NEWSWorld

കരിങ്കടലില്‍ ഡോള്‍ഫിന്‍സേന റഷ്യയ്ക്ക് കാവലാള്‍

മോസ്‌കോ: കരിങ്കടലിലെ തങ്ങളുടെ നാവികസേനാ താവളത്തിന്റെ സംരക്ഷണത്തിനായി റഷ്യ ”ഡോള്‍ഫിന്‍ െസെന്യ”ത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. പരിശീലനം ലഭിച്ച ഡോള്‍ഫിനുകള്‍ സെവാസ്‌തോപോള്‍ ഹാര്‍ബറിന്റെ കവാടത്തില്‍ കാവലുണ്ടെന്ന് ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ യു.എസ്. നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (യു.എസ്.എന്‍.ഐ.) പറയുന്നു.

യുക്രൈന്‍ യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പായി, കഴിഞ്ഞ ഫെബ്രുവരിയിലാണു ഡോള്‍ഫിനുകള്‍ അവിടെ നീങ്ങിത്തുടങ്ങിയതെന്നും വിലയിരുത്തല്‍. ശബ്ദതരംഗങ്ങളിലൂടെ വസ്തുക്കള്‍ തിരിച്ചറിയാനുള്ള ഡോള്‍ഫിനുകളുടെ സ്വാഭാവികശേഷിയാണ് അവയെ തെരഞ്ഞെടുക്കാനുള്ള കാരണമെന്നും യു.എസ്.എന്‍.ഐ. വിലയിരുത്തുന്നു. റഷ്യന്‍ നേവല്‍ ബേസിലെ കപ്പലുകള്‍ യുക്രൈനില്‍നിന്നുള്ള മിെസെലുകളുടെ പരിധിക്കപ്പുറമാണ്.

Signature-ad

എന്നാല്‍, വെള്ളത്തിനടിയിലൂടെയുള്ള ആക്രമണഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതു തടയുകയാണു ഡോള്‍ഫിന്‍ െസെന്യത്തിന്റെ ദൗത്യം. 1959 മുതല്‍ യു.എസ്. െസെന്യവും ഡോള്‍ഫിനുകള്‍ക്കു പരിശീലനം നല്‍കുന്നുണ്ടെന്നു യു.എസ്.എന്‍.ഐ. വ്യക്തമാക്കി.

Back to top button
error: