World

    • റഷ്യക്കെതിരായ യുക്രൈനിന്റെ വജ്രായുധം; ഇറാന്റെ ഷാഹെദിന് മറുമരുന്ന് ഒന്നുമാത്രം; മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗം; പ്രതിമാസം പുറത്തിറങ്ങുന്നത് 10,000 എണ്ണം; സെലന്‍സ്‌കിക്കു മുന്നില്‍ കൈനീട്ടി ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും; തുറുപ്പു ചീട്ടായി ഇന്റര്‍സെപ്റ്റര്‍ ഡ്രോണ്‍

      കീവ്: ഭയപ്പെടുത്തുന്ന കരച്ചില്‍ ശബ്ദത്തോടെ ആകാശത്തേക്കു കുതിച്ചു പായുന്ന യുക്രൈന്‍ നിര്‍മിത ക്വാഡ് കോപ്റ്റര്‍, റഷ്യന്‍ ഡ്രോണുകളുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു. അസാധ്യമായ ചടുതലതയോടെയാണിത് ചിറകുള്ള ലാവാ ലാമ്പ് (winged lava lamp) ആകാശത്തേക്കു കുതിക്കുന്നത്. ഒരിക്കല്‍ ഒരു വിദൂര സ്വപ്നമായിരുന്ന, ‘വൈല്‍ഡ് ഹോര്‍നെറ്റ്സ്’ (Wild Hornets) എന്ന സ്വകാര്യ സ്ഥാപനം വികസിപ്പിച്ച ഈ ഇന്റര്‍സെപ്റ്റര്‍ ഡ്രോണ്‍ റഷ്യന്‍ ഡ്രോണുകള്‍ക്കെതിരായ ഉക്രെയ്‌നിന്റെ പ്രതിരോധത്തില്‍ നിര്‍ണ്ണായകമാണ്. താമസിയാതെ ഗള്‍ഫിലെ ഇറാനിയന്‍ ഡ്രോണുകളെ നേരിടുന്നതിനും സഹായിച്ചേക്കും. മിഡില്‍ ഈസ്റ്റിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഇറാനിയന്‍ ഷാഹെദ് (Shahed) ഡ്രോണുകളെ തുരത്താന്‍ അമേരിക്കയും അതിന്റെ സഖ്യകക്ഷികളും തങ്ങളുടെ സഹായം തേടുന്നുണ്ടെന്ന് യുക്രൈന്‍ സര്‍ക്കാരും പ്രാദേശിക ഡ്രോണ്‍ നിര്‍മ്മാതാക്കളും പറയുന്നു. മിഡില്‍ ഈസ്റ്റിലെ ഉപഭോക്താക്കള്‍ തങ്ങളുടെ ഇന്റര്‍സെപ്റ്ററുകളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഉക്രെയ്ന്‍ സര്‍ക്കാരില്‍നിന്ന് അനുമതി ലഭിക്കുന്നതിന് മുമ്പ് നേരിട്ട് കയറ്റുമതി കരാറുകളില്‍ ഏര്‍പ്പെടില്ലെന്നും വൈല്‍ഡ് ഹോര്‍നെറ്റ്സ് കമ്പനി വക്താവ് പറഞ്ഞു. ‘സ്റ്റിംഗ്’ (STING) പോലുള്ള ഇന്റര്‍സെപ്റ്ററുകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിലവരുന്ന…

      Read More »
    • ട്രംപിന് പാളയത്തില്‍ ആദ്യ തിരിച്ചടി; ഇറാന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് കൗണ്ടര്‍ ടെററിസം മേധാവിയുടെ രാജി; ‘ഇറാന്‍ യുദ്ധത്തെ മനസാക്ഷിയോടെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന്’ രാജിക്കത്തില്‍; അമ്പരന്ന് ഇന്റലിജന്‍സ് വിഭാഗം

      ന്യൂയോര്‍ക്ക്: ട്രംപിനു തിരിച്ചടിയായി, ഇറാന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ മേധാവി രാജി വെച്ചു. ഇറാന്‍ യുദ്ധത്തിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തില്‍ നിന്ന് രാജി വെക്കുന്ന ആദ്യത്തെയും ഏറ്റവും മുതിര്‍ന്നതുമായ അംഗമായി അദ്ദേഹം മാറി. അമേരിക്കയ്ക്ക് ഇറാന്‍ ഉടനടി ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ എന്റെ മനസ്സാക്ഷിയോടെ പിന്തുണയ്ക്കാന്‍ എനിക്ക് കഴിയില്ല. ഇറാന്‍ നമ്മുടെ രാഷ്ട്രത്തിന് ഉടനടി ഭീഷണിയൊന്നും ഉയര്‍ത്തിയിരുന്നില്ല, ഇസ്രായേലില്‍ നിന്നും അതിന്റെ ശക്തമായ ലോബിയില്‍ നിന്നുമുള്ള സമ്മര്‍ദ്ദം കാരണമാണ് നമ്മള്‍ ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണ്,’ ട്രംപിന് അയച്ച കത്തില്‍ ജോസഫ് കെന്റ് എഴുതി. ഈ കത്ത് അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. നിലവിലെ നിയമപ്രകാരം അമേരിക്ക ഒരു യുദ്ധം ആരംഭിക്കുന്നതിന് ഉടനടിയുള്ള ഭീഷണി ആവശ്യമാണെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹൗസ് ഇതിനോട് ഉടനടി പ്രതികരിച്ചിട്ടില്ല. ഓഫീസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സും പ്രതികരണത്തിന്…

      Read More »
    • ഇസ്രായേല്‍ അവകാശവാദങ്ങള്‍ക്കിടയില്‍ അലി ലാറിജാനിയുടെ എക്‌സ് പോസ്റ്റ്; ഇറാന്‍ സുരക്ഷാ തലവന്റെ മരണം സ്ഥിരീകരിക്കാതെ ലോകം; ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത് വെള്ളിയാഴ്ച; ജനങ്ങള്‍ക്ക് അധികാരം പിടിക്കാനുള്ള അവസരമെന്ന് നെതന്യാഹു

      ടെഹ്റാന്‍/ജെറുസലേം: ഇറാന്റെ സുരക്ഷാ തലവന്‍ അലി ലാറിജാനി കൊല്ലപ്പെട്ടുവെന്ന ഇസ്രായേലിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട പുതിയ സന്ദേശം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ആശയക്കുഴപ്പത്തിനു വഴിവയ്ക്കുന്നു. ചൊവ്വാഴ്ച (മാര്‍ച്ച് 17) വൈകുന്നേരമാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്, ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനിയെയും ബസിജ് തലവന്‍ സുലൈമാനിയെയും വധിച്ചതായി പ്രഖ്യാപിച്ചത്. ദൂരൂഹത വര്‍ദ്ധിപ്പിച്ച് ലാറിജാനിയുടെ പോസ്റ്റ് ഇസ്രായേല്‍ പ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്കകം തന്നെ ലാറിജാനിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഒരു പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്ന ഐആര്‍ഐഎസ് ദേന കപ്പലിലെ 80-ലധികം നാവികരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അദ്ദേഹം എഴുതിയ കൈപ്പടയിലുള്ള കുറിപ്പാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അന്താരാഷ്ട്ര അടിച്ചമര്‍ത്തലുകള്‍ക്കെതിരായ ഈ പോരാട്ടത്തിന്റെ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന അഭിമാനകരമായ രാഷ്ട്രത്തിന്റെ ത്യാഗങ്ങളുടെ ഭാഗമാണ് ദേനയിലെ ധീരരായ അംഗങ്ങളുടെ രക്തസാക്ഷിത്വം,’ എന്ന് കുറിപ്പില്‍ പറയുന്നു. ഇസ്രായേലിന്റെ അവകാശവാദം…

      Read More »
    • നെതന്യാഹുവിന്റെ ഫോട്ടോ പുറത്തുവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

      ടെൽഅവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സംബന്ധിച്ച ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സൈനിക ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തുന്ന ബെഞ്ചമിൻ നെതന്യാഹുവിനെയാണ് ചിത്രത്തിൽ കാണാനാവുന്നത്. നെതന്യാഹുവിന്റെ സോഷ്യൽമീഡിയാ അക്കൗണ്ടുകളിൽ നിന്നും അദ്ദേഹത്തിന്റെ വീഡിയോകൾ പങ്കുവയ്ക്കുമ്പോഴെല്ലാം അവ എഐ നിർമ്മിതമാണെന്ന സംശയം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് പ്രധാനമന്ത്രിയടെ ഓഫീസ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത് ഇറാന്റെ ആക്രമണങ്ങളിൽ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരനിലയിലാകുകയോ ചെയ്തതായി സൂചിപ്പിക്കുന്ന, സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉൾപ്പെടെയുള്ള ഓൺലൈൻ ഊഹാപോഹങ്ങൾക്കിടയിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇസ്രയേലും സ്വതന്ത്ര പരിശോധകരും ഈ അഭ്യൂഹങ്ങൾ നിഷേധിക്കുകയും പ്രധാനമന്ത്രി ജീവനോടെയുണ്ടെന്നും ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

      Read More »
    • ക്യൂബൻ പ്രസിഡന്റിനോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ട് ട്രംപ്; യുഎസിന്റെ അടുത്ത തന്ത്രം

      വാഷിങ്ടൺ: ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനലിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുഎസും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രസിഡന്റ് പുറത്തുപോകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരിക്കത്. ചർച്ചകളിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ട്രംപിന്റെ ആവശ്യം രാഷ്ട്രത്തലവനെ നീക്കം ചെയ്യുക എന്നതാണെന്നും 65 വർഷത്തിലേറെയായി ക്യൂബ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ മാറ്റമായിരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ് ഏർപ്പെടുത്തിയ എണ്ണ ഉപരോധം കാരണം രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ക്യൂബയിലേക്ക് ട്രംപിന്റെ ശ്രദ്ധ തിരിഞ്ഞിട്ട് കുറച്ചുകാലമായി. വിദേശ എണ്ണ ഇറക്കുമതി തടയുന്ന ട്രംപിന്റെ നീക്കം ക്യൂബൻ ഗവൺമെന്റിനെ ഞെരുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ക്യൂബയുടെ മോചനമാണ് താൻ ലക്ഷ്യമിടുന്നത് എന്നാണ് ട്രംപിന്റെ പ്രസ്താവന. ഡിയാസ് കാനലിനെ നീക്കം ചെയ്യുന്നത് ക്യൂബയിൽ സാമ്പത്തിക മാറ്റങ്ങൾക്ക് വഴി തെളിയിക്കുമെന്ന് ക്യൂബയിലെ ജനങ്ങൾ കരുതുന്നതായി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഫിദൽ കാസ്ട്രോയുടെയും അദ്ദേഹത്തിന്റെ…

      Read More »
    • ഇസ്രയേൽ ലക്ഷ്യമിട്ടത് ഖമനേയിയുടെ വലംകൈയുമായിരുന്ന അലി ലാരിജാനിയെ, ഇറാൻ ഉന്നത കമാൻഡർ ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടു, വകവരുത്തിയത് ബാസിജിന്റെ ആസ്ഥാനങ്ങൾ തകർക്കാൻ പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ വെച്ച്- ഐഡിഎഫ്, സ്ഥിരീകരിക്കാതെ ഇറാൻ

      ടെഹ്റാൻ: ഇറാനിലെ ഉന്നത സൈനിക- ഭരണ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ അർദ്ധസൈനിക വിഭാഗമായ ബാസിജിന്റെ കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിലെ ബാസിജ് അർദ്ധസൈനിക വിഭാഗത്തിന്റെ തലവൻ ഗുലാംറേസ സുലൈമാനിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബാസിജിന്റെ ആസ്ഥാനങ്ങൾ തകർത്തതിനെത്തുടർന്ന് പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ വെച്ചാണ് സുലൈമാനിയെ ഇസ്രയേൽ വകവരുത്തിയതെന്നാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തൽ. ബാസിജിന്റെ ഡെപ്യൂട്ടി കമാൻഡറും മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഐഡിഎഫ് അവകാശപ്പെടുന്നു. അതേസമയം ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പങ്ക് വഹിച്ചിരുന്ന വിഭാഗമാണ് ബാസിജ്. അതേസമയം ഇക്കാര്യത്തിൽ ഇറാന്റെ സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇറാനിയൻ ഭരണകൂടത്തിലെ അതിശക്തനായ നേതാവും അന്തരിച്ച പരമോന്നത നേതാവ് അലി ഖമനേയിയുടെ വലംകൈയുമായിരുന്ന അലി ലാരിജാനിയെ ലക്ഷ്യമിട്ടാണ് ടെഹ്‌റാനിൽ രണ്ടാമത്തെ ആക്രമണം നടന്നത്. എന്നാൽ ആക്രമണത്തിൽ ലാരിജാനി കൊല്ലപ്പെട്ടോ, അതോ പരുക്കേറ്റോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇറാനിയൻ…

      Read More »
    • ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ; പ്രതികരിക്കാതെ ഫിഫ

      ടെഹ്റാന്‍: ജൂണില്‍ തുടങ്ങുന്ന ലോകകപ്പ് ഫുട്ബോളിലെ ഇറാന്‍റെ മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഇറാൻ ഫുട്ബോൾ ഫെഡറേഷന്‍. ഇറാന്‍റെ മത്സരങ്ങള്‍ ലോകകപ്പിന്‍റെ സംയുക്ത ആതിഥേയരായ മാറ്റണമെന്നാണ് ഇറാന്‍റെ ആവശ്യം. വേദി മാറ്റം അംഗീകരിച്ചില്ലെങ്കിൽ ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ഇറാന്‍റെ ആവശ്യത്തോട് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 30-നകം ഇറാന്‍റെ ആവശ്യത്തില്‍ ഫിഫ അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. അമേരിക്കയില്‍ കളിക്കാനെത്തിയാല്‍ ഇറാൻ ദേശീയ ടീമിന്‍റെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. സ്വന്തം ജീവന്‍റെയും സുരക്ഷയുടെയും കാര്യത്തിൽ ആശങ്കയുള്ളതിനാൽ ഇറാൻ ടീം അമേരിക്കയിലേക്ക് വരാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു ട്രംപിന്‍റെ വിവാദ പരാമർശം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇറാന്‍റെ മത്സരങ്ങൾ ലോസ് ആഞ്ചലസിലും സിയാറ്റിലിലുമാണ് നടക്കേണ്ടത്. ട്രംപ് സുരക്ഷ ഉറപ്പുനൽകുന്നില്ലെങ്കിൽ ഞങ്ങൾ അമേരിക്കയിലേക്ക് പോകില്ലെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് മെഹ്ദി താജ് പറഞ്ഞു. നിലവിൽ മത്സരങ്ങൾ മെക്സിക്കോയിൽ നടത്താനുള്ള ചർച്ചകൾ ഇറാൻ ഫിഫയുമായി…

      Read More »
    • ഇന്ത്യ അഫ്​ഗാൻ ജനതയോടൊപ്പം!! ഈ ആക്രമണത്തെ സൈനിക നടപടി എന്ന പേരിൽ മറയ്ക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തുന്നത്, ആശുപത്രികളെയും രോഗികളെയും ലക്ഷ്യമാക്കുന്നത് യാതൊരു മതവും നിയമവും ന്യായീകരിക്കില്ല, പാക്കിസ്ഥാനെതിരെ കടുത്ത വിമർശനം ഉയർത്തി ഇന്ത്യ

      ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിയെ ലക്ഷ്യമിട്ട് നടന്ന പാക് വ്യോമാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈ ആക്രമണം ക്രൂരവും ഭീരുത്വപരവുമായ പ്രവർത്തിയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. താലിബാൻ ഭരണകൂടം പാക്കിസ്ഥാനെതിരെ ഉന്നയിച്ച ആരോപണത്തിൽ, മാനസികാരോ​ഗ്യ കേന്ദ്രമായ ഒമീദ് ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 400 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതേസമയം, പാക്കിസ്ഥാൻ ഈ ആരോപണം നിഷേധിച്ചു. തങ്ങളുടെ ആക്രമണം കൃത്യമായ ലക്ഷ്യങ്ങളിലേക്കാണ് നടത്തിയതെന്നും സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയിട്ടില്ലെന്നും ഇസ്ലാമാബാദ് വ്യക്തമാക്കി. ഒമീദ് അഡിക്ഷൻ ട്രീറ്റ്മെന്റ് ആശുപത്രിയിലുണ്ടായ ആക്രമണത്തെക്കുറിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചു. “ഇത് ഒരു ഭീരുത്വപരവും മനുഷ്യത്വരഹിതവുമായ ആക്രമണമാണ്. സൈനിക ലക്ഷ്യമായി ഒരിക്കലും കണക്കാക്കാനാവാത്ത ഒരു ആരോഗ്യകേന്ദ്രത്തിൽ നിരവധി നിരപരാധികളാണ് കൊല്ലപ്പെട്ടത്,” പ്രസ്താവനയിൽ പറയുന്നു. ഈ ആക്രമണത്തെ സൈനിക നടപടി എന്ന പേരിൽ മറയ്ക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാന്റെ സ്വാധീനത്തിനും പ്രദേശിക സമാധാനത്തിനും നേരെയുള്ള തുറന്ന ആക്രമണമാണിതെന്നും കേന്ദ്രം വ്യക്തമാക്കി. പരിശുദ്ധ…

      Read More »
    • ‘വേണ്ട, യുഎസിന് നിങ്ങളുടെ സഹായം ആവശ്യമില്ല, ‘: ഹോർമൂസ് കടലിടുക്ക് സൈനീകബലത്തിലൂടെ പിടിച്ചടക്കാൻ യുഎസിനൊപ്പം നില്ക്കണമെന്ന ആവശ്യം തള്ളിയ സഖ്യക്ഷികളോട് ട്രംപ്

      വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിക്കുന്ന നാവിക സഖ്യത്തിൽ ചേരാൻ വിസമ്മതിച്ച സഖ്യകക്ഷികളെ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പ്രധാന എണ്ണപ്പാത സംരക്ഷിക്കാൻ അമേരിക്കയ്ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്, ഏറ്റവും കരുത്തുറ്റ സൈന്യം ഞങ്ങളുടേതാണ്,’ എന്ന് പറഞ്ഞ ട്രംപ്, നാറ്റോ അംഗങ്ങൾ കൂട്ടുത്തരവാദിത്തം കാണിക്കുന്നില്ലെന്ന് ആരോപിച്ചു. സഖ്യകക്ഷികൾ അമേരിക്കയെ എത്രത്തോളം പിന്തുണയ്ക്കുമെന്ന് പരീക്ഷിക്കാനാണ് താൻ സഹായം തേടിയതെന്ന് ട്രംപ് വെളിപ്പെടുത്തി. ‘എനിക്ക് അവരുടെ ആവശ്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അവർ എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനാണ് ഞാൻ ഇത് ചെയ്തത്,’ എന്ന് അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി അമേരിക്ക വലിയ തുക ചിലവഴിക്കുന്നുണ്ടെന്നും അവരുടെ പ്രതികരണത്തിൽ താൻ സന്തുഷ്ടനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയുടെ നിലപാടിൽ താൻ വലിയ നിരാശനാണെന്നും ട്രംപ് വ്യക്തമാക്കി. രണ്ട് ദിവസം മുൻപാണ് ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ ട്രംപ് സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ ജർമ്മനി,…

      Read More »
    • യുഎസ്- ഇസ്രയേൽ സ്ഫോടനത്തിൽ ഖമനേയിയുടെ മരുമകന്റെ തല രണ്ടായി പിളർന്നു, ഇറാൻ സൈനിക മേധാവിയുടേതായി കുറച്ചു മാംസക്കഷ്ണങ്ങൾ മാത്രമേ അവശേഷിച്ചുള്ളു….സ്വന്തം പിതാവും ഭാര്യയും മകനും കൂടപ്പിറപ്പുകളുമെല്ലാം ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെട്ടു, മൊജ്താബ രക്ഷപ്പെട്ടത് ആക്രമണം നടക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയതിനാൽ, രക്ഷപ്പെട്ടവരിൽ മറ്റൊരു സഹോദരനും… ഓഡിയോ പുറത്ത്

      തെഹ്‌റാൻ: ഇറാൻ്റെ മുൻ സുപ്രീം ലീഡറായ അലി ഖമനേയി കൊല്ലപ്പെട്ടതായി പറയപ്പെടുന്ന യുഎസ്- ഇസ്രായേൽ സംയുക്ത വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മൊജ്തബ ഖമനേയി, തന്റെ പിതാവും കുടുംബത്തിലെ മറ്റ് അംഗങ്ങളും കൊലപ്പെട്ട് യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി ദി ടെലിഗ്രാഫിന് ലഭിച്ച ചോർന്ന ഓഡിയോയിൽ പറയുന്നു. സ്‌ഫോടനത്തിന് മിനിറ്റുകൾക്ക് മുമ്പ് അദ്ദേഹം ജോലിക്കായി കോമ്പൗണ്ടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെയാണ് സ്ഫോടനമുണ്ടായത്. ഫെബ്രുവരി 28-ന് രാവിലെ ഏകദേശം 9.32ഓടെയാണ് തെഹ്‌റാനിലെ ഖമനെയിയുടെ ഓഫീസ് സമുച്ചയത്തെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇറാൻ്റെ രാഷ്ട്രീയ-സൈനിക നേതൃത്വത്തെയും ഖമനെയി കുടുംബത്തെയും ഒരേസമയം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണിതെന്ന സൂചനയും ഓഡിയോ നൽകുന്നു. ആക്രമണത്തിന്റെ വിശദമായ വിവരണം അയത്തുള്ള അലി ഖമനേയിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റേതാണെന്ന് ചോർന്ന റെക്കോർഡിംഗ് പറയുന്നു. ബ്രിട്ടീഷ് മാധ്യമമായ ദി ടെല​ഗ്രാഫ് പുറത്തുവിട്ട ഓഡിയോ പ്രകാരം, 56കാരനായ മൊജ്തബ ഖമനേയി ആക്രമണം നടന്ന ഏതാനും…

      Read More »
    Back to top button
    error: