World

    • ഖമേനിയുടെ ഒളിയിടം വെളിപ്പെടുത്തി ഇറാനിയന്‍ വിമത മാധ്യമം; കുടുംബത്തിനൊപ്പം വടക്കുകിഴക്കന്‍ ടെഹ്‌റാനിലെ ലാവിസാനിലെ ബങ്കറില്‍ അഭയംതേടി; ഇലക്‌ട്രോണിക് ഉപകരണങ്ങളെല്ലാം വിലക്കി; സൈനിക നേതൃത്വവുമായി ബന്ധപ്പെടുന്നത് ദൂതര്‍ മുഖാന്തിരം

      ടെഹ്‌റാന്‍: പിന്‍ഗാമികളായി മകനുള്‍പ്പെടെ മൂന്ന് ഇസ്ലാമിക് നേതാക്കളെ പിന്‍ഗാമികളായി പ്രഖ്യാപിച്ച ഖമേനിയുടെ ഒളിയിടത്തെക്കുറിച്ചു സൂചന നല്‍കി ഇറാനിയന്‍ വിമത മാധ്യമമായ ഇറാന്‍ ഇന്റര്‍നാഷണല്‍. വെള്ളിയാഴ്ച ഇസ്രയേല്‍ ആക്രമണം ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പരമോന്നത നേതാവ് വടക്കുകിഴക്കന്‍ ടെഹ്ാനിലെ ലാവിസാനിലുള്ള ബങ്കറിലേക്കു മകനും കുടുംബത്തിനുമൊപ്പം മാറിയെന്നാണു റിപ്പോര്‍ട്ട്. ഖമേനിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ അവകാശപ്പെട്ടു. ഖമേനിയുടെ മകന്‍ മൊജ്തബ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. BREAKING NEWS    വധിക്കപ്പെടുമെന്ന് ഉറപ്പിച്ചു; മരണ ഭീതിയെത്തുടര്‍ന്ന് ബങ്കറില്‍ കഴിയുന്ന അയൊത്തൊള്ള ഖമേനി അടിയന്തരമായി മൂന്നു പിന്‍ഗാമികളെ പ്രഖ്യാപിച്ചെന്നു ന്യൂയോര്‍ക്ക് ടൈംസ്; ഒരാള്‍ മകന്‍; മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ അജ്ഞാതം; തീരുമാനം എടുത്തത് രണ്ടു വിശ്വസ്തര്‍ കൂടി വീണതോടെ ഇതിനുമുമ്പ് ഇസ്രയേലിനെതിരേ ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-1’, ‘ട്രൂ പ്രോമിസ്- 2’ എന്നീ ഓപ്പറേഷനുകള്‍ നടത്തിയപ്പോഴും ഖമേനി ബങ്കറിലേക്കു മാറിയിരുന്നു. ഈ സമയം മൊജ്തബ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെങ്കിലും മറ്റു…

      Read More »
    • ഫോര്‍ദോ ആണവ കേന്ദ്രം നശിപ്പിക്കാന്‍ അമേരിക്കയുടെ സഹായം തേടി ഇസ്രയേല്‍; യുഎസിന്റെ ബി-2 ബോംബര്‍ വിമാനങ്ങള്‍ വൈറ്റ്മാന്‍ എയര്‍ഫോഴ്‌സ് ബേസില്‍നിന്ന് പുറപ്പെട്ടെന്ന് റിപ്പോര്‍ട്ട്; മിന്നല്‍ വേഗം; ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷി

      വാഷിങ്ടൺ: ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടതായി യുഎസ് സ്ഥിരീകരണം. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് ഇത്. പസഫിക് സമുദ്രത്തിലെ താവളത്തിൽ ഇവ എത്തിക്കുമെന്ന് പെന്റഗൺ അറിയിച്ചു. ഇറാനിലെ ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ ഇറാൻ യുഎസ് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടത്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ യുഎസ് നേരിട്ട് ഇടപെടുന്നതിന്റെ ഭാഗമായാണ് വിമാനങ്ങൾ എത്തുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ 30,000 പൗണ്ട് ബോംബുകൾ ആവശ്യമാണ്. ഇതിനായാണ് അത്യാധുനിക ബോംബർ വിമാനങ്ങൾ എത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇന്ധനം നിറക്കാനുള്ള ടാങ്കറുകളും ഗുവാമിലെ സൈനിക താവളത്തിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്‌സ് ബേസിൽ നിന്ന് ഒന്നിലധികം ബി-2 വിമാനങ്ങൾ പറന്നുയർന്നതായും ഇവ പസഫിക് സമുദ്രത്തിന് കുറുകെ സഞ്ചരിക്കുന്നതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം ആകാശത്ത് ഇന്ധം നിറയ്ക്കാന്‍ സഹായിക്കുന്ന നാലു…

      Read More »
    • വധിക്കപ്പെടുമെന്ന് ഉറപ്പിച്ചു; മരണ ഭീതിയെത്തുടര്‍ന്ന് ബങ്കറില്‍ കഴിയുന്ന അയൊത്തൊള്ള ഖമേനി അടിയന്തരമായി മൂന്നു പിന്‍ഗാമികളെ പ്രഖ്യാപിച്ചെന്നു ന്യൂയോര്‍ക്ക് ടൈംസ്; ഒരാള്‍ മകന്‍; മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ അജ്ഞാതം; തീരുമാനം എടുത്തത് രണ്ടു വിശ്വസ്തര്‍ കൂടി വീണതോടെ

      ടെല്‍അവീവ്: കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയില്‍ മൂന്നു പിന്‍ഗാമികളെ പ്രഖ്യാപിച്ച് ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി. ഇസ്രയേല്‍ ഏറ്റവും ആദ്യം വധിക്കാന്‍ പദ്ധതിയിട്ടിരുന്നത് ഖമേനിയെയായിരുന്നു. എന്നാല്‍, അമേരിക്കയുടെ ഇടപെടലിനെത്തുടര്‍ന്ന് ഈ നീക്കം വേണ്ടെന്നു വയ്്ക്കുകയായിരുന്നു. 86 വയസുള്ള ഖമേനി വസതിയില്‍നിന്ന് മാറി രഹസ്യമായി ബങ്കറിലാണു കഴിയുന്നതെങ്കിലും ഇസ്രയേല്‍ ചാരസംഘടയായ മൊസാദിനു കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെന്നാണു കരുതുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖമേനി തന്റെ മരണത്തെ രക്തസാക്ഷിത്വമായിട്ടാണു കാണുന്നത്. യുദ്ധമാരംഭിച്ച് ആദ്യ ദിനത്തില്‍തന്നെ ഇറാന്‍ ഭൂഗര്‍ഭ കമാന്‍ഡ് സെന്ററില്‍ യോഗത്തിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണു ഐആര്‍ജിസിയുടെ വ്യോമസേനാ കമാന്‍ഡര്‍ അമീര്‍ അലി ഹാജിസാദെയും മറ്റ് മുതിര്‍ന്ന വ്യോമസേനാ നേതാക്കളും കൊല്ലപ്പെട്ടത്. ഇതിനു സമാനമായ ആക്രമണമാണ് ഖമേനിയും പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച ആദ്യം ഇസ്രായേലിലെ ഒരു ആശുപത്രിയിലും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും ഇറാന്‍ നടത്തിയ ആക്രമണത്തിന് ശേഷം ഖമേനിയുടെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്തി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പ്രസ്താവന ഇറക്കിയിരുന്നു. ഖമേനിയുടെ വ്യക്തിപരമായ ഉത്തരവില്ലാതെ ആക്രമണങ്ങള്‍…

      Read More »
    • ഇസ്രയേലിന്റെ ലക്ഷ്യം ഇറാൻ ആണവ കേന്ദ്രങ്ങൾ!! ഇസ്ഫഹാൻ ആണവ കേന്ദ്രത്തിനു നേരെ രണ്ടാംതവണയും വ്യോമാക്രമണം, തിരിച്ചടിച്ച് ഇറാനും, ഹൈഫയിലും ബീർഷെബയിലും ഇറാൻ മിസൈലുകൾ പ്രയോഗിച്ചു, 19 പേർക്ക് പരുക്ക്

      ടെഹ്റാൻ: ഇസ്രയേൽ ഇറാൻ സംഘർഷം 9ാം ദിവസത്തിലേക്ക് കടന്നപ്പോൾ ഇറാനെതിരെയുള്ള വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ ശനിയാഴ്ചയും വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ പടിഞ്ഞാറൻ ഇറാനിലെ മിസൈൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ശനിയാഴ്ച ഇറാന്റെ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിനു നേരെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതു രണ്ടാം തവണയാണ് ഇസ്ഫഹാൻ ആണവകേന്ദ്രം ഇസ്രയേൽ വ്യോമസേന ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂൺ 13നായിരുന്നു ഇറാനിലെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആദ്യ ആക്രമണം നടത്തിയത്. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) കണക്കനുസരിച്ച്, ഏകദേശം 50 യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയിൽ നിർണായക സ്ഥാനമാണ് ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് ഉള്ളത്. യുറേനിയം സമ്പൂഷ്ടീകരണ സൗകര്യവും ആണവ ഇന്ധന നിർമാണ പ്ലാന്റും ഇവിടെയുണ്ട്. അതേസമയം ഇതുവരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സാധാരണക്കാർ ഉൾപ്പെടെ 657 പേർ കൊല്ലപ്പെട്ടതായി ഇറാൻ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി.…

      Read More »
    • ഐആർജിസി ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ബെഹ്‌നാം ഷഹരിയാരിയും സയീദ് ഇസാദിയും മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ

      ടെൽഅവീവ്: ഇറാന്റെ മുതിർന്ന രണ്ട് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ. ക്വോമിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോറിന്റെ (ഐആർജിസി) പലസ്തീൻ വിഭാഗം മേധാവി സയീദ് ഇസാദിയും പടിഞ്ഞാറൻ ഇറാനിൽ യാത്ര ചെയ്യുകയായിരുന്ന ഐആർജിസി ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ബെഹ്‌നാം ഷഹരിയാരിയും കൊലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. എക്‌സിലൂടെ ഐഡിഎഫ് ആണ് ഇക്കാര്യം ‌അറിയിച്ചത്. ഇരുവരും ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരാണെന്നും ഇസ്രയേൽ. ‘ഖുദ്സ് ഫോഴ്സിലെ പലസ്തീൻ കോറിന്റെ കമാൻഡറും ഇറാനിയൻ ഭരണകൂടത്തെയും ഹമാസിനെയും തമ്മിൽ ഏകോപിപ്പിക്കുന്ന പ്രധാന കണ്ണിയും ഒക്ടോബർ 7-ലെ കൂട്ടക്കൊലയുടെ പ്രധാന ആസൂത്രകരിലൊരാളുമായിരുന്നു ഇസാദി. ഐആർജിസിയിലെ മുതിർന്ന കമാൻഡർമാരും ഇറാനിയൻ ഭരണകൂടവും ഹമാസിലെ പ്രധാന നേതാക്കളുമായി സൈനിക ഏകോപനം നടത്തുന്നതിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു,’ ഐഡിഎഫ് എക്സിൽ പറഞ്ഞു. ഇരുവരേയും കൃത്യമായ ടാർഗറ്റ് ആക്രമണത്തിലൂടെയാണ് കൊലപ്പെടുത്തിയതെന്നും ഇസ്രയേൽ അറിയിച്ചു. ഇറാനിൽനിന്നുള്ള ആയുധങ്ങൾ പലസ്തീനിലും ലബനനിലും മറ്റു രാജ്യങ്ങളിലും എത്തിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്നത് ഷഹരിയാരി ആണെന്നാണ്…

      Read More »
    • സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനില്‍ ഭൂചലനം; 10 KM താഴ്ചയില്‍ പ്രകമ്പനം, ആണവപരീക്ഷണം നടത്തിയതോ?

      ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇറാന്‍ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാന്റെ സൈന്യം നടത്തുന്ന സംനാന്‍ മിസൈല്‍ കോംപ്ലക്സും സംനാന്‍ ബഹിരാകാശ കേന്ദ്രവും സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണമെന്നതിനാല്‍ ആ തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന നിരീക്ഷണമുണ്ട്. ലോകത്ത് കൂടുതല്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നത്. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 2,100 ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നു. ഇതില്‍ ഏകദേശം 15 മുതല്‍ 16 വരെ ഭൂകമ്പങ്ങള്‍ 5.0-ലോ അതില്‍ക്കൂടുതലോ തീവ്രതയില്‍ അനുഭവപ്പെടുന്നതാണ്.…

      Read More »
    • ‘ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കണം’, ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത് പാകിസ്ഥാന്‍

      പാകിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷങ്ങളില്‍ പ്രസിഡന്റ് ട്രംപ് നടപ്പാക്കിയ പ്രായോഗിക നയതന്ത്രം ഫലപ്രദമായ സമാധാനം സ്ഥാപിക്കാന്‍ സഹായിച്ചെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു. കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനങ്ങളെ പാകിസ്ഥാന്‍ സ്വാഗതം ചെയ്യുന്നു, ഇത് അഭിനന്ദനാര്‍ഹമാണെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ ട്രംപ് അനുകൂല നിലപാട് ശക്തമാക്കുന്നത്. അഞ്ച് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് എത്തിയ പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിന് വൈറ്റ് ഹൗസില്‍ ഉച്ചഭക്ഷണം ഒരുക്കിയായിരുന്നു ട്രംപ് സ്വീകരിച്ചത്. മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥരില്ലാതെ ഒരു യുഎസ് പ്രസിഡന്റും പാക്കിസ്ഥാന്‍ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. താന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ട്രംപും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ”എനിക്ക് അത് നാലോ അഞ്ചോ തവണ നൊബേല്‍ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു, അവര്‍ എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കില്ല, കാരണം അവര്‍ അത് ലിബറലുകള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ.’ എന്നായിരുന്നു ട്രംപിന്റെ…

      Read More »
    • ഇറാനിലെ ബുഷെഹര്‍ ആണനിലയം തകര്‍ത്താല്‍ വന്‍ ദുരന്തം; സൂക്ഷിച്ചിരിക്കുന്നത് ആയിരക്കണക്കിനു കിലോ ഇന്ധനം; റേഡിയേഷനില്‍നിന്ന് രക്ഷപ്പെടാന്‍ നൂറു കണക്കിന് കിലോമീറ്ററുകള്‍ ഒഴിപ്പിക്കേണ്ടിവരും; ഗള്‍ഫ് രാജ്യങ്ങളും പരിധിയില്‍; കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍

      ന്യൂയോര്‍ക്ക്: ഇറാന്റെ ബുഷെഹര്‍ ആണവനിലയത്തെ ഇസ്രായേല്‍ ലക്ഷ്യമിട്ടാല്‍ വരാനിരിക്കുന്നത് വന്‍ ആണവ ദുരന്തമെന്ന മുന്നറിയിപ്പുമായി യുഎന്‍ ആണവ നിരീക്ഷണ സമിതിയുടെ തലവന്‍. ഇതുവരെ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണങ്ങളൊന്നും ആണവച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ബുഷെഹറിനെതിരായ ആക്രമണം വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി അടിയന്തര യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞതാനായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടെന്നും ബുഷെഹര്‍ ആണവ നിലയത്തെക്കുറിച്ച് ഗുരുതര ആശങ്കയറിയിച്ചിട്ടുണ്ടെന്നും ഗ്രോസി പറഞ്ഞു. നിലയത്തിനെതിരേ നേരിട്ടുള്ള ആക്രമണമുണ്ടായാല്‍ അത് ഉയര്‍ന്നതോതിലുള്ള ആണവ വികിരണത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 13ന് ആക്രമണം ആരംഭിച്ചശേഷം സംഘര്‍ഷം അതിവേഗം വര്‍ധിക്കുകയാണ്. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളെയും ഉന്നത ജനറല്‍മാരെയുമാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇറാനിയന്‍ മനുഷ്യാവകാശ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് 263 സാധാരണക്കാര്‍ ഉള്‍പ്പെടെ 657 പേര്‍…

      Read More »
    • ഇറാനു ചുറ്റും സൈനിക വല നെയ്ത് അമേരിക്ക; ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമ താവളങ്ങളില്‍ ഒരുക്കം തകൃതി; രണ്ടു യുദ്ധക്കപ്പലുകള്‍ തീരത്ത്; ബി-52 ബോംബറുകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; ബങ്കര്‍ ബസ്റ്ററുകളുമായി ബി-2 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍; ഇസ്രയേല്‍ ആണവായുധം ഉപയോഗിക്കുമെന്നും അഭ്യൂഹം

      ന്യൂയോര്‍ക്ക്: ഒരാഴ്ചയായി തുടരുന്ന ഇസ്രയേല്‍- ഇറാന്‍ യുദ്ധം പശ്ചിമേഷ്യയെ ആകെ കൊടിയ സംഘര്‍ഷത്തിലേക്കു തള്ളി വിട്ടിരിക്കുകയാണ്. അറബ് രാജ്യങ്ങളിലെല്ലാം നേവല്‍ ബേസകളുള്ള അമേരിക്കയും ഇപ്പോള്‍ യുദ്ധത്തില്‍ ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു വ്യക്തമാക്കിയതോടെ ആണവ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാനും വ്യക്തമാക്കി. ഇറാന്റെ ആകാശമാകെ നൂറുകണക്കിന് ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇറാന്റെ നീക്കങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ ഉപഗ്രഹങ്ങളടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേലിന്റെ നീക്കം. ഓരോവട്ടവും ബാലിസ്റ്റിക് ലോഞ്ചറുകള്‍ പുറം ലോകത്തെത്തുമ്പോള്‍ ഒന്നൊന്നായി തകര്‍ക്കാനും ഇസ്രയേലിനെ സഹായിക്കുന്നത് ഉപഗ്രഹങ്ങളില്‍നിന്നുള്ള തത്സമയ മിഴിവാര്‍ന്ന ദൃശ്യങ്ങളാണ്. ഇവ തകര്‍ക്കുന്നതിന്റെ വീഡിയോകളും ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും ഇറാനില്‍നിന്നുള്ള മിസൈല്‍ പ്രവാഹത്തിനു കുറവുണ്ടാകാത്ത സാഹചര്യത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമാണ്. ആണവ സമ്പുഷ്ടീകരണം ആയുധനിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന് ഇറാനെകൊണ്ട് ഉറപ്പുവാങ്ങുന്നതിന് ഒമാനില്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക് ഇറാന്‍ വഴങ്ങുന്നില്ലെന്ന യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ വാക്കുകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശ്വാസത്തിലെടുത്തു. കരാറിലെത്തിച്ചേരാന്‍…

      Read More »
    • ആശ്വാസ വാർത്ത!! ഇന്ത്യക്കുവേണ്ടി മാത്രം ഇറാൻ വ്യോമപാത തുറന്നു, വിദ്യാർഥികൾ ഇന്നു രാത്രിതന്നെ ഡൽഹിയിലെത്തും

      ടെഹ്റാൻ: ഇസ്രയേൽ– ഇറാൻ സംഘർഷം അനുദിനം വഷളാകുന്നതിനിടെ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസ വാർത്തയെത്തി. ഇന്ത്യയ്ക്കു മാത്രമായി വ്യോമപാത തുറന്നുകൊടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു. ഇതോടെ ടെഹ്റാനിലും മറ്റു നഗരങ്ങളിലും കുടുങ്ങിയ ആയിരത്തോളെ ഇന്ത്യൻ വിദ്യാർഥികൾക്ക് രാജ്യത്തേക്ക് തിരികെ എത്താനാകും. ഇറാൻ വ്യോമപാത തുറന്നതോടെ ആയിരത്തോളം വിദ്യാർഥികൾക്ക് ഇന്ന് യാത്ര തിരിക്കാനാകുമെന്നാണ് റിപ്പോർട്ട്. ഇന്നു രാത്രി തന്നെ വിദ്യാർഥികൾ ഡൽഹിയിൽ മടങ്ങിയെത്തുമെന്നാണ് അറിയുന്നത്. ഇസ്രയേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചത്. ഇതോടെ ഇന്ത്യൻ വിദ്യാർഥികൾ അടക്കം ഒട്ടേറെ വിദേശ വിദ്യാർഥികൾ ടെഹ്റാനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇറാനു പിന്നാലെ ഇറാഖും തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. അതേസമയം ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. അർമീനിയ വഴിയാണ് ഇന്ത്യൻ വിദ്യാർഥികൾ രാജ്യത്ത് തിരികെ എത്തിയത്. ഡൽഹിയിൽ എത്തിയവരിൽ ഭൂരിഭാഗം പേരും ഇറാനിലെ ഉർമിയ സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികളാണ്.

      Read More »
    Back to top button
    error: