ന്യൂഡല്‍ഹി: ബെയ്ജിങ്ങില്‍ ഇന്നാരംഭിക്കുന്ന ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി ഇന്ത്യ.കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യയ്ക്കെതിരെ ആക്രമണം നയിച്ച സൈനിക കമാന്‍ഡറെ ശീതകാല ഒളിംപിക്‌സിനുള്ള ദീപശിഖാ വാഹകനായി നിയോഗിച്ച ചൈനീസ് നീക്കത്തിനെതിരെയാണ് ഇന്ത്യയുടെ തിരിച്ചടി.
ഒളിംപിക്‌സില്‍ രാഷ്ട്രീയം കലര്‍ത്തിയ ചൈനീസ് നടപടി അപലപനീയമാണെന്നും ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയില്‍നിന്ന് ആരും ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഒളിമ്ബിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ദൂരദര്‍ശന്‍ റദ്ദാക്കുകയാണെന്ന് പ്രസാര്‍ ഭാരതി മേധാവി ശശി ശേഖര്‍ വെംപതിയും വ്യക്തമാക്കി.