World
-
ബ്രാറ്റ തിരിച്ചെത്തിയിരിക്കുന്നു; അക്കൗണ്ടിലെ കാശ് പോകാതെ സൂക്ഷിക്കുക
നിരോധനത്തിനു ശേഷം വേഷം മാറ്റി നമ്പർ വൺ ഫ്രോഡ് ബ്രാറ്റ വീണ്ടും തിരിച്ചെത്തിയിരിക്കയാണ്.ബാങ്കിങ് ട്രോജന്‍ രൂപത്തിലാണ് ബ്രാറ്റയുടെ ഇപ്പോഴത്തെ തിരിച്ചു വരവ്.അറിയാതെ പോലും ഡൗൺലോഡ് ചെയ്യരുത്.സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലീഫിയാണ് ബ്രാറ്റയുടെ പുതിയ വേരിയന്റ് കണ്ടെത്തിയിരിക്കുന്നത്.ബാങ്ക് ആപ്പുകളില്‍ നിന്ന് പണം മോഷ്ടിക്കാനും ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ നിന്ന് ഡാറ്റ മായ്‌ക്കാനും പുതിയ വേരിയന്റിന് കഴിയുമെന്നാണ് കണ്ടെത്തല്‍. ലോകത്തു തന്നെ ഏറ്റവും അപകടകരമായ ആന്‍ഡ്രോയിഡ് മാല്‍വെയറുകളില്‍ ഒന്നാണ് ബ്രാറ്റ ( ബി ആര്‍എടിഎ ).കഴിഞ്ഞ വര്‍ഷം ബ്രാറ്റയുടെ നിരവധി വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു.ബ്രസീലിയന്‍ റിമോട്ട് ആക്‌സസ് ടൂള്‍ എന്നാണ് ബ്രാറ്റ പൊതുവേ അറിയപ്പെടുന്നത്.2018 മുതലാണ് ബ്രാറ്റ ശ്രദ്ധയില്‍പ്പെടുന്നത്.ആദ്യമായി കണ്ടെത്തുന്നത് ബ്രസീലിലും.പിന്നാലെ ലോകത്തിന്റെ പല ഭാഗങ്ങളിലും ബ്രാറ്റ മാല്‍വെയറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.ബ്രാറ്റയെ ബേസ് ചെയ്തിട്ടുള്ള നിരവധി അപ്പുകള്‍ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പ്ലേ സ്റ്റോറിലും പ്രത്യക്ഷപ്പെട്ടു.സുരക്ഷ ആശങ്കകള്‍ ഉയര്‍ന്നതോടെ ഈ ആപ്പുകള്‍ പിന്നിട് നീക്കം ചെയ്യുകയായിരുന്നു. ബാങ്കിങ് ട്രോജന്‍ രൂപത്തില്‍ ആണ് ഇപ്പോള്‍ ബ്രാറ്റയെ കണ്ടെത്തിയിരിക്കുന്നത്.ഈ ബാങ്കിങ്…
Read More » -
മലയാളി നഴ്‍സിന് അബുദാബിയിൽ 50 ലക്ഷം സമ്മാനം
അബുദാബി ബിഗ് ടിക്കറ്റ് ജനുവരിയില്‍ സംഘടിപ്പിച്ച പ്രതിവാര സമ്മാന പദ്ധതിയിലെ അവസാന നറുക്കെടുപ്പില്‍ മലയാളി നഴ്‍സിന് സമ്മാനം. കുവൈത്തില്‍ സ്റ്റാഫ് നഴ്‍സായി ജോലി ചെയ്യുന്ന സവിത നായരാണ് 2,50,000 ദിർഹം (50 ലക്ഷം രൂപ) സമ്മാനം നേടിയത്. അമ്പരപ്പിക്കുന്ന സന്തോഷ വാര്‍ത്ത എന്നാണ് സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് അവതാരക ബുഷ്‍റ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സവിത പ്രതികരിച്ചത്. 2500 ദിര്‍ഹം സമ്മാനം ലഭിച്ചെന്നായിരുന്നു ആദ്യം സവിത വിചാരിച്ചിരുന്നത്. എന്നാല്‍ രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനമെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ല. കുടുംബത്തോടൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് സവിത പറഞ്ഞു. തൊട്ടു തലേദിവസം എടുത്ത ടിക്കറ്റിലൂടെയാണ് ഇത്തവണ പ്രതിവാര നറുക്കെടുപ്പിലെ വിജയമെത്തിയത്. ഗ്രാന്റ് നറുക്കെടുപ്പിന് പുറമെ ഇങ്ങനെയൊരു പ്രതിവാര നറുക്കെടുപ്പ് കൂടി നടക്കുന്നുണ്ടെന്ന് പോലും സവിത അറിഞ്ഞിരുന്നില്ല. ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിന് മുമ്പ് മറ്റൊരു വിജയമെത്താനുള്ള സാധ്യത പോലും മുന്നില്‍ കാണാതിരുന്നതിനാല്‍ സമ്മാനം കിട്ടുന്ന തുക എങ്ങനെ ചെലവഴിക്കണമെന്ന…
Read More » -
പുരോഹിതന്റെ കൊലപാതകം;ഐക്യദാര്‍ഢ്യവുമായി ക്രിസ്ത്യൻ പള്ളിയിൽ നിസ്കരിച്ച് മുസ്ലിം പണ്ഡിതന്മാർ
പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പുരോഹിതന്‍ വെടിയേറ്റു മരിച്ചതിനു പിന്നാലെ ചര്‍ച്ചില്‍ നമസ്‌കാരം നിര്‍വഹിച്ച് മുസ്‌ലിം പണ്ഡിതന്മാരുടെ ഐക്യദാര്‍ഢ്യം.കഴിഞ്ഞ ദിവസം പെഷവാറിലായിരുന്നു സംഭവം. പുരോഹിതനായിരുന്ന വില്യം സിറാജാണ് വെടിയേറ്റു മരിച്ചത്. സംഭവത്തിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രത്യേക മതകാര്യ പ്രതിനിധി ഹാഫിസ് താഹിര്‍ അഷ്‌റഫിയുടെ നേതൃത്വത്തിലുള്ള സംഘം ക്രിസ്ത്യന്‍ സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി ചര്‍ച്ചിലെത്തിയത്.ക്രിസ്ത്യന്‍ പുരോഹിതനുനേരെയുള്ള ആക്രമണം രാജ്യത്തിനുനേരെയുള്ള ആക്രമണമാണെന്ന് താഹിര്‍ അഷ്റഫി പിന്നീട് ട്വിറ്ററിൽ കുറിച്ചു.
Read More » -
ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷനുമായി ഫേസ്ബുക്ക് മെസഞ്ചർ
പുതിയ ഒരു അലേര്‍ട്ട് ഫീച്ചറുമായി (Alert Feature) ഫേസ്ബുക്ക് മെസഞ്ചര്‍. ആരെങ്കിലും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ (Screenshots) പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷന്‍ (Notification) ലഭിക്കുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ, ആരെങ്കിലും വാനിഷ് മോഡില്‍ (Vanish Mode) സ്‌ക്രീന്‍ഷോട്ട് എടുക്കുമ്ബോള്‍ അറിയിപ്പ് ലഭിക്കുമായിരുന്നു. എന്നാല്‍, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ചാറ്റുകളിലും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍. ‘നിങ്ങള്‍ക്ക് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍ സുരക്ഷിതത്വത്തോടെ ഉപയോഗിക്കാന്‍ കഴിയേണ്ടത് പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ നിങ്ങളുടെ ഡിസപ്പിയറിങ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ആരെങ്കിലും എടുത്താല്‍ അക്കാര്യം നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു”, പുതിയ ഫീച്ചറിനെ കുറിച്ച് മെറ്റ (Meta) വിശദീകരിക്കുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകള്‍, മെസഞ്ചറിലെ കോളുകള്‍ എന്നിങ്ങനെയുള്ള മറ്റ് നിരവധി ഫീച്ചറുകളും മെറ്റ അവതരിപ്പിക്കുന്നുണ്ട്.
Read More » -
ഇന്ത്യയിൽ നിന്ന് ഒരു ലക്ഷത്തിനടുത്ത് ഉള്ളടക്കഭാഗങ്ങൾ നീക്കം ചെയ്ത് ഗൂഗിൾ
ന്യുയോർക്ക്: ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിൽ ഒരു മാസത്തിനുള്ളിൽ 94,173 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത് ഗൂഗിൾ.ഡിസംബറില്‍ മാത്രം ലഭിച്ച 31,497 പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.കഴിഞ്ഞ വര്‍ഷം മേയില്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യയുടെ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി. പകര്‍പ്പവകാശം (93,693), വ്യാപാരമുദ്ര (438), കോടതി ഉത്തരവ് (37), ഗ്രാഫിക് ലൈംഗിക ഉള്ളടക്കം (3), വഴിതിരിച്ചുവിടല്‍ (1), വ്യാജം (1) എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങള്‍ക്ക് കീഴിലാണ് ഉള്ളടക്കം നീക്കം ചെയ്തത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന മെറ്റീരിയലും അക്രമാസക്തമായ തീവ്രവാദ ഉള്ളടക്കവും പോലുള്ള ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയാന്‍ ഞങ്ങളുടെ ചില ഉല്‍പ്പന്നങ്ങള്‍ക്കായി ഓട്ടോമാറ്റിക്ക് ഫൈന്‍ഡിങ് പ്രക്രിയകള്‍ ഉപയോഗിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഈ നീക്കം ചെയ്യല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്ളടക്കം നീക്കം ചെയ്യുന്നതിനോ ഒരു മോശം സേവനത്തിലേക്കുള്ള ആക്സസ് അവസാനിപ്പിക്കുന്നതിനോ കാരണമായേക്കാം,യുഎസ് ആസ്ഥാനമായുള്ള കമ്ബനി വെളിപ്പെടുത്തി.
Read More » -
ബൈക്കിൽ ലോകം ചുറ്റാൻ മലപ്പുറം സ്വദേശി ദിൽഷാദ്
വള്ളിക്കുന്ന്: ബൈക്കിൽ ഒന്നര വർഷം കൊണ്ട് ഇന്ത്യ മുതൽ 32 രാജ്യങ്ങൾ ചുറ്റി കറങ്ങാൻ ചേലമ്പ്ര സ്വദേശി ദിൽഷാദ് യാത്ര ആരംഭിച്ചു. ചേലമ്പ്ര പാറയിൽ പീടിയേക്കൽ ഹുസൈൻ- ഫാത്തിമ ദമ്പതികളുടെ മകനാണ് പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ച ദിൽഷാദ്. കേരളത്തിൽ നിന്ന് മുംബൈ വരെ ബൈക്ക് ഓടിച്ചു പോകും. മുംബൈയിൽ നിന്ന് ദുബായിലേക്ക് കപ്പൽമാർഗ്ഗമാണ് യാത്ര. ദുബൈയിൽ നിന്ന് ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങി സൂയസ്കനാൽ വഴി ഈജിപ്തിലേക്ക് കടക്കും. തുടർന്ന് 27 ആഫ്രിക്കൻ രാജ്യങ്ങൾ കറങ്ങി ലിബിയ വഴി നാട്ടിലേക്ക് മടങ്ങാൻ ആണ് പദ്ധതി. ശനിയാഴ്ച മലപ്പുറം- കോഴിക്കോട് ജില്ലാ അതിർത്തിയിലെ ഈടമൂഴിക്കൽ നിസരി ജംഗ്ഷനിൽ പി അബ്ദുൽ ഹമീദ് എം.എൽ.എ ദിൽഷാദിൻ്റെ ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് യാത്രയയ്ക്കാൻ എത്തിയത്.
Read More » -
മലയാളി നഴ്സ് ന്യൂസിലൻഡിൽ മരണമടഞ്ഞു
ഹാമിൽട്ടൺ: രജിസ്റ്റേർഡ് നേഴ്സായി ജോലി ചെയ്തിരുന്ന പിറവം സ്വദേശിനി ദിവ്യ മനോജ് (31) ഹൃദയാഘാതത്തെ തുടർന്ന് ഹാമിൽട്ടണിലെ വൈകാറ്റോ ഹോസ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെ മരണമടഞ്ഞു. പിറവം -രാമമംഗലം സ്വദേശിനിയാണ്. ഭർത്താവ്: മനോജ് ജോസ് മക്കൾ:മൂന്ന് വയസ്സുകാരനായ ജോൺ ജോസഫും, രണ്ട് വയസ്സുകാരിയായ കാതറിൻ ആനും .
Read More » -
നിയോകോവ് കൊറോണ അപകടകാരിയോ? ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ
ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ നിയോകോവ് കൊറോണ വൈറസിനെക്കുറിച്ചു കൂടുതൽ പഠനം ആവശ്യമാണെന്നു ലോകാരോഗ്യ സംഘടന. വുഹാൻ ഗവേഷകരുടെ ഒരു സംഘം ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ നിയോകോവ് എന്ന പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. ഈ വൈറസ് ജനിതകമാറ്റം സംഭവിച്ചു ഭാവിയിൽ മനുഷ്യർക്കു ഭീഷണിയായേക്കുമെന്നും പഠനത്തിൽ ഗവേഷകർ പറഞ്ഞിരുന്നു. ജലദോഷം മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം വരെയുള്ള രോഗങ്ങൾക്കു കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. വൈറസിന്‍റെ മാറ്റങ്ങളെക്കുറിച്ചു ബോധ്യമുണ്ടെന്നും എന്നാൽ, ഇതു മനുഷ്യർക്ക് എന്തെങ്കിലും അപകട സാധ്യതയുണ്ടാക്കുമോയെന്നു കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. മനുഷ്യരിലെ 75 ശതമാനം പകർച്ചവ്യാധികളുടെയും ഉറവിടം വന്യമൃഗങ്ങളാണെന്നു സംഘടന പറഞ്ഞു. കൊറോണ വൈറസുകൾ പലപ്പോഴും മൃഗങ്ങളിൽ കാണപ്പെടുന്നു. ഈ വൈറസുകളിൽ പലതിന്‍റെയും സ്വാഭാവിക ഉറവിടമാണ് വവ്വാലുകൾ. ഇത്തരം ഉയർന്നുവരുന്ന ജന്തുജന്യ വൈറസുകളെ നേരിടാൻ ശാസ്ത്രലോകം ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. വുഹാൻ സംഘം നടത്തിയ പഠനമനുസരിച്ച്, കോവിഡ്-19 വൈറസിനു…
Read More » -
പബ്ജിക്ക് അടിമയായ 14 കാരൻ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു
ലാഹോര്‍: പബ്ജിക്ക് അടിമയായ 14കാരന്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു.അമ്മയും സഹോരിമാരും ഉള്‍പ്പെടെ സ്വന്തം കുടുംബത്തിലെ നാല് പേരെയാണ് കൗമാരക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.പാകിസ്ഥാനിലെ ലാഹോറിലാണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. മണിക്കൂറുകളോളം നിര്‍ത്താതെ പബ്ജി കളിച്ചിരുന്ന പ്രതി സമീപ ദിവസങ്ങളില്‍ മാതാവുമായി വഴക്കിട്ടിരുന്നു.വഴക്ക് മൂര്‍ച്ഛിച്ചതോടെ പിസ്റ്റളെടുത്ത് വെടിവെച്ചു. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെയും പിതാവിനെയും കൊലപ്പെടുത്തുകയായിരുന്നു.ശേഷം പബ്ജി പൂര്‍ത്തിയാക്കി കിടന്നുറങ്ങി.പിറ്റേന്നാണ് വിവരം പുറംലോകം അറിയുന്നത്.കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Read More » -
കഞ്ചാവിനെ മയക്കുമരുന്ന് പട്ടികയില്‍നിന്ന് ഒഴിവാക്കി തായ്‌ലാന്റ്
കഞ്ചാവ് ഇനി വീട്ടിലും വളർത്താമെന്ന് തായ്‌ലാന്റ് സര്‍ക്കാര്‍ ഉത്തരവ്.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ വീടുകളില്‍ കഞ്ചാവ് വളര്‍ത്താമെന്നാണ് സര്‍ക്കാര്‍ തയ്യാറാക്കിയ കരട് നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.മെഡിക്കല്‍ ഉപയോഗത്തിനും ഗവേഷണങ്ങള്‍ക്കുമായി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്‌ലാന്റ്.2018-ലാണ് തായ്‌ലാന്റില്‍ കഞ്ചാവ് നിയമവിധേയമാക്കിയത്. പുതിയ നിയമപ്രകാരം, വീടുകളില്‍ ആവശ്യത്തിനുള്ള കഞ്ചാവ് തൈകള്‍ വളര്‍ത്താനാനാവും. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇക്കാര്യം അറിയിച്ചിരിക്കണം. ഇങ്ങനെ വളര്‍ത്തുന്ന കഞ്ചാവ് വാണിജ്യാവശ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും തായ്‌ലാന്റ് ആരോഗ്യ മന്ത്രി ആനുറ്റിന്‍ ഷാന്‍വിറാകുല്‍ പറഞ്ഞു.
Read More »