World
-
പോര് മുറുകുന്നു; മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കി ഇന്ത്യക്കാർ
ന്യൂഡൽഹി: ഇന്ത്യ മാലിദ്വീപ് പോര് മുറുകുന്നു.മാലിദ്വീപിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് തത്ക്കാലത്തേയ്ക്ക് റദ്ദാക്കിയതായി ഈസ് മൈ ട്രിപ്പ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അറിയിച്ചു. ബോയ്‌ക്കോട്ട് മാല്‍ഡീവ്‌സ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതോടെ ഇന്ത്യയില്‍നിന്ന് മാലദ്വീപിലേക്ക് പോകാനിരുന്നവര്‍ പലരും കൂട്ടത്തോടെ യാത്ര റദ്ദാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപുമായി ലക്ഷദ്വീപിനെ താരതമ്യം ചെയതുള്ള ചില ചര്‍ച്ചകള്‍ക്കും ഈ ചിത്രങ്ങള്‍ തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയിരുന്നു. മന്ത്രി. മറിയം ഷിവുനയാണ് ഏറ്റവും രൂക്ഷമായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മോദി കോമാളിയാണെന്നും ഇസ്രയേലിന്‍റെ കൈയിലെ കളിപ്പാവയാണെന്നുമായിരുന്നു പരാമര്‍ശം. ഇതോടെ മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷബീബിനെ വിളിച്ച് വരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു.പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ മാലദ്വീപും വിളിച്ചുവരുത്തി.ഇന്ത്യൻ ഹൈക്കമ്മീഷണര്‍ മുനു മഹവാറിനെയാണ് മാലദ്വീപ് വിളിച്ചുവരുത്തിയത്. അതേസമയം മാലദ്വീപിന്‍റെ ഭാഗത്തുനിന്ന് കൂടുതല്‍ പ്രകോപനമുണ്ടായാല്‍ മാത്രം ഇക്കാര്യത്തില്‍ പരസ്യ…
Read More » -
ബംഗ്ലദേശില്‍ ഭരണം നിലനിര്‍ത്തി അവാമി ലീഗ്; ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്
ധാക്ക: ബംഗ്ലദേശ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേതാവായ അവാമി ലീഗ് സഖ്യം വന്‍ വിജയത്തിലേക്ക്. 300 സീറ്റുകളില്‍ 200 എണ്ണവും അവാമി ലീഗ് നേടി. ഗോപാല്‍ഗഞ്ച് 3 മണ്ഡലത്തില്‍ വിജയിച്ച ഷെയ്ഖ് ഹസീന തുടര്‍ച്ചയായി നാലാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഈ മണ്ഡലത്തില്‍ എട്ടാം പ്രാവശ്യമാണ് ഷെയ്ഖ് ഹസീന വിജയിക്കുന്നത്. മുഴുവന്‍ സീറ്റുകളിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം ഇന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും. ആദ്യ കണക്കുകള്‍ അനുസരിച്ച് പോളിങ് 40% ആയിരുന്നെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ കാസി ഹബീബുല്‍ പറഞ്ഞു. തടവിലുള്ള മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതാണു പോളിങ് കുറച്ചത്. 2018ലെ തിരഞ്ഞെടുപ്പില്‍ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. പാര്‍ലമെന്റിലെ 300ല്‍ 299 സീറ്റുകളിലാണു തിരഞ്ഞെടുപ്പ് നടന്നത്.
Read More » -
ഇസ്രായേല്‍ വ്യോമാക്രമണം: ഫലസ്തീൻ ഫുട്ബാള്‍ ടീം കോച്ച് കൊല്ലപ്പെട്ടു
ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന വ്യോമാക്രണമത്തില്‍ ഫലസ്തീൻ ഫുട്ബാള്‍ ടീമിന്റെ മുൻ കോച്ച് കൊല്ലപ്പെട്ടു. ഒളിമ്ബിക്സ് ടീമിന്റെ കോച്ചായിരുന്ന ഹാനി അല്‍ മുസദ്ദറാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീനിയൻ ഫുട്ബാള്‍ അസോസിയേഷൻ അറിയിച്ചു. മധ്യ ഗസ്സയിലെ അല്‍ മുസദ്ദര്‍ ഗ്രാമത്തിലുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. 2018ല്‍ വിരമിക്കും മുമ്ബ് അല്‍ മഗസില്‍, ഗസ്സ സ്പോര്‍ട്സ് എന്നീ ടീമുകള്‍ക്കായി ഇദ്ദേഹം കളിച്ചിരുന്നു. അതിന് ശേഷമാണ് ഒളിമ്ബിക്സ് ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുന്നത്. അതേസമയം ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 67 ഫുട്ബാള്‍ കളിക്കാര്‍ ഉള്‍പ്പെടെ 88 കായിക താരങ്ങളാണ് ഇതുവരെ കൊല്ലപ്പെട്ടത്. കൂടാതെ ടെക്നിക്കല്‍ സ്റ്റാഫുള്‍പ്പെടെ 24 കായിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഒക്ടോബര്‍ ഏഴിന് ശേഷം 22,722 പേരാണ് ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. 58,166 പേര്‍ക്ക് പരിക്കേറ്റു.
Read More » -
മോദിക്കെതിരായ മാലദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശം; അതൃപ്തി അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. മാലദ്വീപ് യുവജനവകുപ്പ് മന്ത്രി മറിയം ഷിവുനയാണ് മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ ട്വീറ്റുകള്‍ മന്ത്രി നീക്കിയിരുന്നു.മാലദ്വീപിലെ ഒരു എംപിയും മറ്റൊരു മന്ത്രിയും സമാനരീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു. അതേസമയം മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ അധിക്ഷേപകരമായ പോസ്റ്റിട്ട മന്ത്രിമാരെയും എംപിയേയും സസ്പെൻഡ് ചെയ്തതായി മാലിദ്വീപ് സർക്കാർ അറിയിച്ചു. മന്ത്രിമാരായ മൽഷ ഷെരീഫ്, മറിയം ഷിയുന, എംപി അബ്ദുല്ല, മഹ്‌സൂൻ മാജിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത് കഴിഞ്ഞദിവസം മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെയും സ്നോർക്കലിങ് നടത്തിയതിന്റെയും ചിത്രങ്ങളും വീഡിയോകളും എക്സിൽ പോസ്റ്റ് ചെയ്തിരുന്നു..’എന്തൊരു കോമാളിയാണ്. ലൈഫ് ജാക്കറ്റുമായി ഇസ്രയേലിന്റെ പാവ മിനിസ്റ്റർ .നരേന്ദ്ര ഡൈവർ’ എന്നായിരുന്നു മറിയത്തിന്റെ പോസ്റ്റ്.സമാന രീതിയിലുള്ള പോസ്റ്റുകളാണ്…
Read More » -
നഴ്സറിയിലെ കൂട്ടുകാരിക്ക് 4 വയസുകാരന്‍ സമ്മാനിച്ചത് 12 ലക്ഷത്തിന്റെ സ്വര്‍ണം; ഞെട്ടി മാതാപിതാക്കള്‍
ബെയ്ജിങ്: സഹപാഠിക്ക് 12 ലക്ഷത്തിന്റെ സ്വര്‍ണം നല്‍കി നാലു വയസുകാരന്‍! ചൈനയിലെ സെച്ച്വാന്‍ പ്രവിശ്യയിലാണ് സംഭവം. നഴ്സറിയില്‍ ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയ്ക്ക് ഏകദേശം 12 ലക്ഷം രൂപ വില മതിയ്ക്കുന്ന സ്വര്‍ണബിസ്‌കറ്റുകളാണ് നാലുവയസ്സുകാരന്‍ സമ്മാനമായി കൊടുത്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു സംഭവം. വീട്ടിലെത്തിയയുടനെ പെണ്‍കുട്ടി തനിക്ക് കിട്ടിയ സമ്മാനം അത്യാഹ്ളാദത്തോടെ വീട്ടുകാരെ കാണിച്ചു. മകള്‍ക്കുകിട്ടിയ സമ്മാനം കണ്ട് മാതാപിതാക്കള്‍ ‘ഞെട്ടി’. പിറ്റേദിവസം തന്നെ സമ്മാനം മടക്കിനല്‍കണമെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. സമ്മാനം കൊടുത്ത കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് കാര്യമറിയിക്കുകയും ചെയ്തു. നാലുവയസ്സുകാരന്റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് ക്ഷമ ചോദിച്ചു. സ്വര്‍ണബിസ്‌കറ്റുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നതുകണ്ട് കൗതുകത്താല്‍ അതെന്തിനാണെന്ന് മകന്‍ ചോദിച്ചപ്പോള്‍ അവന്റെ ഭാവിവധുവിനായാണ് അവ സൂക്ഷിക്കുന്നതെന്ന് മറുപടി നല്‍കിയിരുന്നതായും എന്നാല്‍ ആരുമറിയാതെ ആ ബിസ്‌കറ്റുകളെടുത്ത് അവന്‍ ഏതെങ്കിലും പെണ്‍കുട്ടിയ്ക്ക് നല്‍കുമെന്ന് തങ്ങളൊരിക്കലും കരുതിയിരുന്നില്ലെന്നും കുട്ടിയുടെ അച്ഛനുമമ്മയും പറഞ്ഞു. 2023 ലും ചൈനയില്‍ സമാനമായ സംഭവമുണ്ടായിരുന്നു. കൂട്ടുകാരിയ്ക്ക് അമ്മയുടെ സ്വര്‍ണവളയാണ് നഴ്സറിക്കുട്ടി സമ്മാനിച്ചത്. അധ്യാപിക…
Read More » -
അമേരിക്കൻ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത് ഇടപ്പള്ളി സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരൻ
കൊച്ചി: അമേരിക്കൻ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസെടുത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി റൗള്‍ ജോണ്‍ അജു. ഭാവിയിലെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഓണ്‍ലൈൻ ക്ലാസില്‍ സഹായിക്കാൻ റൗള്‍ ജോണ്‍ അജുവിന് സ്വന്തമായി റോബോട്ടുമുണ്ട്. ഗൂഗിള്‍ മീറ്റ് വഴിയാണ് ക്ലാസ്. ഇൻസൈറ്റ് ഫോര്‍ കിഡ്‌സ് എന്ന സ്‌കൂളാണ് റൗളിന്റെ ഈ സേവനം ഉപയോഗിക്കുന്നത്. നാല്‍പ്പതോളം വിദ്യാര്‍ത്ഥികളുള്ള ക്ലാസില്‍ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനില്‍ അവര്‍ക്ക് റൗളിനെ തത്സമയം കാണാനും കഴിയും. രണ്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് റൗളിന്റെ ക്ലാസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ ട്രെൻഡുകളും നേട്ടങ്ങളുമൊക്കെ ക്ലാസിൽ അവതരിപ്പിക്കുന്നു. മൂന്ന് വര്‍ഷം മുൻപാണ് വിഎച്ച്‌എസ്‌എസ് ഭാവി സാങ്കേതികവിദ്യയില്‍ റൗൾ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ശാസ്ത്രീയ സൈറ്റുകളില്‍ കാണുന്ന കാര്യങ്ങള്‍ ക്രമേണ പ്രയോഗത്തില്‍ വരുത്തി. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ‘മീബോട്ട്’ എന്ന റോബോട്ട് പിറന്നു.ആദ്യം ഒരു കമ്ബ്യൂട്ടര്‍ ഗെയിം പോലെ രൂപകല്പന ചെയ്ത റോബോട്ടിന് പിന്നീട് AI യുടെ സഹായത്തോടെ ജീവൻ നല്‍കി. MeBot-ന്…
Read More » -
”അത് ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ്, ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്”… മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മാലദ്വീപ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മാലദ്വീപ് മന്ത്രി. നരേന്ദ്ര മോദിയുടെ സന്ദര്‍ശനം മാലദ്വീപിനെ ലക്ഷ്യം വച്ചുള്ളതാണ് എന്നാണ് അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചത്. ഇത് സമൂഹമാധ്യമത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. ബീച്ച് ടൂറിസത്തില്‍ മാലദ്വീപുമായി മത്സരിക്കുന്നതില്‍ ഇന്ത്യ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നു എന്നായിരുന്നു മാജിദിന്റെ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ സ്‌നോര്‍കെല്ലിങ് നടത്തുകയും ലക്ഷദ്വീപിന്റേത് മാസ്മരിക ഭംഗിയാണെന്ന് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിക്കുകയും ചെയ്തു. സഞ്ചാരികള്‍ തങ്ങളുടെ പട്ടികയില്‍ ലക്ഷദ്വീപിനെക്കൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കുറിച്ചു. മോദിയുടെ സന്ദര്‍ശനം മാലദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് മാജിദ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് വിലയിരുത്തല്‍. ഇന്ത്യക്കാരുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മാലദ്വീപ്. മാലദ്വീപില്‍ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തില്‍ വന്നശേഷം ഇന്ത്യയും മാലദ്വീപില്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാലദ്വീപിന്റെ ‘ഇന്ത്യ ആദ്യം’ എന്ന നയം മാറ്റുമെന്ന് അധികാരത്തില്‍ എത്തിയതിനു പിന്നാലെ മുയിസു പ്രഖ്യാപിച്ചിരുന്നു. ചൈനയുമായുള്ള സഹകരണത്തിലാണ്…
Read More » -
ട്രൂഡോയുടെ വിമാനം വീണ്ടും തകരാറിലായി; ഇത്തവണ ജമൈക്കയില്‍
കിങ്‌സ്റ്റണ്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഔദ്യോഗിക വിമാനം വീണ്ടും തകരാറിലായി. ഇത്തവണ ജമൈക്കയിലേക്ക് കുടുംബവുമായി ഒഴിവുസമയം ചെലവിടാന്‍ പോയ വിമാനമാണ് തകരാറിലായത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് വ്യോമസേനയുടെ മറ്റൊരു വിമാനം അയച്ചാണ് പ്രധാനമന്ത്രിയേയും കുടുംബത്തേയും രാജ്യത്ത് തിരിച്ചെത്തിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം റോയല്‍ കനേഡിയന്‍ എയര്‍ ഫോഴ്സിന്റെ രണ്ട് സിസി-144 വിമാനങ്ങള്‍ ജമൈക്കയില്‍ ഉണ്ടായിരുന്നതായി കനേഡിയന്‍ പ്രതിരോധ വകുപ്പ് വക്താവ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. എന്നാല്‍, പ്രധാനമന്ത്രിയും സംഘവുമായി പോയ വിമാനം അവിടെ എത്തിയതിന് പിന്നാലെ തകരാറിലായി. രണ്ടാം വിമാനത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള സംഘത്തെ എത്തിച്ചു. പ്രധാനമന്ത്രി തിരിക്കുന്നതുവരെ കരുതല്‍ സേവനത്തിനായി ഇവിടെ തുടര്‍ന്നുവെന്നും വക്താക്കള്‍ അറിയിച്ചു. ഡിസംബര്‍ 26-നായിരുന്നു ട്രൂഡോയും അകന്നുകഴിയന്ന ഭാര്യയടക്കമുള്ള കുടുംബാംഗങ്ങളും ജമൈക്കയിലേക്ക് അവധി ചെലവിടാനായി പോയത്. വ്യാഴാഴ്ചയായിരുന്നു സംഘം കാനഡയിലേക്ക് തിരിക്കേണ്ടിയിരുന്നത്. എന്നാല്‍, രണ്ടാം തീയതി വിമാനം തകരാറിലാണെന്ന് കണ്ടെത്തി. മൂന്നാം തീയതി വിമാനം അറ്റകുറ്റപ്പണിക്കായി സംഘമെത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ പറ്റില്ലെന്ന് വ്യക്തമാവുകയായിരുന്നു.…
Read More » -
മരുന്നിന് പകരം നഴ്‌സ് പൈപ്പ് വെള്ളം കുത്തിവെച്ചു; പത്തു രോഗികള്‍ക്ക് ദാരുണാന്ത്യം
മരുന്നിന് പകരം നഴ്‌സ് പൈപ്പ് വെള്ളം കുത്തിവെച്ചതിനെ തുടര്‍ന്ന് പത്തു രോഗികള്‍ക്ക് ദാരുണാന്ത്യം.അമേരിക്കയിലെ ഓറഗണിലുള്ള ആശുപത്രിയിലാണ് സംഭവം. മെഡ്‌ഫോര്‍ഡിലെ അസാന്റെ റോഗ് റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിച്ച മരുന്ന് മോഷണം പോയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകമറിഞ്ഞത്. വേദനാസംഹാരിയായ ഫെന്റനൈലിനു പകരമാണ് നഴ്‌സ് പൈപ്പ് വെള്ളം രോഗികള്‍ക്ക് ഡ്രിപ്പിട്ട് നല്‍കിയത്. ആശുപത്രിയില്‍നിന്ന് മരുന്ന് മോഷണം നടത്തിയ ശേഷം തന്റെ കളവ് മറയ്ക്കാനാണ് നഴ്‌സ് രോഗികള്‍ക്ക് വെള്ളം കുത്തിവെച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ശുചീകരിക്കാത്ത പൈപ്പ് വെള്ളം ശരീരത്തില്‍ കടന്നതിനെ തുടര്‍ന്നുണ്ടായ അണുബാധയേറ്റാണ് പത്തു രോഗികളും മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നഴ്സിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read More » -
ഹോളിവുഡ് നടനും മക്കളും വിമാനാപകടത്തില്‍ മരിച്ചു
ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും 2 പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിനു പിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 51കാരനായ ഒലിവറിനൊപ്പം മക്കളായ മെഡിറ്റ (10), അനിക് (12), പൈലറ്റ് റോബര്‍ട്ട് ഷാസ് എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരിച്ചത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. 2006ല്‍ പുറത്തിറങ്ങിയ ‘ദ് ഗുഡ് ജര്‍മന്‍’ എന്ന ചിത്രത്തില്‍ ജോര്‍ജ് ക്ലൂണിക്കൊപ്പമാണ് ക്രിസ്റ്റ്യന്‍ ഒലിവര്‍ ആദ്യമായി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. 2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. 60ലേറെ സിനിമകളിലും ടെലിവിഷന്‍ ഷോകളിലും ഒലിവര്‍ ഭാഗമായിട്ടുണ്ട്. ‘സേവ്ഡ് ബൈ ദ് ബെല്‍: ദ് ന്യൂ ക്ലാസ്’ എന്ന ടിവി ഷോയിലൂടെയാണ് ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടത്.
Read More »