NEWSWorld

യുദ്ധകാഹളം മുഴങ്ങി; ഉക്രൈനിലെ യുഎസ് പൗരൻമാരോട് മടങ്ങിവരാൻ ആവശ്യപ്പെട്ട് ജോ ബൈഡൻ

വാഷിംഗ്ടണ്‍: ഉക്രൈനിലുള്ള അമേരിക്കന്‍ പൗരന്‍മാരോട് മടങ്ങി വരാന്‍ നിര്‍ദ്ദേശിച്ച്‌  പ്രസിഡണ്ട് ജോ ബൈഡന്‍.’ഉക്രൈനിലുള്ള അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ മടങ്ങി വരണം.ഏതു നിമിഷവും എന്തും സംഭവിക്കാം.അപ്പുറത്ത് ഒരു തീവ്രവാദ സംഘടനയല്ല. നമ്മള്‍ ഇടപെടുന്നത് ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളില്‍ ഒന്നുമായാണ്. ഒറ്റ നിമിഷം മതി കാര്യങ്ങള്‍ വഷളാവാന്‍’ എന്‍ബിസി ന്യൂസിനോട് ബൈഡന്‍ വെളിപ്പെടുത്തി.
റഷ്യന്‍ യുദ്ധക്കപ്പലുകള്‍ കരിങ്കടലില്‍ വിന്യസിക്കപ്പെട്ടു കഴിഞ്ഞുവെന്നത് വരാനിരിക്കുന്ന യുദ്ധത്തിന്റെ സൂചനയാണ് നല്‍കുന്നത്.നിരവധി സമാധാന ചര്‍ച്ചകള്‍ക്കു ശേഷവും റഷ്യ-ഉക്രൈന്‍ യുദ്ധം ഏതു നിമിഷവും സംഭവിക്കാമെന്ന അവസ്ഥയിലാണ്.ഉക്രൈന്‍ അതിര്‍ത്തിയിൽ ഒരു ലക്ഷത്തിലധികം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. നാറ്റോ, ഐക്യരാഷ്ട്ര സംഘടന എന്നിവരുടെ അഭ്യര്‍ത്ഥനകള്‍ക്കു ശേഷവും സൈന്യത്തെ പിന്‍വലിക്കാന്‍ പുട്ടിന്‍ തയ്യാറായിട്ടില്ല.

Back to top button
error: