ഇറാനിട്ടു കൊടുത്ത പണി ബൂമറാങ്ക് പോലെ തിരിച്ച് അമേരിക്കക്കിട്ട്!! ഇറാന്റെ കണ്ണുവേട്ടിക്കാൻ അമേരിക്ക തൊടുത്തുവിട്ട ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിൽ ചിലത് തിരിച്ചെത്തിയില്ല, നഷ്ടപ്പെട്ടത് റെഡാറിന്റെ കണ്ണുപോലും കെട്ടാൻ കഴിവുള്ളയെന്ന് പേരുകേട്ടവ…

ന്യൂഡൽഹി: ഇറാനിനിട്ട് അമേരിക്ക കൊടുത്ത എട്ടിന്റെ പണി പതിനാറായിട്ട് അമേരിക്കയ്ക്കിട്ടുതന്നെ കൊണ്ടു!! ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ പോയ ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിൽ ചിലത് യുഎസിന് നഷ്ടപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ജൂൺ 21-ന് മിസൗറിയിലെ വൈറ്റ്മാൻ വ്യോമ താവളത്തിൽനിന്ന് രണ്ടു ബാച്ചുകളിലായാണ് വിമാനങ്ങൾ ഇറാനിലേക്കു പുറപ്പെട്ടത്. അതിൽ ഏഴെണ്ണമടങ്ങുന്ന ആദ്യ സംഘം ഇറാനെ ലക്ഷ്യമാക്കി കിഴക്കോട്ടും രണ്ടാം സംഘം ഇറാനെ കണ്ണുമൂടിക്കെട്ടാനായി പസഫിക് സമുദ്രം ലക്ഷ്യമാക്കി പടിഞ്ഞാറോട്ടും പറന്നു.
ഇതിനിടെ ആദ്യബാച്ചിലെ വിമാനങ്ങൾ ഇറാന്റെ ഫൊർദോ, നഥാൻസ്, ഇസ്ഫഹാൻ എന്നീ ആണവകേന്ദ്രങ്ങളിൽ ബങ്കർ ബസ്റ്റർ ബോംബുകളായ ജിബിയു നിക്ഷേപിച്ച് സുരക്ഷിതമായി തിരിച്ചെത്തി. 37 മണിക്കൂർ തുടർച്ചയായി പറന്നായിരുന്നു ദൗത്യം. അതേസമയം ഇറാനെ പറ്റിക്കാൻ പോയ ബി-2 വിമാനങ്ങൾ തിരിച്ചെത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവം നടക്കുമ്പോൾ ഈ ഭാഗത്തുനിന്നാണ് ആക്രമണമെന്നു കരുതി ഇറാൻ ഇവയെ ലക്ഷ്യമിട്ട് പ്രതിരോധ മിസൈലുകൾ തൊടുത്തിരുന്നു. അതേസമയം റഡാറുകളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ശേഷിയുള്ളതാണ് ബി-2.