ബ്രസല്‍സ്: പഴയ സോവിയറ്റ് കാലത്തെ ആയുധങ്ങള്‍ക്കുപകരം പാശ്ചാത്യ രാജ്യങ്ങളുടെ ആധുനിക െസെനിക ഉപകരണങ്ങള്‍ നല്കി യുക്രൈനെ മുന്നേറാനും റഷ്യയുമായുള്ള യുദ്ധത്തില്‍ വര്‍ഷങ്ങളോളം സഹായിക്കാനും തയാറാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ്. ദീര്‍ഘകാലത്തേക്ക് നമ്മള് തയാറെടുക്കേണ്ടതുണ്ട്. ഈ യുദ്ധം മാസങ്ങളും വര്‍ഷങ്ങളും നീളാന്‍ അങ്ങേയറ്റം സാധ്യതയുണ്ട്. നാറ്റോ നിലവാരത്തിലുള്ള ആയുധങ്ങള്‍ നല്കി യുക്രൈനെ സഹായിക്കുമെന്നും ബ്രസല്‍സില്‍ നാറ്റോ ഉച്ചകോടിയില്‍ സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി.
റഷ്യ-യുക്രൈന് യുദ്ധം പത്തുവര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് യു.കെ. വിദേശകാര്യസെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ജയിക്കുന്നപക്ഷം യൂറോപ്പില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നും ആഗോളതലത്തില്‍ അതിന്റെ പരിണിതഫലങ്ങള്‍ പ്രതിഫലിക്കുമെന്നും ട്രസ് പറഞ്ഞു. യുക്രൈന് പ്രദേശം കീഴടക്കിവയ്ക്കാന് പുടിനെ അനുവദിച്ചാല്‍ ജോര്‍ജിയയിലും മോള്‍ഡോവയിലും പുടിന് ആക്രമണം നടത്തുമെന്നാണ് യു.കെ. സര്‍ക്കാരിലെ ഉന്നതര്‍ ഭയക്കുന്നത്.