പാകിസ്താന്റെ ഫൈറ്റര്‍ ജെറ്റുകള്‍ ഇന്ത്യ വീഴ്ത്തിയോ? യുദ്ധ വിമാനങ്ങളില്‍ പൈലറ്റുമാര്‍ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന മാര്‍ട്ടിന്‍-ബേക്കര്‍ ഇജക്ഷന്‍ സീറ്റിന്റെ കണക്കില്‍ ആ രഹസ്യം ഒളിഞ്ഞു കിടപ്പുണ്ട്; മൂടിവച്ചാലും തെളിയുന്ന സത്യം
മാര്‍ട്ടിന്‍-ബേക്കര്‍ സീറ്റുകള്‍ ഉപയോഗിക്കുന്ന പാകിസ്താന്റെ ഫൈറ്റര്‍ ജറ്റുകള്‍ ജെഎഫ് 17, എഫ്- 16 എന്നിവയാണ്. ചൈനീസ് നിര്‍മിത ജെ-10 വിമാനത്തില്‍ ചൈനീസ് നിര്‍മിത ഇജക്ഷന്‍ സീറ്റാണ് ഉപയോഗിക്കുന്നത്.

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അഞ്ചു യുദ്ധ വിമാനങ്ങളുള്‍പ്പെടെ ആറു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രാജ്യാന്തര രംഗത്ത് വീണ്ടും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയാകുകയാണ്. വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം തള്ളി പാക് പ്രതിരോധ മന്ത്ര ഖ്വാജ ആസിഫും രംഗത്തെത്തി. ഇന്ത്യയും പാകിസ്താനും എന്തൊക്കെ നഷ്ടമായെന്ന് അറിയാന്‍ സ്വതന്ത്രപരിശോധനയ്ക്ക് തയാറുണ്ടോയെന്ന് ഒരു പടി കടന്ന് ആസിഫ് ചോദിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, എത്രയൊക്കെ മൂടിവച്ചാലും ചില കണക്കുകള്‍ പുറത്തുവരും. അതിലൊന്നാണ് അപകടങ്ങളില്‍ പെടുന്ന യുദ്ധ വിമാനങ്ങളടക്കമുള്ളവയില്‍നിന്ന് പൈലറ്റുമാര്‍ പുറത്തുകടക്കുന്ന ഇജക്ഷന്‍ സീറ്റ്. ലോകത്തെമ്പാടുമുള്ള മുന്‍നിര വിമാനങ്ങളില്‍ ഉപയോഗിക്കുന്നത് ബ്രീട്ടീഷ് കമ്പനിയായ മാര്‍ട്ടിന്‍-ബേക്കര്‍ നിര്‍മിക്കുന്ന ഇജക്ഷന്‍ സീറ്റുകളാണ്.
ഈ സീറ്റുകള്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ അപകടത്തില്‍പെടുമ്പോഴെല്ലാം ഇവര്‍ എക്‌സില്‍ കണക്കുകള്‍ പുറത്തുവിടാറുണ്ട്. അത്തരമൊരു കണക്കു പരിശോധിച്ച പ്രതിരോധ വിദഗ്ധരാണ് പാകിസ്താന്റെ അവകാശവാദത്തിനു നേരെ സംശയത്തോടെ നോക്കുന്നത്.

മേയ് ഏഴിനാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ 88 മണിക്കൂര്‍ നീണ്ട യുദ്ധം ആരംഭിച്ചത്. ഇതിനുമുമ്പ് മാര്‍ട്ടിന്‍-ബേക്കര്‍ പുറത്തുവിട്ട കണക്കനുസരിച്ച് 7789 ജീവനുകള്‍ അവരുടെ സീറ്റുകള്‍ ഉപയോഗിച്ചതുകൊണ്ട് രക്ഷപ്പെട്ടെന്നാണ്. എപ്പോഴൊക്കെ പൈലറ്റുമാര്‍ ഈ സീറ്റ് പ്രവര്‍ത്തിപ്പിച്ചു രക്ഷപ്പെട്ടാലും കണക്കു പുറത്തുവിടും. എന്നാല്‍, വിമാനാപകടത്തില്‍ പൈലറ്റുമാര്‍ മരിച്ചാല്‍ അക്കാര്യം പറയാറില്ല. അതുപോലെതന്നെ യുദ്ധങ്ങളില്‍ വിമാനങ്ങള്‍ തകരുമ്പോഴും രഹസ്യം സൂക്ഷിക്കേണ്ടതിനാല്‍ അക്കാര്യം പറയില്ല. അപ്പോഴും രക്ഷപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കും.
1.
ഏപ്രില്‍ 16ന് കമ്പനി എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്: ‘ഇന്നലെ പാകിസ്താന്‍ എയര്‍ഫോഴ്‌സിന്റെ മിഷാഷ് വി റോസ് എയര്‍ക്രാഫ്റ്റ് രത്ത ടിബ്ബയ്ക്കു സമീപം തകര്‍ന്നു. രണ്ടു പൈലറ്റുകളും വിജയകരമായി മാര്‍ക്കിന്‍-ബേക്കര്‍ പിആര്‍എം4 സീറ്റുകള്‍ ഉപയോഗിച്ച് പുറത്തുകടന്നു’. ഇതുവരെ രക്ഷപ്പെട്ടവരുടെ എണ്ണം 7784 എന്നു പുതുക്കിയിട്ടുമുണ്ട്.
2.
മേയ് ഏഴിന് എക്‌സില്‍ നല്‍കിയ കണക്കില്‍, യുഎസ്എന്‍ എഫ്/എ 18 എഫ് ഹോര്‍ണറ്റ് ചെങ്കടലില്‍ തകര്‍ന്നു. യുഎസ്എസ് ഹാരി എസ് വിമാന വാഹിനിയില്‍ രാത്രിയില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മാര്‍ട്ടിന്‍-ബേക്കര്‍ യുഎസ്14എ സീറ്റുപയോഗിച്ച് രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടു. ആകെ രക്ഷപ്പെട്ടവരുടെ എണ്ണം 7787.
3.
മേയ് ഏഴിനുതന്നെ മറ്റൊരു തകര്‍ച്ചയുടെ കഥയും പറയുന്നുണ്ട്. ‘ഇന്ന് വെളുപ്പിന് ഫിന്നിഷ് ഡിഫന്‍സ് ഫോഴ്‌സിന്റെ എഫ്/എ 18ഔ ഹോര്‍ണെറ്റ് എയര്‍ഷോയില്‍ പങ്കെടുക്കുന്നതിനിടെ തകര്‍ന്നു. പൈലറ്റ് മാര്‍ട്ടിന്‍-ബേക്കര്‍ എസ്എഫ് 14എ സീറ്റ് ഉപയോഗിച്ചു രക്ഷപ്പെട്ടു. എണ്ണം 7788.
പിന്നീട് ഈ നമ്പര്‍ 7789 ആയി പുതുക്കിയിട്ടുമുണ്ട്.
4.
പക്ഷേ, ഏപ്രില്‍ 14ന് പുറത്തുവിട്ട എണ്ണം 7784 ആണ്. മേയ് ഏഴിന് കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്തപ്പോള്‍ 7785, 7786 എന്നിവ കൂട്ടിയിട്ടില്ല. ആകെ രണ്ട് ഇജക്ഷനുകളെക്കുറിച്ചു പറഞ്ഞിട്ടില്ല എന്ന് അര്‍ഥം. ഏപ്രില്‍ 16നും മേയ് ഏഴിനും ഇടയില്‍ രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെട്ട അപകടങ്ങളുടെ വിശദാംശങ്ങള്‍ കാണാനില്ല.
5.
മേയ് ഏഴിനുശേഷം മാര്‍ട്ടിന്‍-ബേക്കറില്‍നിന്ന് വരുന്ന അടുത്ത അപ്‌ഡേറ്റ് ജൂലൈ 31ന് ആണ്. അതില്‍ 7793 ജീവനുകള്‍ രക്ഷിച്ചു എന്നു പറയുന്നു.
6.
യുദ്ധം ആരംഭിച്ച മേയ് ഏഴിനുശേഷം ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്നതിനെക്കുറിച്ചുള്ള കണക്കു നോക്കിയാല്‍ അത് പരിശീലനത്തിനിടെ ഒരു ജാഗ്വാര്‍ തകര്‍ന്നതാണ്. രണ്ടു പൈലറ്റുമാര്‍ക്ക് ഇജക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. അവര്‍ മരിച്ചു.
അതായത് 7790, 7791, 7792 എണ്ണമായി വരേണ്ട മൂന്നു ജീവനുകള്‍ രക്ഷപ്പെട്ടതിനെക്കുറിച്ചുളള കണക്കില്ല. ഇത് ഇന്ത്യന്‍ വ്യോമസേനാ മേധാവി എ.പി. സിംഗ് പറഞ്ഞതുമായി ചേര്‍ന്നുപോകുന്നു. പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ ഇന്ത്യയുടെ എസ്-400 ട്രയംഫ് എയര്‍ ഡിഫന്‍സ് സംവിധാനം ഉപയോഗിച്ചു വീഴ്ത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്.
മാര്‍ട്ടിന്‍-ബേക്കര്‍ സീറ്റുകള്‍ ഉപയോഗിക്കുന്ന പാകിസ്താന്റെ ഫൈറ്റര്‍ ജറ്റുകള്‍ ജെഎഫ് 17, എഫ്- 16 എന്നിവയാണ്. ചൈനീസ് നിര്‍മിത ജെ-10 വിമാനത്തില്‍ ചൈനീസ് നിര്‍മിത ഇജക്ഷന്‍ സീറ്റാണ് ഉപയോഗിക്കുന്നത്. വ്യോമസേന മേധാവിയുടെയും മാര്‍ട്ടിന്‍-ബേക്കറിന്റെയും കണക്കുകള്‍ നോക്കിയാല്‍ കുറഞ്ഞത് മൂന്നു പൈലറ്റുമാരെങ്കിലും ഇജക്ഷന്‍ സീറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഐഎഎഫ് മേധാവിയുടെ കണക്കുകളുമായി ഇതു ചേര്‍ന്നുപോകുന്നുമുണ്ട്.
അതായത് 7785, 7786, 7790, 7791, 7792 എന്നിങ്ങനെ കുറഞ്ഞത് അഞ്ചു വിമാനങ്ങള്‍ വീണിട്ടുണ്ട് എന്ന് അര്‍ഥം.
the-secret-to-pakistans-aircraft-losses-in-op-sindoor-could-lie-in-martin-bakers-lives-saved-records






