Breaking NewsLead NewsNEWSWorld

‘ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാവുന്നത് സ്വാഭാവികം, ഗാര്‍ഹിക പീഡനത്തെ കുറ്റകൃത്യമായി കാണരുത്’

വാഷിംഗ്ടണ്‍: ഗാര്‍ഹിക പീഡനത്തെ കുറ്റകൃത്യമായി കണക്കാക്കരുതെന്ന് അഭിപ്രായപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണ്‍ ഡിസിയില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചതിനാല്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തന്റെ നടപടികളെ ദുര്‍ബലപ്പെടുത്താന്‍ എതിരാളികള്‍ ഭാര്യയുമായി ചെറിയ വഴക്കുകള്‍ കൂടാറുണ്ടെന്ന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ അഭിപ്രായം.

‘വീട്ടില്‍ നടക്കുന്ന കാര്യങ്ങളെയാണ് അവര്‍ കുറ്റകൃത്യങ്ങള്‍ എന്ന് വിളിക്കുന്നത്.എന്തെങ്കിലും കാര്യം കണ്ടെത്താന്‍ വേണ്ടി അവര്‍ എന്തും ചെയ്യും. ഒരു പുരുഷന്‍ തന്റെ ഭാര്യയുമായി ചെറിയൊരു വഴക്കുണ്ടായാല്‍, അവര്‍ പറയുന്നത് ഇതൊരു കുറ്റകൃത്യം നടന്ന സ്ഥലമാണെന്നാണ് ‘- വാഷിംഗ്ടണിലെ ബൈബിള്‍ മ്യൂസിയത്തില്‍ നടത്തിയ പ്രസംഗത്തിനിടെ ട്രംപ് പറഞ്ഞു.

Signature-ad

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ ന്യൂയോര്‍ക്കില്‍ നാഷണല്‍ ഗാര്‍ഡിലെ 800 സൈനികരെയാണ് ട്രംപ് വിന്യസിച്ചത്. എന്നാല്‍ ഈ നീക്കത്തിനെതിരെ വ്യാപകമായ എതിര്‍പ്പുകളാണ് പൊട്ടിപ്പുറപ്പെട്ടത്. ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ട്രംപ് പറയുന്നത് ഇപ്പോള്‍ ഒരു കുറ്റകൃത്യങ്ങളും തലസ്ഥാനത്ത് നടക്കുന്നില്ലെന്നാണ്.

87 ശതമാനത്തോളം കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചു. എന്നാല്‍, ട്രംപ് അവകാശപ്പെടുന്ന പോലെ കുറ്റകൃത്യങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും യുഎസ് തലസ്ഥാനം മുക്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: