World
-
‘വരാന്‍പോകുന്നത് ശക്തമായ ചുഴലിക്കാറ്റ്’ ; ഹമാസിന്റെ കൊലപാതകികള്‍ക്കും ബലാത്സംഗം ചെയ്യുന്നവര്‍ക്കും ഇത് മുന്നറിയിപ്പ് ; ഒഴിയാന്‍ ഗാസയക്കാരോട് ആവശ്യപ്പെട്ട് ഇസ്രായേല്‍
ജറുസലേം: വരാന്‍പോകുന്നത് ഒരു ‘ശക്തമായ ചുഴലിക്കാറ്റ്’ ആയിരിക്കുമെന്നും ഒഴിഞ്ഞുപോകാനും ഗാസയിലെ ജനങ്ങളോട് ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തിങ്കളാഴ്ചയാണ് ഗാസയിലെ പാലസ്തീനികളോട് ഉടന്‍ തന്നെ പ്രദേശം വിട്ടുപോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയത്. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കണമെന്നും ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. ‘ഒരു ശക്തമായ ചുഴലിക്കാറ്റ് ഇന്ന് ഗാസ നഗരത്തിന്റെ ആകാശത്ത് ആഞ്ഞടിക്കും, ഭീകരരുടെ ഗോപുരങ്ങളുടെ മേല്‍ക്കൂരകള്‍ കുലുങ്ങും. ഗാസയിലെയും വിദേശത്തെ ആഡംബര ഹോട്ടലുകളിലെയും ഹമാസിന്റെ കൊലപാതകികള്‍ക്കും ബലാത്സംഗം ചെയ്യുന്നവര്‍ക്കും ഇത് അവസാന മുന്നറിയിപ്പാണ്. ബന്ദികളെ വിട്ടയച്ച് ആയുധം വെച്ച് കീഴടങ്ങുക – അല്ലെങ്കില്‍ ഗാസ നശിപ്പിക്കപ്പെടും, നിങ്ങള്‍ ഇല്ലാതാക്കപ്പെടും,’ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് എക്സില്‍ കുറിച്ചു. ‘ഇപ്പോള്‍ പുറപ്പെടുക’ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ നഗരത്തിലെ ജനങ്ങളോട് തിങ്കളാഴ്ച ആവശ്യപ്പെട്ടു. സൈന്യം പാലസ്തീനിയന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ നഗര കേന്ദ്രത്തിന് നേരെ ആക്രമണം ശക്തമാക്കുന്നതിനിടയിലാണ് ഈ മുന്നറിയിപ്പ്. പാലസ്തീനിയന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ നഗര…
Read More » -
നേപ്പാളില്‍ പ്രസിഡന്റും രാജിവച്ചു; മുന്‍ പ്രധാനമന്ത്രിയുടെ വീടിനു തീയിട്ടു, ഭാര്യ വെന്തുമരിച്ചു; അധികാരം സൈന്യത്തിന്റെ കയ്യിലേക്ക്?
കഠ്മണ്ഡു: നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിക്കു പിന്നാലെ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതോടെ നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. രാജ്യത്തിന്റെ ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. സമൂഹമാധ്യമ നിരോധനത്തിനു പിന്നാലെ നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് തലസ്ഥാനമായ കഠ്മണ്ഡു അടക്കമുള്ള നഗരങ്ങളില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. പ്രക്ഷോഭകാരികള്‍ മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ വീടിനു തീയിട്ടു. വീട്ടിനുള്ളിലുണ്ടായിരുന്ന ജലനാഥ് ഖനാലിന്റെ ഭാര്യ റാബി ലക്ഷ്മി ചിത്രകാര്‍ വെന്തുമരിച്ചു. ത്രിഭുവന്‍ അടക്കമുള്ള വിമാനത്താവളങ്ങള്‍ അടച്ചു. രാജ്യത്തിനത്തേക്കും പുറത്തേക്കുമുള്ള വിമാനസര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി. രാജിവച്ച പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയെ സൈന്യം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായാണ് വിവരം. ശര്‍മ ഒലി രാജ്യം വിടുമെന്നാണ് സൂചന. കഠ്മണ്ഡുവിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തായാണ് വിവരം. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണം സൈന്യം ഏറ്റെടുത്തായാണ് വിവരം. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമരക്കാര്‍ സുപ്രീം കോടതി കെട്ടിടത്തിനും തീയിട്ടതായാണ് വിവരം.
Read More » -
ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ലഷ്യമിട്ടത് ഹമാസ് കേന്ദ്രങ്ങള്‍, ദോഹയില്‍ സ്‌ഫോടന പരമ്പര; ഖാലിദ് മിഷാല്‍ അടക്കം കൊല്ലപ്പെട്ടു?
ദോഹ: ഖത്തര്‍ തലസ്ഥാനത്ത് ആക്രമണം നടത്തി ഇസ്രയേല്‍. ദോഹയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ സ്‌ഫോടനം നടത്തിയത്. കത്താര പ്രവിശ്യയില്‍ ആയിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേള്‍ക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഹമാസ് േനതാവ് ഖാലിദ് മിഷാല്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ദോഹയിലാണ് ഹമാസിന്റെ നേതാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ട് ഞങ്ങള്‍ ഒരു ഓപ്പറേഷന്‍ നടത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ ആയവരെയാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത് എന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
Read More » -
എഞ്ചിനീയര്‍, റാപ്പര്‍, മേയര്‍, ഒടുവിലിപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക്? ഒലി രാജിവെച്ചതോടെ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശ്രദ്ധ നേടുന്നത് കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ
കാഠ്മണ്ഡു: യുവാക്കളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി രാജിവെപ്പിച്ചതിന് പിന്നാലെ, ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായില്‍. ബാലെന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകണം എന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ പ്രചാരണങ്ങള്‍ ശക്തമാണ്. കാഠ്മണ്ഡു മെട്രോപൊളിറ്റന്‍ സിറ്റിയുടെ മേയറായ ബാലേന്ദ്ര ഷാ, ബാലെന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. 1990-ല്‍ കാഠ്മണ്ഡുവില്‍ ജനിച്ച അദ്ദേഹം, നേപ്പാളില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, ഇന്ത്യയിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്ട്രക്ചറല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ്, നേപ്പാളിലെ അണ്ടര്‍ഗ്രൗണ്ട് ഹിപ്-ഹോപ്പ് രംഗത്തെ സജീവ റാപ്പറും ഗാനരചയിതാവുമായിരുന്നു ബാലെന്‍. തന്റെ സംഗീതത്തിലൂടെ അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. 2022-ല്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി 61,000-ലധികം വോട്ടുകള്‍ നേടി വിജയിച്ചു. പ്രക്ഷോഭങ്ങള്‍ക്കിടെ, റാപ്പറില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ബാലെന്‍…
Read More » -
സാധാരണക്കാര്‍ക്ക് കഷ്ടപ്പാടുകളും രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് ആഡംബര വസ്തുക്കളും അവധിക്കാലവും ; മന്ത്രിയാണെന്ന് ഒന്നും നാട്ടുകാര്‍ നോക്കിയില്ല, നഗരത്തിലൂടെ ഓടിച്ചിട്ടു തല്ലി, തൊഴിച്ചുവീഴ്ത്തി…!
ന്യൂഡല്‍ഹി: കലാപം രൂക്ഷമായിരിക്കുന്ന ഹിമാലയന്‍ രാഷ്ട്രത്തില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെയും പ്രസിഡന്റ് രാംചന്ദ്ര പൗഡലിന്റെയും വീടിന് തീയിട്ടതിന് പിന്നാലെ, ധനകാര്യമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ കാഠ്മണ്ഡുവില്‍ വെച്ച് പ്രക്ഷോഭകാരികള്‍ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്നതിന്റെയും പിന്തുടര്‍ന്നു തൊഴിച്ചുവീഴ്ത്തുന്നതിന്റെയും വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. വീഡിയോയില്‍ കാണുന്നതനുസരിച്ച്, 65 വയസ്സുള്ള ശ്രീ. പൗഡല്‍ കാഠ്മണ്ഡുവിലെ തെരുവുകളിലൂടെ ഓടുകയാണ്, അദ്ദേഹത്തിന് പിന്നാലെ നിരവധി ആളുകളുണ്ട്. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു യുവപ്രക്ഷോഭകന്‍ ചാടി മന്ത്രിയെ ചവിട്ടി വീഴ്ത്തുന്നു. ബാലന്‍സ് തെറ്റി അദ്ദേഹം ചുവന്ന മതിലിലേക്ക് ഇടിച്ചു വീഴുന്നതും മറ്റൊരാളെത്തി കോളറിന് പിടിച്ചുകൊണ്ടു പോകുന്നതും കാണാം. മന്ത്രി എഴുന്നേറ്റ് വീണ്ടും ഓടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. നേരത്തെ, യുവപ്രക്ഷോഭകര്‍ രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി രാജിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെന്റര്‍-ലെഫ്റ്റ് നേപ്പാളി കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ഒലി നാലാം തവണയാണ് അധികാരത്തിലെത്തിയത്. സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചിട്ടും മൂന്ന് മ…
Read More » -
നേപ്പാളില്‍ പുതിയ തലമുറ അടങ്ങുന്നില്ല, പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റെയും വീടിന് തീയിട്ടു ; പ്രക്ഷോഭകര്‍ പാര്‍ലമെന്റ് മന്ദിരവും തകര്‍ത്തു ; ഒലി രാജിവെച്ചു, പ്രസിഡന്റ് രാം ചന്ദ്രയും രാജിക്ക്
കാഠ്മണ്ഡു: അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളുമായി ‘ജന്‍സെഡ്’ തെരുവിലിറങ്ങുകയും 19 പേര്‍ മരണമടയുകയും ചെയ്ത നേപ്പാളില്‍ ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയും രാജിവെച്ചു. പ്രധാനമന്ത്രി രാജി സമര്‍പ്പിച്ചതായി അദ്ദേഹത്തിന്റെ സഹായി പ്രകാശ് സില്‍വാല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഒലി കാഠ്മണ്ഡുവില്‍ നിന്ന് ഒരു സൈനിക ഹെലികോപ്റ്ററില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം നേരത്തേ സൗദിയിലേക്ക് പറക്കാന്‍ നീക്കം നടത്തിയിരുന്നതായിട്ടാണ് വിവരം. ഒലി നേരത്തേ നേപ്പാളിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേര്‍ത്ത് ‘രാജ്യതാല്‍പര്യത്തിന് ഹിതകരമല്ല’ എന്ന് പറഞ്ഞിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാ ണാന്‍ സമാധാനപരമായ ചര്‍ച്ചകള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒലിയുടെ രാജി ജന്‍ സെഡ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. നേപ്പാളില്‍ പ്രധാനമന്ത്രി രാജിവെച്ചാല്‍ സര്‍ക്കാര്‍ താനേ താഴെ വീഴണമെന്നില്ല. ഒലി രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് തലവനായിരുന്നു, എന്നാല്‍ സര്‍ക്കാര്‍ തലവന്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡലാണ്. എങ്കിലും, പൗഡലും ഉടന്‍തന്നെ രാജിവെക്കുമെന്നും സര്‍ക്കാര്‍ പൂര്‍ണ്ണമായും താഴെ വീഴുമെന്നുമാണ് സൂചന. പ്രക്ഷോഭകര്‍…
Read More » -
തടവില്‍ കഴിയുന്ന പലസ്തീനികളെ സര്‍ക്കാര്‍ പട്ടിണിക്കിടുന്നു; മൂന്ന് നേരം മുടങ്ങാതെ ഭക്ഷണം നല്‍കണം; ഇസ്രയേല്‍ സുപ്രീംകോടതി
ടെല്‍ അവീവ്: തടവില്‍ കഴിയുന്ന പലസ്തീനികളെ സര്‍ക്കാര്‍ പട്ടിണിക്കിടുകയാണെന്ന് ഇസ്രയേല്‍ സുപ്രീംകോടതി. തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണമെന്നും നല്‍കുന്ന ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2023 ല്‍ യുദ്ധം ആരംഭിച്ച ശേഷം സുപ്രീംകോടതിയുടെ ഒരു സുപ്രധാന ഇടപെടലുണ്ടാകുന്നത് ഇപ്പോഴാണ്. ഇസ്രയേലിലെ വിവിധ ജയിലുകളില്‍ ആയിരത്തിലധികം പലസ്തീനികളാണ് തടവില്‍ കഴിയുന്നത്. അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്സ് ഇന്‍ ഇസ്രയേല്‍, ഗിഷ എന്നീ സംഘടനകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു സംഘടനകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തടവുകാര്‍ക്കുള്ള ഭക്ഷണം സര്‍ക്കാര്‍ ബോധപൂര്‍വ്വം തടഞ്ഞുവെയ്ക്കുകയാണ് എന്നാണ് സംഘടനകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് തടവുകാര്‍ക്കിടയില്‍ പോഷകാഹാരക്കുറവിനും പട്ടിണിക്കും കാരണമാകുന്നുണ്ടെന്നും സംഘടനകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മൂന്നംഗ ജഡ്ജിമാര്‍ അടങ്ങിയ പാനലായിരുന്നു ഹര്‍ജി പരിഗണിച്ചത്. രണ്ട് ജഡ്ജിമാര്‍ പലസ്തീന്‍ തടവുകാര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചപ്പോള്‍ ഒരാള്‍ എതിര്‍ത്തു. ജയിലുകളില്‍ കഴിയുന്ന പലസ്തീന്‍ തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണമെന്നും ഇത് ലഭ്യമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍…
Read More » -
‘ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാവുന്നത് സ്വാഭാവികം, ഗാര്‍ഹിക പീഡനത്തെ കുറ്റകൃത്യമായി കാണരുത്’
വാഷിംഗ്ടണ്‍: ഗാര്‍ഹിക പീഡനത്തെ കുറ്റകൃത്യമായി കണക്കാക്കരുതെന്ന് അഭിപ്രായപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണ്‍ ഡിസിയില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചതിനാല്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തന്റെ നടപടികളെ ദുര്‍ബലപ്പെടുത്താന്‍ എതിരാളികള്‍ ഭാര്യയുമായി ചെറിയ വഴക്കുകള്‍ കൂടാറുണ്ടെന്ന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ അഭിപ്രായം. ‘വീട്ടില്‍ നടക്കുന്ന കാര്യങ്ങളെയാണ് അവര്‍ കുറ്റകൃത്യങ്ങള്‍ എന്ന് വിളിക്കുന്നത്.എന്തെങ്കിലും കാര്യം കണ്ടെത്താന്‍ വേണ്ടി അവര്‍ എന്തും ചെയ്യും. ഒരു പുരുഷന്‍ തന്റെ ഭാര്യയുമായി ചെറിയൊരു വഴക്കുണ്ടായാല്‍, അവര്‍ പറയുന്നത് ഇതൊരു കുറ്റകൃത്യം നടന്ന സ്ഥലമാണെന്നാണ് ‘- വാഷിംഗ്ടണിലെ ബൈബിള്‍ മ്യൂസിയത്തില്‍ നടത്തിയ പ്രസംഗത്തിനിടെ ട്രംപ് പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ ന്യൂയോര്‍ക്കില്‍ നാഷണല്‍ ഗാര്‍ഡിലെ 800 സൈനികരെയാണ് ട്രംപ് വിന്യസിച്ചത്. എന്നാല്‍ ഈ നീക്കത്തിനെതിരെ വ്യാപകമായ എതിര്‍പ്പുകളാണ് പൊട്ടിപ്പുറപ്പെട്ടത്. ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ട്രംപ് പറയുന്നത് ഇപ്പോള്‍ ഒരു കുറ്റകൃത്യങ്ങളും തലസ്ഥാനത്ത് നടക്കുന്നില്ലെന്നാണ്. 87 ശതമാനത്തോളം കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ…
Read More » -
നേപ്പാളില്‍ ജെന്‍സീയുടെ പ്രതിഷേധം; തെരുവിലിറങ്ങിയത് ആയിരങ്ങള്‍ ; പോലീസ് വെടിവെയ്പില്‍ മരണം 19 ആയി ഉയര്‍ന്നു ; സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തമന്ത്രി രാജിവെച്ചു
കാഠ്മണ്ഡു: സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരേ ജെന്‍സി വിഭാഗത്തിലെ യുവാക്കള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പ്പില്‍ മരണം 19 ആയി. 300 ലേറെ പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു. തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് രാജി സമര്‍പ്പിച്ചു. സ്ഥിതിഗതി രൂക്ഷമായതിനെ തുടര്‍ന്ന് ന്യൂ ബനേശ്വറില്‍ സൈന്യത്തെ വിന്യസിപ്പിച്ചു. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഓലി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം. സര്‍ക്കാര്‍ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്നാണ് യുവാക്കള്‍ പറയുന്നത്. കാഠ്മണ്ഡു, പൊഖാറ, ബുടാവല്‍, ഭൈരഹവ, ഭരത്പൂര്‍, ഇറ്റഹരി, ദാമക് തുടങ്ങിയയിടങ്ങളിലാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്. രാജ്യത്ത് പുതിയ നിയമപ്രകാരം സമൂഹമാധ്യമങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് നിരോധനമെന്ന് സര്‍ക്കാര്‍…
Read More »
