Breaking NewsLead NewsWorld

‘ശ്രദ്ധ ഗാസയില്‍ ഭക്ഷണം എത്തിക്കുന്നതില്‍’; ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കത്തില്‍ പ്രതികരിക്കാതെ ട്രംപ്

വാഷിങ്ടന്‍: ഗാസ കീഴടക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ തയാറാകാതെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ശ്രദ്ധയെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനാവില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

‘ഇസ്രയേലും അറബ് രാജ്യങ്ങളും ഗാസയില്‍ ഭക്ഷണവും അവശ്യസാമഗ്രികളും സാമ്പത്തിക സഹായവും എത്തിക്കും.’ ട്രംപ് പറഞ്ഞു. ഗാസ യുഎസ് ഏറ്റെടുക്കുമെന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ട്രംപ് നടത്തിയ പ്രഖ്യാപനം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Signature-ad

ഗാസ കീഴടക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പദ്ധതിയിടുന്നതായി ചൊവ്വാഴ്ച ചേര്‍ന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെന്യാമിന്‍ നെതന്യാഹു, പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്‌സ്, മന്ത്രി റോണ്‍ ഡെര്‍മര്‍, സേനാ മേധാവി ലഫ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവര്‍ മൂന്നു മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്നും വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് ആറിന് കാബിനറ്റ് ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ രാജ്യാന്തരതലത്തില്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ നീക്കം.

Back to top button
error: