World
-
കൊടുംഭീകരന് ഹാഫിസ് സയീദ് പാക്ക് കസ്റ്റഡിയില്‍; 78 വര്‍ഷം തടവ്
ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാനില്‍ കസ്റ്റഡിയിലാണെന്നും 78 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) സ്ഥിരീകരണം. ഭീകപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട ഏഴു കേസുകളിലാണ് സയീദ് ശിക്ഷ അനുഭവിക്കുന്നതെന്ന് യുഎന്‍ വ്യക്തമാക്കുന്നു. ഭീകരനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള സയീദിനെ വിട്ടുനല്‍കണമെന്ന് ഡിസംബറില്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഇയാളെ തേടുന്നുണ്ട്്. ഹാഫിസ് സയീദിനെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുടെ കത്ത് ലഭിച്ചെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നും പാക്കിസ്ഥാന് പ്രതികരിച്ചിരുന്നു. പണം കടത്തു കേസിലാണ് സയീദിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാക്കിസ്ഥാന് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ ഭീകര പട്ടികയില്‍പ്പെട്ടയാളാണ് ഹാഫിസ് സയീദ്. ഇങ്ങനെയുള്ളവരെ കൈമാറാന്‍ ഇന്ത്യയുമായി വ്യവസ്ഥയില്ലെന്നാണ് പാക്ക് വാദം. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സയീദിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ഇയാളുടെ മകന് തല്‍ഹ സയീദ് ലഹോറിലെ സ്ഥാനാര്‍ഥിയാണ്. ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സ്ഥാപകനായ…
Read More » -
ഇസ്രായേലിന് സപ്പോർട്ട് നൽകുമ്പോഴും പാലസ്തീൻ ജനതയെ കൈവിടാതെ ഇന്ത്യ
ന്യൂഡൽഹി: ഇസ്രായേല്‍- ഹമാസ് യുദ്ധത്തില്‍ ഇന്ത്യയെടുത്ത നിലപാട് ശക്തം.സംഘര്‍ഷ ബാധിത മേഖലകളിലെ ജനങ്ങള്‍ക്ക് ഇന്ത്യ നല്‍കിയത് 70 ടണ്‍ അവശ്യവസ്തുക്കളാണ്. ഇസ്രായേലിനും പാലസ്തീനും സാമ്ബത്തികമായും അല്ലാതെയും ഇന്ത്യ സഹയാങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. ഇരു രാജ്യങ്ങളിലെ നേതാക്കളുമായി സമാധാനം നിലര്‍നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പലതവണ ഇന്ത്യ നടത്തുകയും ചെയ്തിരുന്നു. ” ഇസ്രായേലും ഹമാസും തമ്മില്‍ നടന്നുക്കൊണ്ടിരിക്കുന്ന സംഘര്‍ഷം സാധാരണക്കാരായ ജനങ്ങളെയാണ് ബാധിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി ജനങ്ങളുടെ ജീവൻ പൊലിഞ്ഞു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ ഇതുവരെ 70 ടണ്‍ അവശ്യവസ്തുക്കള്‍ നല്കി. യുദ്ധമുണ്ടാകുന്നത് തടയുകയാണ് പ്രധാനം. സമാധാനവും സുസ്ഥിരതയും വേഗത്തില്‍ പുന: സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കണം. ഇന്ത്യ അതിനായി ശ്രമിക്കുന്നു. സംവാദത്തിലൂടെയും നയതന്ത്ര ചര്‍ച്ചകളിലൂടെയും യുദ്ധത്തിന് പരിഹാരം കാണുകയെന്നതാണ് മുന്നിലുള്ള വഴി”- ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് പറഞ്ഞു യുഎന്നിലെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു രുചിര.
Read More » -
പട്ടിയിറച്ചി നിരോധിക്കാന്‍ ദക്ഷിണ കൊറിയ; മാറുന്നത് നൂറ്റാണ്ടുകളായി പിന്തുടരുന്ന ഭക്ഷണശീലം
സോള്‍: പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന ബില്‍ പാസാക്കി ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ്. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ് നീക്കം. ബില്ലിന് വലിയപിന്തുണയാണ് പാര്‍ലമെന്റില്‍ ലഭിച്ചത്. നായകളെ കുടുംബാംഗത്തെപ്പോലെ കാണുന്നവരുടെ എണ്ണവും തെക്കന്‍ കൊറിയയില്‍ കൂടുന്നുണ്ട്. മൂന്നുവര്‍ഷത്തെ ഗ്രേസ് പിരീഡിനുശേഷം നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനത്തിന് മൂന്നുവര്‍ഷം വരെ തടവും മൂന്നു കോടി വോണ്‍ അഥവാ 22,800 യുഎസ് ഡോളര്‍ പിഴയും ലഭിക്കും. മൃഗസ്നേഹിയെന്ന് അറിയപ്പെടുന്ന ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് യൂണ് സുക് യോളും ഭാര്യയും ആറ് നായകളെയും എട്ട് പൂച്ചകളെയും അടുത്തിടെ ദത്തെടുത്തിരുന്നു. പട്ടിമാംസ ഉപയോഗത്തെ ശക്തമായി എതിര്‍ത്തിരുന്ന ആളായിരുന്നു അദ്ദേഹം. ഇതടക്കം പട്ടിമാംസ നിരോധത്തിന് ആക്കംകൂട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വേനല്‍ക്കാലത്ത് ശാരീരിക കരുത്ത് വര്‍ധിപ്പിക്കാനായാണ് നായകളുടെ മാംസം കൊറിയക്കാര്‍ പണ്ടുമുതലേ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഈ ഭക്ഷണരീതി കുറഞ്ഞു. പ്രായമായവരാണ് പട്ടിമാംസം ഇപ്പോഴും കഴിക്കുന്നത്. കഴുത്തില്‍ കയറിട്ട് തൂക്കിയും വൈദ്യുതാഘാതമേല്‍പ്പിച്ചുമാണ് പട്ടികളെ കശാപ്പുചെയ്യാറ്.…
Read More » -
ഇന്ത്യക്കാരുടെ ബഹിഷ്കരണം; ചൈനയോട് ‘ഒരു കൈസഹായം തേടി’ മാലദ്വീപ് പ്രസിഡന്റ്
ബെയ്ജിങ്: മാലദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയയ്ക്കാന്‍ ചൈനയോട് അഭ്യര്‍ഥിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ചു ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഫുജിയാന്‍ പ്രവിശ്യയില്‍ മാലദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നയതന്ത്ര പ്രശ്നങ്ങളുടെ തുടര്‍ച്ചയായി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഭ്യര്‍ഥന. മാലദ്വീപിലേക്കുള്ള വിദേശ ടൂറിസ്റ്റുകളില്‍ ഒന്നാമത് ഇന്ത്യക്കാരാണ്. ചൈനയുമായി മാലദ്വീപിനു വളരെ അടുത്ത ബന്ധമാണുള്ളതെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൂണ്ടിക്കാട്ടി. മാലദ്വീപിന്റെ വികസന പങ്കാളിയാണ് ചൈന എന്ന് അദ്ദേഹം വ്യക്തമാക്കി. 2014ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് തുടക്കം കുറിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. മാലദ്വീപിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ അടിസ്ഥാന വികസന പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോവിഡിനു മുന്‍പ് ചൈന ഞങ്ങളുടെ സുപ്രധാന വിപണിയായിരുന്നു. ആ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നാണ് എന്റെ അഭ്യര്‍ഥന” മാലദ്വീപ് പ്രസിഡന്റ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മൂന്നു മന്ത്രിമാരുടെ അപകീര്‍ത്തികരമായ പ്രസ്താവനയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്രബന്ധം വഷളാക്കിയത്. പരാമര്‍ശങ്ങള്‍…
Read More » -
വാടക ഗർഭധാരണം ലോകമെങ്ങും നിരോധിക്കണം, അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് ഇത്: മാർപ്പാപ്പ
വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗർഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തിൽ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്. ലോകത്ത് വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തെ കുറിച്ച് നിലവിൽ വ്യക്തതയില്ല. കാരണം ലോകത്ത് പല രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ധാർമിക കാരണങ്ങളാൽ വാടക ഗർഭധാരണം നിലവിൽ നിയമവിരുദ്ധമാണ്. ദരിദ്രരായ സ്ത്രീകൾ സാമ്പത്തിക പ്രതിസന്ധി കാരണം വാടക ഗർഭം ധരിക്കാൻ നിർബന്ധിതരാവുന്നു എന്നതാണ് ഒരു വിമർശനം. ഇറ്റലിയിൽ നിലവിൽ വാടക ഗർഭധാരണം നിയമവിരുദ്ധമാണ്. വിദേശത്ത് പോയി വാടക ഗർഭപാത്രം സ്വീകരിക്കുന്നവരെ ശിക്ഷിക്കാൻ, നിലവിലെ നിരോധനം നീട്ടുന്നതിനുള്ള ബിൽ സർക്കാർ അവതരിപ്പിക്കുകയും ചെയ്തു. അതേസമയം കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന സ്വവർഗ ദമ്പതികൾ വാടക ഗർഭധാരണത്തെ ആശ്രയിക്കുന്നുണ്ട്. എന്നാൽ എൽജിബിടിക്യു വിഭാഗത്തെ ബാധിക്കുന്ന പ്രസ്താവനയാണ്…
Read More » -
ഓണത്തിനിടയ്ക്ക് ഇസ്രയേലിന്റെ പൂട്ടുകച്ചവടം? ലക്ഷദ്വീപിനെ പ്രകീര്‍ത്തിച്ച് പോസ്റ്റ്
ന്യൂഡല്‍ഹി: മാലദ്വീപുമായി ബന്ധപ്പെട്ട നയതന്ത്ര അസ്വാരസ്യങ്ങള്‍ക്കിടെ ലക്ഷദ്വീപ് ടൂറിസത്തെ പ്രൊമോട്ട് ചെയ്ത് ഇസ്രായേല്‍. വശ്യമോഹനവും അതിമനോഹരവുമായ ബീച്ചാണ് ലക്ഷദ്വീപിലേത് എന്നും കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് അവിടെ പ്രോജക്ടിന് തയ്യാറെടുക്കുകയാണ് എന്നും ഇന്ത്യയിലെ ഇസ്രായേല്‍ എംബസി അറിയിച്ചു. ഔദ്യോഗിക എക്സ് ഹാന്‍ഡ്ലിലാണ് എംബസിയുടെ പ്രതികരണം. ‘കേന്ദ്ര ഗവണ്മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പു വേര്‍തിരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപിലുണ്ടായിരുന്നു. ഈ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ഇസ്രായേല്‍ തയ്യാറാണ്. ലക്ഷദ്വീപിന്റെ അകളങ്കിതമായ പ്രൗഢവുമായ ജലാന്തര സൗന്ദര്യം കാണണമെങ്കില്‍ ഇതാ ഈ ദ്വീപിന്റെ വശ്യമോഹനമായ ചില ചിത്രങ്ങള്‍’- എന്നാണ് എംബസിയുടെ കുറിപ്പ്. ലക്ഷദ്വീപില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെയും ബീച്ചിന്റെയും കടലിന്റെയും ചിത്രങ്ങള്‍ എംബസി പങ്കുവച്ചിട്ടുണ്ട്. ലക്ഷദ്വീപ് ബീച്ചില്‍ ഫോട്ടോഷൂട്ട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച ചിത്രങ്ങളും വീഡിയോകളുമാണ് ദ്വീപിനെ വീണ്ടും ചര്‍ച്ചയാക്കിയത്. ഇതിന് പിന്നാലെ, മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകളും ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മാലദ്വീപ് ടൂറിസത്തെ തകര്‍ക്കാനാണ് ഇന്ത്യയുടെ…
Read More » -
ലബനനില്‍ ഡ്രോണ്‍ ആക്രമണം; ഹിസ്ബുല്ല കമാന്‍ഡറെ ഇസ്രയേല്‍ വധിച്ചു
ബെയ്റൂട്ട്: തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ വിസാം അല്‍ തവീല്‍ കൊല്ലപ്പെട്ടു. ലബനനിലെ അതിര്‍ത്തിഗ്രാമത്തില്‍ തവീല്‍ സഞ്ചരിച്ച വാഹനത്തിനുമുകളിലാണു ബോംബ് വീണത്. യുദ്ധം പടരുന്നതു തടയാനുള്ള നയതന്ത്രവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നലെ സൗദി, യുഎഇ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഇസ്രയേലിലെത്തും. ഒക്ടോബര്‍ 7നു ഗാസയില്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണു വടക്കന്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുമായി സംഘര്‍ഷം കനത്തത്. കഴിഞ്ഞയാഴ്ച ലബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് ഉപമേധാവി സാലിഹ് അല്‍ അരൂരി കൊല്ലപ്പെട്ടിരുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 249 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു; 510 പേര്‍ക്കു പരുക്കേറ്റു. 3 മാസം പിന്നിട്ട യുദ്ധത്തില്‍ ഇതുവരെ 9600 കുട്ടികളടക്കം 23,084 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 59,000 പേര്‍ക്കു പരുക്കേറ്റു. മധ്യ, തെക്കന്‍ ഗാസയില്‍ കനത്ത വെടിവയ്പും ബോംബാക്രമണവും തുടരുന്നു. മധ്യഗാസയിലെ പ്രധാന ആശുപത്രിയായ…
Read More » -
ട്രംപും ക്ലിന്റണുമടക്കമുള്ളവരുടെ സെക്സ് ടേപ്പുകളുണ്ട്; ജെഫ്രി കേസില്‍ വെളിപ്പെടുത്തല്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കല്‍ പ്രമുഖരുടെ സെക്സ് ടേപ്പുകള്‍ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന കോടതി രേഖകളിലാണ് ഇയാളുടെ ചൂഷണത്തിനിരയായ സാറ റാന്‍സോം എന്ന യുവതി ഇക്കാര്യങ്ങള്‍ ആരോപിച്ചിരിക്കുന്നത്. മുന്‍ യു.എസ്. പ്രസിഡന്റുമാരായ ഡൊണാള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്, ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ രാജകുമാരന്, ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്സണ് തുടങ്ങിയവര്‍ സ്ത്രീകളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ എപ്സ്റ്റീന് പകര്‍ത്തിയതായും തന്റെ കൈയില്‍ ഇതിന്റെ പകര്‍പ്പുണ്ടെന്നുമാണ് യുവതി അവകാശപ്പെട്ടിരുന്നത്. എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ വസതിയില്‍വെച്ച് തന്റെ ഒരു സുഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായി പതിവായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിരുന്നതായും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ജെഫ്രി എപ്സ്റ്റീന്റെ കാമുകിയായ മാക്സ് വെല്ലിനെതിരേ ന്യൂയോര്‍ക്കിലെ കോടതിയില്‍ മൊഴി നല്കിയ 11 സ്ത്രീകളില്‍ ഒരാളാണ് റാന്‍സം. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിനിടെ 22-ാം വയസ്സിലാണ് റാന്‍സം എപ്സ്റ്റീന്റെ അതിക്രമത്തിനിരയായത്. എപ്സ്റ്റീന്റെ കാമുകിയായിരുന്ന മാക്സ് വെല്ലാണ് യുവതിയെ ഇയാളുടെ അടുത്തെത്തിച്ചത്. തുടര്‍ന്ന് ദിവസം മൂന്നുതവണ വരെ എപ്സ്റ്റീന്…
Read More » -
ബന്ധം വഷളാകുന്നതിനിടെ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസു ചെെനയിൽ; കരുതലോടെ ഇന്ത്യ
ബെയ്ജിംഗ്: ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിനിടയിൽ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസു ഇന്നലെ ചെെനയിലെത്തി.മുന്‍ തീരുമാനം അനുസരിച്ചാണ് സന്ദര്‍ശനമെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുകയും ചൈനയുമായി സഹകരിച്ച് മുന്നോട്ട് പോവുകയെന്നതുമാണ് മാലിദ്വീപിന്റെ പുതിയ നയതന്ത്രം. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് പിന്നാലെ ആദ്യം ഇന്ത്യ സന്ദര്‍ശിക്കുക എന്നതായിരുന്നു മുയിസുവിൻ്റെ മുൻഗാമികള്‍ പിന്തുടര്ന്നിരുന്ന സമീപനം. ഇതിന് വിരുദ്ധമായാണ് മുയിസു ചൈന സന്ദര്‍ശിക്കുന്നത്. പ്രസിഡൻ്റ് മുഹമ്മദ് മുയിസു അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായത്. 2023 നവംബറിലായിരുന്നു മുയിസു പ്രസിഡന്റായി ചുമതലയേറ്റത്. ഉടൻ തന്നെ മാലിയിലുള്ള ഇന്ത്യൻ സൈനികരെ പുറത്താക്കുകയായിരുന്നു ഇദ്ദേഹം ആദ്യം ചെയ്തത്. പുതിയതായി സ്ഥാനമേറ്റെടുത്ത മാലിദ്വീപ് വൈസ് പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് ലത്തീഫ് കഴിഞ്ഞ മാസം ചൈന സന്ദര്‍ശിച്ചിരുന്നു. കുൻമിങ്ങില് നടന്ന ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ വികസന സഹകരണത്തിനായി ചൈന സംഘടിപ്പിച്ച ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ ഫോറത്തിലും ഹുസൈൻ മുഹമ്മദ് ലത്തീഫ് പങ്കെടുത്തിരുന്നു. ഇതിനിടെ ഇന്ത്യന്‍…
Read More » -
മൃഗീയ ഭൂരിപക്ഷത്തിന് പാര്‍ലമെന്റിലേക്ക് ജയിച്ചു; ആരാധകന്റെ മുഖത്തടിച്ച് ഷാകിബുല്‍ ഹസന് വിവാദത്തില്‍
ധാക്ക: മൃഗീയ ഭൂരിപക്ഷത്തിന് പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകന് ഷാക്കിബുല്‍ ഹസന് വിവാദത്തില്‍. ആരാധകന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ താരത്തിനു തിരിച്ചടിയായിരിക്കുന്നത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് ആരാധകനെ അടിച്ചതെന്നാണു പുറത്തുവരുന്ന വിവരം. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് തിരിഞ്ഞുനിന്ന് ആരാധകന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇതിനു കാരണം വ്യക്തമല്ല. ഇന്നലെ നടന്ന ബംഗ്ലാദേശ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഗൂറ മണ്ഡലത്തില്‍നിന്നാണ് ഷാകിബ് വന്‍ ഭൂരിപക്ഷത്തിനു വിജയിച്ചത്. അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷാകിബിന് 1,85,388 വോട്ടാണ് ലഭിച്ചത്. മുഖ്യ എതിരാളിയായ കാസി റെസാവുല്‍ ഹുസൈന് ലഭിച്ചത് വെറും 45,993 വോട്ടാണ്. ഷാകിബിനു മന്ത്രിസ്ഥാനവും ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷം ബഹിഷ്ക്കരിച്ച തെരഞ്ഞെടുപ്പില്‍ 223 സീറ്റ് നേടി അവാമി ലീഗ് ഭരണമുറപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം തവണയും ശൈഖ് ഹസീന അധികാരത്തിലേറുന്നത്. പ്രധാനമന്ത്രിയായി ഇത് അഞ്ചാം ഊഴം കൂടിയാണിത് അവര്‍ക്ക്. ഗോപാല്‍ഗഞ്ചില്‍നിന്ന്…
Read More »