World
-
‘ഭീകരതയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല; ഇന്ത്യയുടെ വളരുന്ന സാമ്പത്തിക ശേഷിയും ഇസ്രായേലിന്റെ നൂതന സാങ്കേതിക വിദ്യയും ഒത്തുചേരുമ്പോൾ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും’ – ഇസ്രയേൽ പാർലമെന്റിൽ മോദി
ജെറൂസലേം: ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധം തന്ത്രപരവും സുദൃഢവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ ‘സീറോ ടോളറൻസ്’ നയമാണ് ഇന്ത്യയുടേതെന്നും ഒരു കാരണവശാലും ഭീകരതയെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെ ‘അതിക്രൂരം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ വേദന ഇന്ത്യ മറന്നിട്ടില്ലെന്നും ഇന്ത്യയുടെ അനുഭവങ്ങളുമായി ചേർത്ത് അദ്ദേഹം വിശദീകരിച്ചു. ആ പോരാട്ടത്തിൽ ഇസ്രായേൽ പൗരന്മാരും ഇരകളായിരുന്നു. ഭീകരതയെ നേരിടാൻ ഏകോപിതമായ ആഗോള നീക്കം അനിവാര്യമാണെന്നും മോദി ആഹ്വാനം ചെയ്തു. ഗാസയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ യുഎൻ രക്ഷാസമിതി മുന്നോട്ടുവെച്ച സമാധാന പദ്ധതിയെ ഇന്ത്യ പിന്തുണയ്ക്കുന്നു. ഫലസ്തീൻ പ്രശ്‌നത്തിന് ഉൾപ്പെടെ പരിഹാരം കാണുന്ന നീതിപൂർവമായ സമാധാനമാണ് മേഖലയിൽ വേണ്ടത്. സംവാദങ്ങളിലൂടെയും മാനവികതയിലൂടെയും മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, സൈബർ സുരക്ഷ…
Read More » -
പ്രവാസികൾ അറിഞ്ഞോ? കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; ഇനി മുതൽ സ്വർണത്തിന്റെ മൂല്യമല്ല, തൂക്കമാണ് കണക്കാക്കുക
ന്യൂഡൽഹി: വിദേശത്തുനിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഗുണകരമായൊരു നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഈ മാസം 2 മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഇനി മുതൽ ലളിതമായ നടപടിക്രമങ്ങളിലൂടെ യാത്രക്കാർക്ക് വേഗത്തിൽ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാം. റമസാനിലും പെരുന്നാളിനും നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ഈ പുതിയ ഇളവുകൾ വലിയ ഉപകാരപ്രദമാകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ശ്രദ്ധേയമായൊരു ഇളവാണ് ഡ്യൂട്ടി ഫ്രീ അലവൻസിലെ പുതുക്കിയ നിരക്ക്. അതുപ്രകാരം സാധാരണ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലേക്ക് വരുമ്പോൾ 75,000 രൂപ വരെയുള്ള സാധനങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മുൻപ് ഇത് 50,000 രൂപയായിരുന്നു. രണ്ട് വർഷത്തിലധികം വിദേശത്ത് താമസിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് 7,50,000 രൂപ വരെയുള്ള സാധനങ്ങൾക്ക് തീരുവ ഇളവും ലഭിക്കും. അതുപോലെതന്നെ,12 മാസം വരെ വിദേശത്തു നിന്നവർക്ക് 1.5 ലക്ഷം രൂപയും ഒന്ന് മുതൽ രണ്ട് വർഷം വരെ നിന്നവർക്ക് 3…
Read More » -
ഇന്ത്യ നേരത്തേ തോറ്റതു നന്നായി, അത് ആവശ്യമായിരുന്നു; കാരണം പറഞ്ഞ് രവിശാസ്ത്രി; ‘ഈ കാര്യങ്ങള്‍ നിസാരമായി കാണരുതെന്ന് ബോധ്യമായിട്ടുണ്ടാകും’
സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ തോറ്റത് നന്നായിയെന്നും അത് ടീമിന് ഗുണകരമായി മാറുമെന്നും മുന്‍കോച്ച് രവി ശാസ്ത്രി. തുടര്‍ച്ചയായ 12 ജയങ്ങള്‍ക്ക് ശേഷം ഒരു തോല്‍വി. അത് നേരത്തെ സംഭവിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു അതെന്നും ഐസിസി റിവ്യൂവില്‍ സഞ്ജന ഗണേശനോട് രവി ശാസ്ത്രി വ്യക്തമാക്കി. തന്ത്രങ്ങളെയും സമീപനങ്ങളെയും കോമ്പോസിഷനെയുമെല്ലാം കുറിച്ച് ഒരു വിചിന്തനം നടത്താന്‍ തോല്‍വി ടീമിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കാര്യങ്ങളെ നിസാരമായി കാണരുതെന്ന് ഈ തോല്‍വിയോടെ ടീം ഇന്ത്യയ്ക്ക് മനസിലായിട്ടുണ്ട്. സൂപ്പര്‍ എട്ടില്‍ നിങ്ങള്‍ ഒരു മല്‍സരം തോറ്റാല്‍ അതികഠിനമായ സമ്മര്‍ദത്തിലേക്കാണ് നിങ്ങള്‍ നിങ്ങളെ കൊണ്ട് എത്തിക്കുന്നത്.’ എക്സ്ട്രാ സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് തന്നെയാണ് രവി ശാസ്ത്രി പറയുന്നത്. അക്സറിനെയും വാഷിങ്ടണ്‍ സുന്ദറിനെയും കളിപ്പിച്ചാലും കുഴപ്പിമില്ലെന്നും ആരെങ്കിലും ഒരാള്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പരിഹരിക്കാന്‍ അടുത്തയാള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വരുണ്‍ ചക്രവര്‍ത്തി കുഴങ്ങിയത് ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി ഇക്കാര്യം…
Read More » -
ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി
ലണ്ടൻ: വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗർഭപാത്രം മാറ്റിവെച്ച സ്ത്രീ അമ്മയായി. മരിച്ച ദാതാവിൽ നിന്ന് ഗർഭപാത്രം സ്വീകരിച്ച ഗ്രേസ് ബെൽ എന്ന യുവതിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ലണ്ടനിലെ ക്വീൻ ഷാർലെറ്റ് & ചെൽസിയ ഹോസ്പിറ്റലിലായിരുന്നു ഗ്രേസ് കുഞ്ഞിന് ജന്മം നൽകിയത്. പതിനാറാം വയസ്സിലാണ് ഗ്രേസിന് ഗർഭപാത്രമില്ലെന്നും ഒരു കുഞ്ഞിന് ജന്മം നൽകാനാവില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയത്. ഗർഭപാത്രം വികസിക്കാത്തതോ, ഇല്ലാത്തതോ ആയ എംആർകെഎച്ച് (Mayer-Rokitansky-Kuster-Hauser) സിൻഡ്രോം എന്ന അവസ്ഥയായിരുന്നു ഐ.ടി പ്രോഗ്രാമറായ ഗ്രേസിന്റേത്.തുടർന്ന് 2024 ജൂണിനാണ് ഓക്സ്ഫഡിലെ ചർച്ചിൽ ഹോസ്പിറ്റലിൽ ഗർഭപാത്രം മാറ്റിവെക്കുന്ന ശസ്ത്രക്രിയ ചെയ്തത്. പത്തു മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടത്. മാസങ്ങൾക്കുള്ളിൽ ഗ്രേസ് ലണ്ടനിലെ ലിസ്റ്റർ ഫെർട്ടിലിറ്റി ക്ലിനിക്കിൽ പ്രത്യുത്പാദന ചികിത്സകൾക്ക് വിധേയയായി. കുഞ്ഞിന് ജന്മം നൽകാനാവുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഗ്രേസ് പറഞ്ഞു. ശരിക്കും ഒരത്ഭുതമായാണ് തോന്നുന്നത്. ഗർഭപാത്രം നൽകിയതിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് ദാതാവ് സമ്മാനിച്ചതെന്നും ഗ്രേസും പങ്കാളി സ്റ്റീവ് പവലും പറഞ്ഞു. അതേസമയം, ഗ്രേസിന്…
Read More » -
ഇനി വൈകില്ല…ആണവ ധാരണ അന്തിമമാകുന്നതിന് ഒരു കൈയ്യകലം മാത്രമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി
വാഷിങ്ടണ്‍: അമേരിക്കയുമായി ചരിത്രപരമായ ആണവ ധാരണ കയ്യെത്തും ദൂരത്തെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. മറ്റന്നാൾ ഇറാൻ – അമേരിക്ക മൂന്നാം വട്ട ചർച്ച നടക്കാനിരിക്കെയാണ് നിർണായക പ്രതികരണം. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കരാർ നടപ്പിലായില്ലെങ്കിൽ ഇറാന് അത് വളരെ മോശം ദിവസമായിരിക്കുമെന്ന് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ ഇറാനിലെ ജനങ്ങളെ ലക്ഷ്യമിട്ട് പേർഷ്യൻ ഭാഷയിൽ അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയായ സി ഐ എ ഇട്ട പോസ്റ്റ് വൻ ചർച്ചയായി. തങ്ങളെ ബന്ധപ്പെടാനുള്ള വഴികളാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്. വിവിധ സാഹചര്യങ്ങളെ നേരിടുന്നതിൽ അമേരിക്ക – ഇസ്രയേൽ സൈനിക മേധാവിമാർ ചർച്ച നടത്തി. ചൊവ്വാഴ്ചയാണ് വിവര ദാതാക്കൾക്ക് സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി സഹായം വാഗ്ദാനം ചെയ്തത്. ട്രംപ് ഇറാനിൽ സൈനിക ആക്രമണത്തിന് പദ്ധതിയിട്ടാൽ യുഎസ് ചാര ഏജൻസിയെ സുരക്ഷിതമായി ബന്ധപ്പെടാനുള്ള വഴിയെ കുറിച്ചാണ് പേർഷ്യൻ ഭാഷയിൽ നിർദേശങ്ങൾ നൽകിയത്- “ഹലോ…
Read More » -
‘ഞാനിടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യാ- പാക് സംഘർഷം ആണവ യുദ്ധമായേനെ, പാക്ക് പ്രധാനമന്ത്രിയടക്കം കൊല്ലപ്പെടുമായിരുന്നു‘- ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ട്രംപ്
വാഷിങ്ടൻ: ഇക്കഴിഞ്ഞ വർഷം നടന്ന ഇന്ത്യ–പാക്ക് സംഘർഷം അവസാനിപ്പിക്കാൻ കാണമായത് കൃത്യസമയത്തുണ്ടായ തന്റെ ഇടപെടലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താനിടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രി മരിക്കുമായിരുന്നെന്ന് ട്രംപ് പറയുന്നു. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങളെക്കുറിച്ച് പരാമർശിച്ചത്. ‘‘ എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളിൽ 8 യുദ്ധങ്ങൾ അവസാനിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രിയടക്കം 35 മില്യൻ ജനങ്ങൾ കൊല്ലപ്പെടുമായിരുന്നു’’–ട്രംപ് പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറെന്നു പേരിട്ട ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ സൈനിക–ഭീകരവാദ കേന്ദ്രങ്ങൾ ആക്രമിച്ചത്. പാക്കിസ്ഥാനിലെ നിരവധി കേന്ദ്രങ്ങൾ ആ ആക്രമണത്തിലൂടെ ഇന്ത്യ തകർത്തു. യുഎസ് സമ്മർദത്തെ തുടർന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. തീവ്രവാദത്തിന്റെ ഒന്നാം നമ്പർ സ്പോൺസറാണ് ഇറാനെന്ന് ട്രംപ് ആരോപിച്ചു. ഡിസംബർ 25ന് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചശേഷം 32,000പേരാണ് കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിൽ…
Read More » -
പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർനം ഇന്ന് മുതൽ; തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന പുതുപങ്കാളിത്തങ്ങളിൽ ധാരണയായേക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25-26 തീയതികളിൽ (ബുധൻ, വ്യാഴം) ഇസ്രായേൽ സന്ദർശിക്കും . പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, നവീകരണം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും മോദി കൂടിക്കാഴ്ച നടത്തും. ഇ സ്രായേൽ പാർലമെന്റായ നെസ്സെറ്റിനെ അദ്ദേഹം അഭിസംബോധന ചെയ്യും. ഔദ്യോഗിക വൃത്തങ്ങൾ പ്രകാരം ബുധനാഴ്ച ഒരു സ്വകാര്യ അത്താഴവിരുന്നിലാവും മോദി നെതന്യാഹുവിനെ കാണുക. ഇറാനെതിരെ അമേരിക്ക സൈനീക സജ്ജീകരണം നടത്തിവരുന്നതിനിടയിലാണ് മോദിയടെ ഇസ്രയേൽ സന്ദർശനം എന്നതും ശ്രദ്ധേയം. “സന്ദർശന വേളയിൽ, പ്രധാനമന്ത്രി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും . ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യും. ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, ജല മാനേജ്മെന്റ്, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ജനങ്ങൾ തമ്മിലുള്ള കൈമാറ്റം എന്നിവയുൾപ്പെടെ സഹകരണത്തിന്റെ വിവിധ മേഖലകളിലെ കൂടുതൽ അവസരങ്ങളെക്കുറിച്ച് ചർച്ച…
Read More » -
വെറുതെയല്ല ഇറാന്‍ അമേരിക്കയെ കൂസാത്തത്! ലോകത്തെ ഏറ്റവും മികച്ച കപ്പല്‍വേധ സൂപ്പര്‍സോണിക് മിസൈല്‍ നല്‍കാന്‍ ചൈന; ഏതു കപ്പലും മുക്കും; എവിടെയും ഘടിപ്പിക്കാവുന്ന സാങ്കേതികവിദ്യ; തടയാന്‍ ബുദ്ധിമുട്ടെന്നു വിദഗ്ധര്‍
ലണ്ടന്‍: ഇറാന്‍ തീരത്തിന് സമീപം ഇഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി അമേരിക്ക വന്‍തോതിലുള്ള നാവികസേനയെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍, കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ വാങ്ങാന്‍ ഇറാന്‍ ചൈനയുമായി കരാറിലേക്ക് അടുക്കുന്നെന്നു റിപ്പോര്‍ട്ട്. ചര്‍ച്ചകളെക്കുറിച്ച് അറവുള്ള സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് നിര്‍മ്മിത സിഎം302 മിസൈലുകള്‍ക്കായുള്ള ചര്‍ച്ച പൂര്‍ത്തിയായെങ്കിലും എന്ന് നല്‍കാനാകുമെന്നു വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സൂപ്പര്‍സോണിക് മിസൈലുകള്‍ക്ക് ഏകദേശം 290 കിലോമീറ്റര്‍ പരിധിയുണ്ട്. കൂടാതെ കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്നും വേഗത്തിലും പറക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയുമാണ് ഇവ. ഇവയുടെ വിന്യാസം ഇറാന്റെ ആക്രമണ ശേഷിയെ ഗണ്യമായി വര്‍ധിപ്പിക്കുകയും മേഖലയിലെ യുഎസ് നാവികസേനയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുമെന്ന് ആയുധ വിദഗ്ധര്‍ പറഞ്ഞു. മിസൈല്‍ ആയുധ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി ചൈനയുമായുള്ള ചര്‍ച്ചകള്‍ കുറഞ്ഞതു രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചതാണെങ്കിലും, ജൂണില്‍ ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇത് വേഗത്തിലായതായി ഇറാന്‍ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍…
Read More » -
ഇന്ത്യയ്ക്കായി ഇസ്രയേലിന്റെ സമ്മാനപ്പെരുമഴ! ‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാർ;മോദിയുടെ സന്ദർശനം ചരിത്രമാകുമോ?
മുംബൈ∙ ലോകശ്രദ്ധയാകർഷിച്ച വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു പ്രഖ്യാപനം. ഇതിനു പുറമേ നിരവധി പ്രതിരോധ ഇടപാടുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടേക്കും. ഇസ്രയേലിൻ്റെ പ്രതിരോധ മികവ് വെളിവാക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് അയൺഡോം. ഇസ്രായേലിൻ്റെ വ്യോമപ്രതിരോധത്തിൻ്റെ താഴത്തെ പാളിയാണ് അയൺഡോം. തൊണ്ണൂറുകളിലാണ് ഈ പ്രതിരോധസംവിധാനത്തിൻ്റെ വികസനം ആരംഭിച്ചത്. 2006 ൽ ഹിസ്ബുല്ലയ്ക്കെതിരെ ഒരു മാസം നീണ്ടുനിന്ന രണ്ടാം ലബനൻ യുദ്ധകാലത്താണ് ഈ വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കപ്പെട്ടത്.ഭ അയേൺ ഡോം ഒറ്റയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുധമല്ല. റഡാറുകളുടെയും റോക്കറ്റ് വേധ മിസൈലുകളുടെയും ഒരു ശൃംഖലയാണിത്. അവ എവിടെയൊക്കെയുണ്ടെന്നോ എത്രയുണ്ടെന്നോ ഇസ്രയേൽ സൈന്യം പുറത്തു വിട്ടിട്ടില്ല. റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവച്ച് തകർക്കാൻ അയൺ ഡോമിന് കഴിയും. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റവും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും ചേർന്ന് വികസിപ്പിച്ചതാണിത്. റഡാർ, നിയന്ത്രണ…
Read More »
