World
-
സൈനിക തലവന്റെ കൊലപാതകം;നെതന്യാഹുവിനെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ട് ഇറാൻ
ടെഹ്റാൻ: തങ്ങളുടെ സൈനിക തലവന്‍ റാസിയെ കൊലപ്പെടുത്തിയതോടെ നെതന്യാഹുവിനെ തീര്‍ത്തുകെട്ടാനുള്ള പകയും കൊണ്ട് നടക്കുകയാണ് ഇറാന്.അത് ഉടനെയൊന്നും സാധിക്കില്ലെന്ന് അറിയാമെന്നതുകൊണ്ടു തന്നെ ബെഞ്ചമിന്‍ നെതന്യാഹുവിനെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ട് സായൂജ്യമടഞ്ഞിരിക്കുകയാണ് ഇറാന്. മൊസാദ് അാസ്ഥാനത്ത് ചാരന്മാരുമായ് ചര്‍ച്ച നടത്തുന്ന ബെഞ്ചമിന്‍ നെതന്യാഹു. ഇറാന് സേന ഈ സമയം മൊസാദ് ആസ്ഥാനം ഹാക്ക് ചെയ്യുന്നു.പിന്നാലെ ടേബിളിന് താഴെ ടൈം ബോംബ് പൊട്ടിത്തെറി.നെതന്യാഹു ക്ലോസ് ! റാസിയെ കൊലപ്പെടുത്തിയതോടെ നെതന്യാഹുവിനെ തീര്‍ത്തുകെട്ടാനുള്ള പകയും കൊണ്ട് നടക്കുകയാണ് ഇറാന്. ഇതിന്റെ ബാക്കിപത്രമാണ് ഇറാന് സേനയുടെ ഈ വീഡിയോ. ഇറാന് അടക്കമുള്ള തീവ്ര ഇസ്ലാമിസ്റ്റുകളുടെ കില്ലര്‍ ലിസ്റ്റിലുള്ള നമ്ബര്‍ വണ്‍ പേരുകളില്‍ ഒന്നാമത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പേരാണ്. പലതണ നെതന്യാഹുവിനെ വധിക്കാനുള്ള പദ്ധതികള്‍ പലരും തയ്യാറാക്കിയെങ്കിലും ഒന്നും വര്‍ക്കൗട്ടായിട്ടില്ല. പക്ഷേ ഇപ്പോള്‍ സ്വന്തം ജനതക്കും, സൈന്യത്തിനും ആവേശം പകരനായി നെതന്യാഹുവിനെ കൊല്ലുന്ന വീഡിയോ പുറത്തുവിട്ടിരിക്കയാണ് ഇറാന് സൈന്യം. തങ്ങളുടെ സൈനിക ഉപദേഷ്ടാവിനെ…
Read More » -
ഷാര്‍ജയില്‍ വാഹനാപകടം: തിരുവനന്തപുരം സ്വദേശികളായ 2 പേർ മരിച്ചു, മൂന്ന് പേര് പരിക്കുകളോടെ ആശുപത്രിയിൽ
ദുബൈ: ഷാര്‍ജയില്‍ മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 2 പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ എസ്.എൻ സനോജ് (37), പരപ്പാറ തോളിക്കോട് ജസ്ന മന്‍സിലില്‍ ജസീം സുലൈമാന്‍ (31) എന്നിവരാണ് മരിച്ചത്. ജസീമിന്റെ ഭാര്യ ഷിഫ്ന ഷീന അബ്ദുല്‍ നസീര്‍, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജ- അജ്മാന് റോഡില്‍ തിങ്കളാഴ്ച വൈകിട്ട് 7.30ഓടെയായിരുന്നു സംഭവം. പുതുവത്സരം ആഘോഷിക്കാനായി ജാസിമും കുടുംബവും സനോജും വാഹനത്തില്‍ ഫുജൈറയില്‍നിന്നും തിരിച്ചുവരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്ന അബ്ദുല്‍ നസീറിനെ ഗുരുതരാവസ്ഥയില്‍ ഷാർജയിലെ ദൈദ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മക്കളായ ഇഷ, ആദം എന്നിവരും അപകടത്തില്‍പ്പെട്ടിരുന്നു. മൂത്തമകളായ ഇഷ പരിക്കുകളോടെ ദൈദ് ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ആദമിന് പ്രാഥമിക ശുശ്രൂഷ നല്കി ബന്ധുക്കളുടെ…
Read More » -
ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം: ഇസ്രായേല്‍ സേനയ്ക്കെതിരെ കോടതിയെ സമീപിച്ച് ഇരകള്‍
ജറുസലേം: ഇസ്രായേല്‍ സേനയ്ക്കെതിരെ നിയമനടപടിയുമായി ഹമാസ് ആക്രമണത്തിന്റെ ഇരകള്‍. ഒക്ടോബര്‍ ഏഴിന് ‘സൂപ്പര്‍നോവ ഡെസേര്‍ട്ട് മ്യൂസിക് ഫെസ്റ്റിവലി’നിടെയുണ്ടായ ആക്രമണത്തില്‍നിന്നു പരിക്കുകളോടെ രക്ഷപ്പെട്ടവരാണ് ഇസ്രായേല്‍ പ്രതിരോധസേനയ്ക്കെതിരെ ഉള്‍പ്പെടെ കോടതിയെ സമീപിച്ചിരിക്കുന്നത്. 42 പേരാണു നഷ്ടപരിഹാരം തേടി കോടതിയിലെത്തിയതെന്ന് ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ സുരക്ഷാ വിഭാഗങ്ങളെ പഴിചാരി ടെല്‍അവീവ് കോടതിയിലാണ് ഇരകള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഐ.ഡി.എഫ്, ഷിന് ബെത്ത് സുരക്ഷാ വിഭാഗം, ഇസ്രായേല്‍ പൊലീസ്, പ്രതിരോധ മന്ത്രാലയം എന്നിവര്‍ക്കെല്ലാം സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 200 മില്യന്‍ ഇസ്രായേല്‍ ന്യൂ ഷെക്കെല്‍ (ഏകദേശം 460 കോടി രൂപ) ആണു നഷ്ടപരിഹാരത്തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്. അപകടസൂചന ലഭിച്ച ശേഷം സേനാവൃത്തങ്ങളില്നിന്ന് പാര്‍ട്ടിയുടെ ചുമതലയുള്ള കമാന്‍ഡര്‍ക്ക് ഒരു ഫോണ്‍കോള്‍ പോയിരുന്നെങ്കില്‍ ഒരുപാട് ജീവനുകള്‍ രക്ഷിക്കാനാകുമായിരുന്നു. അടിയന്തരമായി ഫെസ്റ്റിവല്‍ പിരിച്ചുവിടാനുള്ള അവസരമുണ്ടാകുമായിരുന്നു. പാര്‍ട്ടിക്ക് എത്തിയ നൂറുകണക്കിനു പേര് നേരിട്ട ശാരീരികവും മാനസികവുമായ പരിക്കുകളും ഒഴിവാക്കാമായിരുന്നു. ഈ അശ്രദ്ധയും അതിഗുരുതരമായ ജാഗ്രതക്കുറവും അവിശ്വസനീയമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.…
Read More » -
ലോകത്തിന് പുതിയ ഭീഷണിയായി ‘സോംബി’ രോഗം: അമേരിക്കയിൽ കേസുകൾ പടരുന്നു, എന്താണ് ഈ പകർച്ചവ്യാധി…?
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജനങ്ങൾ ഗുരുതരമായ ഒട്ടേറെ രോഗങ്ങളെ അഭിമുഖീകരിക്കുന്നു. സമീപ കാലത്ത് ചൈനയിൽ പടർന്ന കൊറോണയും നിഗൂഢമായ ന്യൂമോണിയയും മുതൽ പുതിയ ജെ.എൻ-1 വരെ തുടർച്ചയായി ഉയർന്നുവരുന്ന വ്യത്യസ്ത രോഗങ്ങൾ മാനവരാശിയുടെ നിലനില്പിനെക്കുറിച്ചു വരെ ആശങ്ക വർധിപ്പിക്കുന്നു. അതിനിടെ, മറ്റൊരു മാരകരോഗമായ ‘സോംബി’യുടെ വ്യാപനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ. ഈ മാരക രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നുള്ളത് ആരോഗ്യമേഖലയില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. എന്താണ് സോംബി രോഗം? ക്രോണിക് വേസ്റ്റിംഗ് ഡിസീസ് (CWD) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്ത്രീയ നാമം. മാനുകള്‍, മൂസ്, റെയിന്‍ഡീര്‍, എല്‍ക്, സിക ഡിയര്‍ എന്നീ മൃഗങ്ങളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. നവംബറിൽ വ്യോമിംഗിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ കണ്ടെത്തിയ മാനിന്റെ ശവത്തിൽ നിന്നാണ് രോഗം കണ്ടെത്തിയത്. അതിനുശേഷം, വൈറസ് മൂലമുണ്ടാകുന്ന ഈ രോഗത്തെക്കുറിച്ച് ശാസ്ത്രജ്ഞർ ആശങ്കാകുലരാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച്, യുഎസിലെ 31 സംസ്ഥാനങ്ങളിൽ…
Read More » -
വാര്‍ത്താസമ്മേളനത്തിനിടെ കഴുത്തില്‍ കുത്തേറ്റു; കൊറിയന്‍ പ്രതിപക്ഷ നേതാവ് ഗുരുതരാവസ്ഥയില്‍
സോള്‍: ദക്ഷിണ കൊറിയന്‍ പ്രതിപക്ഷപാര്‍ട്ടി നേതാവ് ലീ ജെ മ്യുങി(59)ന് കഴുത്തില്‍ കുത്തേറ്റു. ബൂസാനിലെ പോര്‍ട്ട് സിറ്റിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പുതുതായി വിമാനത്താവളം നിര്‍മിക്കുന്ന പ്രദേശം സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചുനീങ്ങുമ്പോള്‍ മുന്നിലെത്തിയ ആള് ലീയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ലീ നിലത്തുവീണുകിടക്കുന്നതും ആളുകള്‍ ഓടിക്കൂടി അദ്ദേഹത്തിന്റെ മുറിവേറ്റ കഴുത്തില്‍ തൂവാലവെച്ച് അമര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ലീ കാറിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ അക്രമി ഇദ്ദേഹത്തോട് ഓട്ടോഗ്രാഫ് ചോദിച്ചെന്നും തുടര്‍ന്ന് കത്തിയ്ക്ക് സമാനമായ ആയുധംകൊണ്ട് അക്രമിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പ്രാദേശിക മാധ്യമത്തോടു പറഞ്ഞു. ലീയെ ഉടന്‍ ആംമ്പുലന്‍സില്‍ കയറ്റുകയും പിന്നീട് ഹെലികോപ്ടര്‍ മാര്‍ഗം ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വാര്‍ത്താഏജന്‍സിയായ യൊന്ഹപ് റിപ്പോര്‍ട്ടുചെയ്തു. സംഭവസ്ഥലത്തുനിന്നും കൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തിന് രക്തസ്രാവം ഉണ്ടായെന്നും എന്നാല്‍ ബോധം നഷ്ടപ്പെട്ടിട്ടില്ലായെന്നും വാര്‍ത്താ ഏജന്‍സി പറഞ്ഞു. അക്രമിയെ അറസ്റ്റുചെയ്തായി സൗത്ത് കൊറിയന്‍ വാര്‍ത്താ ഏജന്‍സി ചോസുന്‍ ഇല്‍ബോ റിപ്പോര്‍ട്ടുചെയ്തു. ഡെമോക്രാറ്റിക് പാര്‍ട്ടി തലവനായ ലീ, 2022ലെ പ്രസിസന്റ് തിരഞ്ഞടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ…
Read More » -
ജപ്പാന് ഭൂകമ്പത്തില്‍ മരണം 24 ആയി; ഒറ്റ ദിവസം 155 തുടര്‍ ചലനങ്ങള്‍
ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി റിപ്പോര്‍ട്ടുകള്‍.. നിരവധി പേര് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂകമ്പത്തെത്തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റദിനം മാത്രം 155 തുടര്‍ചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പമുണ്ടായ മേഖലയിലെ ഹൈവേകള്‍ അടച്ചു. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭൂകമ്പം കനത്ത നാശമാണ് വിതച്ചതെന്നും, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തകര്‍ സമയവുമായി പോരാട്ടത്തിലാണെന്നും കിഷിദ കൂട്ടിച്ചേര്‍ത്തു. ഇഷികാവ തീരത്തും സമീപ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ശേഷമാണ് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്കെയിലില്‍ 7.6 ഭൂചലനം ആണ് രേഖപ്പെടുത്തിയത്. ദുരിതബാധിത മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനായി 20 മിലിറ്ററി എയര്‍ ക്രാഫ്റ്റുകള്‍ സജ്ജമാക്കിയതായി ജപ്പാന് പ്രതിരോധമന്ത്രി അറിയിച്ചു.
Read More » -
ചെങ്കടലിൽ കപ്പലിനെ ആക്രമിക്കാൻ ശ്രമിച്ച നാലു ബോട്ടുകൾ വെടിവെച്ചു മുക്കി അമേരിക്കൻ സൈന്യം; മുഴുവൻ പേരെയും വധിച്ചു
ഏദൻ: ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ കണ്ടെയ്നര്‍ കപ്പലിന് നേരെ തൊടുത്ത രണ്ട് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകള്‍ യുഎസ് സൈന്യം വെടിവെച്ചിട്ടു. പിന്നാലെ കപ്പലിനെ ആക്രമിക്കാൻ ശ്രമിച്ച നാലു ബോട്ടുകൾ തകർക്കുകയും ബോട്ടുകളിലുണ്ടായിരുന്ന മുഴുവൻ പേരെയും സൈന്യം വധിക്കുകയും ചെയ്തു. തെക്കൻ ചെങ്കടലിലേക്ക് കടക്കുന്നതിനിടെ ഡെൻമാർക്കിന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്നര്‍ കപ്പലിന് നേരെയായിരുന്നു ഹൂതികളുടെ ആക്രമണം.ഇറാനും ചെങ്കടലിൽ യുദ്ധകപ്പൽ വിന്യസിച്ചതോടെ അമേരിക്കയുടെ നാവിക സേന മേഖലയിൽ പട്രോളിങ് തുടരുകയാണ്.ബ്രിട്ടന്റെ പടക്കപ്പലുകളും ഉടൻ ചെങ്കടലിൽ എത്തിച്ചേരുമെന്നാണ് വിവരം.
Read More » -
ഇസ്രായേലിനെ തകർക്കും; ചെങ്കടലില്‍ യുദ്ധകപ്പലിറക്കി ഇറാൻ
ടെഹ്റാൻ: ഇസ്രായേലിന്റെ ഗാസ ആക്രമണം തുടരുന്നതിനിടെ ചെങ്കടലില്‍ യുദ്ധകപ്പലിറക്കി ഇറാൻ. ഇറാനിയൻ സൈന്യത്തിന്റെ 94ാം നാവികസേനയുടെ ഭാഗമായ ഐറിസ് അല്‍ബേഴ്സ് എന്ന യുദ്ധക്കപ്പലാണ് യെമനിനടുത്തുള്ള ബാബുല്‍ മൻദബ് കടലിടുക്കിലൂടെ ചെങ്കടലില്‍ എത്തിയത്. ഇറാൻ സുരക്ഷാ മേധാവി അലി അക്ബര്‍ അഹമ്മദിയൻ ഉന്നത ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാമുമായി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് യുദ്ധക്കപ്പല്‍ വിന്യസിച്ച വാര്‍ത്ത പുറത്തുവന്നത്. അതേസമയം ഫലസ്തീനികളെ പിന്തുണക്കുന്നതിനും ഇസ്രായേലിനെതിരെ നിലകൊണ്ടതിനും ഹൂതികളെ ഇറാൻ പ്രശംസിച്ചതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read More » -
പലവ്യഞ്ജനക്കടയിലെ വില്പനക്കാരനിൽ നിന്ന് ശതകോടീശ്വരനിലേക്ക്: യു.എ.ഇയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ എം എ യൂസഫലിയുടെ ജീവിത വിജയത്തിന്റെ കഥ
ലോകത്തിന് മുന്നിൽ മലയാളിയുടെ അഭിമാനമാണ് എം എ യൂസഫലി എന്ന നാമം. പ്രമുഖ റീട്ടെയിൽ ശൃംഘലകളിൽ ഒന്നായ ലുലു ഗ്രൂപ്പിന്റെ സ്ഥാപകനും, മാനജിങ് ഡയറക്ടറുമായ അദ്ദേഹം യുഎഇയിൽ 50 വർഷം പൂർത്തിയാക്കുകയാണ്. കഠിനാധ്വാനത്തിലൂടെ ബിസിനസ് വിജയത്തിന്റെ കൊടുമുടികൾ താണ്ടിയ ചരിത്രമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. കൃത്യം 50 വർഷം മുമ്പ്, ഒരു സംരംഭകനാകുക എന്ന സ്വപ്നവുമായാണ് അന്ന് 18 വയസ് മാത്രം പ്രായമുണ്ടായിരുന്ന എം എ യൂസഫലി അറേബ്യൻ മണലാരണ്യത്തിൽ എത്തിയത്. മുംബൈയിൽ നിന്ന് ദുമ്ര എന്ന കപ്പലിൽ ആറ് ദിവസത്തെ യാത്രയ്ക്കൊടുവിൽ 1973 ഡിസംബർ 31-നാണ് ദുബൈയിലെ റാഷിദ് തുറമുഖത്ത് വന്നിറങ്ങിയത്. യൂസഫലിയുടെ പിതാവിന്റെ അനുജനായ എം കെ അബ്ദുല്ലയ്ക്ക് അബുദബിയിൽ പലവ്യഞ്ജന വ്യാപാരമായിരുന്നു. ഈ ചെറുകിട വ്യാപാര സ്ഥാപനത്തിൽ യൂസഫലി ജോലി തുടങ്ങി. ജീവിതം ദുഷ്കരമായിരുന്നു. പക്ഷേ പുതിയ ഉയരങ്ങളിലേക്ക് പറക്കണമെന്ന മോഹം അന്നേ ആ യുവാവിന്റെ മനസിൽ ഉണ്ടായിരുന്നു. ഒടുവിൽ അതിലേക്കുള്ള യാത്രകളായി. തുടർന്ന് 1970…
Read More » -
സുനാമി ഭീതിയിൽ വീണ്ടും ലോകം ; ജപ്പാനിൽ മുന്നറിയിപ്പ്
ടോക്കിയോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനം. വടക്കൻ ജപ്പാനില്‍ റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്ബമാണ് അനുഭവപ്പെട്ടത്.ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ഒന്നരമണിക്കൂറിനിടെ 21 ഭൂചലനങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെ ജപ്പാൻ കാലാവസ്ഥാ ഏജൻസി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദുരന്തമേഖലയില്‍ നിന്ന് അടിയന്തരമായി ആളുകളെ മാറ്റി പാര്‍പ്പിക്കാൻ അധികൃതര്‍ നിര്‍ദ്ദേശം നല്കി. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുസു നഗരത്തില്‍ സൂനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ജപ്പാൻ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എൻ.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാൻ സമയം വൈകിട്ട് 4.10നാണ് ഭൂചലനമുണ്ടായത്. ഏതാണ്ട് 33,500 വീടുകളിലെ വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടു. പലയിടങ്ങളിലും റോഡുകള്‍ വിണ്ടുകീറി. 2011നു ശേഷം ജപ്പാനിലെ ഏറ്റവും പ്രധാന സുനാമി മുന്നറിയിപ്പാണിത്. 2011ല്‍ 9.0 തീവ്രതയുള്ള ഭൂകന്പത്തിലും തുടര്‍ന്നുള്ള സുനാമിയിലും 18,000 പേര് കൊല്ലപ്പെടുകയും ഫുക്കുഷിമ ആണവനിലയത്തിനു തകരാറുണ്ടാവുകയും…
Read More »