World

    • വരുമോ ബലൂച് ക്രിക്കറ്റ് ടീം? സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യയും ബലൂചിസ്താന്‍ ടീമും തമ്മിലുള്ള സൗഹൃദ മത്സരം പ്രഖ്യാപിച്ച് മിര്‍യാര്‍ ബലൂച്; ഗ്വാദറിലോ ഡല്‍ഹിയിലോ മത്സരം; ഷഹീന്‍ അഫ്രിദിയും സല്‍മാന്‍ ആഘയും ആര്‍ക്കൊപ്പം?

      ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ സ്വതന്ത്രമായെന്നും 80 ശതമാനം സ്ഥലത്ത് സൈന്യത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്താന്റെ ക്രിക്കറ്റ് ടീമും പിളര്‍ന്നേക്കുമെന്നു റിപ്പോര്‍ട്ട്. പാകിസ്താനല്ല ബലൂചിസ്താനെന്നും ജനങ്ങള്‍ അവരുടെ ദേശീയ വിധി തീരുമാനിച്ചെന്നും ഇനി ലോകം നിശബ്ദത പാലിക്കരുതെന്നും ബലൂച് നേതാവ് മിര്‍യാര്‍ ബലൂച് പ്രഖ്യാപിച്ചതിനു പിന്നാലെയാണു പുതിയ ക്രിക്കറ്റ് ടീമിന്റെ ചര്‍ച്ചകളും ആരംഭിച്ചത്. ബലൂച് കേന്ദ്രമാക്കി ബലൂചിസ്താന്‍ ക്രിക്കറ്റ് ക്ലബ് നേരത്തെയുണ്ട്. പുതിയ രാജ്യം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പാട് ടീമിലെ പ്രമുഖര്‍ ബലൂച് ടീമിലേക്കു മാറുമെന്നാണാണ് ക്രിക്കറ്റ് രംഗത്തെ പ്രമുഖരുടെ നിരീക്ഷണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ബലൂച് നേതാവും ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അധികം വൈകാതെ ഭാരതവും ബലൂചിസ്താന്‍ ക്രിക്കറ്റ് ടീമുകള്‍ തമ്മില്‍ സൗഹൃദ മത്സരം ഡല്‍ഹിയിലോ ഗ്വാദറിലോ നടക്കുമെന്നാണു മിര്‍യാര്‍ ബലൂചിന്റെ പ്രഖ്യാപനം. ബലൂചിസ്താനിലെ ഗ്വാദര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെയടക്കം നിയന്ത്രണം വിമതര്‍ നേരത്തേതന്നെ ഏറ്റെടുത്തിരുന്നു. Very soon, there will a friendly match between #Balochistan and…

      Read More »
    • അടിച്ചു തൂഫാനാക്കി! നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ ഇന്ത്യ ആക്രമണം: ഒടുവില്‍ സമ്മതിച്ച് പാക്ക് പ്രധാനമന്ത്രി

      ഇസ്ലാമാബാദ്: നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയതായി സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. റാവല്‍പിണ്ടിയിലാണ് നൂര്‍ഖാന്‍ വ്യോമതാവളം. പാക്ക് കരസേനാ മേധാവി അസിം മുനീര്‍ 9ന് പുലര്‍ച്ചെ 2.30ന് തന്നെ നേരിട്ട് ഫോണ്‍ ചെയ്താണ് ഇക്കാര്യം അറിയിച്ചതെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു. ആക്രമണത്തിന് പാക്ക് പ്രധാനമന്ത്രിയുടെ സ്ഥീരീകരണം ലഭിക്കുന്നത് ആദ്യമായാണ്. ”പുലര്‍ച്ചെ സൈനിക മേധാവി എന്നെ വിളിച്ച് നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ ഇന്ത്യ ബാലസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി അറിയിക്കുകയായിരുന്നു.” ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ പാക്ക് പ്രധാനമന്ത്രി പറഞ്ഞു. വ്യോമതാവളങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടതായി പാക്ക് അധികൃതര്‍ മേയ് 10ന് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ പാക്ക് വ്യോമതാവളങ്ങള്‍ക്കു കാര്യമായ നാശനഷ്ടമുണ്ടായതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ആക്രമണത്തിനു മുന്‍പും ശേഷവുമുള്ള വ്യോമതാവളങ്ങളുടെ ദൃശ്യങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നു കഴിഞ്ഞ ദിവസം ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഇരു രാഷ്ട്രങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് പാക്ക് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്. മൂന്നു…

      Read More »
    • ‘ഭീകരതയ്‌ക്കെതിരായ അമേരിക്കയുടെ ആഗോള യുദ്ധം’ ഇന്ത്യക്കാര്‍ കൊല്ലപ്പെടുമ്പോള്‍ ബാധമാകാത്തത് എന്തുകൊണ്ട്? അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധങ്ങളില്‍ യുഎസിന് ലോകത്തിന്റെ ഏകപക്ഷീയ പിന്തുണ; 4000 പേരെ പാകിസ്താനിലും കൊന്നു; ഇന്ത്യ ചിതറിത്തെറിക്കുമ്പോള്‍ ചര്‍ച്ച മാത്രം; ഇരട്ടത്താപ്പിന്റെ ചരിത്രം ഇങ്ങനെ

      ന്യൂഡല്‍ഹി: 2001 സെപ്റ്റംബര്‍ 11ന്, ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണത്തില്‍ ഏകദേശം 3,000 അമേരിക്കക്കാര്‍ കൊല്ലപ്പെടുന്നത് ലോകം ഭീതിയോടെയാണ് കണ്ടത്. അമേരിക്കയില്‍ നിന്നുള്ള പ്രതികരണവും ഉടനടിയുണ്ടായി. 26 ദിവസത്തിനുള്ളില്‍ അല്‍-ഖ്വയ്ദയ്ക്ക് അഭയം നല്‍കിയിരുന്ന താലിബാന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ അവര്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തി. ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധമെന്ന പേരില്‍ അമേരിക്കയുടെ നടപടികള്‍ കൊണ്ടാടി. രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന യുദ്ധത്തില്‍ അമേരിക്കയ്ക്കു ചെലവ് രണ്ടു ട്രില്യണ്‍ ഡോളറില്‍ അധികം. ആഗോളതലത്തില്‍ അപഹരിച്ചത് എട്ടുലക്ഷത്തിലധികം ജീവനുകള്‍. 47,000 അഫ്ഗാന്‍ സിവിലിയന്‍മാരും ഏഴായിരത്തിലധികം അമേരിക്കന്‍ സര്‍വീസ് അംഗങ്ങളും ഉള്‍പ്പെടുന്നു. എന്നിട്ടും ന്യായീകരണം ലളിതമായിരുന്നു- തീവ്രവാദം എവിടെയുണ്ടോ അവിടെ ഇല്ലാതാക്കണം. എന്നാല്‍, തീവ്രവാദ ഗ്രൂപ്പുകളുടെ സുരക്ഷിത താവളമായി അമേരിക്കതന്നെ പ്രഖ്യാപിച്ചിട്ടുള്ള പാകിസ്താന്‍ ആസ്ഥാനമായ സംഘങ്ങളാല്‍ ഇന്ത്യ ആക്രമിക്കപ്പെടുമ്പോള്‍ ലോകം പെട്ടെന്നു സ്വരം മാറ്റും. 9/11 ന് ശേഷമുള്ള യുഎസ് നടപടികളെ നയിച്ച ധാര്‍മ്മികതയും സംയമനവും ചര്‍ച്ചകളും ആഹ്വാനങ്ങളും സ്വരം മാറ്റുന്നു. ഇന്ത്യക്കാര്‍ മരിക്കുമ്പോള്‍ അത് ഭീകരതയ്‌ക്കെതിരായ…

      Read More »
    • ഡമ്മി വിമാനങ്ങള്‍, ഡ്രോണുകള്‍: പാക് റഡാറുകളെ കബളിപ്പിച്ച ഇന്ത്യന്‍ തന്ത്രം; റഫാലിനും സ്‌കാള്‍പ് മിസൈലുകള്‍ക്കും പിന്നാലെ ഇന്ത്യയുടെ ബ്രഹ്‌മാസ്ത്രം; 12 വ്യോമ താവളങ്ങളില്‍ പതിനൊന്നിലും വന്‍ നാശമുണ്ടാക്കിയത് 15 ബ്രഹ്‌മോസ് മിസൈലുകള്‍

      ന്യൂഡല്‍ഹി: രണ്ട് ആണവ ശക്തികള്‍ക്കിടയിലെ ആകാശപ്പോര് പാശ്ചാത്യ ലോകത്തെ സംബന്ധിച്ചിടത്തോളം സൂഷ്മ നിരീക്ഷണത്തിനു വിധേയമായിരുന്നു. ഇന്ത്യയും പാകിസ്താനും ഉപയോഗിക്കുന്ന ആയുധങ്ങള്‍ പാശ്ചാത്യ ലോകത്തിന്റെ പരമ്പരാഗത എതിരാളികള്‍ നിര്‍മിച്ചവയായിരുന്നു എന്നതാണ് അതിന്റെ കാരണം. ഇന്ത്യ റഷ്യയുടെയും ഫ്രാന്‍സിന്റെയും പോര്‍വിമാനങ്ങളും വ്യോമ പ്രതിരോധങ്ങള്‍ ഉപയോഗിച്ചപ്പോള്‍ പാകിസ്താന്‍ ചൈനയുടെയും തുര്‍ക്കിയുടെയും ഉപകരണങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു. പഹല്‍ഗാം ആക്രമണത്തിനു പ്രതികാരമെന്ന നിലയില്‍ ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിച്ചു. മേയ് ഏഴിന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ പല കാര്യങ്ങകൊണ്ട് യുദ്ധ വിദഗ്ധരെ അമ്പരപ്പിച്ചു. മുരിദക്, ബഹവല്‍പൂര്‍ എന്നിവിടങ്ങളില്‍ മാരക പ്രഹരമേല്‍പ്പിച്ചു. നൂറു കണക്കിനു ഭീകരരെയും ആക്രമിച്ചു. മറുപടിയെന്നോണം ഇന്ത്യന്‍ ജനതയ്ക്കും സൈനിക താവളങ്ങള്‍ക്കും നേരെ ഡ്രോണുകളുടെയും മിസൈലുകളുടെയും ഒരുകൂട്ടം ആക്രമണം തിരിച്ചുമുണ്ടായി. ഇവയെല്ലാം ഇന്ത്യ തന്ത്രപരമായി താഴെവീഴ്ത്തി. പാകിസ്താന്റെ എല്ലാ ശ്രമങ്ങളെയും ഇന്ത്യയുടെ വ്യോമ പ്രതിരോധ മാര്‍ഗം പരാജയപ്പെടുത്തി. ഇന്ത്യയുടെ പ്രത്യാക്രമണത്തെ രണ്ട് ആണവ എതിരാളികള്‍ക്കിടയിലെ ഏറ്റവും തന്ത്രപരവും ധീരവുമായ നടപടിയെന്നാണു പാശ്ചാത്യ വിദഗ്ധര്‍ വിശേഷിപ്പിച്ചത്.…

      Read More »
    • മധ്യസ്ഥ ചർച്ചകൾ ഒരുവഴിക്ക് നടക്കുന്നു, ഗാസയിൽ താൽക്കാലിക ടെന്റുകൾക്കും അഭയാർഥി ക്യാംപുകൾക്കും ഇസ്രയേൽ നേരെ ആക്രമണം, വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു, വെസ്റ്റ് ബാങ്കിൽ നടന്ന ആക്രമണത്തിൽ പ്രസവത്തിനായി ആശുപത്രിയിലേക്കു പോയ യുവതി കൊല്ലപ്പെട്ടു.

      കയ്റോ: യുഎസും അറബ് രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ചർച്ചകൾ ഒരിവഴിക്കു നടക്കുമ്പോൾ ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. താൽക്കാലിക ടെന്റുകൾക്കും അഭയാർഥി ക്യാംപുകൾക്കും നേരെയായിരുന്നു ആക്രമണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യപൂർവദേശ സന്ദർശനത്തിനിടെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്. 1948 ലെ പലായനത്തിന്റെ ഓർമയ്ക്ക് പലസ്തീനുകാർ ‘നഖ്ബ’ ആചരിക്കുന്ന ദിവസമായിരുന്നു ഇന്നലെ. ബുധനാഴ്ച ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, വെസ്റ്റ് ബാങ്കിൽ നടന്ന വെടിവയ്പിൽ ഇസ്രയേൽ യുവതി കൊല്ലപ്പെട്ടത് സ്ഥിതി കൂടുതൽ സംഘർഷഭരിതമാക്കി. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിൽ യുവതിയെ രക്ഷിക്കാനായില്ലെങ്കിലും കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സമീപത്തെ പലസ്തീൻ ഗ്രാമങ്ങളെ ആക്രമിക്കണമെന്ന നിലപാടുമായി വിവിധ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

      Read More »
    • തുടങ്ങുംമുൻപേ സമാധാനം പോയി!! പുടിനു യുദ്ധമവസാനിപ്പിക്കാൻ താൽപര്യമില്ല, അയാളെ തിരഞ്ഞു ലോകം ചുറ്റാൻ താൽപര്യമില്ല…യുക്രെയ്ൻ പ്രസിഡന്റുമായുള്ള സമാധാന ചർച്ചയ്ക്ക് പുടിനു പകരമയച്ചത് രണ്ടാംനിരയെ

      ഇസ്തംബുൾ (തുർക്കി): റഷ്യ–യുക്രെയ്ൻ സമാധാന ചർച്ച തുടങ്ങും മുൻപേ പാളിപ്പോയി. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് എത്താതിരുന്ന പുടിൻ പകരമയച്ചത് രണ്ടാംനിരയെ. അതേസമയം സെലെൻസ്കി അങ്കാറയിൽ പുടിനായി കാത്തിരിക്കുകയായിരുന്നു. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ പുടിൻ തയാറല്ലെന്നതിന്റെ തെളിവാണിതെന്നും ആലങ്കാരിക സംഘത്തെയാണ് റഷ്യ അയച്ചതെന്നും സെലെൻസ്കി കുറ്റപ്പെടുത്തി. പുടിനെ തിരഞ്ഞു ലോകം ചുറ്റാൻ തങ്ങൾക്കാവില്ലെന്നും നിലവിലെ സാഹചര്യത്തിൽ താനും ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്നും പകരം പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലാകും യുക്രെയ്ൻ സംഘം പങ്കെടുക്കുകയെന്നും സെലെൻസ്കി പറഞ്ഞു. അതേപോലെ റഷ്യൻ സംഘം ഇസ്തംബുളിൽ ചർച്ചയ്ക്കെത്തിയെങ്കിലും യുക്രെയ്ൻ പക്ഷത്തുനിന്ന് ആരും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്

      Read More »
    • ഞാൻ ജസ്റ്റ് പിന്നിൽ നിന്നൊന്നു തള്ളി സഹായിച്ചുവെന്ന് മാത്രം!! ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് പിന്നിൽ ഞാനാണെന്നു അവകാശപ്പെടുന്നില്ല, എങ്കിൽ എന്റെ കൈകളും അതിനു പിന്നിലുണ്ട്- ട്രംപ്

      ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് പിന്നിൽ താനാണെന്ന നിലപാട് ഒടുവിൽ മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അത് ചെയ്തുവെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ താൻ തീർച്ചയായും സഹായിച്ചുവെന്നും ട്രംപ് പറഞ്ഞു. ഖത്തറിൽ യുഎസ് സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു യുഎസ് പ്രസിഡന്റ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന തന്റെ മധ്യസ്ഥവാദം ലഘൂകരിച്ചത്. ‘ഞാൻ അത് ചെയ്തുവെന്ന് പറയുന്നില്ല, പക്ഷെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ തീർച്ചയായും സഹായിച്ചു. പ്രശ്നങ്ങൾ കൂടുതൽ ശത്രുതാപരമായി കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ അത് പരിഹരിച്ചു. ഇവിടെനിന്നു പോയി രണ്ട് ദിവസത്തിന് ശേഷം ഇത് പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കാണാൻ ഇടയാകരുതെന്ന് പ്രത്യാശിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന് കരുതുന്നു.’ ട്രംപ് പറഞ്ഞു. അതേസമയം രണ്ട് രാജ്യങ്ങൾക്കിടയിൽ വികസിച്ചുകൊണ്ടിരുന്ന യുദ്ധസമാനമായ സാഹചര്യം നിർത്താനുള്ള നടപടിയായി ഇന്ത്യയോടും പാക്കിസ്ഥാനോടും വ്യാപാരത്തെക്കുറിച്ച് സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. “ഞങ്ങൾ അവരോട് വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. യുദ്ധത്തിന് പകരം നമുക്ക് വ്യാപാരം ചെയ്യാം. അതിൽ പാക്കിസ്ഥാൻ…

      Read More »
    • ഇന്ത്യയുടെ തിരിച്ചടിക്ക് കൊടും ഭീകരന്‍ മസൂദ് അസറിന് 14 കോടി നഷ്ടപരിഹാരം നല്‍കും! തകര്‍ത്തത് ബഹാവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം; 14 കുടുംബാംഗങ്ങള്‍ക്ക് ഒരുകോടി വീതം നല്‍കും; മസൂദിനെ ഏക അവകാശിയാക്കും; ഇന്ത്യയിലെ നാല് ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍; ‘ടെറര്‍ ഫണ്ടിംഗ്’ നിര്‍ത്താതെ പാകിസ്താന്‍

      ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനു ശേഷമുള്ള വ്യോമാക്രമണത്തില്‍ ഉണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരമായി ഭീകരന്‍ മസൂദ് അസറിന്റെ കുടുംബത്തിന് പാകിസ്ഥാന്‍ 14 കോടി രൂപ നല്‍കും. ഇന്ത്യന്‍ കടന്നാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ ബഹാവല്‍പൂരില ആസ്ഥാനം അടക്കം തകര്‍ന്നിരുന്നു. ഭീകരരുടെ കബറടക്ക ചടങ്ങില്‍ പാക് സൈന്യത്തിലെ ഉന്നതര്‍ അടക്കം പങ്കെടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഭീകരര്‍ക്ക് നേരിട്ടു പണം നല്‍കാന്‍ പാക്കിസ്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരുടെ നിയമപരമായ അവകാശികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് അസറിനും നഷ്ടപരിഹാരം ലഭിക്കുക. ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെ 14 പേരാണ് കൊല്ലപ്പെട്ടത്. അസ്ഹറിനെ ഏക നിയമപരമായ അവകാശിയാകാന്‍ തീരുമാനിച്ചാല്‍ ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്നാണ്‌ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യ…

      Read More »
    • ഓപ്പറേഷന്‍ സിന്ദൂറിലെ നടപടികള്‍ തുടരുന്നു; വിവരങ്ങള്‍ ചോര്‍ന്നെന്ന സംശയത്തില്‍ ഇന്ത്യയിലെ നിര്‍ണായക വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്ന സെലബി ഏവിയേഷനു ക്ലിയറന്‍സ് നഷ്ടമായി; ഗതികെട്ടു വിശദീകരണവുമായി രംഗത്ത്: ‘തുര്‍ക്കിയുമായോ എര്‍ദോഗന്റെ മകളുമായോ ബന്ധമില്ല; പ്രതിരോധ വിഭാഗത്തിന്റെ ഓഡിറ്റിന് വിധേയം; ഇന്ത്യയോടു പ്രതിജ്ഞാബദ്ധം’

      ന്യൂഡല്‍ഹി: ഇന്ത്യയുടെ നിര്‍ണായക വിമാനത്താവളങ്ങളുടെ നിയന്ത്രണമുള്ള തുര്‍ക്കി ഏവിയേഷന്‍ കമ്പനിയുടെ ക്ലിയറന്‍സ് നഷ്ടപ്പെട്ടെന്നു കമ്പനി. എര്‍ദോഗന്റെ മകള്‍ കമ്പനിയുടെ ഉടമയല്ലെന്നും ഞങ്ങള്‍ തുര്‍ക്കിക്കാരല്ലെന്നും വിശദീകരണവുമായി സെലെബി ഏവിയേഷന്‍ രംഗത്തുവന്നതോടെയാണ് ക്ലിയറന്‍സ് നഷ്ടപ്പെട്ടെന്ന വിവരവും പുറത്തുവന്നത്. ഇതോടാപ്പം കമ്പനി ഉടമകളുടെ വിശദാംശങ്ങളും സെലെബി പുറത്തുവിട്ടു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുണ്ടായ യുദ്ധത്തില്‍ പാകിസ്താനെ പിന്തുണച്ച തുര്‍ക്കിയുടെ നിലപാടിനു പിന്നാലെയാണു ഇന്ത്യയുടെ നടപടിയെന്നാണു വിവരം. കമ്പനിക്ക് എന്തെങ്കിലും രാഷ്ട്രീയ അഫിലിയേഷന്‍ ഇല്ലെന്നും തുര്‍ക്കിക്കാരായ ആരും ഉടമകളായി ഇല്ലെന്നും കമ്പനി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ കമ്പനിക്കെതിരേ വ്യാപക ആരോപണങ്ങള്‍ പ്രചരിച്ചതോടെയാണു വിശദീകരിക്കുന്നതെന്നും തുര്‍ക്കിഷ് പ്രസിഡന്റ് എര്‍ദോഗന്റെ മകള്‍ സുമെയ് എര്‍ദോഗനുമായി ബന്ധമില്ലെന്നും കമ്പനി പുറത്തുവിട്ട ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ‘മാതൃ സ്ഥാപനത്തില്‍ സുമെയ് എന്ന പേരില്‍ ആരും ഓഹരി ഉടമകളായിട്ടില്ല. കമ്പനിയുടെ ഉടമസ്ഥാവകാശം സെലെബിയോഗ്ലു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കാന്‍ സെലെബിയോഗ്ലു, കാനന്‍ സെലെബിയോഗ്ലു എന്നീ രണ്ട് ഉടമകള്‍ക്കും രാഷ്ട്രീയ ബന്ധമില്ല. ഞങ്ങള്‍ പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്ന,…

      Read More »
    • ഓപ്പറേഷന്‍ സിന്ദൂറിനിടെ വിവരങ്ങള്‍ ചോര്‍ന്നോ? ഇന്ത്യയിലെ ഒമ്പതു പ്രധാന വിമാനത്താവളങ്ങളിലെ നിര്‍ണായക ഓപ്പറേഷനുകള്‍ നിയന്ത്രിക്കുന്നത് തുര്‍ക്കിയുടെ കമ്പനി; കൈകാര്യം ചെയ്യുന്നത് 58,000 വിമാനങ്ങള്‍; പാകിസ്താനു പിന്തുണ നല്‍കിയതിനു പിന്നാലെ സെലെബി ഏവിയേഷന്‍സും നിരീക്ഷണത്തില്‍

      ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുണ്ടായ യുദ്ധത്തില്‍ പാകിസ്താനെ പിന്തുണച്ച തുര്‍ക്കിയുടെ നിലപാട് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതോടൊപ്പം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളടെ സെക്യൂരിറ്റി ഓപ്പറേഷന്‍ നടത്തുന്ന തുര്‍ക്കിഷ് കമ്പനിയെ ചുറ്റിപ്പറ്റിയും വിവാദങ്ങള്‍ കൊഴുക്കുന്നു. 1958ല്‍ സ്ഥാപിച്ച ടര്‍ക്കിഷ് കമ്പനിയായ സെലെബിയാണ് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നത്. പാകിസ്താനു പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയുടെ പ്രധാന കമ്പനിയെ ഇന്ത്യയില്‍നിന്ന് വിരങ്ങള്‍ ചോര്‍ത്തുന്നതിന് ഉപയോഗിച്ചേക്കാം എന്ന ആശങ്കയാണ് ഉയരുന്നത്. തുര്‍ക്കിയുടെ ട്രോജന്‍ കുതിരയാണോ സെലെബി എന്നാണ് അന്വേഷണം. ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ഗോവ, കൊച്ചി, കണ്ണൂര്‍ എന്നിവയുള്‍പ്പെടെ ഒമ്പത് പ്രധാന ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെലെബി ഏവിയേഷന്‍ ആയിരക്കണക്കിന് ആളുകളെ ജോലിക്കെടുക്കുകയും വിമാനത്താവള ലോജിസ്റ്റിക്‌സില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും, റാമ്പ് സര്‍വീസുകള്‍, ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍, കാര്‍ഗോ മാനേജ്‌മെന്റ്, ബ്രിഡ്ജ് നിയന്ത്രണം തുടങ്ങിയ നിരവധി ഉയര്‍ന്ന സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കമ്പനി കൈകാര്യം ചെയ്യുന്നു. ഏറെ സുരക്ഷാ പ്രാധാന്യമുള്ള…

      Read More »
    Back to top button
    error: