World

    • ഇഫ്താർ വിരുന്നിനിടെ ഐ എസ് ആക്രമണം

      ഇഫ്താർ വിരുന്നിനിടെ ഐ എസ് ആക്രമണം. കിഴക്കൻ സിറിയയിൽ അമേരിക്കൻ പിന്തുണയുള്ള സംഘത്തിന്‍റെ മുൻ മേധാവി നടത്തിയ ഇഫ്താർ വിരുന്നിനിടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ നടത്തിയ വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. മോട്ടോർ സൈക്കിളിലെത്തിയ അക്രമി വീടിനുനേരേ വെടിയുതിർക്കുകയായിരുന്നു. ദെയ്ർ ഇൽ-സോർ പ്രവിശ്യയിലെ അബു കസബ് മേഖലയിൽ ബുധനാഴ്ച രാത്രിയാണ് ആക്രമണമു ണ്ടായത്. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്‍റെ വക്താവിന്‍റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

      Read More »
    • സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കുന്നു, ആദ്യഘട്ടത്തില്‍ മൂന്ന് മേഖലകളില്‍

      റിയാദ്: സ്ഥിരമായ നദികളോ തടാകങ്ങളോ ഇല്ലാത്ത ലോകത്തെ ഏറ്റവും വരണ്ട രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊർജിതമായി തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ റിയാദ്, ഖസീം, ഹാഇല്‍ മേഖലകളിലാണ് ഇതിനായുള്ള ശ്രമം തുടങ്ങിയതെന്ന് പരിസ്ഥിതി-ജല-കാര്‍ഷിക വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ അബ്‍ദുല്ല മുഹ്സിന്‍ അല്‍ ഫദ്‍ലി പറഞ്ഞു. ഈ ഭാഗങ്ങളില്‍ മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറത്തി പ്രത്യേക രാസപദാര്‍ഥങ്ങള്‍ വിതറാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. പ്രതിവര്‍ഷം 100 മില്ലി മീറ്ററില്‍ കൂടാത്ത നിലവിലെ നിരക്കില്‍ നിന്ന് രാജ്യത്തെ ശരാശരി മഴയുടെ തോത് വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്ഥിരമായ നദികളും തടാകങ്ങളുമില്ലാത്ത ലോകത്തെ ഏറ്റവും വരണ്ട രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കൃത്രിമ മഴ പെയ്യിക്കാന്‍ അടുത്തിടെയാണ് സൗദി മന്ത്രിസഭ അനുമതി നല്‍കിയതെന്നും മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ അബ്‍ദുല്ല പറഞ്ഞു. മഴമേഘങ്ങളെ നിരീക്ഷിക്കുന്നതിന് റിയാദിലെ ദേശീയ കാലാവസ്ഥ നിരീക്ഷണ ആസ്ഥാനത്ത് ഓപ്പറേഷന്‍ റൂം ആരംഭിച്ചതായി കാലാവസ്ഥ കേന്ദ്രം സി.ഇ.ഒയും കൃത്രിമ മഴ പദ്ധതി…

      Read More »
    • റഷ്യയുടെ നീക്കം യുക്രൈനിൽ പുതിയ ഭരണഘടന കൊണ്ടുവരാൻ: അമേരിക്ക

      വിയന്ന: യുക്രൈന്‍ സര്‍ക്കാരിനെ താഴെയിറക്കി ഭരണം പിടിക്കാനും അവിടെ പുതിയ ഭരണഘടന കൊണ്ടുവരാനും റഷ്യന്‍ നീക്കമെന്ന് അമേരിക്ക. യു.എസ്. അംബാസഡര്‍ െമെക്കല്‍ കാര്‍പന്റര്‍ ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കി യുക്രൈനിലെ മുന്‍സിപ്പല്‍ ഭരണം അടക്കം അട്ടിമറിക്കാനാണ് റഷ്യന്‍ നീക്കമെന്ന് കാര്‍പന്റര്‍ പറഞ്ഞു. വിയന്ന കേന്ദ്രീകരിച്ചുള്ള യൂറോപ്യന്‍ സുരക്ഷാ- സഹകരണകാര്യ സംഘടന (ഒ.എസ്.സി.ഇ.)യുടെ യോഗത്തില്‍ പങ്കെടുത്താണ് കാര്‍പന്റര്‍ ഇത്തരമൊരു വാദം ഉന്നയിച്ചതും. യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ഇടങ്ങളില്‍ മോസ്‌കോ അനുകൂലികളായ വിമതരെ കൂട്ടുപിടിച്ചാണ് റഷ്യന്‍ കരുനീക്കമെന്ന് കാര്‍പന്റര്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങള്‍ക്കു തെളിവുകള്‍ നിരത്തിയിട്ടില്ല. സൈനിക ഇടപെടലിനു ന്യായം കണ്ടെത്തുക, യുക്രൈനില്‍ കൂടുതല്‍ നിയന്ത്രണം ആര്‍ജ്ജിക്കുക എന്നീ ലക്ഷ്യങ്ങളാണ് പുതിയ കരുനീക്കം കൊണ്ട് റഷ്യ ഉദ്ദേശിക്കുന്നത്. അതിര്‍ത്തി താല്‍പര്യങ്ങളില്ലെന്നാണ് റഷ്യ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, തെക്കന്‍ യുക്രൈന്റെ നിയന്ത്രണം റഷ്യക്കു വേണമെന്നാണ് കഴിഞ്ഞയാഴ്ച റഷ്യന്‍ ജനറല്‍ പറഞ്ഞതെന്നും കാര്‍പന്റര്‍ വ്യക്തമാക്കി.

      Read More »
    • യുദ്ധം വര്‍ഷങ്ങള്‍ നീളും, യുക്രൈനെ പിന്തുണയ്ക്കും: നാറ്റോ

      ബ്രസല്‍സ്: പഴയ സോവിയറ്റ് കാലത്തെ ആയുധങ്ങള്‍ക്കുപകരം പാശ്ചാത്യ രാജ്യങ്ങളുടെ ആധുനിക െസെനിക ഉപകരണങ്ങള്‍ നല്‍കി യുക്രൈനെ മുന്നേറാനും റഷ്യയുമായുള്ള യുദ്ധത്തില്‍ വര്‍ഷങ്ങളോളം സഹായിക്കാനും തയാറാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ്. ദീര്‍ഘകാലത്തേക്ക് നമ്മള്‍ തയാറെടുക്കേണ്ടതുണ്ട്. ഈ യുദ്ധം മാസങ്ങളും വര്‍ഷങ്ങളും നീളാന്‍ അങ്ങേയറ്റം സാധ്യതയുണ്ട്. നാറ്റോ നിലവാരത്തിലുള്ള ആയുധങ്ങള്‍ നല്‍കി യുക്രൈനെ സഹായിക്കുമെന്നും ബ്രസല്‍സില്‍ നാറ്റോ ഉച്ചകോടിയില്‍ സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി. റഷ്യ-യുക്രൈന്‍ യുദ്ധം പത്തുവര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് യു.കെ. വിദേശകാര്യസെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജയിക്കുന്നപക്ഷം യൂറോപ്പില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നും ആഗോളതലത്തില്‍ അതിന്റെ പരിണിതഫലങ്ങള്‍ പ്രതിഫലിക്കുമെന്നും ട്രസ് പറഞ്ഞു. യുക്രൈന്‍ പ്രദേശം കീഴടക്കിവയ്ക്കാന്‍ പുടിനെ അനുവദിച്ചാല്‍ ജോര്‍ജിയയിലും മോള്‍ഡോവയിലും പുടിന്‍ ആക്രമണം നടത്തുമെന്നാണ് യു.കെ. സര്‍ക്കാരിലെ ഉന്നതര്‍ ഭയക്കുന്നത്.

      Read More »
    • റഷ്യന്‍ നിയന്ത്രിത യുക്രൈന്‍ മേഖലകളില്‍ ഇനി റൂബിള്‍

      ലണ്ടന്‍: യുക്രൈന്റെ ദക്ഷിണ ഭാഗത്തുള്ള ഖഴ്‌സണ്‍ മേഖലയില്‍ റഷ്യന്‍ കറന്‍സിയായ റൂബിള്‍ ഉപയോഗിച്ചു തുടങ്ങുന്നു. അടുത്ത ഒന്നുമുതല്‍ റൂബിളിലേക്കു മാറുമെന്നു റഷ്യന്‍ അനുകൂല സമിതി ഉദ്യോഗസ്ഥന്‍. മേഖലയുടെ െസെനിക- സിവില്‍ ഭരണം തീരുമാനിക്കുന്ന സമിതിയാണിത്. റൂബിള്‍ പൂര്‍ണമായും പ്രചാരത്തിലെത്താന്‍ നാലു മാസമെടുക്കും. അതുവരെ യുക്രൈന്‍ കറന്‍സിയായ ഹറീവ്‌ന്യൂ കൂടി ഉപയോഗത്തിലുണ്ടാകുമെന്നും കിറില്‍ സ്‌ട്രെമൗസൗ വ്യക്തമാക്കി. ഖഴ്‌സണ്‍ മേഖലയുടെ പൂര്‍ണ നിയന്ത്രണം െകെവന്നതായി ചൊവ്വാഴ്ച റഷ്യ വ്യക്തമാക്കിയിരുന്നു. തന്ത്രപ്രധാനമായ ഇടമാണിത്. ക്രിമിയന്‍ ഉപദ്വീപിനെയും റഷ്യയെ പിന്തുണയ്ക്കുന്ന വിമത മേഖലയെയും ബന്ധിപ്പിക്കുന്ന ഇടം. ഖഴ്‌സണില്‍ റഷ്യ അവരുടെ ആളെ മേയര്‍ ആക്കിയെന്നാണ് യുക്രൈന്‍ ചൂണ്ടിക്കാട്ടുന്നത്. മേഖലാ ആസ്ഥാനത്തിന്റെ നിയന്ത്രണം അവര്‍ ഏറ്റെടുത്തെന്നും യുക്രൈന്‍ പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി. റഷ്യ പിടിച്ചടക്കിയ നഗരകേന്ദ്രങ്ങളില്‍ ഏറ്റവും വലുതാണിത്.  

      Read More »
    • കരിങ്കടലില്‍ ഡോള്‍ഫിന്‍സേന റഷ്യയ്ക്ക് കാവലാള്‍

      മോസ്‌കോ: കരിങ്കടലിലെ തങ്ങളുടെ നാവികസേനാ താവളത്തിന്റെ സംരക്ഷണത്തിനായി റഷ്യ ”ഡോള്‍ഫിന്‍ െസെന്യ”ത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. പരിശീലനം ലഭിച്ച ഡോള്‍ഫിനുകള്‍ സെവാസ്‌തോപോള്‍ ഹാര്‍ബറിന്റെ കവാടത്തില്‍ കാവലുണ്ടെന്ന് ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ യു.എസ്. നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (യു.എസ്.എന്‍.ഐ.) പറയുന്നു. യുക്രൈന്‍ യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പായി, കഴിഞ്ഞ ഫെബ്രുവരിയിലാണു ഡോള്‍ഫിനുകള്‍ അവിടെ നീങ്ങിത്തുടങ്ങിയതെന്നും വിലയിരുത്തല്‍. ശബ്ദതരംഗങ്ങളിലൂടെ വസ്തുക്കള്‍ തിരിച്ചറിയാനുള്ള ഡോള്‍ഫിനുകളുടെ സ്വാഭാവികശേഷിയാണ് അവയെ തെരഞ്ഞെടുക്കാനുള്ള കാരണമെന്നും യു.എസ്.എന്‍.ഐ. വിലയിരുത്തുന്നു. റഷ്യന്‍ നേവല്‍ ബേസിലെ കപ്പലുകള്‍ യുക്രൈനില്‍നിന്നുള്ള മിെസെലുകളുടെ പരിധിക്കപ്പുറമാണ്. എന്നാല്‍, വെള്ളത്തിനടിയിലൂടെയുള്ള ആക്രമണഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതു തടയുകയാണു ഡോള്‍ഫിന്‍ െസെന്യത്തിന്റെ ദൗത്യം. 1959 മുതല്‍ യു.എസ്. െസെന്യവും ഡോള്‍ഫിനുകള്‍ക്കു പരിശീലനം നല്‍കുന്നുണ്ടെന്നു യു.എസ്.എന്‍.ഐ. വ്യക്തമാക്കി.

      Read More »
    • ”ആ വീടുകളില്‍ കണ്ടത് എന്റെ കുടുംബത്തെ, എന്റെ കൊച്ചുമക്കളെ”; യുദ്ധം 21-ാം നൂറ്റാണ്ടിലെ അസംബന്ധം: യു.എന്‍. സെക്രട്ടറി ജനറല്‍

      കിവ്: ”തകര്‍ക്കപ്പെട്ട ആ വീടുകളിലൊന്നില്‍ ഞാന്‍ എന്റെ കുടുംബത്തെത്തന്നെ സങ്കല്‍പ്പിച്ചു. എന്റെ കൊച്ചുമക്കള്‍ ഭയന്നോടുന്നതു ഞാന്‍ മനസില്‍ കാണുന്നു”- യുക്രൈന്‍ തലസ്ഥാനമായ കീവിനു വടക്കുകിഴക്കുള്ള ബോറോഡിയാങ്ക പട്ടണത്തിലെ തകര്‍ന്നടിഞ്ഞ വീടുകള്‍ കണ്ടശേഷം യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. യുക്രൈന്‍ ജനതയുടെ ദുരിതത്തില്‍ ദുഃഖിക്കുന്ന രാജ്യാന്തരസമൂഹത്തിന്റെ വാക്കുകളാണു യു.എന്‍. മേധാവിയിലൂടെ പുറത്തുവന്നത്. യുദ്ധം തിന്മയാണെന്നും 21-ാം നൂറ്റാണ്ടില്‍ അതൊരു അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനില്‍ റഷ്യ യുദ്ധക്കുറ്റകൃത്യം നടത്തിയതായി ആരോപിക്കപ്പെടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഐക്യരാഷ്ട്രസംഘടനാ (യു.എന്‍) സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസ്. യുദ്ധക്കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച രാജ്യാന്തര അന്വേഷണത്തോടു സഹകരിക്കണമെന്നു ഗട്ടറെസ് റഷ്യയോടാവശ്യപ്പെട്ടു. യുദ്ധം 21-ാം നൂറ്റാണ്ടിലെ അസംബന്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രൈനില്‍ റഷ്യ സാധാരണക്കാരെ കൂട്ടക്കൊല ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ബുച്ച ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ ഗട്ടറെസ് സന്ദര്‍ശനം നടത്തി. യുക്രൈനിലെ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് രാജ്യാന്തര ക്രിമിനല്‍ കോടതി (ഐ.സി.സി) നടത്തുന്ന അന്വേഷണത്തെ ഗട്ടറെസ് പൂര്‍ണമായി പിന്തുണച്ചു. ഐ.സി.സിയോടു സഹകരിക്കണമെന്നും അദ്ദേഹം…

      Read More »
    • റഷ്യന്‍ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു; ബ്രിട്ടന്റെയും യുഎസിന്റെയും ധാര്‍ഷ്ട്യത്തിന് ഉചിതമായ സമയത്ത് മറുപടി നല്‍കും: മരിയ സഖരോവ

      മോസ്കോ: റഷ്യൻ സൈനികരുടെയും കിഴക്കൻ യുക്രെ‌യ്‌നിലെ റഷ്യൻ അനുകൂല വിമതരുടെയും നീക്കങ്ങൾ യൂറോപ്യൻ സുരക്ഷ – സഹകരണ സംഘടന (ഒഎസ്‍സിഇ) പാശ്ചാത്യ, യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു കൈമാറുന്നെന്ന ആരോപണവുമായി റഷ്യ. റഷ്യൻ സേനയുടെ നീക്കങ്ങളും അവർ നിലയുറപ്പിച്ച സ്ഥലങ്ങളുടെ വിവരങ്ങളും ഒഎസ്‍സിഇ ചോർത്തി നൽകുന്നതായി റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവയാണ് ആരോപിച്ചത്. ഇക്കാര്യം വെളിപ്പെടുത്തി നടത്തിയ വാർത്താസമ്മേളനത്തിൽ തെളിവുകൾ പുറത്തുവിടാൻ അവർ തയാറായില്ല. പകരം, കൂടുതൽ തെളിവുകൾ റഷ്യൻ അനുകൂലികളായ വിമതർ നൽകുമെന്ന് വ്യക്തമാക്കി. റഷ്യൻ സൈനിക വിന്യാസം തടസ്സപ്പെടുത്തുകയും യുക്രെയ്‌ന് ആയുധങ്ങൾ നൽകുകയും ചെയ്യുന്ന ബ്രിട്ടൻ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ ധാർഷ്ട്യത്തിന് ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും സഖരോവ പറഞ്ഞു. യുക്രെയ്‌നെ രംഗത്തിറക്കി നാറ്റോയാണ് യുദ്ധം ചെയ്യുന്നതെന്നും യുക്രെ‌യ്നെ ആയുധങ്ങൾ നൽകി സഹായിച്ചാൽ നാറ്റോ സൈനിക താവളങ്ങൾ ആക്രമിക്കാൻ റഷ്യ മടിക്കില്ലെന്നും മരിയ സഖരോവ പറഞ്ഞു. യുദ്ധത്തിൽ നേരിട്ടു പങ്കാളിയാകുന്നതിനു പകരം അത്യാധുനിക ആയുധങ്ങൾ യുക്രെയ്‌ന് നൽകി നാറ്റോ…

      Read More »
    • ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 45 ദിവസത്തേക്ക് ഭാഗികമായി അടയ്ക്കുന്നു

      ദുബായ്: റണ്‍വേ അറ്റകുറ്റപണിക്കായി വിമാനത്താവളം ഭാഗികമായി അടക്കുന്നനാൽ ആയിരത്തോളം വിമാന സർവീസുകൾ ജബല്‍അലിയിലെ മക്തും വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. മെയ് 9 മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം അടക്കുന്നത്. യാത്ര ചെയ്യുന്നവര്‍ അവസാനനിമിഷം തങ്ങളുടെ വിമാനം ഏത് വിമാനത്താവളത്തില്‍ നിന്ന്, ഏത് ടെര്‍മിനല്‍ നിന്നാണ് പുറപ്പെടുന്നതെന്ന് ഉറപ്പുവരുത്തി വേണം യാത്ര പുറപ്പെടാനെന്നും അധികൃതര്‍ അറിയിച്ചു. https://chat.whatsapp.com/ElrCumy4pKOAtkrlg8JB11

      Read More »
    • വെ​​​​ടി​​​​വ​​​​യ്പി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു: പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ അ​​​​റ​​​​സ്റ്റ് ചെയ്തു

      ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വി​​​​രു​​​​ദ്ധ​​​​പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വെ​​​​ടി​​​​വ​​​​യ്പി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ അ​​​​റ​​​​സ്റ്റ്ചെ​​​​യ്യാ​​​​ൻ ല​​​​ങ്ക​​​​ൻ കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്. തെ​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ശ്രീ​​​​​ല​​​​​ങ്ക​​​​​യി​​​​​ലെ രാം​​​​​ബു​​​​​ക്കാ​​​​​ന​​​​​യി​​​​​ൽ ക​​​​ഴി​​​​ഞ്ഞ 19 നാ​​​​ണു പ്ര​​​​ക്ഷോ​​​​ഭ​​​​ർ​​​​ക്കു​​​​നേ​​​​രെ വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യ​​​​ത്. 41 കാ​​​​ര​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു​​​​പു​​​​റ​​​​മേ 13 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. വെ​​​​ടി​​​​വ​​​​യ്പി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​ൻ കി​​​​ലെ​​​​ല്ല മ​​​​ജി​​​​സ്ട്രേ​​​​റ്റ് വാ​​​​സ​​​​ന ന​​​​വ​​​​ര​​​​ത്നെ ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​യാ​​​​ളി​​​​ന്‍റെ പോ​​​​സ്റ്റ​​​​മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം. വെ​​​​ടി​​​​വ​​​​യ്പി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജ​​​​ന​​​​രോ​​​​ഷം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​യ​​​​തോ​​​​ടെ മൂ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രെ സ​​​​ർ​​​​ക്കാ​​​​ർ സ്ഥ​​​​ലം മാ​​​​റ്റി​​​​യി​​​​രു​​​​ന്നു.

      Read More »
    Back to top button
    error: