World

    • യുക്രൈനെതിരെ റഷ്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവുമെന്ന് മുന്നറിയിപ്പ്

      യുക്രൈനെതിരെ റഷ്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ പൗരന്മാരോട് 48 മണിക്കൂറിനകം യുക്രൈന്‍ വിടാന്‍ നിര്‍ദേശം.യുക്രൈനിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ അടിയന്തരമായി നാട്ടിലേക്ക് മടങ്ങണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ആക്രമണം ഉണ്ടായാല്‍ പൗരന്മാരെ രക്ഷിക്കുക ബുദ്ധിമുട്ടാണ്. അതിര്‍ത്തിയില്‍ വലിയ തോതില്‍ ആയുധങ്ങളും റഷ്യ എത്തിച്ചിട്ടുണ്ടെന്നും യുക്രൈന് ചുറ്റും റഷ്യയുടെ സൈനിക അഭ്യാസങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.ഈ സാഹചര്യത്തിലാണ് പൗരന്‍മാരോട് സുരക്ഷിതരായി മടങ്ങാന്‍ ജോ ബൈഡന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുക്രൈനിലേക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്നും ബൈഡന്‍ അറിയിച്ചു. അതേസമയം കൂടുതല്‍ രാജ്യങ്ങള്‍ യുക്രൈന്‍ വിടാന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടനും കാനഡയും നെതര്‍ലാന്‍ഡ്സും പൗരന്മാരോട് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടു.ലാറ്റ്വിയ ജപ്പാന്‍ തെക്കന്‍ കൊറിയ രാജ്യങ്ങളും പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ശീതയുദ്ധ കാലത്തിന് സമാനമായുള്ള അവസ്ഥയാണ് നിലവിലുള്ളത്. 1,30,000 റഷ്യന്‍ സൈനികര്‍ യുക്രൈയിനുമായുള്ള അതിര്‍ത്തിക്കടുത്തു തമ്പടിച്ചിരിക്കുകയാണെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. ആയുധ സന്നാഹങ്ങളും തയാറായിക്കഴിഞ്ഞു. എന്നാല്‍ അധിനിവേശം നടത്തില്ലെന്നാണ് റഷ്യ ആവര്‍ത്തിക്കുന്നത്. യുക്രൈന് സഹായം നല്‍കി റഷ്യയെ…

      Read More »
    • യുദ്ധകാഹളം മുഴങ്ങി; ഉക്രൈനിലെ യുഎസ് പൗരൻമാരോട് മടങ്ങിവരാൻ ആവശ്യപ്പെട്ട് ജോ ബൈഡൻ

      വാഷിംഗ്ടണ്‍: ഉക്രൈനിലുള്ള അമേരിക്കന്‍ പൗരന്‍മാരോട് മടങ്ങി വരാന്‍ നിര്‍ദ്ദേശിച്ച്‌  പ്രസിഡണ്ട് ജോ ബൈഡന്‍.’ഉക്രൈനിലുള്ള അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ മടങ്ങി വരണം.ഏതു നിമിഷവും എന്തും സംഭവിക്കാം.അപ്പുറത്ത് ഒരു തീവ്രവാദ സംഘടനയല്ല. നമ്മള്‍ ഇടപെടുന്നത് ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളില്‍ ഒന്നുമായാണ്. ഒറ്റ നിമിഷം മതി കാര്യങ്ങള്‍ വഷളാവാന്‍’ എന്‍ബിസി ന്യൂസിനോട് ബൈഡന്‍ വെളിപ്പെടുത്തി. റഷ്യന്‍ യുദ്ധക്കപ്പലുകള്‍ കരിങ്കടലില്‍ വിന്യസിക്കപ്പെട്ടു കഴിഞ്ഞുവെന്നത് വരാനിരിക്കുന്ന യുദ്ധത്തിന്റെ സൂചനയാണ് നല്‍കുന്നത്.നിരവധി സമാധാന ചര്‍ച്ചകള്‍ക്കു ശേഷവും റഷ്യ-ഉക്രൈന്‍ യുദ്ധം ഏതു നിമിഷവും സംഭവിക്കാമെന്ന അവസ്ഥയിലാണ്.ഉക്രൈന്‍ അതിര്‍ത്തിയിൽ ഒരു ലക്ഷത്തിലധികം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. നാറ്റോ, ഐക്യരാഷ്ട്ര സംഘടന എന്നിവരുടെ അഭ്യര്‍ത്ഥനകള്‍ക്കു ശേഷവും സൈന്യത്തെ പിന്‍വലിക്കാന്‍ പുട്ടിന്‍ തയ്യാറായിട്ടില്ല.

      Read More »
    • ഓസ്‌കാർ നോമിനേഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയുടെ ഡോക്യുമെന്ററി, യുപിയിലെ ദളിത്‌ സ്ത്രീകളുടെ പത്രമായ ‘ഖബർ ലഹരിയ’യെക്കുറിച്ചാണ് ഡോക്യുമെന്ററി

      സിനിമാലോകം ഉറ്റുനോക്കുന്ന ഓസ്കര്‍ പുരസ്കാരത്തിന് ചുരുക്കപ്പട്ടികയായി. 94-ാമത് ഓസ്‌കാർ നോമിനേഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയുടെ ഡോക്യുമെന്ററി. മികച്ച ഡോക്യുമെന്റി വിഭാഗത്തിലേക്ക് മലയാളികളായ റിന്റു തോമസും സുഷ്മിത് ഘോഷും ചേർന്ന് സംവിധാനം ചെയ്ത റൈറ്റിങ് വിത്ത് ഫയർ ആണ് ഇന്ത്യയ്‌ക്ക് അഭിമാനമായി മാറിയിരിക്കുന്നത്. ഇന്നലെ വൈകുന്നരമാണ് 94-ാമത് അക്കാദമി ഓസ്‌കാർ അവാർഡിനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചത്. മികച്ച നടൻ, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് പ്രഖ്യാപിച്ചത്. ഡൽഹിയിലെ ബൻഡ ജില്ലയിലെ ഒരു ഡിജിറ്റൽ പത്രത്തിന്റെ കഥയാണ് റൈറ്റിങ് വിത്ത് ഫയർ. കവിതാ ദേവി, മീരാ ജാതവ് എന്നിവർ ആരംഭിച്ച ഖബർ ലഹാരിയ എന്ന വാരാന്ത്യ പത്രത്തിന്റെ ചരിത്രമാണ് ഡോക്യുമെന്ററി പറയുന്നത്. ദളിത് സ്ത്രീകൾ സജീവമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന, സ്ത്രീകൾ വാർത്താലോകത്തു തരംഗമാകുന്ന ഒരു ഗ്രാമത്തിന്റെ കഥയിലൂടെയാണ് ഡോക്യുമെന്ററി മുന്നോട്ട് പോകുന്നത്. ‘ഖബർ ലഹാരിയ’ 2002 ലാണ് ആരംഭിച്ചത്. എട്ട് എഡിനുകളിലായി 80,000 വായനക്കാരുണ്ടായിരുന്ന പത്രം പിന്നീട് ഡിജിറ്റൽ ലോകത്തേയ്‌ക്ക് മാറുന്നതിന്റെ…

      Read More »
    • അറുത്തെടുത്ത ഭാര്യയുടെ ശിരസ്സുമായി പൊതുവഴിയിലൂടെ യുവാവ്, ഞെട്ടിച്ച് 17കാരിയുടെ കൊലപാതകം

      പരപുരുഷ ബന്ധമാരോപിച്ച് 17കാരിയുടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ലോകത്തെ ഞെട്ടിച്ചു. ദക്ഷിണ ഇറാന്‍ നഗരമായ അഹ്വാസിലാണ് സംഭവം. മോനഹൈദരി എന്ന 17കാരിയെയാണ് ഭര്‍ത്താവും ഭര്‍തൃസഹോദരനു ചേർന്ന് പരപുരുഷ ബന്ധമാരോപിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐ.എസ്.എന്‍.എയാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ഒളിച്ചിരിക്കുന്നിടത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഭര്‍ത്താവ് പെണ്‍കുട്ടിയുടെ തലയുമായി നടക്കുന്ന വീഡിയോ ഇറാനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത മന്ത്രാലയം വൈസ് പ്രസിഡന്റ് എന്‍സെ ഖസാലി പാര്‍ലമെന്റില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹികവും നിയമപരവുമായ പരിഷ്‌കാരം നടത്തണമെന്ന് മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

      Read More »
    • ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി ഇന്ത്യ

      ന്യൂഡല്‍ഹി: ബെയ്ജിങ്ങില്‍ ഇന്നാരംഭിക്കുന്ന ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി ഇന്ത്യ.കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യയ്ക്കെതിരെ ആക്രമണം നയിച്ച സൈനിക കമാന്‍ഡറെ ശീതകാല ഒളിംപിക്‌സിനുള്ള ദീപശിഖാ വാഹകനായി നിയോഗിച്ച ചൈനീസ് നീക്കത്തിനെതിരെയാണ് ഇന്ത്യയുടെ തിരിച്ചടി. ഒളിംപിക്‌സില്‍ രാഷ്ട്രീയം കലര്‍ത്തിയ ചൈനീസ് നടപടി അപലപനീയമാണെന്നും ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയില്‍നിന്ന് ആരും ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഒളിമ്ബിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ദൂരദര്‍ശന്‍ റദ്ദാക്കുകയാണെന്ന് പ്രസാര്‍ ഭാരതി മേധാവി ശശി ശേഖര്‍ വെംപതിയും വ്യക്തമാക്കി.

      Read More »
    • കുവൈത്തിൽ സർക്കാർ- സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം, പ്രവാസികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു; മലയാളികൾക്ക് തിരിച്ചടി

       കുവൈത്ത് സിറ്റി: സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ പ്രവാസികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. കുവൈത്ത് വൈദ്യുതി മന്ത്രാലയമാണ് 454 പ്രവാസി ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചു വിട്ടത്. ഇവർക്കു പകരമായി സ്വദേശി ജീവനക്കാരെ നിയമിക്കുമെന്ന് എണ്ണ, വൈദ്യുതി മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഡോ. മുഹമ്മദ്‌ അൽ ഫാരിസ് പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പ്രവാസികളെ പിരിച്ചു വിട്ട് സ്വദേശികളെ നിയമിക്കാനുള്ള പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. സ്വദേശികൾക്കു ജോലി നൽകാത്ത സർക്കാർ സ്ഥാപനങ്ങളുട ബജറ്റ് വിഹിതം തടഞ്ഞു വെക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും സ്വദേശിവൽക്കരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തു തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തി പെടുത്തുകയും കുവൈത്ത് പൗരന്മാര്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്ന് കരട് ബില്ലുകളില്‍ നടന്ന ചര്‍ച്ചകളിൽ എം.പി മാര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. തൊഴില്‍…

      Read More »
    • ഭാര്യയും ഭർത്താവും ചേർന്ന് ഏഴ് കോടി തട്ടി എടുത്തു, വിദേശത്തേക്കു മുങ്ങിയ പ്രതികളെ അവിടെ എത്തി അറസ്റ്റു ചെയ്യാനൊരുങ്ങി പൊലീസ്

      തിരൂർ: ദുബൈൽ പ്രവർത്തിക്കുന്ന തിരൂർ സ്വദേശിയുടെ സ്ഥാപനത്തിൽ നിന്ന് ഏഴ് കോടി രൂപ തട്ടി എടുത്ത ദമ്പതികൾക്കും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. തുടർന്ന്തി ഒളിവിലായ പ്രതികളെ കുരുക്കാൻ തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. കൊടുങ്ങല്ലൂർ സ്വദേശിയും  ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻ്റുമായ ഡോ.റഷീദ് പടിയത്ത് മണപ്പാടിൻ്റെ മകൻ മുഹമ്മദ് നാസർ, ഭാര്യ സാജിത മുഹമ്മദ് നാസർ, ചാവക്കാട് സ്വദേശികളായ മരീഷ് മുഹമ്മദാലി, സഹോദരൻ ഫാസിൽ മുഹമ്മദാലി എന്നിവരാണ് യഥാക്രമം 1 മുതൽ 4 വരെയുള്ള പ്രതികൾ. ഇതിൽ മൂന്നാംപ്രതി മരീഷ് മുഹമ്മദിന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പക്ഷേ ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്തേക്ക് കടന്നതിനെ തുടർന്ന് മരീഷ് വാറണ്ടിലാണ്. കുറ്റകൃത്യത്തിൽ, ഒന്നും രണ്ടും പ്രതികളാണ് പവർ ഓഫ് അറ്റോണിയും വ്യാജരേഖയും ചമച്ചതെന്ന് കാട്ടിയാണ് അന്ന് മരീഷ് അന്ന് ജാമ്യം നേടിയത്. കേസിന് ആസ്പദമായ സംഭവം നടന്നത് 2012 ലാണ്. തിരൂർ സ്വദേശിയുടെ ദുബൈലെ സ്ഥാപനത്തിൻ്റെ പ്രവർത്തനത്തിനായി…

      Read More »
    • ഐ.എസ് തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷിയെ വധിച്ചെന്ന് അമേരിക്ക

         വാഷിങ്ടൺ: വടക്കുപടിഞ്ഞാറൻ സിറിയയിൽ യു.എസ് സേന നടത്തിയ ഓപ്പറേഷനിൽ ഐ.എസ് തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷി കൊല്ലപ്പെട്ടതായി അമേരിക്ക. ഇന്ന് (വ്യാഴം) പുലർച്ചെ നടത്തിയ ഓപ്പറേഷനിലാണ് അൽ-ഖുറൈഷി കൊല്ലപ്പെട്ടതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ”നമ്മുടെ സായുധ സേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി. നമ്മൾ ഐ.എസിന്റെ തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷിയെ വധിച്ചു. ” ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ദൗത്യത്തിൽ പങ്കെടുത്ത എല്ലാ അമേരിക്കക്കാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ വടക്കുപടിഞ്ഞാറൻ സിറിയയിൽ വലിയ തോതിലുള്ള തീവ്രവാദ വിരുദ്ധ ദൗത്യം യു.എസ് പ്രത്യേക സേന നടത്തിയതായി പെന്റഗൺ അറിയിച്ചു. സംഭവത്തിൽ പതിമൂന്നോളം പേർ കൊല്ലപ്പെട്ടുവെന്നും അതിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. യു.എസ് സേന ഭീകരരുമായി രണ്ട് മണിക്കൂറിലധികം ഏറ്റുമുട്ടിയതായി പ്രദേശവാസികൾ പറഞ്ഞു. 2019-ൽ ട്രംപിന്റെ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യു.എസ് ദൗത്യത്തിന് ശേഷം പ്രവിശ്യയിൽ…

      Read More »
    • താരമായ് തരംഗമായ് പിണറായി, മുഖ്യമന്ത്രിയോടൊപ്പമുള്ള കൂടിക്കാഴ്ചയുടെ സന്തോഷം മലയാളത്തിൽ പങ്കുവെച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്

      ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു.എ.ഇ സന്ദര്‍ശനം തുടരുന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ‘എക്സ്പോ-2020’ വേദിയിലായിരുന്നു കൂടിക്കാഴ്ച. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും സന്നിഹിതനായിരുന്നു. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ചരിത്രപരമായ ഈ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ചത്  മലയാളത്തിൽ ട്വീറ്റുചെയ്തു കൊണ്ടാണ്. മുഖ്യമന്ത്രിയെ കാണുന്ന ചിത്രത്തിനൊപ്പമാണ് അദ്ദേഹം മലയാളത്തിൽ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ചത്. ഇതാദ്യമായാണ് ശൈഖ് മുഹമ്മദ് മലയാളത്തിൽ ട്വീറ്റുചെയ്യുന്നത്. ”കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ കേരള വീക്കിൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യു.എ.ഇ.യ്ക്ക് സവിശേഷബന്ധമാണുള്ളത്. ദുബായുടെയും യു.എ.ഇ.യുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്കുവഹിക്കുന്നുണ്ട്” ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. നിമിഷനേരംകൊണ്ടാണ് ട്വീറ്റ് വൈറലായത്. പ്രവാസിമലയാളികൾ ഏറെ അഭിമാനത്തോടെയാണ് ട്വീറ്റ് ഏറ്റെടുത്തത്. മലയാളി സമൂഹത്തോട് കാട്ടുന്ന സ്നേഹത്തിനും കരുതലിനും മുഖ്യമന്ത്രി ദുബായ് ഭരണാധികാരിയോട്…

      Read More »
    • മലയാളിക്ക് അഭിമാന മുഹൂർത്തം, മലയിൽ ലൂക്കോസ് വർഗീസ് മുതലാളി ഇം​ഗ്ലണ്ട് മഹായിടവകയുടെ ബിഷപ്പ്

      ലണ്ടൻ: ചർച്ച്‌ ഓഫ് ഇംഗ്ലണ്ട് ലെസ്റ്റർ മഹായിടവകയുടെ ഏറ്റവും പ്രായം കുറഞ്ഞ സഫ്രഗൻ ബിഷപ്പായി മലയാളിയായ മലയിൽ ലൂക്കോസ് വർഗീസ് മുതലാളി (41) സ്ഥാനാരോഹണം ചെയ്യുമ്പോൾ അത് കേരളത്തിനും അഭിമാന മുഹൂർത്തം. ചർച്ച്‌ ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം. മൂന്ന് വർഷം മുൻപാണ് ഈസ്റ്റ് ലണ്ടനിലെ ബാർക്കിങ്ങിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ഫാ.ജോൺ പെരുമ്പലത്ത് ചെംസ്ഫോഡിലെ ബ്രാഡ്വെൽ ബിഷപ്പായി നിയമിതനായത്. കൊല്ലം മൺറോതുരുത്ത് മലയിൽ എം.ഐ.ലൂക്കോസ് മുതലാളിയുടെയും അന്നമ്മയുടെയും മകനാണ് ലൂക്കോസ് വർഗീസ് മുതലാളി. കൊല്ലം മൺട്രോതുരുത്തിലെ പഴയ തറവാട്ട് പേര് യു.കെയിലും അദ്ദേഹത്തിന് ഒപ്പമായപ്പോൾ ഭൗതിക സമ്പത്തിൽ അദ്ദേഹം ‘മുതലാളി’ അല്ലെങ്കിലും ആധ്യാത്മിക സമ്പത്തിൽ ചെറു പ്രായത്തിൽ തന്നെ ഒരു കൗണ്ടിയിലെ മുഴുവൻ ജനങ്ങളുടെയും വിശ്വാസ സംരക്ഷകനാകുന്ന ധനികനെന്നു വിശേഷിപ്പിക്കാവുന്ന ബിഷപ്പായി മാറി. ബെംഗളുരുവിലെ സതേൺ ഏഷ്യ ബൈബിൾ കോളജ്, ഓക്‌സ്ഫഡിലെ വൈക്ലിഫ് ഹാൾ എന്നിവിടങ്ങളിൽ നിന്നു പഠനം പൂർത്തിയാക്കിയ റവ.മലയിൽ ലൂക്കോസ് വർഗീസ് മുതലാളി…

      Read More »
    Back to top button
    error: