World
-
വിശദീകരിക്കാന്‍ വിയര്‍ത്ത് പാകിസ്താന്‍; ഇന്ത്യയുടെ തിരിച്ചടിയില്‍ ചൈനയ്ക്കും പൊള്ളി; ആയുധനങ്ങള്‍ നല്‍കിയ കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിയുന്നു; ജെ 10 യുദ്ധ വിമാന കമ്പനിക്കും തിരിച്ചടി; നേട്ടമുണ്ടാക്കി റഫാല്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ പോറല്‍പോലുമേറ്റില്ലെന്നു ലോകസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണു പാകിസ്താന്‍. വ്യോമപ്രതിരോധ സംവിധാനവും വ്യോമത്താവളങ്ങളും ഇന്ത്യന്‍ മിസൈലിന്‍റെ ചൂടറിഞ്ഞിട്ടും പ്രതിരോധിച്ചെന്നും ആക്രമിച്ചെന്നും മേനി പറഞ്ഞ് പിടിച്ചു നില്‍ക്കാനായിരുന്നു പാക് സര്‍ക്കാരിന്‍റെയും മാധ്യമങ്ങളുടെയും ശ്രമം. പാക് ക്രിക്കറ്റ് താരമായിരുന്ന ഷാഹിദ് അഫ്രീദിവരെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന്‍റെ മുന്നണിയിലെത്തി. സത്യം എത്രമറച്ചു വച്ചാലും ഒരുനാള്‍ അത് മറ നീക്കി പുറത്തുവരും. ഇന്ത്യ പാക് യുദ്ധ വിജയം ആര്‍ക്കെന്നറിയാന്‍ പെട്ടെന്നൊന്ന് ചൈനീസ് വിപണയില്‍ നോക്കിയാല്‍ മതി. പാക്കിസ്ഥാന് ആയുധവും മറ്റ് യുദ്ധസാമഗ്രകളും നല്‍കിയ ചൈനീസ് സ്ഥാപനങ്ങളുടെ ഓഹരിമൂല്യം കുത്തനെ ഇടിയുകയാണ്. ഹാങ് സെങ് ചൈന എ എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫൻസ് സൂചിക ചൊവ്വാഴ്ച ഇടിഞ്ഞത് മൂന്ന് ശതമാനമാണ്. പ്രധാന പ്രതിരോധ ഓഹരികളായ എവിഐസി ചെങ്ഡുവു 8.60 ശതമാനവും സുഷൗ ഹോങ്ഡയും 6.3 ശതമാനവും താഴ്ന്നു. ചൈനീസ് ജെ-10സി യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് എവിഐസി ചെങ്ഡു. ഇന്ത്യയ്ക്കെതിരായ സംഘര്‍ഷത്തില്‍ ചൈനീസ് നിര്‍മിത ജെ-10സി വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നതായി…
Read More » -
ഇന്ത്യ- പാക് യുദ്ധം ‘അപൂര്‍വ’ അവസരം; കണ്ണിമ ചിമ്മാതെ നിരീക്ഷിച്ച് പാശ്ചാത്യ പ്രതിരോധ വിദഗ്ധര്‍; വിലയിരുത്തിയത് ചൈനീസ് പോര്‍ വിമാനങ്ങളുടെയും മിസൈലുകളുടെയും പ്രകടനം; ഇന്ത്യയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ വെടിക്കോപ്പുകള്‍ കൃത്യത പുലര്‍ത്തി; ലക്ഷ്യം കാണാതെ പാക് മിസൈലുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഏറ്റവും കൂടുതല്‍ നിരീക്ഷിച്ചത് പാശ്ചാത്യ പ്രതിരോധ വിദഗ്ധര്‍. ഓരോ രാജ്യത്തിന്റെയും വിദേശ പ്രതിരോധ ഉപകരണങ്ങളും വിമാനങ്ങളും നിരീക്ഷിക്കാനുള്ള ‘അപൂര്‍വ’ അവസരമായിട്ടാണ് ഏറ്റുമുട്ടലിനെ കണ്ടത്. ഇന്ത്യ ഉപയോഗിക്കുന്നതു ഫ്രഞ്ച് നിര്‍മിത റഫാല്‍ വിമാനങ്ങളും പാകിസ്താന്‍ ചൈനീസ് നിര്‍മിത പോര്‍ വിമാനങ്ങളുമാണ് അളന്നുതൂക്കിയുള്ള ആക്രമണങ്ങള്‍ക്ക് ആശ്രയിച്ചത്. ഭാവിയില്‍ യുദ്ധമുണ്ടായാല്‍ ഓരോ രാജ്യങ്ങളുടെയും ആയുധ ശക്തിയുടെ കാര്യത്തില്‍ ധാരണയുണ്ടാക്കാനാണു സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അമേരിക്കയടക്കമുള്ളവര്‍ യുദ്ധത്തെ ഉപയോഗിച്ചത്. ചൈനീസ് നിര്‍മിത ഫൈറ്റര്‍ ജെറ്റുകള്‍ രണ്ട് ഇന്ത്യ ജെറ്റുകളെയെങ്കിലും വെടിവച്ചിട്ടെന്നു യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരില്‍നിന്നുള്ള വിവരങ്ങളെന്ന പേരില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൈലറ്റുകളുടെ പ്രകടനം, ഫൈറ്റര്‍ ജറ്റുകള്‍, എയര്‍-ടു എയര്‍ മിസൈലുകളുടെ സൂഷ്മത എന്നിവ നോക്കിയശേഷം തങ്ങളുടെ സൈന്യത്തെ കൂടുതല്‍ സജ്ജമാക്കുകയെന്നതായിരുന്നു ആകാശ യുദ്ധം നിരീക്ഷിക്കുന്നതിന്റെ ലക്ഷ്യം. ഇന്തോ പസഫിക് റീജണിലും തായ്‌വാന്റെ പേരിലും ചൈനയും പാകിസ്താനും നേരിട്ടുള്ള തര്‍ക്കങ്ങളിലാണ്. അതുകൊണ്ടുതന്നെ ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ ആരൊക്കെ ഉപയോഗിക്കുന്നുവോ അവരെയെല്ലാം…
Read More » -
ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെതിരെ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു, പുൽവാമ ആരോപണം 50% ബോളിവുഡും 50% കാർട്ടൂൺ നെറ്റ്‌വർക്കും ചേർന്നത്,- കറാച്ചി റാലിയിൽ അഫ്രീദിയുടെ പ്രകോപനം
കറാച്ചി: ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതി രൂക്ഷമായ രീതിയിൽ പ്രസ്താവനകളുമായി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വീണ്ടും രംഗത്ത്. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന സത്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് അഫ്രീദി. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെതിരെ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു, അതിന് തക്ക തിരിച്ചടി നൽകിയ പാക്കിസ്ഥാൻ സൈന്യത്തെ അഫ്രീദി അഭിനന്ദിക്കുകയും ചെയ്തു. പാക്കിസ്ഥാനെ പ്രകോപിപ്പിച്ചാൽ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ ഇന്ത്യ ശരിക്കു മനസിലാക്കിയെന്നും അഫ്രീദി പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ വെടിനിർത്തൽ നിലവിൽ വന്നതിനു പിന്നാലെ വിജയാഘോഷമായി കറാച്ചിയിൽ സംഘടിപ്പിച്ച ഒരു റാലിയിലാണ് അഫ്രീദിയുടെ പ്രകോപനപരമായ പരാമർശങ്ങളെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ പ്രകോപനങ്ങൾക്ക് ‘ബുൻയാനു മർസൂസ്’ എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാക്ക് സൈന്യം മറുപടി നൽകിയത് ആഘോഷിക്കാൻ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രാജ്യവ്യാപകമായി റാലികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കറാച്ചിയിലെ സീ വ്യൂവിൽ…
Read More » -
പാകിസ്ഥാനെ ‘ബാക്കി’സ്ഥാനാക്കുമോ ബലൂച് ലിബറേഷന്‍ ആര്‍മി? 51 സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, ഇന്ത്യക്ക് പിന്തുണയും
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാന് വന്‍തിരിച്ചടിയാണ് പടിഞ്ഞാറേ അറ്റത്തുള്ള ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിമോചന പോരാട്ടം. ഇപ്പോഴിതാ പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടിയിരിക്കുകയാണ് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). പാകിസ്ഥാന്‍ സൈന്യത്തിനെതിരായ 51 ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ബിഎല്‍എ ഏറ്റെടുത്തു. ദക്ഷിണേഷ്യയില്‍ ഒരു പുതിയ ക്രമം അനിവാര്യമായിരിക്കുന്നുവെന്ന് കാട്ടി ബിഎല്‍എ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഒരു പ്രാദേശിക മാറ്റത്തെക്കുറിച്ചും ബിഎല്‍എ മുന്നറിയിപ്പ് നല്‍കി. വിദേശ പ്രോക്സി എന്ന ആരോപണങ്ങള്‍ തള്ളിയ ബിഎല്‍എ, തങ്ങള്‍ പ്രദേശത്തെ നിര്‍ണായകമായ പാര്‍ട്ടി എന്നാണ് സ്വയം വിശേഷിപ്പിച്ചത്. പാകിസ്ഥാന്‍ സൈന്യത്തെയും രഹസ്യാന്വേഷണ വിഭാഗത്തെയും ലക്ഷ്യംവച്ച് ബലൂചിസ്ഥാനിലെ 51 കേന്ദ്രങ്ങളില്‍ 71 ആക്രമണങ്ങള്‍ നടത്തിയതായും ബിഎല്‍എ അവകാശപ്പെട്ടു. ‘ഏതെങ്കിലും ഒരു ശക്തിയുടെയോ രാജ്യത്തിന്റെയോ പ്രോക്സിയായി പ്രവര്‍ത്തിക്കുന്നവരാണ് ബലൂച് ദേശീയ പ്രതിരോധ സംവിധാനം എന്നുപറയുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. ബിഎല്‍എ കാലാളോ നിശബ്ദ നിരീക്ഷകനോ അല്ല. ഈ പ്രദേശത്തിന്റെ ഭാവിയില്‍ നമുക്ക് അവകാശപ്പെട്ട സ്ഥാനമുണ്ട്. നമ്മുടെ കടമയെക്കുറിച്ചും വ്യക്തമായ…
Read More » -
കടത്തിനു മുകളില്‍ കടവുമായി ജീവിച്ചിട്ടും ആയുധപ്പുരകള്‍ നിറയ്ക്കുന്ന പാകിസ്താന്‍!; രാജ്യം തകര്‍ന്നിട്ടും തകരാത്ത സൈന്യം; യുദ്ധ വിമാനങ്ങള്‍മുതല്‍ അന്തര്‍വാഹിനി വരെ; കൃഷിമുതല്‍ ഭവന പദ്ധതികളില്‍വരെ നിയന്ത്രണം; 80 ശതമാനം ആയുധനം നല്‍കുന്ന ചൈന വാങ്ങാനുള്ള പണവും നല്‍കും! ഒപ്പം ‘അങ്കിള്‍ സാമി’ന്റെ കൈനീട്ടവും
ന്യൂഡല്‍ഹി: രാജ്യാന്തര നാണയ നിധിയുടെ സഹായമില്ലെങ്കില്‍ ഇന്ന് പാകിസ്താന്‍ ഒരിഞ്ച് മുന്നോട്ടു നീങ്ങില്ല. പിന്നെയെങ്ങനെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു? ഒറ്റ ഉത്തരമേ ഇതിനുള്ളൂ. രണ്ടു വര്‍ഷം മുമ്പ് ഹഖാനി പറഞ്ഞതുപോലെ ‘അങ്കിള്‍ ബില്ലുകള്‍ അടയ്ക്കുന്നു’! പാകിസ്താന്‍ തകര്‍ന്നു. പക്ഷേ, സൈന്യം തകര്‍ന്നിട്ടില്ല. യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകള്‍: ഇസ്ലാമാബാദ് അവയെല്ലാം ശേഖരിക്കുന്നതു തുടരുന്നു. ഒരു സാമ്പത്തിക രക്ഷാ പദ്ധതിയില്‍നിന്ന് അടുത്തതിലേക്കു കടക്കുമ്പോള്‍ കടം കുമിഞ്ഞു കൂടുന്നു. ഈ വര്‍ഷം മാത്രം ജിഡിപി 236 ബില്യണ്‍ ഡോളറിലേക്കു ചുരുങ്ങുമ്പോഴും ഏഴു ബില്യണ്‍ ഡോളര്‍ പ്രതിരോധത്തിനായി നീക്കിവയ്ക്കുന്നു. രാജ്യത്തിന്റെ വഷളാകുന്ന സാമ്പത്തിക തകര്‍ച്ച പാകിസ്ഥാന്റെ സൈനിക ശക്തിയെ തൊട്ടിട്ടില്ല. എങ്ങനെ? മുഖ്യ ആയുധവ്യാപാരിതന്നെ അവയ്ക്കുള്ള പണം നല്‍കിയാല്‍ എങ്ങനെയുണ്ടാകും? ഒരാള്‍തന്നെ വില്‍പനക്കാരനും ബാങ്കറുമാകുന്നു. പാക് സൈനിക ഇറക്കുമതിയുടെ 80 ശതമാനവും ചൈനയില്‍നിന്നാണ്. യുദ്ധസാമഗ്രികള്‍ നല്‍കുക മാത്രമല്ല അതിനുള്ള പണവും നല്‍കും! കുറഞ്ഞ പലിശ നല്‍കിയാല്‍ മതി. കുറഞ്ഞ പലിശ, വഴക്കമുള്ള നിബന്ധനകള്‍, നീണ്ട ഗ്രേസ് പിരീഡുകള്‍…
Read More » -
പാകിസതാന്റെ യഥാര്‍ഥ ഭരണാധികാരി ജനറല്‍ അസിം മുനീര്‍; ഷെഹബാസ് വെറും പാവ; ഇന്റലിജന്‍സ് മുതല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വരെ റിപ്പോര്‍ട്ട് ചെയ്യുന്നത് മുനീറിന്; മാര്‍ക്കോ റൂബിയോ സംസാരിച്ചതും പട്ടാള മേധാവിയോട്; അധികാരം പിടിക്കാത്തത് സാമ്പത്തിക സഹായങ്ങള്‍ മുടങ്ങുമെന്ന് ഭയന്ന്; യുദ്ധം കഴിയുമ്പോള്‍ തെളിയുന്നത്
ന്യൂഡല്‍ഹി: അടുത്തകാലത്തു ലോകത്തുനടന്ന ഒരു യുദ്ധത്തിലും പട്ടാള മേധാവിയുടെ പേര് ഇത്രയും ചര്‍ച്ചയായിട്ടുണ്ടാകില്ല. ഇന്ത്യന്‍ പട്ടാള മേധാവി ആരെന്ന ചോദ്യത്തിന് പലര്‍ക്കും ഒരുപക്ഷേ മറുപടിയുണ്ടാകില്ല. എന്നാല്‍, ഇന്ത്യ-പാക് യുദ്ധത്തിന് മാസങ്ങള്‍ക്കു മുമ്പേ ജനറല്‍ അസിം മുനീര്‍ എന്ന പാക് മേധാവിയുടെ പേര് ചര്‍ച്ചയായി. കാരണം ഒന്നു മാത്രം- പാകിസ്താനില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുനീറാണ്. മുനീറിന്റെ പാവ പ്രസിഡന്റ് മാത്രമാണ് ഷെഹബാസ് ഷെരീഫ്. ജനാധിപത്യത്തിലും സമ്പദ്‌വ്യവസ്ഥയിലും ചോക്കും ചീസും പോലെ വ്യത്യാസമാണ് പാകിസ്താനും ഇന്ത്യയും. നിറം മാത്രമാണ് ഒന്ന്. രണ്ടും ആണവ ശക്തികളാണെങ്കിലും സൈനിക ശക്തി തമ്മില്‍ വന്‍ അന്തരമുണ്ട്. ഇന്ത്യയെ നയിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. പാകിസ്താനില്‍ യഥാര്‍ഥ ശക്തി ‘ജിഹാദി ജനറല്‍’. യുദ്ധത്തിനു പിന്നാലെ പാകിസ്താന്‍ ഒരു സമ്പൂര്‍ണ അധികാരം പിടിച്ചെടുക്കലിന്റെ വക്കിലാണോ എന്നും സംശയിക്കേണ്ടിവരും. പാക് സൈനിക ജനറല്‍ അസീം മുനീറിന്റെ ജനങ്ങളുമായുള്ള ഏക ബന്ധം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ ഖാനെ തടവിലാക്കിയശേഷം ഷെഹബാസിന്റെ നേതൃത്വത്തില്‍ പാവ സര്‍ക്കാരിനെ നിയമിച്ചു…
Read More » -
ഇന്ത്യ ലക്ഷ്യമിട്ടത് ഭീകര കേന്ദ്രങ്ങളെ മാത്രം; നാനൂറില്‍ അധികം ഭീകരരെ വധിച്ചു; ഓപ്പറേഷന്‍ സിന്ദൂറിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് സൈന്യം; തിരിച്ചടി നിയന്ത്രിതവും കൃത്യവും
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങളെ മാത്രമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഇന്ത്യന്‍ ഭീഷണി മൂലം ചില ഭീകരകേന്ദ്രങ്ങളില്‍ നിന്ന് ഭീകരര്‍ ഒഴിഞ്ഞുപോയെന്നും സാധാരണ ജനങ്ങള്‍ക്ക് യാതൊരു അപായവും ഉണ്ടാകാതെ അതീവ ജാഗ്രതയോടെയാണ് സൈന്യം മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ തിരിച്ചടി നിയന്ത്രിതവും കൃത്യതയുള്ളതുമായിരുന്നുവെന്നും ഡിജിഎംഒ വ്യക്തമാക്കി. മുരിദ്‌കെയിലെ ലഷ്‌കര്‍ ഇ ത്വയ്ബയുടെ കേന്ദ്രം അജ്മല്‍ കസബിനെ പരിശീലിപ്പിച്ച സ്ഥലമാണ്. ഒന്‍പതിലധികം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെന്നും നൂറിലധികം ഭീകരരെ വധിച്ചെന്നും സൈന്യം സ്ഥിരീകരിച്ചു. കൊടുംഭീകരനായ അബ്ദുള്‍ റൗഫ് ഈ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതായും ഡിജിഎംഒ അറിയിച്ചു. സൈന്യം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഓപ്പറേഷന്‍ സിന്ദൂറിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ സൈന്യം മാധ്യമങ്ങള്‍ക്ക് നല്‍കി. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് തിരിച്ചടി നടത്തിയതെന്ന് എയര്‍ മാര്‍ഷല്‍ എ.കെ.ഭാരതി പറഞ്ഞു. പാക്കിസ്ഥാന്‍ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. എട്ടാം തീയതി രാത്രി പോരാട്ടത്തിന് തയ്യാറാണെന്ന സന്ദേശം…
Read More » -
ഇതില്‍ കൂടുതല്‍ എന്തു തെളിവ്? ഇന്ത്യ വധിച്ച അഞ്ച് കൊടും ഭീകരര്‍ക്ക് ഔദ്യോഗിക സംസ്‌കാരം നല്‍കി പാകിസ്താന്‍; ജനറല്‍ മുനീര്‍ അടക്കം ഉന്നത സൈനികര്‍ പങ്കെടുത്തത് യൂണിഫോമില്‍; ശവമഞ്ചം പാക്പതാക പുതപ്പിച്ചു
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ട് സൈനികവൃത്തങ്ങള്‍. ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. മുദാസ്സര്‍ ഖാദിയാന്‍ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസുഫ് അസ്ഹര്‍, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസ്സന്‍ ഖാന്‍ എന്നിവരെയാണ് സൈന്യം വധിച്ചത്. ഇവരുടെ സംസ്‌കാര ചടങ്ങുകളില്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍ മിലിട്ടറി യൂണിഫോമില്‍ പങ്കെടുത്തത് സൈന്യവും തീവ്രവാദികളും തമ്മിലുള്ള അടുത്ത ബന്ധമാണു വ്യക്തമാക്കുന്നത്. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി മറിയം നവാസും പങ്കെടുത്തു. തീവ്രവാദികളുടെ ശവമഞ്ചങ്ങള്‍ പാക് പതാക പുതപ്പിച്ചിട്ടുണ്ട്. ആഗോള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന ഏറ്റവും ശക്തമായ തെളിവായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. 1. മുദാസര്‍ ഖാദിയാന്‍ ഖാസ് ലഷ്‌കറെ തയിബ പ്രവര്‍ത്തകനായ മുദാസര്‍ ഖാദിയാന്‍ ഖാസിന്റെ (മുദാസര്‍, അബു ജുണ്ടാല്‍ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെട്ടിരുന്നു) സംസ്‌കാരത്തിന്…
Read More » -
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണ സ്വാതന്ത്ര്യം; വാക്ക് ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്നു സൈന്യവും; എന്തു നരകമാണു സംഭവിക്കുന്നതെന്ന് ഒമര്‍ അബ്ദുള്ള
ഇന്ത്യാ-പാക് അതിർത്തിയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം. ആർഎസ് പുരയിൽ വ്യാപകമായ ഷെല്ലിങ് ഉണ്ടായതായാണ് ഏറ്റവും പുതിയ വിവരം. കശ്മീർ താഴ്വരയില് അനന്ത്നാഗ്, ബഡ്ഗാം, ശ്രീനഗർ എന്നിവിടങ്ങളിൽ പാക് ഡ്രോണുകൾ എത്തിയതായി റിപ്പോര്‍ട്ട്. ഇതിനു പുറമെ, ജമ്മു ഉധംപൂരിൽ ഡ്രോൺ ആക്രമണശ്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്. രാജസ്ഥാനിലെ ബാർമറിൽ ഡ്രോൺ സാന്നിധ്യം മൂലം അപായ സൈറൺ മുഴക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുകയും ചെയ്തു. നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലും പാക് ഭാഗത്തുനിന്ന് തുടർച്ചയായ പ്രകോപനങ്ങളുണ്ടെന്നും സൂചനകളുണ്ട്. വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. വാക്ക് ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുന്നത് ആശങ്കാജനകമാണ്. എന്തു നരകമാണു സംഭവിക്കുന്നതെന്നും ശ്രീനഗറിലെമ്പാടും സ്‌ഫോടന ശബ്ദങ്ങളാണെന്നും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദൃശ്യങ്ങളടക്കം എക്‌സില്‍ കുറിച്ചു. ശ്രീനഗറിലെ എയര്‍ ഡിഫന്‍സ് സിസ്റ്റം…
Read More »
