Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഗാസയിലേക്ക് ആഴ്ന്നിറങ്ങി ഇസ്രയേല്‍ ആക്രമണങ്ങള്‍; പരക്കം പാഞ്ഞ് ജനം; പൊട്ടിത്തെറിക്കുന്നത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പഴയ വാഹനങ്ങളെന്നു പ്രദേശവാസികള്‍; ബന്ദികളെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു

കെയ്‌റോ: ഗാസ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തില്‍ സായുധ വാഹനങ്ങളുമായി കൂടുതല്‍ ശക്തമായ നീക്കങ്ങളുമായി ഇസ്രയേല്‍. ഏറ്റവുമൊടുവിലുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 19 പേരെങ്കിലും മരിച്ചെന്ന് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ വംശഹത്യയാണു നടത്തുന്നതെന്നു ലോകത്തെ മുന്‍നിര ജെനോസൈഡ് സ്‌കോളേഴ്‌സ് അസോസിയേഷന്‍ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് ആക്രമണം കടുപ്പിക്കുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.

എന്നാല്‍, അസോസിയേഷന്‍ ഓഫ് ജെനോസൈഡ് സ്‌കോളേഴ്‌സിന്റെ റിപ്പോര്‍ട്ടുകളോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഗാസയില്‍ വംശഹത്യയല്ല നടക്കുന്നതെന്നും ഹമാസില്‍നിന്ന് ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കമാണെന്നും ഇസ്രയേല്‍ നേരത്തേ പറയുന്നതുതന്നെ ആവര്‍ത്തിക്കുകയാണ്.

Signature-ad

സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ കിഴക്കന്‍ മേഖലകളിലേക്ക് അയച്ചതിനുശേഷം വിദൂര നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ചു പൊട്ടിത്തെറിപ്പിക്കുകയാണു ചെയ്യുന്നതെന്നു ഷെയ്ഖ് റഡ്‌വാനിലെ നാട്ടുകാര്‍ പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ന്നു. കുടുംബങ്ങള്‍ പരക്കംപാച്ചിലിലാണിപ്പോഴെന്നും ഇവര്‍ പറഞ്ഞു.

ഗാസയില്‍ അറബിയില്‍ എഴുതിയ കുറിപ്പുകള്‍ വിതരണം ചെയ്തശേഷം തെക്കന്‍ മേഖലകളിലേക്കു പോകണമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്നും ഇവിടെ തുടര്‍ന്നാല്‍ മരണം മാത്രമാകും ബാക്കിയെന്നും റഡ്‌വാനിലെ പ്രദേശവാസകള്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 98 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണു ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍.

എന്നാല്‍, തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്ന ഹമാസുമായിട്ടു മാത്രമാണു യുദ്ധമെന്നും നേരത്തേ ആക്രമണത്തിന് ഉപയോഗിച്ച സ്ഥലങ്ങളില്‍ മാത്രമാണു സ്‌ഫോടനം നടത്തുന്നതെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു. ഗാസയില്‍ പട്ടിണിയില്ല. ഹമാസ് പറയുന്നതുപോലെയല്ല കാരണങ്ങളെന്നും ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മൂന്നു കുട്ടികള്‍ മരിച്ചതെന്നും ഇസ്രയേല്‍ പറയുന്നു.

Israel pushed tanks deeper into Gaza City and detonated explosives-laden vehicles in one suburb as airstrikes killed at least 19 people on Monday, Palestinian officials and witnesses said.

Back to top button
error: