Breaking NewsLead NewsNEWSWorld

തൊഴിലില്ലായ്മ രൂക്ഷം, അത് നേടിത്തരാന്‍ സഹായിക്കുന്ന സാമൂഹ്യമാധ്യമ ആപ്പുകളും നിരോധിച്ചു ; നേപ്പാളില്‍ കനത്ത പ്രതിഷേധം ആയിരങ്ങള്‍ തെരുവിലിറങ്ങി ; പോലീസ് വെടിവെയ്പ്പില്‍ 14 മരണം

കാഠ്മണ്ഡു: തൊഴിലില്ലായ്മയും സാമൂഹ്യമാധ്യമ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിലും പ്രതിഷേധിച്ച് യുവതലമുറയിലെ ആയിരക്കണക്കിന് പേര്‍ കാഠ്മണ്ഡുവില്‍ നഗര തെരുവുകളില്‍ വന്‍ പ്രകടനം നടത്തി. പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. അനേകര്‍ക്ക് പരിക്കേറ്റു. 26 സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിലും, വ്യാപകമായ അഴിമതിയിലും, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയിലും പ്രതിഷേധിച്ചാണ് പ്രകടനം.

പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കടന്നുകയറിയതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായി, തുടര്‍ന്ന് അധികാരികള്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പാര്‍ലമെന്റിന് ചുറ്റുമുള്ള ബനേശ്വര്‍ പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി യിരിക്കുകയാണ്. സൈന്യത്തെയും വിന്യസിപ്പിച്ചിട്ടുണ്ട് സെപ്റ്റംബര്‍ 4-നാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, വാട്ട്സ്ആപ്പ്, റെഡ്ഡിറ്റ്, എക്സ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകള്‍ക്ക് കെ.പി. ഒലി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ഈ കമ്പനികള്‍ നേപ്പാളില്‍ ഓഫീസു കള്‍ സ്ഥാപിക്കുകയും, സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യുകയും, പരാതികള്‍ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കുകയും, ദുരുപയോഗം തടയാന്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്താല്‍ മാത്രമേ നിരോധനം പിന്‍വലിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.

Signature-ad

കെ.പി. ഒലി സര്‍ക്കാര്‍ സെപ്റ്റംബര്‍ 4-നാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, വാട്ട്സ്ആപ്പ്, റെഡ്ഡിറ്റ്, എക്‌സ് (ത) തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. അതേസമയം ഈ നിബന്ധനകള്‍ ടിക് ടോക്കും വൈബറും പാലിച്ചതിനാല്‍ അവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വിദ്യാഭ്യാസം, ബിസിനസ്സ്, സാമൂഹിക ബന്ധങ്ങള്‍ എന്നിവയില്‍ ഈ നിരോധനം ഉണ്ടാക്കിയ ആഘാതം വിദ്യാര്‍ത്ഥികളും യുവ പ്രൊഫഷണലുകളും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങള്‍ പൊതുവെ സമാധാനപരമായിരുന്നു. കൂടാതെ, ഈ പ്രകടനങ്ങ ള്‍ക്ക് നിരവധി രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും ലഭിച്ചു. ഇത് നിയന്ത്രണ ങ്ങള്‍, അഴിമതി, സാമ്പത്തിക മാന്ദ്യം തുടങ്ങിയ വിഷയങ്ങളില്‍ നേപ്പാളിലെ യുവജനങ്ങള്‍ ക്കിടയിലുള്ള വ്യാപകമായ അതൃപ്തിയാണ് കാണിക്കുന്നത്.

Back to top button
error: