Breaking NewsIndiaLead NewsNEWSpoliticsWorld

ബംഗ്ലാദേശിനെ താലിബാനു കീഴിലുള്ള അഫ്ഗാനെ പോലെയാക്കും; ഇറാനും മാതൃക: ശരിയത്ത് നിയമം നടപ്പാക്കും; ഹിന്ദുക്കള്‍ക്ക് അവകാശങ്ങള്‍ വ്യവസ്ഥ ചെയ്യും: പ്രഖ്യാപനവുമായി ജമാഅത്ത് ചാര്‍ മൊനായ്; ജനാധിപത്യത്തില്‍നിന്ന് മതരാഷ്ട്രത്തിലേക്കുള്ള മാറ്റമെന്നു വിമര്‍ശിച്ച് അവാമി ലീഗ്

ജൂണ്‍ മാസം മാത്രം 63 ബലാല്‍സംഗങ്ങള്‍ ബംഗ്ലദേശിലുണ്ടായെന്നും ഇതില്‍ 17 എണ്ണം കൂട്ടബലാല്‍സംഗങ്ങളാണെന്നും അതിജീവിതമാരില്‍ ഏഴു സ്ത്രീകള്‍ ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് നേതാക്കള്‍ പറയുന്നു

ധാക്ക: ബംഗ്ലദേശിനെ പൂര്‍ണമായും ശരീഅത്ത് നിയമത്തിന് കീഴില്‍ കൊണ്ടുവരുമെന്ന് തീവ്ര ഇസ്‌ലാമിക ഗ്രൂപ്പായ ജമാ അത്ത് ചാര്‍ മൊനായ്. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനെപ്പോലെ ബംഗ്ലദേശിനെ മാറ്റുമെന്നും അതാണ് ലക്ഷ്യമെന്നും തിക്കാന ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചാര്‍ മൊനായ് പീര്‍ മുഫ്തി സയീദ് മുഹമ്മദ് ഫൈസുല്‍ കരീം പറഞ്ഞു. തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ ശരീ അത്ത് നിയമം രാജ്യത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരിയത്ത് നിയമത്തിനു വിരുദ്ധമല്ലാത്ത ‘നല്ലതെല്ലാം’ ലോകത്തുനിന്നു സ്വീകരിക്കും. ഇറാന്റെ മാതൃകയും പരിഗണിക്കും. ഇസ്‌ലാമിക് മൂവ്‌മെന്റ് ബംഗ്ലദേശ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ഹിന്ദുക്കള്‍ക്കായി ശരീഅത്ത് നിയമങ്ങളില്‍ അവകാശങ്ങള്‍ വ്യവസ്ഥ ചെയ്യുമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനും സ്ഥാപനങ്ങളും സംരംഭങ്ങളും നടത്തുന്നതിനും വിലക്കുണ്ട്. ബംഗ്ലദേശിനെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുന്ന നീക്കമാണ് മത സംഘടന പ്രഖ്യാപിച്ചിരിക്കുന്നതെന്നും ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുകയാണെന്നും അവാമി ലീഗ് ആരോപിച്ചു. മുഹമ്മദ് യൂനിസിന്റെ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടാന്‍ തുടങ്ങിയെന്നും ക്ഷേത്രങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം ഉണ്ടായെന്നും അവാമി ലീഗ് ആരോപിച്ചു.

Signature-ad

ജൂണ്‍ മാസം മാത്രം 63 ബലാല്‍സംഗങ്ങള്‍ ബംഗ്ലദേശിലുണ്ടായെന്നും ഇതില്‍ 17 എണ്ണം കൂട്ടബലാല്‍സംഗങ്ങളാണെന്നും അതിജീവിതമാരില്‍ ഏഴു സ്ത്രീകള്‍ ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് നേതാക്കള്‍ പറയുന്നു. ബലാല്‍സംഗം ചെയ്യപ്പെട്ടവരില്‍ 19 കുട്ടികളും 23 കൗമാരക്കാരികളുമുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ഇതിനെതിരേ ആവാമി ലീഗ് പരസ്യമായി രംഗത്തുവന്നു. മതനിരപേക്ഷ ജനാധിപത്യത്തില്‍നിന്നും മത രാഷ്ട്രത്തിലേക്കു പോകാനാണ് ജമാ അത്ത് ചാര്‍ മൊനായ് ശ്രമിക്കുന്നതെന്നു പാര്‍ട്ടി ആരോപിച്ചു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടും. ഇറാനിലും അഫ്ഗാനിസ്ഥാനിലും അതാണു സംഭവിച്ചത്. ഇക്കാര്യത്തില്‍ ഇടക്കാല സര്‍ക്കാരിന്റെ മൗനം ആശങ്കപ്പെടുത്തുന്നതാണ്. മൗനം വിയോജിപ്പാണോ അതോ സമ്മതമാണോ എന്നു വ്യക്തമാക്കണം.

യൂനുസിന്റെ ഭരണത്തില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ വ്യാപക ആക്രമണങ്ങള്‍ ഉണ്ടായി. മതപരമായ ചടങ്ങുകള്‍ തടസപ്പെടുത്തി. സ്ത്രീകള്‍ക്കെതിരായ ഭീഷണി വര്‍ധിച്ചു. ഷെയ്ഖ് ഹസീനയെ ഭരണത്തില്‍നിന്നു മാറ്റിയശേഷം തീവ്രവാദം കൊടികുത്തി വാഴുകയാണെന്നും ലീഗ് ആരോപിച്ചു.

എന്നാല്‍, ഭീകരവാദത്തെക്കുറിച്ചല്ല, ഖുറാന്‍ അനുസരിച്ചുള്ള ഭരണക്രമത്തെക്കുറിച്ചാണു സംസാരിക്കുന്നതെന്നു കരീം പറഞ്ഞു. ഇതിനു ജനങ്ങള്‍ വോട്ട് ചെയ്താല്‍ അത് അവരുടെ തെരഞ്ഞെടുപ്പായി മാറും. തന്റെ പാര്‍ട്ടി നിലവിലെ സംവിധാനത്തെ അട്ടിമറിക്കുന്നില്ല. ശരിയത്ത് നിയമം ഘട്ടംഘട്ടമായിട്ടാകും നടപ്പാക്കുക. ഇസ്ലാമുമായി ചേര്‍ന്നുപോകുന്നതിനു മാറ്റമുണ്ടാകില്ല. മറ്റെല്ലാം മാറ്റുമെന്നും കരീം പറയുന്നു.

(Mufti Syed Muhammad Faizul Karim, leader of the Islamist group Jamaat–Char Monai and chief of Islami Andolan Bangladesh, declared that if his party forms the next government, it will model Bangladesh’s governance on Taliban-controlled Afghanistan and implement nationwide Sharia law)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: