NEWSWorld

യുക്രൈനെതിരെ റഷ്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവുമെന്ന് മുന്നറിയിപ്പ്

യുക്രൈനെതിരെ റഷ്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ പൗരന്മാരോട് 48 മണിക്കൂറിനകം യുക്രൈന്‍ വിടാന്‍ നിര്‍ദേശം.യുക്രൈനിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ അടിയന്തരമായി നാട്ടിലേക്ക് മടങ്ങണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ആക്രമണം ഉണ്ടായാല്‍ പൗരന്മാരെ രക്ഷിക്കുക ബുദ്ധിമുട്ടാണ്. അതിര്‍ത്തിയില്‍ വലിയ തോതില്‍ ആയുധങ്ങളും റഷ്യ എത്തിച്ചിട്ടുണ്ടെന്നും യുക്രൈന് ചുറ്റും റഷ്യയുടെ സൈനിക അഭ്യാസങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.ഈ സാഹചര്യത്തിലാണ് പൗരന്‍മാരോട് സുരക്ഷിതരായി മടങ്ങാന്‍ ജോ ബൈഡന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുക്രൈനിലേക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്നും ബൈഡന്‍ അറിയിച്ചു.

അതേസമയം കൂടുതല്‍ രാജ്യങ്ങള്‍ യുക്രൈന്‍ വിടാന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടനും കാനഡയും നെതര്‍ലാന്‍ഡ്സും പൗരന്മാരോട് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടു.ലാറ്റ്വിയ ജപ്പാന്‍ തെക്കന്‍ കൊറിയ രാജ്യങ്ങളും പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ശീതയുദ്ധ കാലത്തിന് സമാനമായുള്ള അവസ്ഥയാണ് നിലവിലുള്ളത്. 1,30,000 റഷ്യന്‍ സൈനികര്‍ യുക്രൈയിനുമായുള്ള അതിര്‍ത്തിക്കടുത്തു തമ്പടിച്ചിരിക്കുകയാണെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. ആയുധ സന്നാഹങ്ങളും തയാറായിക്കഴിഞ്ഞു. എന്നാല്‍ അധിനിവേശം നടത്തില്ലെന്നാണ് റഷ്യ ആവര്‍ത്തിക്കുന്നത്. യുക്രൈന് സഹായം നല്‍കി റഷ്യയെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സേനയും തയ്യാറായിട്ടുണ്ട്.

Signature-ad

 

Back to top button
error: