത് കശ്മീരിന്റെ ശാന്തത; ഭീകരര്‍ക്ക് ആഹ്വാനം നല്‍കിയത് വഖഫ് ഭേദഗതി സമയത്ത്; തിരിച്ചടിക്കാനുള്ള പട്ടികയില്‍ 35 ഭീകരക്യാമ്പുകള്‍; പാക് എയര്‍ബേസുകളില്‍ ഇന്ത്യവരുത്തിയത് ഭീമമായ നഷ്ടം
ഇന്ത്യയുടെ നയതന്ത്ര- സൈനിക പ്രതികാരങ്ങള്‍ കശ്മീരിലെ നിയന്ത്രണരേഖയക്കു കുറുകേ പീരങ്കികള്‍ നിരത്തിവച്ചുള്ള പതിവു ശൈലി മാത്രമാകുമെന്ന് അവര്‍ കരുതി. പഞ്ചാബിലും സിന്ധിലും ഇന്ത്യ പ്രതികരിക്കുമെന്ന് റാവല്‍പിണ്ടി പ്രതീക്ഷിച്ചിരുന്നില്ല.

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തത് കശ്മീരിനെ അശാന്തമാക്കി നിര്‍ത്താനുള്ള പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ പദ്ധതി. ഏപ്രില്‍ 16ന് വിദേശികളായ പാകിസ്താന്‍ പൗരന്‍മാരോടെന്ന പേരില്‍ മുനീര്‍ നടത്തിയ പ്രസംഗം ലഷ്‌കറെയുടെ റസിസ്റ്റന്റ് ഫ്രണ്ടിനുള്ള കൃത്യമായ നിര്‍ദേശമായിരുന്നു. മുനീറിനെ സംബന്ധിച്ചു കശ്മീരിന്റെ സമാധാനം ഉറക്കം കെടുത്തുന്നതാണ്. പാക് വിഭജനത്തിനുശേഷം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ ശാന്തതയിലേക്കു മെല്ലെ മടങ്ങുന്നതിനിടെയായിരുന്നു തീവ്രവാദികളുടെ ആക്രമണം.
കശ്മീര്‍ സാധാരണ നിലയിലേക്കു മടങ്ങിയെന്ന മോദി സര്‍ക്കാരിന്റെ വാദത്തെ തകര്‍ക്കുക, വിനോദ സഞ്ചാരികളുടെ ഒഴുക്കു തടയുക, കശ്മീരികളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അസംതൃപ്തരും നിരാശരുമാക്കി നിലനിര്‍ത്തുക എന്നിവയായിരുന്നു ജനറല്‍ മുനീറിന്റെ പദ്ധതി. ഭീകരര്‍ക്കു പാക് അധീന കാശ്മീരിലേക്കു കടക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കി. രഹസ്യാന്വേഷണത്തിലൊടുവില്‍ കൂട്ടക്കൊലയും നടപ്പാക്കി. എന്നാല്‍, പാക് സൈന്യം അറിയാതെ പാക് അധീന കാശ്മീരില്‍ ഭീകരര്‍ എങ്ങനെയെത്തിയെന്നത് റാവല്‍പിണ്ടിയിലെ അധികാരികള്‍ക്കു വിശദീകരിക്കാന്‍ കഴിയാതെപോയി. ഇന്ത്യന്‍ പാര്‍ലമെന്റ് വഖഫ് നിയമം പാസാക്കിയ സമയംനോക്കി വിഭജനം ലക്ഷ്യമിട്ട് തീവ്രവാദികള്‍ ഹിന്ദുക്കളായ സഞ്ചാരികളെ മാത്രം ലക്ഷ്യമിട്ടു.

ബലൂചിസ്ഥാനിലെ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കും ഡ്യൂറണ്ട് രേഖയെ അഫ്ഗാനിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയായി അംഗീകരിച്ചതിനെച്ചൊല്ലി താലിബാനുമായുള്ള ഏറ്റുമുട്ടലിനും ശേഷം മുനീറിന്റെയും സൈന്യത്തിന്റെയും ജനപ്രീതി പുനസ്ഥാപിക്കാനായിരുന്നു പഹല്‍ഗാം ആക്രമണമെന്നാണ് ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകനായ മുന്‍ പാക് സൈനികന്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ, ഇന്ത്യയുടെ നയതന്ത്ര- സൈനിക പ്രതികാരങ്ങള്‍ കശ്മീരിലെ നിയന്ത്രണരേഖയക്കു കുറുകേ പീരങ്കികള്‍ നിരത്തിവച്ചുള്ള പതിവു ശൈലി മാത്രമാകുമെന്ന് അവര്‍ കരുതി. പഞ്ചാബിലും സിന്ധിലും ഇന്ത്യ പ്രതികരിക്കുമെന്ന് റാവല്‍പിണ്ടി പ്രതീക്ഷിച്ചിരുന്നില്ല. കാരണം തങ്ങളുടെ പ്രഖ്യാപിത ആണവശേഷി ഇസ്ലാമാബാദിന് അനുകൂലമായി അന്താരാഷ്ട്ര സമൂഹത്തെ ഇടപെടാന്‍ നിര്‍ബന്ധിതരാക്കുമെന്ന് അവര്‍ വിശ്വസിച്ചു. ഇന്ത്യയിലെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കുശേഷം സൈന്യം കഴിഞ്ഞ രണ്ടുവര്‍ഷം പ്രതികാര നടപടികളിലേക്കൊന്നും കടന്നിട്ടില്ല എന്നതുവച്ചുനോക്കുമ്പോള്‍ മുനിറിന്റെ കശ്മീര്‍ പ്ലാന്‍ പരിമിതമായ വിജയമാണ്.
പാകിസ്താനിലും പാക് അധിനിവേശ കാശ്മീരിലും 35 തീവ്രവാദ ക്യാമ്പുകളെങ്കിലും ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്കു പരമാവധി ആഘാതം ഏല്‍പ്പിക്കാന്‍ ഏഴുഘടകങ്ങള്‍ ഉള്‍പ്പെടുത്തി തുടര്‍ച്ചയായി തരംതിരിച്ചിരുന്നു. ഇന്ത്യന്‍ ദേശീയ സുരക്ഷാ ആസൂത്രകരും സായുധ സേനയും കരയിലൂടെയും ആകാശത്തുകൂടെയുമുളള ആക്രമണത്തിനു തയാറുമായിരുന്നു. ആണവരാജ്യമെന്ന പാക് പൊള്ളത്തരത്തിനു തിരിച്ചടി നല്‍കാനും തീരുമാനിച്ചിരുന്നു. പഹല്‍ഗാം കൂട്ടക്കൊലയ്ക്കുശേഷം തിരിച്ചടിയുണ്ടാകുമെന്നു നരേന്ദ്രമോദി അസന്നിഗ്ധമായി പ്രഖ്യാപിച്ചശേഷം സൈന്യം മടങ്ങിയത് ഭീകര കേന്ദ്രങ്ങളുടെ പട്ടികയിലേക്കാണ്.
ലഷ്‌കറിന്റെ ആസ്ഥാനവും മുരിദ്‌കെയിലും ബഹവല്‍പൂരിലുമുള്ള ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) ഉള്‍പ്പെടെയുള്ള ഒമ്പത് ഭീകര ക്യാമ്പുകളിലേക്കു ലക്ഷ്യം ചുരുക്കി. കൃത്യമായ ലക്ഷ്യസ്ഥാനവും കൃത്യമായ ആയുധങ്ങളും ഉപയോഗിച്ച് ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) തന്ത്രപരമായി കബളിപ്പിച്ച് ഒമ്പത് ഭീകര ക്യാമ്പുകള്‍ ആക്രമിച്ചു. ഇന്ത്യ മര്‍കസ് സുബ്ഹാന്‍ അല്ലാഹ് സെമിനാരി ആക്രമിച്ചപ്പോള്‍ ജെയ്ഷെ മുഹമ്മദിന്റെ മസൂദ് അസ്ഹര്‍ ബഹാവല്‍പൂരിലായിരുന്നു. പക്ഷേ മിസൈല്‍ ആക്രമണത്തില്‍ വീടു തകര്‍ന്നു. അസ്ഹര്‍ തന്റെ കുടുംബത്തിലെ 11 പേര്‍ കൊല്ലപ്പെട്ടതിനുശേഷം കരയുന്നത് കണ്ടു. ഭീകര ഫാക്ടറിയില്‍ മിസൈല്‍ പതിച്ചപ്പോള്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ തലവന്‍ ഹാഫിസ് സയീദ് മര്‍കസ്-ഇ-തൊയ്ബയില്‍ ഉണ്ടായിരുന്നില്ല; സിവിലിയന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയ്ക്ക് ലാഹോറിലെ അദ്ദേഹത്തിന്റെ വസതി ലക്ഷ്യമിടാനും കഴിഞ്ഞില്ല.
പാകിസ്താന്റെ തിരിച്ചടികള്‍ മുന്‍കൂട്ടിക്കണ്ട് ഇന്ത്യന്‍ സുരക്ഷാ ആസൂത്രകരും എല്ലാ തയാറെടുപ്പും നടത്തി. മേയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂറിന്റെ വ്യാപ്തികണ്ട് അമ്പരന്ന പാക് സൈന്യം ഇന്ത്യയുടെ പോരാളികളെ ലക്ഷ്യമിട്ടെങ്കിലും അതിനുമുമ്പേ ദൗത്യം പൂര്‍ത്തിയാക്കി അവര്‍ മടങ്ങിയെത്തിയിരുന്നു. ഇരുവിഭാഗങ്ങളും പരസ്പരം ജെറ്റുകള്‍ വീഴ്ത്തിയെന്ന് അവകാശപ്പെട്ടു. എന്നാല്‍, ഇന്ത്യയുടെ എല്ലാ പൈലറ്റുമാരും സുരക്ഷിതമായി തിരിച്ചെത്തി. തുടര്‍ന്നുണ്ടായ മൂന്നു ദിവസത്തെ ആക്രമണത്തിലും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് കുറ്റമറ്റു പ്രവര്‍ത്തിച്ചു.
ലാഹോറിലെ ചൈനീസ് എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനം (റഷ്യന്‍ എസ്-300 സിസ്റ്റത്തിന്റെ പകര്‍പ്പ്) ഇന്ത്യ തകര്‍ത്തു. റണ്‍വേകളിലും ഹാംഗറുകളിലും മിസൈല്‍ ആക്രമണങ്ങള്‍ നടത്തി 11 പാക് വ്യോമ താവളങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കി. ബലൂച് കലാപവും ഖൈബര്‍-പഖ്തൂണ്‍ഖ്വയിലെ തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ആക്രമണവും കാരണം പാകിസ്ഥാന്‍ ഏറെ ദുര്‍ബലമായ സമയംകൂടിയാണ്. ആക്രമണങ്ങള്‍ പാകിസ്താന്റെ വ്യോമശേഷിയെ ബാധിച്ചു. റാവല്‍പിണ്ടിയിലെ ചക്ലാലയിലെ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ ഇന്ത്യന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ റാവല്‍പിണ്ടിയിലെ എക്‌സ്-കോര്‍പ്‌സിനെ ഇന്ത്യയുമായുള്ള കിഴക്കന്‍ അതിര്‍ത്തിയിലേക്കു മാറ്റാനും പാകിസ്താനു കഴിഞ്ഞില്ല.
ബലൂച്, പഷ്തൂണ്‍ മേഖലയിലെ സൈനികര്‍ക്കു പാക് സൈന്യത്തോടുള്ള അവിശ്വാസവും വര്‍ധിച്ചതോടെ മുനീറിന്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിച്ചതോടെ നിരവധി സൈനിക പോസ്റ്റുകള്‍ ഉപേക്ഷിക്കപ്പെട്ടെന്നും ഇന്ത്യയുടെ ഇന്റലിജന്‍സ് കണ്ടെത്തി. പിന്നാലെ റഹിംയാര്‍ ഖാന്‍, പസ്രൂര്‍, ബൊളാരി എന്നിവിടങ്ങളിലെ ഫോര്‍വേഡ് എയര്‍ ബേസുകളിലെ പാക് വ്യോമ പ്രതിരോധത്തെ ഇന്ത്യന്‍ വ്യോമസേന ലക്ഷ്യമിട്ടു.
ബെയ്രക്തര്‍, ചൈനീസ് ഡ്രോണുകള്‍, ഫത്താ ലോംഗ് റേഞ്ച് റോക്കറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള തുര്‍ക്കി സായുധ ഡ്രോണുകള്‍ ഇന്ത്യയെ ലക്ഷ്യമിട്ടെങ്കിലും എസ് 400 വ്യേമ പ്രതിരോധം അതെല്ലാം തകര്‍ത്തു. ആദംപൂരിലെ ഇന്ത്യന്‍ എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തെ ലക്ഷ്യമിടാന്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ ലക്ഷ്യമിട്ടതും പരാജയപ്പെട്ടു. അതിര്‍ത്തിയില്‍നിന്ന ഒരു മിസൈല്‍ പോലും ഡല്‍ഹിയിലോ അതിര്‍ത്തിക്കടുത്തുള്ള മറ്റിടങ്ങളിലോ പതിച്ചില്ല.
സര്‍ഗോധ, ചക്ലാല, റഫീഖി എന്നിവയുള്‍പ്പെടെയുള്ള വ്യോമതാവളങ്ങള്‍ക്കെതിരെ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയതോടെ അപകടം തിരിച്ചറിഞ്ഞ പാകിസ്താന്‍ മേയ് 10ന് ഉച്ചകഴിഞ്ഞ് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) കാഷിഫ് അബ്ദുള്ളവഴി ഇന്ത്യയിലെ രാജീവ് ഘായിയോടു യുദ്ധം നിര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ സൈനിക പദ്ധതികള്‍ നടപ്പാക്കിയവര്‍ക്ക് ഇത് അത്ഭുതമായിരുന്നു. കറാച്ചിയടക്കം നിരവധി മേഖലകള്‍ തകര്‍ക്കാനുള്ള പദ്ധതി അപ്പോഴും ഇന്ത്യന്‍ വ്യോമസേനയുടെയും നാവികസേനയുടെയും പക്കലുണ്ടായിരുന്നു.
മേയ് പത്തിനു ഡിജിഎംഒമാര്‍ തമ്മിലുണ്ടായക്കിയ ധാരണ തുടര്‍ന്നേക്കാം. എന്നാല്‍, പാകിസ്താന്റെ വ്യോമ ശേഷിയുടെയും ഭീകര ക്യാമ്പുകളുടെയും നാശവും വീണ്ടും ജനറല്‍ മുനീറിനെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൈകോര്‍ക്കാന്‍ പ്രേരിപ്പിച്ചേക്കാം. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തടവില്‍ കഴിയുന്ന ജനപ്രിയന്‍ ഇമ്രാന്‍ ഖാന്‍ പുറത്തുവരുന്നതും മുനീറിനു ഭീഷണിയാണ്.
ഭാവിയിലുണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തെയും യുദ്ധമായി കാണുമെന്നു മോദി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ആക്രമണത്തിനും ‘ശത്രുത’ അവസാനിപ്പിക്കുന്നതിനും ഇടയിലുള്ള 87 മണിക്കൂര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ റൗണ്ട് മാത്രമാണ് എന്നാണു വിശ്വസിക്കുന്നത്. പ്രതിരോധ വിദഗ്ധര്‍ അടുത്ത ആക്രമണലക്ഷ്യം തീരുമാനിക്കാനുള്ള ‘ഡ്രോയിംഗ് ബുക്കു’കളിലുമാണ്.
പാകിസ്ഥാന്റെ ബനിയന്‍ അല്‍ മര്‍സൂസ് ഓപ്പറേഷന്‍ തന്ത്രപരമായ പരാജയമായിരുന്നു. പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഭീകരതയെക്കുറിച്ചും പാക് അധീന കാശ്മീര്‍ വിട്ടുകിട്ടുന്നതിനെക്കുറിച്ചും മാത്രമായിരിക്കുമെന്ന് ഇന്ത്യ ആഗോള സമൂഹത്തോടു വ്യക്തമാക്കിയിട്ടുണ്ട്. സിന്ധു ജല ഉടമ്പടി റദ്ദാക്കിയുള്ള ഇന്ത്യയുടെ നീക്കം ഇസ്ലാമിക യുദ്ധത്തിന് ഇറങ്ങിയ അസിം മുനീറിനുള്ള ആദ്യ തിരിച്ചടിയാണ്. ഇതു പാകിസ്താനില്‍ ഉയര്‍ത്താന്‍ പോകുന്ന ‘ജലയുദ്ധം’ കാത്തിരുന്നു കാണേണ്ടിവരും.